Global block

bissplus@gmail.com

Global Menu

ഞങ്ങള്‍ കൊളുത്തിയ തിരിനാളം മുന്നോട്ട്...

തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക് ഉണ്ടാകാനുള്ള ആശയത്തിനു പിന്നിലുണ്ടായിരുന്നത് ഇലക്രേ്ടാണിക്‌സ് വ്യവസായ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ കെപിപി നമ്പ്യാര്‍ എന്ന ഇലക്രേ്ടാണിക്‌സ് വിദഗ്ദ്ധനാണ്. കെല്‍ട്രോണ്‍, സി–ഡാക്  ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങള്‍ നമ്പ്യാര്‍ തുടങ്ങിയതാണ്. 1973 ലാണ് കെല്‍ട്രോണ്‍ തുടങ്ങുന്നത്. കെല്‍ട്രോണ്‍ കേരളത്തില്‍ ഒരു വ്യാവസായിക വിപ്‌ളവം തന്നെയായിരുന്നു സൃഷ്ടിച്ചത്. പതിനാറോളം ഡിവിഷനുകള്‍ കെല്‍ട്രോണിന് കേരളത്തിലുണ്ടായിരുന്നു. 1980–85 കാലഘട്ടം വരെ കെല്‍ട്രോണിന് സുവര്‍ണ്ണ കാലഘട്ടമായിരുന്നു. അതിനുശേഷം കമ്പോളത്തില്‍ കെല്‍ട്രോണിന്റെ പ്രൊഡക്ടുകളും മറ്റ് ഇന്റര്‍നാഷണല്‍ കമ്പനികളുടെ പ്രൊഡക്ടുകളും തമ്മിലുള്ള മത്സരത്തില്‍ കെല്‍ട്രോണിന് ഒരു സേ്‌ളാ ഡൗണ്‍ ഉണ്ടായി. ആ കാലഘട്ടത്തിലാണ് കെല്‍ട്രോണ്‍ പോലെ മറ്റൊരു വ്യവസായം അതായത് കെല്‍ട്രോണിനേക്കാള്‍ കൂടുതല്‍ പ്രോസ്‌പെക്റ്റ് ഉള്ള ഒരു വ്യവസായം എന്നുള്ളതിനെ കുറിച്ച് അന്നത്തെ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭ ആലോചിച്ചത്.  87–88 കാലഘട്ടത്തില്‍ മന്ത്രിയായിരുന്ന കെ ആര്‍ ഗൗരി അമ്മയുടെ പ്രത്യേക ഉപദേഷ്ടാവായി നമ്പ്യാരെ നിയമിക്കുകയും അദ്ദേഹത്തിനോട് ഇത്തരത്തിലുള്ള ഒരു ആവശ്യം ഉന്നയിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നിലവിലുണ്ടായിരുന്ന ഇലക്രേ്ടാണിക് സംബന്ധമായുള്ള എക്‌സ്‌പെര്‍ട്ടുകളുമായി ഒരു ഹൈപവര്‍ കമ്മിറ്റി ഉണ്ടാക്കി. ഈ ടീം അമേരിക്കയില്‍ സിലിക്കണ്‍വാലി തുടങ്ങിയ പാര്‍ക്കുകള്‍ വിസിറ്റ് ചെയ്തു ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കി. പൂര്‍ണ്ണമായിട്ടും ഗവണ്‍മെന്റ് ഉടമസ്ഥതയില്‍ മാത്രമല്ലാതെ ഗവണ്‍മെന്റ് ഉടമസ്ഥതയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ക്രിയേറ്റ് ചെയ്തിട്ട് പ്രൈവറ്റ് കമ്പനികളെ കേരളത്തിലേക്ക് കൊണ്ടു വരുന്നതിനെ കുറിച്ച് ആലോചിക്കുകയുണ്ടായി. ഏതു രീതിയിലാണ് തുടങ്ങാനുദ്ദേശിക്കുന്നതെന്നോ എത്തരത്തിലാണ് പ്രാബല്യത്തിലാക്കുക എന്നതിനെക്കുറിച്ചൊന്നും വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല.     

കമ്പനികളുടെ ഒരു പാര്‍ക്ക് അതായത് ടെക്‌നോളജിയുടെ ഒരു പാര്‍ക്ക് ഉണ്ടാക്കുകയായിരുന്നു ഉദ്ദേശിച്ചത്. അതിനായി ഒരു ടീമിനെ ബില്‍ഡ് ചെയ്തു. ജി വിജയരാഘവന്‍ ഞാനും വാസുദേവന്‍, രാമചന്ദ്രന്‍, സതീഷ് കുമാര്‍ ഇത്തരത്തില്‍ ഞങ്ങള്‍ അഞ്ചു പേരെ സെലക്ട് ചെയ്തു. ഇത് തുടങ്ങാനായി പിന്നീട് സ്ഥലം ഐഡന്റിഫൈ ചെയ്തതും ഏറ്റെടുത്തതും എല്ലാം ഞങ്ങള്‍ തന്നെയാണ്. കാര്യവട്ടത്ത് യൂണിവേഴ്‌സിറ്റിയുടെ 50 ഏക്കര്‍ സ്ഥലം അക്കാലഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത് വൈദ്യന്‍ കുന്ന് എന്ന പേരിലാണ്. 1990 ല്‍ ഇലക്രേ്ടാണിക്‌സ് ടെക്‌നോളജി പാര്‍ക്ക് കേരള രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലാണ് ടെക്‌നോപാര്‍ക്കിന്റെ ഉത്ഭവം. പിന്നെയുള്ളത് ചരിത്രമാണ്. മൂന്നുവര്‍ഷംകൊണ്ട് അവിടെ മൂന്ന് ബില്‍ഡിങ്ങുകള്‍ ഉണ്ടാക്കി. അതിനുശേഷം കമ്പനികള്‍ക്കായി കാത്തിരുന്നു. തുടക്കം കമ്പനികളിലൊന്ന് ബ്രഹ്മ എന്ന കമ്പനി ആയിരുന്നു. 95 നവംബറില്‍ പ്രധാനമന്ത്രി നരസിംഹറാവു ഈ പാര്‍ക്ക് രാജ്യത്തിനായി ഡെഡിക്കേറ്റ് ചെയ്തു. പടിപടിയായി പല ഷോകളും സെമിനാറുകളും പലതും സംഘടിപ്പിച്ചു വിദേശ രാജ്യങ്ങളിലുള്ള പരിപാടികളില്‍ പങ്കെടുത്ത് കമ്പനികളെ ഇവിടേക്ക് ഇന്‍വൈറ്റ് ചെയ്തു. പതിയെപ്പതിയെ ഉയരങ്ങളിലേക്ക് കുതിച്ചു. 97 ആയപ്പോഴേക്കും പത്തോളം കമ്പനികള്‍ അവിടെ ഉണ്ടായി. അതിനുശേഷമാണ് നിള എന്ന പേരില്‍ മൂന്നാമത്തെ ബില്‍ഡിങ്ങ് നിര്‍മിക്കുന്നത്. 2000 ആയപ്പോഴേക്കും നിര്‍മാണം പൂര്‍ണമായി. ആദ്യത്തെ ഹാര്‍ഡ് വെയര്‍ കമ്പനി ടോറോയ്ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പേരിലുള്ള ഒരു കമ്പനി ടെക്‌നോപാര്‍ക്കില്‍ തുടങ്ങി. ഐബിഎസ്,  യു എസ് ടി ഗേ്‌ളാബല്‍, ടൂണ്‍സ് അനിമേഷന്‍ ഈ കമ്പനികളൊക്കെ രണ്ടും മൂന്നും നാലും പേരായിട്ട് ടെക്‌നോപാര്‍ക്കില്‍ പാര്‍ക്ക് സെന്ററില്‍ നിന്ന് ഡെവലപ്പ് ചെയ്ത് വളര്‍ന്ന കമ്പനികളാണ്. ഇന്‍കുബേറ്റര്‍ എന്നുള്ള പേരുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ടെക്‌നോപാര്‍ക്കിനെ കുറിച്ച് പറയുമ്പോള്‍ അത് തന്നെ ഒരു വലിയ ഇന്‍കുബേറ്റര്‍ ആയിരുന്നു. അവിടെ ചെറിയ രീതിയില്‍ തുടങ്ങിയ കമ്പനികളാണ് വളര്‍ന്ന് വലിയ കമ്പനികളായത്. 
2004 ല്‍ ഡല്‍ഹിയില്‍ വച്ച് വേള്‍ഡ് ബാങ്കിന്റെ ഇന്‍ഫോഡേവ് ഗ്രൂപ്പ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ടെക്‌നോളജിയുമായി ചേര്‍ന്നിട്ട് ഗേ്‌ളാബല്‍ സമ്മിറ്റ് ഓണ്‍ ബിസിനസ് ഇന്‍കുബേഷന്‍ എന്ന ഒരു പ്രോഗ്രാം ചെയ്തു. ഇതില്‍ പങ്കെടുക്കാനിടയായി. 700 ഓളം വിദേശ ഡെലിഗേറ്റുകള്‍ ഉണ്ടായിരുന്ന ഏതാണ്ട് 1500 പേരോളം പങ്കെടുത്ത ഒരു വലിയ പ്രോഗ്രാമായിരുന്നു ഇത്. എപിജെ അബ്ദുല്‍ കലാം ആയിരുന്നു ഉദ്ഘാടനം ചെയ്തത്. ആ പ്രോഗ്രാം വളരെ വലിയ രീതിയിലുള്ള മോട്ടിവേഷന്‍ ആയിരുന്നു. ഇതിലൂടെയാണ് ഇന്‍കുബേഷനെക്കുറിച്ച് പഠിക്കാന്‍ സാധിച്ചത്. ശേഷം ഇവിടുത്തെ ഗവണ്‍മെന്റിന്റെ അപ്രൂവല്‍ വാങ്ങി ഗവണ്‍മെന്റ് ഓഫ് ഇന്ത്യയ്ക്ക് പ്രൊപ്പോസല്‍ അയച്ചു. ആദ്യമൊന്നും അവര്‍ അത് നല്‍കിയില്ല. യൂണിവേഴ്‌സിറ്റികളിലോ ഐ ഐ റ്റികളിലോ മാത്രമായിരുന്നു ഇന്‍കുബേറ്റര്‍ നല്‍കിയിരുന്നത്. ഇന്‍കുബേറ്ററിന്റെ ആദ്യത്തെ പേര് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്‍ട്രപ്രണര്‍ഷിപ്  പാര്‍ക്ക്  എന്നായിരുന്നു. പിന്നീടാണ് ഇതിന്റെ പേര് ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ എന്നാക്കുന്നത്. ലോകമൊട്ടാകെ ഇന്‍കുബേറ്റര്‍ എന്നുള്ള ഒരു പ്രസ്ഥാനം വളര്‍ന്നു വരുന്ന ഒരു കാലഘട്ടമായിരുന്നു. അതായത് ടെക്‌നോളജിയിലൂടെ ബിസിനസ് തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടോട്ടല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡ് ചെയ്യുന്ന ഒരു എക്കോ സിസ്റ്റം ആണ് ഈ ബിസിനസ് ഇന്‍കുബേറ്റര്‍. യൂണിവേഴ്‌സിറ്റിക്കു അതായത് എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന് പുറത്തുള്ള ഒന്നിന് നല്‍കാന്‍ കഴിയില്ല എന്നതായിരുന്നു ആദ്യം അവര്‍ പറഞ്ഞിരുന്നത്. അങ്ങനെയാണ് ഇവരെ ചെന്ന് കണ്ട് ടെക്‌നോപാര്‍ക്കിലേക്ക് ക്ഷണിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായിട്ടായിരുന്നു ടെക്‌നോപാര്‍ക്ക് പോലെ ഇത്തരത്തിലുള്ള ഒരു പ്രസ്ഥാനം. ഇവിടത്തെ സ്ഥിതിവിവരങ്ങള്‍ മനസ്‌സിലാക്കുന്നതിനായാണ് അവരെ ക്ഷണിച്ചത്. അവര്‍ ടെക്‌നോപാര്‍ക്ക് വിസിറ്റ് ചെയ്തു. അതില്‍ ഇമ്പ്രെസ്‌സ്ഡ് ആയി അതിന് അപ്രൂവല്‍ നല്‍കി.
ടെക്‌നോപാര്‍ക്കിന് ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിനായുള്ള അപ്രൂവല്‍ നല്‍കി. 2006 ല്‍ ഫണ്ട് കിട്ടി. ഇന്‍ക്യൂബേറ്ററിനായി കമ്പനികള്‍ വേണം. സ്വന്തമായി കമ്പനി തുടങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുണ്ടാകാം. അവരെക്കൊണ്ട് ഒരു കമ്പനി തുടങ്ങാം എന്നതായിരുന്നു ആദ്യത്തെ പ്‌ളാന്‍. ഏതാണ്ട് ഒന്നര വര്‍ഷത്തേക്ക് ഒരൊറ്റ കമ്പനി പോലും കിട്ടിയില്ല. ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ റിക്വയര്‍മെന്റ് ഒരു വര്‍ഷത്തില്‍ ഏതാണ്ട് 5 കമ്പനികള്‍ ആയിരുന്നു. അങ്ങനെയിരിക്കെ സി ഇ ടി യിലെ ബാസ്‌ക്കറ്റ് ബോള്‍ ടീം ടെക്‌നോപാര്‍ക്ക് സന്ദര്‍ശിക്കുകയുണ്ടായി. ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിനെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യുകയുണ്ടായി. ബാസ്‌കറ്റ് ബോള്‍ കളിക്കാനായി പല സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന അവര്‍ക്ക് അതിനായി ആരും തന്നെ ഫണ്ട്  ചെയ്തിരുന്നില്ല. സിം കാര്‍ഡ് ഫ്രണ്ട്‌സിന് വിറ്റും ടീഷര്‍ട്ടുകള്‍ പ്രിന്റ് ചെയ്തും ഒക്കെയാണ് അവര്‍ അതിനുള്ള ഫണ്ട് ഉണ്ടാക്കിയിരുന്നത്. ഇതു തന്നെ കമ്പനിയായി ഫോം ചെയ്യാനുള്ള ഒരു ആശയം അവരോട് ഉപദേശിച്ചു. അങ്ങനെയാണ് ആദ്യത്തെ കമ്പനിയായ ടോര്‍ക്ക് ഇന്‍കുബേറ്ററില്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത്. ടോര്‍ക്ക് മൂന്നുവര്‍ഷംകൊണ്ട് ഗ്രാജുവേറ്റ് ചെയ്തു. 2009 ആയപ്പോഴേക്കും അവര്‍ കൊച്ചിയിലേക്ക് ചേക്കേറി കമ്പനി മൊബ് മി എന്ന പേരിലാക്കി. ഫണ്ടിനായി ഒരാളിനെ കിട്ടി. ഇവരെക്കുറിച്ചുള്ള ഇന്റര്‍വ്യൂ മറ്റും സോഷ്യല്‍മീഡിയയിലും ഒക്കെ പ്രചാരത്തിലായി. അപ്പോഴേക്കും ഇവിടെ വേറെ പല കമ്പനികളായി.  ഇതില്‍ കമ്പനികളെ കൊണ്ടുവന്നാല്‍ മാത്രം പോര. സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ എങ്ങനെ വിജയകരമാക്കാം എന്നുള്ളത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അവര്‍ക്ക് സ്ഥലവും ബില്‍ഡിംഗും നല്‍കിയാല്‍ മാത്രം പോരാ അവര്‍ക്കുവേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.
ഇന്നവേഷന്‍ ഉണ്ടെങ്കിലും പ്രോഡക്റ്റ് ചെയ്യാനായും അതിന്റെ പ്രോട്ടോടൈപ്പ് ഉണ്ടാക്കാനായും ഫണ്ട് വേണം. ഈ ഫണ്ട് എവിടെ കിട്ടും എന്ന് അന്വേഷിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്റിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്  ഇന്നൊവേഷന്‍  ടെക്‌നോപ്രോണോര്‍ പ്രമോഷന്‍ പ്രോഗ്രാമില്‍ 25 ലക്ഷം രൂപവരെ ഗ്രാന്‍ഡ് കിട്ടും. ഒരു ഐഡിയ അവതരിപ്പിച്ച് ഇതിലൂടെ പ്രോഡക്ട് ഉണ്ടാക്കി ഒരു കമ്പനി യാക്കാവുന്ന വിധം ഒരു നല്ല പ്രോഡക്റ്റ് ആണെങ്കില്‍ അവര്‍ അതിനെ ഫണ്ട് ചെയ്യും. അങ്ങനെ അതിന്റെ ഒരു ഔട്ട്‌റീച് സെന്റര്‍ തുടങ്ങി. ആയിരത്തോളം ഇന്നൊവേഷന്‍സ് കേരളത്തില്‍ നിന്നും കണ്ടെത്തി. പ്രിസത്തിന്റെ (Promoting Innovations in Individuals, Startups and MSME) കീഴില്‍ ഏതാണ്ട് 70 ലക്ഷം രൂപ ഗ്രാന്‍ഡ് കിട്ടും. ഈ ഗ്രാന്‍ഡ് ഇവിടെ ഏതാണ്ട് അറുപതോളം  ഇന്നോവേറ്റേഴ്സിന് വാങ്ങി നല്‍കിയിട്ടുണ്ട്. ടെക്‌നോളജി ഡെവലപ്‌മെന്റ് ബോര്‍ഡ് സീഡ് മണി ഗ്രാന്‍ഡായി നല്‍കും. അത് ഇവിടെ ഏതാണ്ട് നൂറോളം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ആദ്യകാലത്തുണ്ടായിരുന്ന എല്ലാ കമ്പനികള്‍ക്കും സീഡ്  മണി നല്‍കിയിട്ടുണ്ട്. കമ്പനികള്‍ വളരണമെങ്കില്‍ നല്ല അഡൈ്വസ് വേണം. നല്ല മെന്റേഴ്‌സ് വേണം. നല്ല മെന്റേഴ്സിനെ കിട്ടാനാണ് കേരളത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത്. ഇതിനായി രണ്ടു തരത്തിലുള്ള മെന്റേഴ്‌സ് പൂള്‍ ഉണ്ടാക്കി. ടെക്‌നോപാര്‍ക്കിലെ വിജയകരമായ കമ്പനികളുടെ സിഇഒ കളുമായി ഒരു ബിസിനസ് ഗ്രൂപ്പ് ഉണ്ടാക്കി. കെല്‍ട്രോണ്‍,  സി–ഡാക് തുടങ്ങിയ ഇന്‍സ്റ്റിറ്റിയൂഷന്‍സില്‍ നിന്നുള്ള എക്‌സ്‌പെര്‍ട്ടുകളുമായി ഒരു ടെക്‌നോളജി പൂള്‍ ഉണ്ടാക്കി. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ഇവരുടെ ഉപദേശം ലഭിക്കും. ഈ കമ്പനികളെല്ലാം വിജയകരമാകാന്‍ ഉള്ള പ്രധാന കാരണം ഇതാണ്. ഇന്ന് ലോകത്തില്‍ സ്റ്റാര്‍ട്ടപ്പ്കളുടെ വിജയശതമാനം 20 ശതമാനത്തില്‍ മുകളില്‍ ഇല്ല. ടെക്‌നോപാര്‍ക്കില്‍ ആ കാലഘട്ടത്തില്‍  95 ശതമാനമായിരുന്നു ഇതിന്റെ വിജയശതമാനം.
ടെക്‌നോപാര്‍ക്കില്‍ ഏതാണ്ട് എട്ട് വര്‍ഷം കൊണ്ട് 204 കമ്പനികളെ ഇന്‍കുബേറ്റ് ചെയ്തു. 198 കമ്പനി വിജയകരമായി. ഇത്ര വലിയ വിജയം നേടുവാനുള്ള പ്രധാനകാരണം ടെക്‌നോളജിയിലെ സുഹൃത്തുക്കള്‍ എന്നെ സപ്പോര്‍ട്ട് ചെയ്തതാണ്. രണ്ടാമത്തെ കാരണം സീഡ് മണിയുടെ സപ്പോര്‍ട്ടാണ്. ഈ രണ്ട് കാരണങ്ങളായിരുന്നു ഈ കമ്പനികള്‍ വളര്‍ത്താനായി സഹായകമായത്. ഓരോ കോളേജിലും ഇതിനെക്കുറിച്ച്  പ്രസംഗിച്ചു. 8 വര്‍ഷം കൊണ്ട് സ്റ്റുഡന്‍സ് എന്‍ട്രപ്രണര്‍ഷിപ്പ് വിജയകരമായ പ്രസ്ഥാനമാക്കി. എന്റെ ചരിത്രവും ഇതാണ്. ടെക്‌നോപാര്‍ക്കിലെ ടി ബി ഐയുടെ  ചരിത്രവും ഇതാണ്.  ടെക്‌നോപാര്‍ക്കിലെ ഇന്‍കുബേഷനെ ഇന്‍കുബേറ്ററിന്റെ ഇങ്കുബേറ്റര്‍ ആക്കാന്‍ ശ്രമിച്ചു. പിപിപി മോഡലില്‍ ഇന്ത്യയില്‍ ആദ്യം തുടങ്ങിയ ഒരു ഇന്‍കുബേറ്റര്‍ ആണ് സ്റ്റാര്‍ട്ടപ്പ് വില്ലേജ്. ടെക്‌നോപാര്‍ക്ക് ടി ബി ഐയുടെ ഒരു എക്സ്റ്റന്‍ഷന്‍ ആയി കൊച്ചിയില്‍ സ്റ്റാര്‍ട്ട് ചെയ്തതാണ് എന്‍ആര്‍ഐ ടി ബി ഐ. ഇന്‍ഫോപാര്‍ക്കിലെ ഏറ്റവും വിജയകരമായ ടി ബി ഐയാണ് എന്‍ ആര്‍ ഐ ടി ബി ഐ. ടെക്‌നോപാര്‍ക്ക് ടി ബി ഐ പോലെ വിജകരമായ രണ്ടു പ്രസ്ഥാനങ്ങളാണ് സ്റ്റാര്‍ട്ട് ആപ്പ് വില്ലേജ്ഉം എന്‍ ആര്‍ ഐ ടി ബി ഐയും. 2014 ല്‍ റിട്ടയറായതിന് ശേഷം കിറ്റ്‌കോയില്‍ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റായി ജോയിന്‍ ചെയ്തു. അവിടെ മൈ എന്റര്‍പ്രൈസ് എന്ന പേരില്‍ ഇന്‍കുബേറ്റര്‍ സ്റ്റാര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ അവിടെ കുറെ കമ്പനികളെ ഡെവലപ്പ് ചെയ്തു. ഇതൊരു  സുവര്‍ണ കാലഘട്ടമായിരുന്നു. അഗ്രികള്‍ച്ചര്‍ പോലെ നിരവധി സെക്ടറുകളില്‍ ഇന്‍കുബേറ്ററുകള്‍ തുടങ്ങാനായി. ഇത് വലിയൊരു പ്രസ്ഥാനമാക്കി. കോളേജുകളില്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് സെന്ററിലൂടെ കുട്ടികള്‍ക്ക് അവിടെ തന്നെ സ്റ്റാര്‍ട്ടപ്പ് തുടങ്ങി വളരാനുള്ള സൗകര്യം ചെയ്തുകൊടുത്തു.  ഇതൊരു ചരിത്രമാണ്. ഇങ്കുബേറ്ററുകള്‍ കേരളത്തില്‍ വിജയകരമായ ഒരു പ്രസ്ഥാനമായി വളര്‍ന്നതിന്റെ ചരിത്രം. ഇതിന്റെ ഭാഗമായി നിരവധി അവാര്‍ഡുകളും  ലഭിച്ചിട്ടുണ്ട് .2007 ടെക്‌നോപാര്‍ക്കിലെ ഇങ്കുബേറ്ററില്‍ ആദ്യത്തെ 5 കമ്പനികള്‍ കൊണ്ടുവന്നതിന് പ്രസിഡണ്ടില്‍ നിന്നുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ് വില്ലേജിന് 2012 ലെ ഏറ്റവും നല്ല ഇന്‍കുബേറ്ററിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വേള്‍ഡ് സെക്കന്റ് ബെസ്റ്റ് ഇങ്കുബേറ്ററിന് ലണ്ടനില്‍ ഇംഗ്‌ളീഷ് പ്രൈംമിനിസ്റ്ററില്‍ നിന്നും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇതിന്റ ഭാഗമായി 14 അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.  

Post your comments