Global block

bissplus@gmail.com

Global Menu

ടെക്‌നോസിറ്റിയും നിസാനും ഏറ്റവും വലിയ നേട്ടങ്ങള്‍

നവകേരള സൃഷ്ടി എന്ന ബൃഹത്തായ ആശയം നടപ്പിലാക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് ഇഛാശക്തിയുള്ള ഉദ്യോഗസ്ഥര്‍ വേണം. കഴിഞ്ഞ 2 വര്‍ഷം കേരളത്തിന്റെ IT  രംഗത്തിന് പുത്തന്‍ സംസ്‌കാരമല്ല ഉണര്‍വ്വാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ നേതൃത്വം നല്‍കുന്നത് പ്രതിഭാധനനായ IT സെക്രട്ടറി എം. ശിവശങ്കര്‍  IAS ആണ്.  ചുവപ്പ് നാടയിലും നിയമക്കുരുക്കുകളിലും പെട്ട് വിസ്മൃതിയിലാണ്ട ടെക്‌നോസിറ്റി പ്രോജക്ട് പൊടിതട്ടി എടുത്തതാണ് ഏറ്റവും വലിയ നേട്ടം. നിസാനെകൊണ്ട് തിരുവനന്തപുരത്ത് നിക്ഷേപം നടത്താന്‍ സാധിച്ചു എന്നുള്ളതാണ് മറ്റൊരു നിര്‍ണ്ണായക വിജയം. കേരളത്തിന്റെ IT അടുത്തഘട്ട വളര്‍ച്ചയിലേക്ക് നീങ്ങുന്നു. ഇതിന് ചുക്കാന്‍ പിടിക്കുന്ന ശിവശങ്കര്‍  IAS ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് നാം കടപ്പെട്ടിരിക്കുന്നു.

സമഗ്രമായ IT നയം സര്‍ക്കാര്‍ രൂപപ്പെടുത്തിയിരിക്കുന്നു. പുത്തന്‍ സാങ്കേതിക പ്രവണതകളും നൂതനാശയങ്ങളും-നവീന സാങ്കേതിക വിദ്യകള്‍ക്കൊപ്പം ഭാവി സങ്കേതങ്ങളെകൂടി ഉള്‍ക്കൊള്ളുന്ന ഡേറ്റാ, അനലിറ്റിക്‌സ്, കോഗ്‌നിറ്റീവ് സയന്‍സസ്, മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്മാര്‍ട്ട് ടെക്‌നോളജി എന്നിവയുടെ സഹായത്തോടെ പൊതുജന സേവനങ്ങള്‍ കാര്യക്ഷമം ആക്കാന്‍ കേരള സര്‍ക്കാരിന്റെ വിവര സാങ്കേതിക വിദ്യാനയം മുന്‍ഗണന നല്‍കുന്നു. റോബോട്ടിക്‌സ്, ഫളെക്‌സിബിള്‍ ഇലക്‌ട്രോണിക്‌സ്, പവര്‍ ഇലക്‌ട്രോണിക്‌സ്, വെയറബില്‍ ടെക്‌നോളജി, ഓട്ടോണമസ് വാഹനങ്ങള്‍ ത്രിഡി പ്രിന്റിംഗ്, സൈബര്‍ സെക്യൂരിറ്റി, അക്വപോണിക്‌സ് എന്നിവയില്‍ അധിഷ്ഠിതമായ വ്യവസായങ്ങള്‍ക്കും സാധ്യത വര്‍ദ്ധിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൗരശാക്തീകരണ നടപടികള്‍ക്കും വേണ്ടിയുള്ള ആപ്‌ളിക്കേഷനുകള്‍, പോര്‍ട്ടലുകള്‍ തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കി ഈ ഗവേണ്‍സ് ശക്തമാക്കും.
പുതിയ IT  നയം സമഗ്രവും പ്രായോഗികവുമാണ്. ചില ഭാഗങ്ങള്‍ ചുവടെ............
ഇ-ഗവേണ്‍സ്
സംസ്ഥാനത്തെ എല്ലാ ഇ-ഗവേണ്‍സ് പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൈയെടുക്കേണ്ടത് ഐ.ടി മിഷന്‍ ആണ്. മറ്റു ഡിപ്പാര്‍ട്ടുമെന്റിലെയും പ്രോജക്ടുകള്‍ക്കു ഐ.ടി മിഷന്‍ നേരിട്ടും എസ്.എ.എം.ടി പോലുള്ള ഉപഘടകങ്ങള്‍ വഴിയും സഹായിക്കേണ്ടതാണ്.
ഐ.ടി പാര്‍ക്‌സ്
സംസ്ഥാനത്തിന്റെ ഐ.ടി യിലെ ഭൗതിക സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന വാണിജ്യസ്ഥാപനമെന്ന നിലയില്‍ IT പാര്‍ക്‌സിന്റെ  ചുമതലകള്‍ പുനര്‍ നിര്‍വചിക്കേണ്ടതുണ്ട്. കേരള ഐ.ടി എന്ന ഒരു ബ്രാന്‍ഡില്‍ എല്ലാ ഐ.ടി പാര്‍ക്കുകളുടെയും(ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക്) പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയും വിഭവങ്ങള്‍ (മാനവശേഷി, റിസോഴ്‌സുകള്‍, മറ്റു വരുമാന സാധന സാമഗ്രികള്‍) ഏറ്റവും ക്രിയാത്മകമായി ഉപയോഗിക്കുകയും വേണം.
മാനവശേഷി വികസനം
സംസ്ഥാനത്തിന്റെ IT മാനവ വിഭവ വികസനം നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങള്‍, സ്വതന്ത്ര ഓപ്പണ്‍ സോഴ്‌സ് മേഖലയില്‍  ഔന്നത്യം, പുതുസംരംഭകത്വ വികസനം തുടങ്ങിയ മേഖലകളില്‍ ആണ്  ICT  അക്കാഡമി,   IIIT MKIC ഫോസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ഈ മേഖലയില്‍ അനിവാര്യമാണ്.
അടിസ്ഥാന പശ്ചാത്തല വികസനം
ഐടി മേഖലയിലെ അടിസ്ഥാന പശ്ചാത്തല വികസനത്തിനുള്ള സ്ഥാപനമായി KSITIL  മാറുകയും നിര്‍മ്മാണം, കണക്റ്റിവിറ്റി തുടങ്ങിയ എല്ലാ  വികസന പ്രവര്‍ത്തനങ്ങളും ഈ സ്ഥാപനം മുഖേന ആകുകയും ചെയ്യും. ലോകോത്തര നിലവാരത്തിലുള്ള ഒരു കോടി ചതുരശ്ര അടി ഓഫീസ് സ്‌പേസ് നിര്‍മ്മിക്കുക വഴി നേരിട്ടും അല്ലാതെയും രണ്ടര ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പ് വരുത്തുക. സഹകരണമേഖലയിലെ സാമൂഹ്യ സ്ഥാപനങ്ങളുടെ കഴിവും പ്രവാസി മൂലധനത്തെയും പാര്‍ക്കുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുക. 
വിവരാധിഷ്ഠിത ഉല്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിയില്‍ സ്ഥിരതയാര്‍ന്ന വാര്‍ഷിക വളര്‍ച്ച കൈവരിക്കുക
ശാസ്ത്ര സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി ഉള്ള ആശയങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും പ്രാമുഖ്യം നല്കി കേരളത്തെ ഒരു വിവരാധിഷ്ഠിത സമൂഹം ആയി വികസിപ്പിക്കുക.
ഇതിനെല്ലാം അപ്പുറം ബൃഹത്തായ ഒരു knowledge city  (നോളജ് സിറ്റി) ആണ്. എം. ശിവശങ്കരന്റെയും ടീമിന്റെയും ലക്ഷ്യം. ടെക്‌നോസിറ്റിയില്‍ നിസാന്‍ എത്തുന്നതോടുകൂടി ഈ സപ്നം പകുതി സഫലമാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ പിന്തുണ ഉള്ളതിനാല്‍ എം. ശിവശങ്കരനും ടീമിനും വരുന്ന 2 വര്‍ഷം അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും
ടെക്‌നോപാര്‍ക്കിലെ ആദ്യകാല ഉദ്യോഗസ്ഥന്‍ മുന്‍ ചീഫ് ഫിനാന്‍സ് ഓഫീസറുമായ കെ.സി.സി നായരുടെ വാക്കുകള്‍ ഇങ്ങനെ
'ശ്രീ എം. ശിവശങ്കരന്‍  IAS കഠിനാധ്വാനിയാണ്. IT വികസനത്തില്‍ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അദ്ദേഹത്തിന്റെ കൈകളില്‍ കേരളത്തിലെ IT വികസനം ഭദ്രമാണ്.
ശ്രീ എം.ശിവശങ്കരന്‍  IAS നും ടീമിനും കേരള IT യ്ക്ക് പുതിയ മേല്‍വിലാസങ്ങള്‍ ഉണ്ടാക്കാന്‍ കഴിയട്ടെ

Post your comments