Global block

bissplus@gmail.com

Global Menu

സ്റ്റാര്‍ട്ടപ്പുകളുടെ നാട്ടില്‍

ഡോ. സജി ഗോപിനാഥ്

സി.ഇ.ഒ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍  

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പദ്ധതികളില്‍ കേരളത്തെ സ്റ്റാര്‍ട്ടപ്പുകളുടെ സ്വന്തം നാട് എന്ന വിശേഷണത്തിന് അര്‍ഹമാക്കുന്നു. 
ലറന്‍ശ-കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പുതുതലമുറയെ തൊഴില്‍ അന്വേഷകര്‍ എന്ന നിലയില്‍ നിന്നും തൊഴില്‍ ദാതാക്കള്‍ എന്ന ലക്ഷ്യത്തിലേക്ക് ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു. സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് കഴിഞ്ഞ തലമുറ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ നിന്ന് കുതിച്ചുയരുന്ന ഈ സംരംഭ സംസ്‌ക്കാരം സംസ്ഥാനത്തിന് പുതുശ്വാസം നല്കുന്നു. തൊഴിലിനായി ബയോഡേറ്റയുമായി യുവാക്കള്‍ അലയുന്ന കാലം ഓര്‍മ്മയാകുന്നു. വിദ്യാഭ്യാസ ആരോഗ്യ ടൂറിസം സാമൂഹിക രംഗത്തെ വളര്‍ച്ചയിലെന്നപോലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്‌സാഹന കാര്യത്തിലും കേരളം ങസ.1 ആകുന്നു. 1500 ലധികം വരുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ എത്ര യൂണികോണ്‍ കമ്പനികള്‍ ഉണ്ടാകും എന്ന് പ്രവചിക്കുക അസാധ്യമാണെങ്കിലും കേരളത്തെ ഒരു മിനി സിലിക്കണ്‍ വാലിയാക്കാന്‍ പോരുന്നവയാണ് യുവതലമുറയുടെ മനോഭാവവും സര്‍ക്കാരിന്റെ പിന്തുണയും. കേരളത്തില്‍ ഐ.റ്റി വിപ്‌ളവത്തിന്റെ  ഉപഞ്ജാതാവായ കെ.പി.പി. നമ്പ്യാര്‍ തൊടുത്തുവിട്ട അസ്ത്രം ലക്ഷ്യത്തിലേക്ക് എത്തുന്നു. അഠിനാധ്വാനിയായ ഐ.റ്റി. സെക്രട്ടറി എം. ശിവശങ്കറുടെ നേതൃത്വത്തില്‍ മികച്ച ടീം കേരളത്തിന്റെ ഐ.റ്റി സ്വപ്നങ്ങള്‍ അടുത്ത തലങ്ങളിലേക്ക് കൊണ്ടുപോകുന്നത് ഏറെ പ്രത്യാശ നല്കുന്നതാണ്
കേരളത്തിലെ യുവതലമുറയെ തൊഴില്‍ അന്വേഷകര്‍ എന്ന നിലയില്‍ നിന്നും തൊഴില്‍ ദാതാക്കളായി മാറ്റാന്‍ അതിനൂതന പദ്ധതികളുമായി മുന്നേറുകയാണ്. സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലോകോത്തര നിലവാരമുള്ള ഒരു ടെക്‌നോളജി ഇന്നോവേഷന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റംസ് നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിലാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. സജിഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ടീം.
സംരംഭകരെ കലവറയില്ലാതെ പ്രോത്‌സാഹിപ്പിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഐ.റ്റി നയം അനുയോജ്യമായ നിക്ഷേപ സാഹചര്യം ഒരുക്കിയിരിക്കുന്നു. 1500 ലേറെ സ്റ്റാര്‍ട്ടപ്പ് കമ്പനികളിലായി 7500 പേര്‍ക്ക് തൊഴിലും വരുമാനവും ഉറപ്പിക്കുന്നു. 250 കോടി രൂപയിലധികം നിക്ഷേപം സംസ്ഥാനത്ത് എത്തുന്നു. ആദ്യകാലത്ത് ഉണ്ടായതുപോലുള്ള ഫണ്ടിംഗ് തടസ്‌സങ്ങള്‍ ഇന്നില്ല. പതിനായിരത്തിലധികം പുതിയ ഐഡിയകള്‍ മലയാളി ബ്രയ്‌നുകളില്‍ നിന്നുണ്ടായിക്കഴിഞ്ഞിരിക്കുന്നു. 25 ഓളം ഇന്‍ക്യൂബേറ്റേഴ്‌സ് 210 ഓളം മിനി ഇന്‍ക്യൂബേറ്റേഴ്‌സ് 22 ശയര്‍ ബദധ വദധറ, ഫ്യൂച്ചര്‍ ടെക്ക്‌നോളജി ലാബുകള്‍ ഏതര്‍ത്ഥത്തിലും കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് രംഗം കുതിക്കുന്നു
ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു സംസ്ഥാനം സ്റ്റാര്‍ട്ടപ്പ്കളുടെ പ്രൊമോഷനായി വികസന നയം രൂപപ്പെടുത്തുന്നത് 2014-ല്‍ നമ്മുടെ സംസ്ഥാനത്താണ്. 4 വര്‍ഷങ്ങള്‍ക്കുശേഷം സ്റ്റാര്‍ട്ടപ്പ് സംസ്‌ക്കാരം, എന്‍ജിനീയറിംഗ് കോളേജുകളും കടന്ന് സ്‌കൂളുകളില്‍ എത്തിയിരിക്കുന്നു. കേരള സര്‍ക്കാരിന്റെ ഹൈടെക്ക് സ്‌കൂള്‍ പദ്ധതി രാജ്യത്തിനാകെ മാതൃകയായി കഴിഞ്ഞു.കിഫ്ബി വഴി 45000 കോടി മുടക്കിയുള്ള ഈ ഹൈടെക്ക് പദ്ധതിയില്‍ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് വിപ്‌ളവത്തിന് കരുത്ത് പകരും. യുവാക്കളില്‍ സംരംഭകത്വം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള കേരള സര്‍ക്കാരിന്റെ ഐ.റ്റി. നിയമം ലക്ഷ്യം കാണു ന്നത് ശുഭസൂചനയാണ്. ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ള യുവതലമുറ സംരംഭ-തൊഴില്‍ സ്വപ്നങ്ങള്‍ കാണുവാന്‍ തുടങ്ങി. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ സംരംഭകത്വത്തെയും ഇന്നോവേഷനെയും പ്രോത്‌സാഹിപ്പിക്കാനും ന്യൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് മികച്ച ഒരു ഫൗണ്ടേഷന്‍ സൃഷ്ടിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സാധിച്ചുവെന്നത് വലിയ നേട്ടമാണ്. സ്‌കൂള്‍, കോളേജ് പ്രൊഫഷണല്‍ കോളേജ് തലം മുതല്‍ അഭ്യസ്ത വിദ്യരായ പ്രൊഫഷണലുകളെയും സ്റ്റാര്‍ട്ടപ്പ് രംഗത്തേക്ക് ആകര്‍ഷിക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന് സാധിച്ചു. 

Post your comments