Global block

bissplus@gmail.com

Global Menu

ലക്ഷങ്ങളുടെ ഇടപാട് നടത്തുന്നവര്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂ​ഡ​​ല്‍​​ഹി: പ്ര​​തി​​വ​​ര്‍​​ഷം ര​​ണ്ട​​ര ​ല​​ക്ഷം രൂ​​പ​​യി​​ല്‍ കൂ​​ടു​​ത​​ല്‍ ഇ​​ട​​പാ​​ടു​​ക​​ള്‍ ന​​ട​​ത്തു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വ്യ​​ക്തി​​ക​​ളും ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പി​​ന്‍റെ പെ​​ര്‍​​മ​​ന​​ന്‍റ് അ​​ക്കൗ​​ണ്ട് ന​​ന്പ​​ര്‍ (പാ​​ന്‍) കാ​​ര്‍​​ഡ് എ​​ടു​​ക്ക​​ണം. അ​​ടു​​ത്ത വ​​ര്‍​​ഷം മേ​​യ് 31ന​​ക​​മാ​​ണ് പാ​​ന്‍ എ​​ടു​​ക്കേ​​ണ്ട​​ത്. 

ക​​ന്പ​​നി, പാ​​ര്‍​​ട്ണ​​ര്‍​​ഷി​​പ്പ്, ട്ര​​സ്റ്റ് തു​​ട​​ങ്ങി ഏ​​തു​​ത​​രം പ്ര​​സ്ഥാ​​ന​​ത്തി​​നും ഇ​​തു ബാ​​ധ​​ക​​മാ​​ണ്. ഇ​​വ​​യു​​ടെ മാ​​നേ​​ജിം​​ഗ് ഡ‍യ​​റ​​ക്ട​​ര്‍, ഡ​​യ​​റ​​ക്ട​​ര്‍, പാ​​ര്‍​​ട്ണ​​ര്‍, ട്ര​​സ്റ്റി, സ്ഥാ​​പ​​ക​​ന്‍, ക​​ര്‍​​ത്ത, ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ്, മ​​റ്റു ഭാ​​ര​​വാ​​ഹി​​ക​​ള്‍ എ​​ന്നി​​വ​​രെ​​ല്ലാം പാ​​ന്‍ എ​​ടു​​ക്ക​​ണം. ഡി​​സം​​ബ​​ര്‍ അ​​ഞ്ചി​​നു പ്രാ​​ബ​​ല്യ​​ത്തി​​ല്‍ വ​​രു​​ന്ന പു​​തി​​യ ച​​ട്ട​​ങ്ങ​​ളി​​ലാ​​ണ് ഇ​​ത്. പ്ര​​ത്യ​​ക്ഷ നി​​കു​​തി​​ക്കാ​​യു​​ള്ള കേ​​ന്ദ്ര ബോ​​ര്‍​​ഡ് (സി​​ബി​​ഡി​​ടി) ഇ​​തി​​നു​​ള്ള വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ച്ചു. 

ഇതുവഴി എല്ലാവരും നികുതി അടയ്ക്കുന്നുണ്ടെന്ന് ഇന്‍കം ടാകിസിന് ഉറപ്പുവരുത്താനാകും. നി​​കു​​തി​​വെ​​ട്ടി​​പ്പ് ത​​ട​​യു​​കയും ചെയ്യാം. 

വ്യ​ക്തി​​ക​​ള്‍ പാ​​ന്‍ എ​​ടു​​ക്കു​​ന്പോ​​ള്‍ പി​​താ​​വി​​ന്‍റെ പേ​​ര് ചേ​​ര്‍​​ക്കു​​ന്ന​​ത് ഐ​​ച്ഛി​​ക​​മാ​​ക്കി സി​​ബി​​ഡി​​ടി സ​​ര്‍​​ക്കു​​ല​​ര്‍ ഇ​​റ​​ക്കി. ഇ​​തു​​വ​​രെ ഇ​​തു നി​​ര്‍​​ബ​​ന്ധ​​മാ​​യി​​രു​​ന്നു. 

Post your comments