Global block

bissplus@gmail.com

Global Menu

കായിക മാമാങ്കങ്ങള്‍ക്ക് തലസ്ഥാനമായി സ്‌പോര്‍ട്‌സ് ഹബ്

ക്രിക്കറ്റായാലും കാല്പന്തുകളിയായാലും കളിക്കളത്തിന്റെ ഓരോ സ്പന്ദനങ്ങളും ആവേശമാക്കിയവരാണ് മലയാളികള്‍. നീണ്ട മൂന്നു പതിറ്റാണ്ടുകള്‍ക്കപ്പുറം ഒരു  ഏകദിന മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അരങ്ങൊരുങ്ങിയപ്പോള്‍ ഒരു ജനതയുടെ കാലങ്ങള്‍ നീണ്ട സ്വപ്നങ്ങള്‍ക്കാണ് ഇവിടം വേദിയായത്. കഴിഞ്ഞ ട്വന്റി ട്വന്റി മത്സരത്തിന്റെ വിജകരമായ നടത്തിപ്പിന്റെ ഒരു റിവാര്‍ഡാണിത്.  ടി 20 യില്‍ കാണികളുടെ ആരവങ്ങളുമായി  ആവേശത്തിന്റെ പന്ത് ഉരുളുമ്പോള്‍ കായിക മേഖലയില്‍ രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം എന്ന തലസ്ഥാനനഗരിയുടെ സ്വപ്നങ്ങള്‍ക്കാണ് ചിറക് മുളച്ചത്. ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങുകളും സാഫ് ഗെയിംസ് ഫുട്‌ബോളിനും കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ പരിശീലനമല്‍സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയായിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ  അന്‍പതിനായിരം കാണികള്‍ക്ക് ഒരേസമയം കളികാണാനുള്ള സൗകര്യമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലുള്ളത്. കായിക മാമാങ്കങ്ങള്‍ക്ക് സവിശേഷമായ വേദിയൊരുക്കുന്നതിലൂടെ തലസ്ഥാനനഗരിയിലെ സ്‌പോര്‍ട്‌സ് ഹബ് മലയാളികള്‍ക്ക് അഭിമാനമായി നിലനില്‍ക്കുകയാണ്. സ്‌റ്റേഡിയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും സ്‌പോര്‍ട്‌സ് ഹബ് സിഇഒ അജയ് പത്മനാഭന്‍ ബിസിനസ്‌സ് പ്‌ളസിനോട്

അന്‍പതു മുതല്‍ അന്‍പതിനായിരം വരെ ആളുകളെ ഉള്‍്‌ക്കൊള്ളുന്ന പരിപാടികള്‍ നടത്തുവാനുള്ള വേദികള്‍ സ്‌പോര്‍ട്‌സ് ഹബ്ബില്‍ ലഭ്യമാണ്. വിശാലമായ പാര്‍ക്കിംഗ് സൗകര്യം പ്രത്യേകതയാണ്. സ്ത്രീകളുടെ ആരോഗ്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ആവശ്യകത മനസ്‌സിലാക്കി സ്ത്രീകള്‍ക്ക്  മാത്രമായി ട്രാവന്‍കൂര്‍ ജിംഖാന ക്‌ളബ്ബില്‍ പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് കായിക പരിശീലനം ലഭ്യമാക്കുന്നതിനായി സ്‌പോര്‍ട്‌സ്  ഹബ് അക്കാദമിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബത്തിന്റെ ആരോഗ്യത്തിലൂടെ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം
ഷിലോ ദേവ്, 
പി ആര്‍ & ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍

 

ഗ്രീന്‍ഫീല്‍ഡില്‍ ആരവങ്ങള്‍ക്ക് അരങ്ങൊരുങ്ങുമ്പോള്‍ 
മലയാളികള്‍ക്ക് അഭിമാക്കാവുന്ന സവിശേഷതകളോടെയാണ് തലസ്ഥാനത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ര്ട സ്റ്റേഡിയം പണി തുയര്‍ത്തിയിരിക്കുന്നത്. ദേശീയ ഗെയിംസ് ലക്ഷ്യമാക്കിയാണ് കേരളത്തിലെ ആദ്യത്തെ പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള രാജ്യാന്തര സ്റ്റേഡിയം നിര്‍മിച്ചത്. കാര്യവട്ടത്തെ കേരള സര്‍വകലാശാലയുടെ 37 ഏക്കര്‍ ഭൂമിയിലാണ് സ്റ്റേഡിയം നിര്‍മിച്ചത്. ടെസ്റ്റിനും ഏകദിനത്തിനും ട്വന്റി 20ക്കും യോജിച്ച വിധം രാജ്യാന്തരനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളുള്ള  ക്രിക്കറ്റ് പിച്ചുകള്‍ ഗ്രീന്‍ഫീല്‍ഡിലുണ്ട്.  ഈ സ്റ്റേഡിയത്തെ മറ്റ് ഗ്രൗണ്ടുകളില്‍ നിന്ന് വിഭിന്നമാക്കുന്ന സവിശേഷതകളുണ്ട്.    
ഫിഫ, ഐസിസി സ്റ്റാന്‍ഡേര്‍ഡുകളിലുള്ള ആദ്യത്തെ പിപിപി മോഡല്‍ സ്റ്റേഡിയമാണ് സ്‌പോര്‍ട്‌സ് ഹബ്. ട്രാവന്‍കൂര്‍ ജിംഖാന ക്‌ളബ്, ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, സ്‌പോര്‍ട്‌സ് ഹബ് അക്കാദമി, ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ്, ഒളിമ്പിക് സൈസ് സ്വിമ്മിംഗ് പൂള്‍, ജിം, ഫോര്‍ സ്റ്റാര്‍ ഗസ്റ്റ് റൂം, മള്‍ട്ടിപ്‌ളക്‌സ്, ക്‌ളബ്, ഇത്തരത്തില്‍ സ്‌പോര്‍ട്‌സീനും വിനോദത്തിനും പ്രാധാന്യമുള്ള ആധുനിക സൗകര്യങ്ങളുള്ള ഇന്ത്യയിലെ ഫസ്റ്റ് ഓഫ് ഇറ്റ്‌സ് കൈന്‍ഡ് സ്റ്റേഡിയ സമുച്ചയമാണിത്.  
ഐഎല്‍ ആന്‍ഡ് എഫ് എസ് കേരള സര്‍ക്കാരുമായി സഹകരിച്ച് പൊതു–സ്വകാര്യ പങ്കാളിത്വത്തോടെ നിര്‍മിച്ച സ്‌റ്റേഡിയമാണിത്. ഡി.ബി.ഒ.ടി (ഡിസൈന്‍ ബില്‍ഡ്–ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍) അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ സ്റ്റേഡിയമാണ് ഇത്. ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഒരുപോലെ ഉപയോഗിക്കാനാവും എന്നതാണ് പ്രധാന പ്രത്യേകത. അമ്പതിനായിരത്തോളം പേര്‍ക്ക് ഇരുന്ന് കളികാണാനുള്ള സൗകര്യമുണ്ട്. അത്യാധുനിക രീതിയിലുള്ള ഇരിപ്പിടങ്ങളും സ്റ്റേഡിയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വിഐപികള്‍ക്കു കളി കാണാന്‍ കോര്‍പറേറ്റ് ബോക്‌സുകള്‍ ഗ്രീന്‍ഫീല്‍ഡിലുണ്ട്. സാഫ് കപ്പ് ഫുട്ബോള്‍ അന്താരാഷ്ര്ടമത്സരത്തില്‍ നാല്‍പ്പത്തയ്യായിരത്തോളം പേരാണ് സ്റ്റേഡിയത്തില്‍ മാച്ച് ആസ്വദിച്ചത്. ടി 20 അന്താരാഷ്ര്ട മത്സരത്തിലും കാണികളുടെ വന്‍നിരയാണുണ്ടായിരുന്നത്. കനത്ത മഴയുണ്ടായിട്ടും നിരവധി പേരാണ് സ്റ്റേഡിയത്തില്‍ കളി ആസ്വദിച്ചത്.
എത്ര കനത്ത മഴ പെയ്താലും വെള്ളം കെട്ടിനില്‍ക്കാത്ത മൈതാനമെന്നത് ഗ്രീന്‍ ഫീല്‍ഡിന്റെ പ്രത്യേകതയാണ്. ഇത്തരത്തില്‍ മികച്ച ഫിഷ് പോണ്ട് ഡ്രെയിനേജ് സിസ്റ്റമാണ് ഗ്രീന്‍ഫീല്‍ഡിലുള്ളത്. സീന്‍ ക്രിയേഷന്‍ ഈ സ്റ്റേഡിയത്തിന്റെ സവിശേഷതയാണ്.  അന്തര്‍ ദേശീയ ദേശീയ പരിശീലന കളികള്‍ക്ക് യോജിച്ച രീതിയില്‍ പ്രകാശത്തെ കംപ്യുട്ടര്‍ മുഖേന ക്രമീകരിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഏഷ്യയിലെ ഏറ്റവും വലിയ മീഡിയ ബോക്‌സും ഗ്രീന്‍ഫീല്‍ഡിലാണുള്ളത്. രാജ്യാന്തര സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്‌റ്റേഡിയമാണിത്. അപകടമുണ്ടായാല്‍ എട്ടുമിനിറ്റുകൊണ്ട് സ്റ്റേഡിയത്തിലെ ആള്‍ക്കാരെ മുഴുവന്‍ ഒഴിപ്പിക്കാനാകും. 8 മിനുട്ടിനുള്ളില്‍ ഈ അമ്പതിനായിരത്തോളം പേര്‍ക്ക് നടന്ന് പുറത്തിറങ്ങാന്‍ സാധിക്കും. ഇത് സ്റ്റേഡിയത്തിന്റെ പ്രധാനമായ ഒരു സവിശേഷതയാണ്. വാഹനങ്ങള്‍ക്കുള്ള മികച്ച പാര്‍ക്കിംഗ് സൗകര്യണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. 
മാച്ച് നടക്കുമ്പോള്‍ സ്റ്റേഡിയത്തിന്റെ ഏതു ഭാഗത്തിരുന്നാലും നന്നായി ആസ്വദിക്കാവുന്ന രീതിയിലാണ് സീറ്റ് ക്രമീകരിച്ചിരിക്കുന്നത്. മികച്ച  ലൈറ്റിങ്ങാണ് ഗ്രീന്‍ഫീല്‍ഡില്‍ ഉപയോഗിച്ചിരിക്കുന്നത്. ടെലിവിഷന്‍ സംപ്രേഷണത്തിന് ഏറ്റവും  യോജ്യമായ സൗകര്യങ്ങളുള്ള സ്റ്റേഡിയമാണിതെന്നുള്ളത് ഗ്രീന്‍ഫീല്‍ഡിന്റെ പ്രധാന മികവാണ്. സിനിമ ആസ്വാദകര്‍ക്കായി മള്‍ട്ടിപ്‌ളക്‌സുകള്‍ സ്റ്റേഡിയത്തിലുണ്ട്. കാര്‍ണിവെല്‍ സിനിമാസിന്റെ ആധുനിക സജ്ജീകരണങ്ങളോടെയുള്ള മള്‍ട്ടിപ്‌ളക്‌സുകളാണ് സ്റ്റേഡിയത്തിലുള്ളത്.  
മികച്ച സ്പോര്‍ട്സ് വേദി
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് മികച്ച സ്പോര്‍ട്സ് വേദിക്കുള്ള ഡേവിഡ് വിക്കേഴ്സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സ്പെയിനിലെ മാഡ്രിഡില്‍ നടന്ന സ്റ്റേഡിയം ബിസിനസ് അവാര്‍ഡ്സ് 2016–ല്‍ ന്യൂ വെന്യൂ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് സ്പോര്‍ട്സ് ഹബ് നേടിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വേദിക്കായി ഇത്തരമൊരു അംഗീകാരം നല്‍കിയിട്ടുള്ളത്. ഉന്നതനിലവാരമുള്ളതും വികസനത്തിന്  ഇന്ത്യയിലെ മാതൃകയുമാണ് സ്പോര്‍ട്സ് ഹബ് . ഫ്രാന്‍സ്, അമേരിക്ക, ജപ്പാന്‍, ടര്‍ക്കി എന്നീ രാജ്യങ്ങളില്‍ പ്രമുഖ സ്പോര്‍ട്സ് വെന്യുകളുമായി മത്സരിച്ചാണ് സ്പോര്‍ട്സ് ഹബ് ഒന്നാമതെത്തിയത്. 2018 ലെ സ്‌കോച്ച് അവാര്‍ഡ് ഗോള്‍ഡ് പുരസ്‌കാരം കേരള സര്‍ക്കാറിന് ലഭിക്കുകയുണ്ടായി. സ്‌പോര്‍ട്‌സ് ഹബിന്റെ ഇന്റര്‍നാഷണല്‍ ലെവലിലുള്ള മികച്ച നിര്‍മാണത്തിനാണ് സ്‌കോച്ച് അവാര്‍ഡ് ഗോള്‍ഡ് പുരസ്‌കാരം കേരള സര്‍ക്കാറിന് ലഭിച്ചത്.
ട്വന്റി 20 ലോകകപ്പ്, സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പുകള്‍, സാഫ് സുസുക്കി കപ്പ് 2015, വനിത ഫിലിം അവാര്‍ഡ്, അമ്മ മഴവില്‍, മെഴ്‌സിഡസ് ബെന്‍സ് ലക്‌സ് ഡ്രൈവ് തുടങ്ങിയ നിരവധി മെഗാ ഷോകളും സ്‌പോര്‍ട്‌സ് ഹബില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവന്റുകള്‍ നടത്തുമ്പോള്‍ സ്റ്റേഡിയത്തിനു കേടുപാടുകള്‍ ഉണ്ടാകുന്നുവെന്ന രീതിയിലുള്ള തെറ്റിധാരണകളുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു രീതിയിലുള്ള കേടുപാടുകളോ നാശനഷ്ടങ്ങളോ  ഉണ്ടാകാതെയാണ് ഓരോ ഇവന്റുകളും നടത്തുന്നത്. സ്‌പോര്‍ട്‌സ് വികസനത്തിന്റെ മികച്ച മാതൃകയാണ് തലസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഹബ്. കാണികളുടെ ആരവങ്ങളുമായി സ്‌പോര്‍ട്‌സിന്റെയും എന്റര്‍ടെയിന്‍മെന്റിന്റെയും സവിശേഷമായ അരങ്ങാകുകയാണ് സ്‌പോര്‍ട്‌സ് ഹബ്.

ട്രാവന്‍കൂര്‍ ജിംഖാന കഌ് 

സ്‌പോര്‍ട്‌സ് ഹബിന്റെ പ്രധാന ആകര്‍ഷണമാണ് ട്രാവന്‍കൂര്‍ ജിംഖാന ക്‌ളബ്. സ്‌പോര്‍ട്‌സ്,ഫിറ്റ്‌നെസ്,എന്റര്‍ടെയിന്‍മെന്റ്  ലൈഫ്‌സ്‌റ്റൈല്‍ എന്നിവയ്ക്കു പ്രാധാന്യം നല്‍കിയാണു ക്‌ളബ് ആവിഷ്‌കരിച്ചിരിക്കുന്നത്. ബാഡ്മിന്റന്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ടെന്നിസ്, ടേബിള്‍ ടെന്നിസ് കോര്‍ട്ടുകളും സ്‌ക്വാഷ്, കാരംസ്, സ്‌നൂക്കര്‍ ഇത്തരത്തില്‍ വിവിധ വിനോദ സൗകര്യങ്ങളുണ്ട്.  രാജ്യാന്തര നിലവാരത്തിലുള്ള രണ്ടു നീന്തല്‍ക്കുളങ്ങളും ഒരുക്കിയിട്ടുണ്ട്. ഒളിംപിക് മാതൃകയിലുള്ള പൂളാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ മുതിര്‍ന്നവര്‍ക്കായുള്ള സ്വിമ്മിങ് പരിശീലനങ്ങള്‍ നടത്തുന്നുണ്ട്. ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ഡ് ഇന്‍ഡോര്‍ പൂളുമുണ്ട്.
പഞ്ചനക്ഷത്രസൗകര്യങ്ങളുള്ള ജിംനേഷ്യം പ്രധാന പ്രത്യേകതയാണ്. ഹൈ ടെക്ക് സൗകര്യങ്ങളോടെയുള്ള വ്യായാമ ഉപകരണങ്ങളാണ് ജിംനേഷ്യത്തിലുള്ളത്. ലൈബ്രറി, റെസ്റ്റോറന്റ് ഇവയും ക്‌ളബിലുണ്ട്. ജിംഖാന ക്‌ളബ്ബിന്റെ ഭാഗമായി രണ്ടായിരം പേര്‍ക്കിരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ വിവാഹങ്ങള്‍ക്കും മറ്റു കോര്‍പറേറ്റ് ഫംഗ്ഷനുകള്‍ക്കും യോജിച്ച രീതിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ളതാണ്. മെയിന്‍ ഹാള്‍, ഡൈനിംഗ് ഹാള്‍, കിച്ചണ്‍ എന്നിവ ഇതിലുണ്ട്. ബാങ്ക്വറ്റ് ഹാളുകളും ലഭ്യമാണ്.  വാക്കര്‍സ് ക്‌ളബ്, സ്വിമ്മര്‍ ക്‌ളബ് ഇത്തരത്തിലുള്ള കമ്യൂണിറ്റി എന്‍ഗേജ്‌മെന്റ് പ്രോഗ്രാമുകളും ക്‌ളബ്ബിന്റെ ഭാഗമായുണ്ട്. 
അനില്‍ കുംബെ്‌ളയ്ക്കു പങ്കാളിത്തമുള്ള ടെന്‍വിക് സ്‌പോര്‍ട്‌സ് അക്കാദമി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, നീന്തല്‍, ബാസ്‌കറ്റ്‌ബോള്‍, ടേബിള്‍ ടെന്നീസ്, സ്‌ക്വാഷ്,  ഇത്തരത്തില്‍ വിവിധ കായിക ഇനങ്ങള്‍ മികച്ച പരിശീകലര്‍ അക്കാദമിയില്‍ പരിശീലിപ്പിക്കുന്നുണ്ട്. ശാസ്ത്രീയമായ രീതിയിലാണ് ഈ അക്കാദമിയില്‍ ഇവ അഭ്യസിപ്പിക്കുന്നത്.  

സ്‌പോര്‍ട്‌സ് ഹബ്ബ് വെറുമൊരു സ്റ്റേഡിയം മാത്രമല്ല, യുവാക്കള്‍ക്ക് ഇന്ന് അനിവാര്യമായ കായികവും വിനോദവും ഒരു കുടക്കീഴില്‍ സമന്വയിപ്പിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള തിരുവനന്തപുരത്തിന്റെ ഒരേയൊരു കേന്ദ്രമാണ്. സമീപവാസികളുടെയും കോര്‍പ്പറേറ്റുകളുടെയും യുവാക്കളുടെയും പങ്കാളിത്തത്തോടെ സ്‌പോര്‍ട്‌സ് ഹബ്ബിനെ കൂടുതല്‍ സജീവമാക്കുവാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത.്
പ്രതീഷ് നായര്‍, സെയില്‍സ് ഹെഡ്

Post your comments