Global block

bissplus@gmail.com

Global Menu

വികസനപാതയില്‍ ടെക്‌നോപാര്‍ക്ക്

കേരളത്തില്‍ ഐ ടി മേഖലയിലെ 2016–18കാലഘട്ടങ്ങളില്‍ മികച്ച വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. ഇന്‍ഫോപാര്‍ക്കും,ടെക്നോപാര്‍ക്കും,സൈബര്‍പാര്‍ക്കും2016ല്‍ ഏതാണ്ട് 1.6 കോടി ചതുരശ്ര അടി സ്ഥല വിസ്തീര്‍ണ്ണം ഉണ്ടായിരുന്നു. (അതായത് 16 മില്യണ്‍ സ്‌ക്വയര്‍ഫീറ്റ്). ഇതിനെ ഒരു കോടി കൂടി ഉയര്‍ത്തി2.6 കോടി ച. അടിഐടി സ്ഥലം സൃഷ്ടിക്കുക എന്നതായിരുന്നു ഗവണ്‍മെന്റിന്റെ കാഴ്ചപാട്. അതായത് 16മില്യണില്‍ നിന്ന് 26 മില്യണിലേക്ക് ഉയര്‍ത്തുക. ടെക്നോപാര്‍ക്കില്‍ 9 മില്യണും ഇന്‍ഫോപാര്‍ക്കില്‍ 6 മില്യണും ബാക്കിയുള്ള ഒരു മില്യണ്‍ മുത്തൂറ്റ്, ഠഴദവന്‍ഷഭദവ പോലെയുള്ള പ്രൈവറ്റ് എക്കോ സിസ്റ്റത്തിലാണുണ്ടായിരുന്നത്. ഇതില്‍ നിന്നാണ് എങ്ങനെ ഒരു കോടി ച.അടിസ്ഥലം കൂടി അധികമായി സൃഷിടിക്കാമെന്നുള്ള ഒരു പദ്ധതി ഉണ്ടാവുന്നത്. അതിനെ കേന്ദ്രീകരിച്ച് ജനറല്‍ബോഡിയുടെചെയര്‍മാനുംഐടിമിനിസ്റ്ററുമായ മുഖ്യമന്ത്രിയും,എക്സിക്യൂട്ടീവ്കൗണ്‍സിലിന്റെചെയര്‍മാന്‍ ഐടി സെക്രട്ടറിയും കൂടിയാലോചിച്ച് ഒരു ഐടി പോളിസി വിഭാവനം ചെയ്യുകയുണ്ടായി.

ഐടി പോളിസിയില്‍ പ്രധാനമായും രണ്ട് രീതിയിലാണ് അതിനെ രൂപകല്‍പന ചെയ്തത്. അതിലൊന്ന് ഫിസിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, പിന്നെയുള്ളത് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറാണ്. ഫിസിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമായാണ് ഒരു കോടി ച.അടിക്രിയേറ്റ് ചെയ്യുന്നത്. ടെക്നോപാര്‍ക്ക്,  ഇന്‍ഫോപാര്‍ക്ക്,  സൈബര്‍ പാര്‍ക്ക് ഇത്തരത്തില്‍  മൂന്നിനെക്കുറിച്ചും ഒരു പദ്ധതി ഉണ്ടാക്കി. ടെക്നോപാര്‍ക്കിനെ സംബന്ധിച്ചിടത്തോളം ഇനിയൊരു വികസനം ഉള്ളത് ടെക്നോസിറ്റിയിലാണ്. ടെക്നോസിറ്റി ഏതാണ്ട് 400 ഏക്കറോളം ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ടെക്നോസിറ്റി ഒരു വര്‍ഷത്തിനകം ലോഞ്ച് ചെയ്യുക എന്നതായിരുന്നു മുഖ്യമന്ത്രി  പ്രധാനമായും കര്‍ത്തവ്യമായി നല്‍കിയത്. ഒന്നൊര വര്‍ഷത്തിനുള്ളില്‍ അടിസ്ഥാനപരമായ ഇന്‍ഫ്രാസ്ട്രക്ചര്‍ എല്ലാം നിര്‍മ്മിക്കാനായി. അതായത് റോഡ്, വാട്ടര്‍ ഇലക്ര്ടിസിറ്റി, കോമ്പൗണ്ട് വാള്‍ മുതലായവ എല്ലാം പൂര്‍ത്തിയാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം സജ്ജീകരിച്ചതിനു ശേഷം ആദ്യത്തെ ഐടികെട്ടിട സമുച്ഛയം ഒരു വര്‍ഷത്തിനകംലോഞ്ച് ചെയ്തു.
ടെക്നോസിറ്റി ഐടി ബില്‍ഡിങ് പ്രസിഡന്റും, മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ് തറക്കല്ലിട്ടത്.ഗവണ്‍മെന്റ് ബില്‍ഡിംഗിലൂടെ  ഒരു തനതായ ആവാസ വ്യവസ്ഥ ഉണ്ടാക്കിക്കഴിഞ്ഞു എന്നതാണ് നമുക്ക് തെളിയിക്കാന്‍ സാധിക്കുന്നത്. കൂടുതല്‍ ഗവണ്‍മെന്റ് ഐ.ടി കെട്ടിടങ്ങള്‍ ചെയ്യുന്നതിനു പകരം പ്രൈവറ്റ് കോ–ഡെവലപ്പേഴ്സിനെ കൊണ്ട് കെട്ടിടം നിര്‍മ്മിക്കുക എന്നതായിരുന്നു ഗവണ്മെന്റിന്റെ നയം. അങ്ങനെയാണ് സണ്‍ ടെക്ക് സ്ഥലം എടുത്തതും സമ്മതം നല്‍കി  കെട്ടിടം നിര്‍മ്മിച്ചു തുടങ്ങിയതും. ട്രിപ്പിള്‍ ഐടി എംകെ ഗവണ്‍മെന്റ് കെട്ടിടമാണ്. അത് ഉദ്ഘാടന ഘട്ടത്തില്‍ നില്‍ക്കുന്നു. അടുത്ത് സ്ഥലം ഏറ്റെടുത്തത് ടിസിഎസും (TCS), കേസു (KESU)മാണ്. കേസ് (KASE) നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ടി സി എസ് തുടങ്ങുവാനുള്ള അവസാന ഘട്ടത്തില്‍ നില്‍ക്കുകയാണ്. ഇതുപോലെ ഇന്‍ഫോപാര്‍ക്കിലെ ഫേസ്2 ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷമാണ് തുടങ്ങിയത്. ഫെയിസ്–2160 ഏക്കറാണ്, അതില്‍ 125 ഏക്കറാണ് നമുക്ക് ലഭിച്ചത്. അത് പൂര്‍ണ്ണമായി സജ്ജീകരിച്ച്പ്രവര്‍ത്തനം ആരംഭിച്ചു. ഇതില്‍ കോഗ്നിസന്റ് ബില്‍ഡിങ് ഉണ്ട്. അതിനു ശേഷം ഏസല്‍ര്‍ :ട ബില്‍ഡിങ് കരുസര്‍മയഴശദരുദ ആരംഭിച്ചു. റോഡ്, ജലം, പവര്‍ സ്റ്റേഷന്‍ ഇവയെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.  8 കോ ഡെവലപ്പേഴ്സ് ഇന്‍ഫോപാര്‍ക്കില്‍ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. 
സൈബര്‍ പാര്‍ക്കില്‍ പ്രൈവറ്റ് കോ–ഡെവലപ്പറായഊരാളുങ്കല്‍ ഉണ്ടായിരുന്നു. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം  ഐ.ടി കെട്ടിടമായ 'സഹ്യ' ഉദ്ഘാടനം ചെയ്തു. 2.8 ലക്ഷം ച.അടികെട്ടിടമാണിത്. അടിസ്ഥാന പരമായ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ് ചെയ്തു കഴിഞ്ഞു. ടെക്നോപാര്‍ക്കിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഫെയിസ്–1,ഫെയിസ്–2 ഫെയിസ്–3 പൂര്‍ത്തിയായിക്കഴിഞ്ഞു.  ടിസിഎസ് –ന്റെരണ്ടാമത്തെ കെട്ടിടവും ഇന്‍ഫോസിസിന്റെ  മൂന്നാമത്തെ കെട്ടിടവും ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വികസന ഘട്ടത്തിലാണ്. ഇതെല്ലംചേര്‍ത്ത്  നേരത്തെ പറഞ്ഞ ഒരു കോടി കണക്കെടുക്കുകയാണെങ്കില്‍, അതില്‍ ഏതാണ്ട് 50 ലക്ഷം ച.അടിയില്‍ കൂടുതല്‍ ഉപയോഗിക്കുകയും ബാക്കിയുള്ളത് അടിസ്ഥാനമിടുകയും ചെയ്തുകഴിഞ്ഞു. പിന്നെ പ്രധാനമായുള്ളത് സ്മാര്‍ട്ട് സിറ്റിയാണ്. സ്മാര്‍ട്ട്‌സിറ്റിയില്‍ 66 ലക്ഷം സ്‌ക്വയര്‍ഫീറ്റിന് കണ്‍സ്ട്രക്ഷന്‍ അവര്‍ 2020 –21ന് മുമ്പ് തീര്‍ക്കാമെന്ന് വാഗ്ദാനം തന്നിട്ടുണ്ട്. ഈ ഒരു കോടിയില്‍ ഇതും ചേരുമ്പോള്‍ ഏതാണ്ട്  ഒന്നേകാല്‍ കോടിയോളം ഉണ്ടാകും.
ടെക്‌നോപാര്‍ക്കില്‍ ഏതാണ്ട് അറുപതിനായിരത്തോളം ജീവനക്കാര്‍ ജോലി നോക്കുന്നുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇരുപത്തിനായിരം കൂടിവര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. 2022ല്‍ ഒരു ലക്ഷം ഐ.ടി ജീവനക്കാര്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഫോപാര്‍ക്കില്‍ ഇപ്പോള്‍ മുപ്പതിനായിരം ജീവനക്കാര്‍ ഉണ്ട്. ലുലുവിന്റെ ഐ ടി കെട്ടിടം നിര്‍മ്മാണം തീരുകയാണ്. ലുലുവിന്റെ വണ്‍ ഓഫ് ദി ബിഗെ്ഗസ്റ്റ് ആണ്. ഇതെല്ലാമാകുമ്പോള്‍  ഇന്‍ഫോപാര്‍ക്കില്‍ മാത്രമായി ഒരു ലക്ഷം  ജീവനക്കാര്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഫിസിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ പ്രധാനമായ ഒരു മുതല്‍ക്കൂട്ടാണ്‌നിസാന്‍. കേരളത്തിലെ ഒരു എക്കോ സിസ്റ്റത്തില്‍ ഇങ്ങനെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനി വളരെ അനായാസമായി വരുവാന്‍ സാധിക്കുമെന്നതിന്റെ ഒരു തെളിവാണിത്. കേരള ഐ.ടിയെ സംബന്ധിച്ചിടത്തോളം നിസാന്‍ ഒരു ബിഗെ്ഗസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റാണ്. നിസാന്റെ കൂടെ അസോസിയേറ്റായുള്ളകമ്പനികള്‍ ഉണ്ട്. ഇതില്‍ ടെക് മഹീന്ദ്ര  ഇന്ത്യയിലെ വലിയ കമ്പനികളില്‍ ഒന്നാണ്.ടെക്മഹീന്ദ്ര 12000 ച.അടി ഐ.ടി സ്‌പെയിസ് ടെക്‌നോപാര്‍ക്കില്‍ എടുത്തുകഴിഞ്ഞു. ഇതൊക്കെയാണ് കമ്പനികളെ സംബന്ധിച്ചിടത്തോളം നമുക്ക് ഒരു സുവര്‍ണ്ണ കാലഘട്ടം എന്ന് പറയാവുന്നത്. മറ്റൊന്നാണ് ടോറസ് ഡൗണ്‍ ടൗണ്‍ ട്രിവാണ്‍ട്രം പ്രോജക്റ്റ്. പല കാരണങ്ങളാല്‍ മുടങ്ങിയിരുന്ന പ്രോജക്റ്റ് ഈ സര്‍ക്കാര്‍ മുന്‍കൈ എടുത്താണ്  ഫൈനലൈസ് ചെയ്തത്.1500 കോടിയുടെ ഇന്‍വെസ്റ്റ്മെന്റാണിതിലുള്ളത്.
കേരളത്തില്‍ വിപ്‌ളവം സൃഷ്ടിക്കുന്ന ഒരു പ്രോജക്ടാണ്‌നോളജ്‌സിറ്റി. അതിലേക്ക് 100 ഏക്കര്‍ മാറ്റിവെച്ചിട്ടുണ്ട്. ടെക്നോസിറ്റിയില്‍ എല്ലാ പത്തുവര്‍ഷവുംടെക്നോളജി മാറിക്കൊണ്ടിരിക്കുകയാണ്. ഇനിയുള്ള കാലഘട്ടത്തില്‍ ബേ്‌ളാക്ക് ചെയിന്‍, സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിര്‍ച്വല്‍ റിയാലിറ്റി ഇത്തരത്തിലുള്ള  ടെക്നോളോജികളാണുള്ളത്. ഇതൊക്കെ നമ്മുടെ കേരളത്തില്‍ വന്നതിനു ശേഷമാണ് നമ്മള്‍ ഇതിനെക്കുറിച്ചൊക്കെ പഠിക്കാന്‍ തുടങ്ങുന്നത്. എന്നാല്‍ ഇതൊക്കെ വരുന്നതിന്  മുമ്പ് തന്നെ ഇതിനെക്കുറിച്ചുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് ഇവിടെ ക്രിയേറ്റ് ചെയ്യും. ഇന്ത്യയില്‍ തന്നെ ഇതാദ്യമായിട്ടാകും ഇത്. ഇതിനായുള്ളതാണ് നോളേജ്‌സിറ്റി. ഇതിലിലൂടെയൊക്കെ ഡിജിറ്റല്‍ മേഖലയില്‍ വലിയ വിപ്‌ളവമാണ് കേരളത്തില്‍ സൃഷ്ടിക്കുന്നത്. ഇത്തരത്തില്‍ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യമാക്കുന്നത്.

Post your comments