Global block

bissplus@gmail.com

Global Menu

വീപണി കീഴടക്കാന്‍ പഴയ ജാവ തിരികെ എത്തുന്നു

പ്രൗഡകാലത്തെ ഓര്‍മ്മിപ്പിച്ച് ഇരുചക്രവാഹന ബ്രാന്‍ഡ് ജാവ ഇന്ത്യയില്‍ തിരിച്ചെത്തുന്നു. 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയ്ക്കായി ജാവ ആദ്യ ടുവീലര്‍ പുറത്തിറക്കുന്നത്. ജാവ, ജാവ 42, ജാവ പെറാക് എന്നീ മോഡലുകളാണ് കമ്ബനി അവതരിപ്പിച്ചത്.1.64 ലക്ഷം രൂപയാണ് ജാവയുടെ എക്‌സ്-ഷോറൂം വില. 1.55 ലക്ഷം രൂപയ്ക്ക് ജാവ 42, 1.89 ലക്ഷം രൂപയുടെ ജാവ പെറാക് മോഡലുകളും ഇന്ത്യന്‍ വിപണിയിലെത്തി. ജാവ പെറാക് വില്‍പ്പന തല്‍ക്കാലം ആരംഭിക്കില്ല. 300 സിസി റെട്രോ സ്‌റ്റൈല്‍ ക്രൂയിസറാണ് ജാവ. റോയല്‍ എന്‍ഫീല്‍ഡ് 350സിസിയോടാണ് ജാവയുടെ നേരിട്ടുള്ള പോരാട്ടം.

 

 

ജാവയ്ക്ക് പുതുജീവന്‍ നല്‍കി തിരികെ എത്തിക്കുന്നത് മഹീന്ദ്ര ഗ്രൂപ്പിന്റെ സഹവിഭാഗമായ ക്ലാസിക് ലെജന്‍ഡ്‌സ് പ്രൈ. ലിമിറ്റഡാണ്. 60 ശതമാനം ഓഹരിയാണ് ക്ലാസിക്കിനുള്ളത്. ബാക്കി ഓഹരികള്‍ ഐഡിയല്‍ ജാവ സ്ഥാപന്‍ അനുപം തരേജയ്ക്കും, ബൊമാന്‍ ഇറാനി, മകന്‍ റുസ്തം ഇറാനി എന്നിവര്‍ക്കാണ്.

293 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനുള്ള ജാവ 27 ബിഎച്ച്‌പി, 28എന്‍എം ടോര്‍ക്ക് പ്രകടിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണുള്ളത്.

Post your comments