Global block

bissplus@gmail.com

Global Menu

ചിട്ടിക്ക് ചേരുന്നോ?

എങ്ങോട്ടുപോണേയ്.?...

(വീട്ടുപേര്–തിന്തകന്താരാ ഈണത്തില്‍)
എന്തിന് പോണേ..?.ചിട്ടിപ്പണംവാങ്ങാന്‍
എന്ത് ചിട്ടി? പന്തച്ചിട്ടി
ഇങ്ങനെ നീണ്ടുപോകും വരികള്‍. ഇവ അവസാനിക്കുന്നത് ചിട്ടി മുടങ്ങിയ ആരുടെയെങ്കിലും വീടന്റെ മുറ്റത്തായിരിക്കും.ചിട്ടിയില്‍ കുടിശ്ശിക വരുത്തിയ തുക മുതല്‍ എന്നാണ് വാങ്ങിയതെന്ന് വരെ നാട്ടുകാര്‍ മുഴുവന്‍ അറിയത്തക്കവിധത്തില്‍ ഉച്ചത്തിലായിരിക്കും പാടുക. ഇതാണ് പന്തച്ചിട്ടി. വിശന്നാല്‍ മുണ്ടു മുറുക്കിയുടുത്ത് ശീലിച്ച മലയാളിയുടെ ആദ്യകാല ബാങ്കായിരുന്നു ചിട്ടി. പണം ലഭിച്ചതിന് ശേഷംചിട്ടിത്തുക മടക്കി കൊടുക്കാന്‍ മടികാണിക്കുന്നവരെ ഒന്നു ഭയപ്പെടുത്താനാണ് പന്തച്ചിട്ടിയിലെ ആളുകള്‍ ഇത്തരം ഒരു രീതി അവലംബിച്ചിരുന്നത്. നാണംകെടുത്തുമെന്നുള്ള ഭയംകൊണ്ട് കുടിശ്ശിക വരുത്താതിരിക്കാനുള്ള 'ഒരുസൈക്കോളജിക്കല്‍ മൂവ'്. 
പണ്ടുകാലം മുതല്‍ നിലനിന്നിരുന്ന നിക്ഷേപത്തിന്റെ സാമ്പ്രദായിക ശ്രോതസ്‌സാണ്ചിട്ടി. ഇന്നത്തേതുപോലെ പല തരത്തിലുള്ള ചിട്ടികള്‍ അന്നുമുണ്ടായിരുന്നു. ചിട്ടി പണം ലഭിച്ചുകഴിഞ്ഞ് കൃത്യമായി അടയ്ക്കാത്തവരെമുള്‍മുനയില്‍ നിര്‍ത്താന്‍ ഗുണ്ടാപ്പണിയൊന്നും അവര്‍ക്ക് ചെയ്യേണ്ടിവന്നില്ല. പണംതിരിച്ചുവാങ്ങാന്‍ നല്ല മാര്‍ഗ്ഗങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു.
ഔപചാരികമായി പറഞ്ഞാല്‍ഒരു നിശ്ചിതകാലത്തേക്കു കാലാനുക്രമമായതവണകളായിഒരു നിശ്ചിതതുക നല്‍കണമെന്ന വ്യവസ്ഥയില്‍തലയാള്‍  എന്നുവിളിക്കുന്ന ആള്‍/ആളുകള്‍ ഒന്നോ അതിലധികമോ ആളുകളുമായി ഏര്‍പ്പെടുന്ന ഇടപാടാണ് ചിട്ടി. ചിട്ടിയില്‍ പങ്കുചേരുന്ന ഓരോആള്‍ക്കും നറുക്കുമൂലമോ ലേലം മൂലമോ അഥവാ ഈ രണ്ടുവിധത്തിലുമോ ലേലത്തുകയ്ക്ക് അവകാശമുണ്ടായിരിക്കും. സാധാരണഗതിയില്‍ പണത്തില്‍ അധിഷ്ടിതമായിട്ടാണു ചിട്ടി ഇടപാടുകള്‍ നടന്നുവരുന്നത്. പണത്തിനു പകരം ധാന്യംകൊണ്ടുള്ള ഇടപാടും അനുവദനീയമാണ്. 
ഉടമ്പടി പ്രകാരംചിട്ടി നടത്തുന്ന ആളായതലയാള്‍/മുന്‍പന്‍ (ഫോര്‍മാന്‍) ഒരുവ്യക്തിയോ കമ്പനിയോ വ്യക്തികളുടെകൂട്ടമോകോ–ഓപ്പറേറ്റിവ്‌സൊസൈറ്റിയോ പങ്കാളിത്വസംഘമോ പങ്കാളിത്വസംരംഭമോ ഒക്കെയാകാം. ഒരുവ്യക്തിയാണു ചിട്ടി നടത്തുന്നതെങ്കില്‍ പതിനൊന്നാം വകുപ്പ് പ്രകാരം, ഒരാള്‍ നേരിട്ട് നടത്തുന്ന സ്ഥാപനമായാണു അതിനെ പരിഗണിക്കുക. എന്നാല്‍ ബാങ്കുകള്‍ക്കു ചിട്ടി നടത്തുവാന്‍ അനുമതിയില്ല. ബാങ്കുകള്‍ എന്നതില്‍കോ–ഓപ്പറേറ്റീവ് ബാങ്കുകളും ഉള്‍പ്പെടുന്നു.
എങ്ങനെയാണ്ചിട്ടി ആരംഭിക്കുക?
ചിട്ടി നടത്തുന്നതിനുള്ള മുന്‍കൂര്‍ അനുമതിക്കായി തയ്യാറാക്കിയ അപേക്ഷ അസിസ്റ്റന്‍ഡ് രജിസ്ട്രാര്‍ മുമ്പാകെ 3 പകര്‍പ്പില്‍ സമര്‍പ്പിക്കേണ്ടതാണ്. നേരിട്ടോ തപാല്‍മുഖേനയോ അപേക്ഷ നല്‍കാം. ഈ അപേക്ഷ അസിസ്റ്റന്‍ഡ് രജിസ്ട്രാര്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് അയച്ചുകൊടുക്കുന്നതായിരിക്കും.  നിര്‍ദ്ദിഷ്ട അപേക്ഷാഫീസും അടയ്ക്കണം. 
അപേക്ഷയോടൊപ്പംസമര്‍പ്പിക്കേണ്ട രേഖകള്‍
ചിട്ടി ഉടമ്പടിയുടെ മൂന്ന് പകര്‍പ്പുകള്‍
കമ്പനിയോ കോര്‍പ്പറേറ്റീവ് സൊസൈറ്റിയോ ആണെങ്കില്‍ ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റിന്റെ മൂന്ന് പകര്‍പ്പുകള്‍
ഇഫഴര്‍യബയനദര്‍ഫ സബ ഞന്‍ബബയനയഫഷനരു സബ ഞഫനന്‍ഴയര്‍രു യുടെ പകര്‍പ്പ്
ലഭിക്കുന്ന അപേക്ഷയിലെ മൂന്നു പകര്‍പ്പുകളില്‍ രണ്ടെണ്ണമാണു അസിസ്റ്റന്‍ഡ് രജിസ്ട്രാര്‍ഡെപ്യൂട്ടി രജിസ്ട്രാര്‍ക്കു അയച്ചുകൊടുക്കുക. ഇതില്‍ ഒരു പ്രതി ഡെപ്യൂട്ടി രജിസ്ട്രാര്‍ ചിട്ടി ഇന്‍സ്‌പെക്ടര്‍ക്കു കൈമാറുന്നതും ഇന്‍സ്‌പെക്ടര്‍ അപേക്ഷയിന്മേല്‍ സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായിരിക്കും. 
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചിട്ടിയ്ക്ക് മുന്‍കൂര്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിനു പ്രത്യേകഫോറം ഒന്നും ഉണ്ടായിരിക്കുന്നതല്ല. ഡെപ്യൂട്ടി രജിസ്ട്രാര്‍ക്കു ഉചിതമായരീതിയില്‍ ഉത്തരവ് നല്‍കാനാകും. അനുമതിലഭിച്ച ശേഷംചിട്ടി ഉടമ്പടി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാലാവധി ഉത്തരവില്‍ സാധാരണയായി പ്രസ്ഥാവിച്ചുകാണാറുണ്ട്. 
ചിട്ടി ഉടമ്പടിയില്‍ ഉണ്ടായിരിക്കേണ്ട കാര്യങ്ങള്‍
ചിട്ടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ചിട്ടി നടത്തുന്ന ഫോര്‍മാനുംവരിക്കാരും തമ്മിലുണ്ടാക്കുന്ന വ്യവസ്ഥകളടങ്ങിയ രേഖയാണുചിട്ടി ഉടമ്പടി. കേരളത്തില്‍ ചിട്ടി നടത്തുമ്പോള്‍ നിയമപ്രകാരം ഉടമ്പടിയില്‍ ഉണ്ടായിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:
വരിക്കാരുടെ പൂര്‍ണ്ണമായ പേരും വിലാസവും തവണതുകയും തവണകളുടെ എണ്ണവുംകൃത്യമായി രേഖപ്പെടുത്തണം
ചിട്ടി തുടങ്ങുന്നതും അവസാനിക്കുന്നതുമായ തീയ്യതി
ചിട്ടിത്തുക കൈക്കൊള്ളുന്നയാള്‍ ഉപേക്ഷിക്കേണ്ട പരമാവധി ഡിസ്‌കൗണ്ട്തുക.
ചിട്ടി നിയമം ആറാം വകുപ്പില്‍ചേര്‍ത്തിട്ടുള്ളവ്യവസ്ഥകള്‍
ഉടമ്പടിയുടെ അവസാന പേജില്‍ ഫോര്‍മാന്റെയും എല്ലാവരിക്കാരുടെയും ഒപ്പ്.
ചിട്ടി ഉടമ്പടിയ്ക്ക് മുദ്ര
ചിട്ടി ഉടമ്പടിയില്‍ മുദ്ര ഉണ്ടായിരിക്കണം എന്നതുസംബന്ധിച്ച്ചിട്ടി ഫണ്ട് നിയമത്തിലോ ചട്ടങ്ങളിലോ ശുപാര്‍ശയൊന്നും ഇല്ല. എങ്കിലും 1959ലെ കേരളത്തിലെ മുദ്രപത്ര നിയമം അനുസരിച്ച്ചിട്ടി ഉടമ്പടിയില്‍ മുദ്ര ആവശ്യമാണ്. ചിട്ടി ഉടമ്പടിയുടെ അസ്‌സലിന് കേരള മുദ്രപത്ര നിയമം ഷെഡ്യൂള്‍ ക്രമ നമ്പര്‍ 19 പ്രകാരംചിട്ടിത്തുകയുടെ 2.5% നിരക്കിലുള്ള മുദ്രയും ഇരട്ടിപ്പിന് ക്രമമ്പര്‍ 24 പ്രകാരം 100/ രൂപയുടെ മുദ്രയും ആവശ്യമാണ്. 
ചിട്ടി ഉടമ്പടി രജിസ്‌ട്രേഷനും ഫയലിംഗും
ചിട്ടി ഉടമ്പടിക്ക് രജിസ്റ്റര്‍ നമ്പര്‍ നല്‍കുന്നത് രജിസ്‌ട്രേഷനായും രജിസ്റ്റര്‍ ചെയ്ത ചിട്ടി ഉടമ്പടിയുടെ പകര്‍പ്പ് ഓഫീസില്‍ സൂക്ഷിക്കുന്നത് ഫയലിംഗായും വ്യാഖ്യാനിക്കുന്നു.
1982 ലെ കേന്ദ്രചിട്ടിനിയമം, നിക്ഷേപകന്റ പണത്തിന് സുരക്ഷ ഉറപ്പുനല്‍കുന്നു. ഒരേസമയം നിക്ഷേപമായും വായ്പയായുംചിട്ടിയെ ഉപയോഗപ്പെടുത്താം, അവശ്യ സന്ദര്‍ഭങ്ങളില്‍ സഹായം തേടിപ്പോകേണ്ടതില്ല. 
കേന്ദ്രചിട്ടി നിയമം അനുശാസിക്കുന്ന എല്ലാ നിബന്ധനകളും അനുസരിക്കാന്‍ നടത്തിപ്പുകാരന്‍ ബാധ്യസ്ഥനാണ്.സംസ്ഥാന സര്‍ക്കാരിന്റ അനുവാദവുംവേണം.
ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പരാതിയില്ലെങ്കിലും പോലീസിന് സ്വമേധയാകേസെടുക്കാം.
കേരളത്തില്‍കുറി നടത്തണമെങ്കില്‍ കേരള രജിസ്ട്രാറുടെ അനുമതി വാങ്ങിയിരിക്കണം. അന്യസംസ്ഥാന ബ്രാഞ്ചുകള്‍ നടപ്പാവില്ല.
പണ്ട് അന്യസംസ്ഥാന ചിട്ടി നടത്തിപ്പില്‍ പരാതിയുണ്ടെങ്കില്‍ പരാതി കൊടുക്കാന്‍ ആ നാടുതേടിപ്പോകണമായിരുന്നു. ഇപ്പോള്‍ അതാവശ്യമില്ല. രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കു മാത്രമേ ചിട്ടിനടത്താനനുവാധമുള്ളൂ. അവര്‍ക്കു മറ്റ് ബിസിനസുകള്‍ നടത്താനുള്ള അനുവാദവുമില്ല.
കമ്മീഷന്‍ നിരക്കു കുറഞ്ഞതോടെ നടത്തിപ്പുകാരുടെ കൊള്ളലാഭം ഇല്ലാതായി. തട്ടിപ്പുകാര്‍ സ്വമേധയാ കളം വിട്ടുപോയി.
വ്യക്തികള്‍ക്കും പരമാവധി ഒരു ലക്ഷവും സ്ഥാപനങ്ങള്‍ക്കും പരമാവധി ആറുലക്ഷവും വരെസലയുള്ള ചിട്ടികളെ നടത്താനാവൂ.മുങ്ങുന്നവനു ചീത്തപ്പേരേ മിച്ചമുണ്ടാകൂ.
ഓഡിറ്റിംഗുംമറ്റ് നിയന്ത്രണസംവിധാനങ്ങളുമുള്ള ലിമിറ്റഡ് കമ്പനികള്‍ക്കേ വലിയചിട്ടി നടത്താന്‍ കഴിയൂ.
കേന്ദ്ര സര്‍ക്കാരിന്റെ ചിട്ടിനിയമത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടി സ്ഥാപനങ്ങള്‍ക്ക് മറ്റു ബിസിനസ്‌സുകള്‍ക്കനുവാദമില്ല. അതായത് വകമാറ്റി ചിലവഴിക്കാനാവില്ലന്നു ചുരുക്കം.

Post your comments