Global block

bissplus@gmail.com

Global Menu

പാ​ച​ക​വാ​ത​ക വി​ല വീണ്ടും വര്‍ധിപ്പിച്ചു; വര്‍ധിപ്പിച്ചത് രണ്ടു രൂപ

ന്യൂ​ഡ​ല്‍​ഹി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഈ മാസം രണ്ടാം തവണയാണ് പാചക വാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. രണ്ടു രൂപയാണ് വര്‍ധിപ്പിച്ചത്. ഡീലര്‍മാര്‍ക്ക് നല്‍കുന്ന കമ്മിഷന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാചക വാതക വിലവര്‍ധിപ്പിച്ചത്. 

ഈ മാസം ഒന്നാം തീയതി സിലിണ്ടറിന് 2.94 പൈസ കൂട്ടിയിരുന്നു. ഉയര്‍ന്ന അടിസ്ഥാന വിലയ്ക്ക് കൂടുതല്‍ ജിഎസ്ടി നല്‍കേണ്ടിവന്ന സാഹചര്യത്തില്‍ ജൂണ്‍ മുതല്‍ 16.21 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

507.42 രൂപയാണ് ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില മുംബൈയില്‍ 505.05 രൂപ, കൊല്‍ക്കത്തയില്‍ 510.70 രൂപ, ചെന്നൈയില്‍ 495.39 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ വില. 

Post your comments