Global block

bissplus@gmail.com

Global Menu

പോസ്റ്റല്‍ ബാങ്കിന്റെ സാധ്യതകളെ അറിയാം

ബാങ്കിടപാടുകളില്‍ അവ്യക്തതയുംതട്ടിപ്പുംവല്ലാതെ വളരുന്ന കാലത്താണ് പണമടപാടുകള്‍ക്കായി പുതിയരീതികള്‍ പരീക്ഷിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നത്. അക്കൗണ്ട്തുറക്കുന്നതിനുപോലും ബാങ്കുകള്‍ നിരവധി വ്യവസ്ഥകള്‍ മുന്നോട്ട് വെയ്ക്കുമ്പോള്‍ സുതാര്യമായ ഇടപാട്‌രീതികളും ലളിതമായ സേവിങ് സൗകര്യവുമൊരുക്കി സമ്പാദനത്തിന്റെ പുത്തന്‍ വഴികള്‍ക്ക് പാതപാകുകയാണ് പോസ്റ്റല്‍ ബാങ്കിങ് സമ്പ്രദായം. 

കുറച്ചുകാലം മുമ്പ് തന്നെ ഈ സേവനങ്ങള്‍ തപാല്‍വകുപ്പ് നല്‍കിവന്നിരുന്നുവെങ്കിലും ഇതിന്റെ സാധ്യതകളെക്കുറിച്ചറിയാത്തതിനാല്‍ ജനങ്ങള്‍ക്കിടയില്‍ അത്ര പ്രചാരം സൃഷ്ടിക്കാന്‍ പോസ്റ്റല്‍ ബാങ്ക്‌സേനങ്ങള്‍ക്കായില്ല. കോര്‍ ബാങ്കിങ്‌സൗകര്യംഏര്‍പ്പെടുത്തി ബന്ധിപ്പിച്ചതോടെയാണ് പോസ്റ്റല്‍ ബാങ്ക്അക്കൗണ്ട്ഉടമകളെ സംബന്ധിച്ച് കൂടുതല്‍ ഉപയോഗപ്രദമായത്. അടിസ്ഥാന സൗകര്യംമെച്ചപ്പെടുത്തിരാജ്യത്തെ മുന്‍നിര ബാങ്കുകളോടുകിടപിടിക്കാവുന്ന വിധത്തില്‍ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പോസ്റ്റല്‍ ബാങ്ക്.
സേവിങ് അക്കൗണ്ട് തുറക്കുന്നതോടൊപ്പം പണം സൂക്ഷിക്കുന്നതിനും എടിഎം സൗകര്യങ്ങളും പോസ്റ്റല്‍ ബാങ്കുകള്‍ നല്‍കിവരുന്നു. നാലുശതമാനം പലിശ നിരക്കാണ് പോസ്റ്റല്‍ ബാങ്കുകള്‍ നല്‍കുക.
കണക്കുകള്‍ പ്രകാരം ഒന്നര ലക്ഷം തപാല്‍ ഓഫിസുകളാണ് രാജ്യത്തുള്ളത്. ഇതില്‍ത്തന്നെ; 1.3 ലക്ഷവും ഗ്രാമങ്ങളിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന് ആകെയുള്ളത് 25,000ഓളം ശാഖകളാണ്. ഒന്നര ലക്ഷം തപാല്‍ ഓഫിസുകളില്‍ 23,091ലും ഇതിനകം കോര്‍ ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 968 എടിഎമ്മുകളും പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. കൂടുതല്‍ തപാല്‍ഓഫിസുകളില്‍കോര്‍ ബാങ്കിങ്‌സൗകര്യംഏര്‍പ്പെടുത്തുന്നതിനുംകൂടുതല്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നതിനുമാണ് പോസ്റ്റല്‍ ബാങ്ക്ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ഇതോടെ ജനകീയമായ ബാങ്കിങ് ബ്രാന്‍ഡ് എന്ന നിലയിലേക്കു മാറാനാവുമെന്നാണ് തപാല്‍ വകുപ്പിന്റെ കണക്കുകൂട്ടല്‍.
മറ്റ്ഏതു ബാങ്ക് എടിഎമ്മിലും ഉപയോഗിക്കാവുന്ന ഡെബിറ്റ്കാര്‍ഡാണ് പോസറ്റല്‍ ബാങ്ക് നല്‍കുന്നത്. എടിഎം ഉപയോഗത്തിന് സര്‍വീസ്ചാര്‍ജ് ഈടാക്കുന്നില്ല. രാജ്യത്ത് എവിടെയും കോര്‍ ബാങ്കിങ് സൗകര്യമുള്ള ബ്രാഞ്ചിലേക്ക് അക്കൗണ്ട് മാറ്റാം. ഏതു ബ്രാഞ്ചില്‍ നിന്ന് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിനും സര്‍വീസ്ചാര്‍ജ് നല്‍കേണ്ടതില്ല.
മൊബൈല്‍ ബാങ്കിങ്, ഇന്റനെറ്റ് ബാങ്കിങ് എന്നിവയിലേക്കു കടന്നിട്ടില്ല എന്നതാണ് പോസ്റ്റല്‍ ബാങ്കിന്റെ പോരായ്മകളിലൊന്ന്. തപാല്‍ ഓഫിസുകളുടെ അടിസ്ഥാന സൗകര്യവികസനവുംജീവനക്കാരുടെ പരിശീലനവും പൂര്‍ത്തിയാക്കിയിട്ടില്ല എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പോസ്റ്റല്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തിനു പുറമേയാണ് തപാല്‍വകുപ്പ് പുതുതായി പെയ്മെന്റ് ബാങ്കിങ് രംഗത്തേക്കു കടക്കുന്നത്. റിസര്‍വ് ബാങ്ക് ഇതിനുള്ള അനുമതി തപാല്‍വകുപ്പിനു നല്‍കിയിട്ടുണ്ട്. പോസ്റ്റല്‍ പെയ്മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുണ്ട്.
ബാങ്കുകളില്‍ നടന്നിരുന്ന പണമിടപാടുകളുടെയത്ര പ്രചാരം കൈവരുന്നതോടെ സമ്പാദനത്തിന്റെ പുത്തന്‍ മാനങ്ങള്‍ കേരളത്തിന് ലഭിക്കും.

പോസ്റ്റല്‍ ബാങ്കിന്റെ സവിശേഷതകള്‍

  • സേവിംഗ്സ്അക്കൗണ്ട് ആരംഭിക്കാന്‍ മിനിമം ബാലന്‍സ് ആയിവേണ്ടത് വെറും 50 രൂപ മാത്രം. 
  • ബാങ്ക് എടിഎം കാര്‍ഡുകള്‍ക്ക് സമാനമായ എടിഎംകാര്‍ഡുകളും ലഭ്യമാണ്. 
  • പോസ്റ്റ്ഓഫീസ് അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്ന എടിഎംകാര്‍ഡ് ഉപയോഗിച്ച് ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം.
  • പരിധിയില്ലാതെ എടിഎം ഇടപാടുകള്‍ നടത്താം.
  • എടിഎം സേവനങ്ങള്‍ സൗജന്യവും വാര്‍ഷിക ഫീസ് ഇല്ലാത്തതുമാണ്.
  • ഏത് പോസ്റ്റ്ഓഫീസിലും പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം. 
  • ബാങ്ക് അക്കൗണ്ടുകള്‍ക്ക് സമാനാമയി ഒരു പോസ്റ്റ്ഓഫീസിലെ അക്കൗണ്ട് മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് നിഷ്പ്രയാസം മാറ്റാന്‍ സാധിക്കും.
  • പോസ്റ്റ് ഓഫീസുകളില്‍ പ്രവര്‍ത്തിദിനങ്ങള്‍ രണ്ടാം ശനി ഉള്‍പ്പെടെ ആഴ്ചയില്‍ ആറ് ദിവസങ്ങള്‍.

Post your comments