Global block

bissplus@gmail.com

Global Menu

ദീപാവലിക്ക് നിക്ഷേപിക്കാന്‍ അനുയോജ്യമായ അഞ്ച് ഓഹരികള്‍

അടുത്തുവരുന്ന കാലയളവില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ അഞ്ച് കമ്പനികളെ ഈ പംക്തിയില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്നു. കമ്പനികളുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഈ മേഖലയിലെ പ്രമുഖരായ ക്യാപ്‌സ്‌റ്റോക്‌സ് എം.ഡി. വി രാജേന്ദ്രനാണ്  ഇത് തയ്യാറാക്കിയിരിക്കുന്നത്.

ലാഭത്തിന്റെ കണക്കെടുത്താല്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട പ്രൈവറ്റ് കമ്പനികളില്‍ ഐ.റ്റി.സി. എന്ന കമ്പനി. ഐ.റ്റി.സി. കമ്പനിക്ക് പല മേഖലകളില്‍ സാന്നിദ്ധ്യം ഉണ്ടെങ്കിലും കമ്പനിയുടെ 85% ലാഭവും സിഗററ്റ് വില്പനയില്‍ നിന്നാണ്. എന്നിരുന്നാലും ആദ്യ ത്രിമാസ കണക്കില്‍ 1.5% മുന്നേറാന്‍ സാധിച്ചു എന്നത് കമ്പനിയെ സംബന്ധിച്ച് ശ്രദ്ധേയമാണ്. വരും മാസങ്ങളില്‍ സര്‍ക്കാര്‍ റെയ്ഡുകള്‍ നടത്തി അനധികൃത സിഗററ്റ് നിര്‍മ്മാതാക്കളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക വഴി ഐ.റ്റി.സി യുടെ സിഗററ്റ് വില്പനയും അതുവഴി ലാഭവും കൂടും എന്ന പ്രതിക്ഷയിലാണ് കമ്പനി. സിഗററ്റ് ഉത്പ്പന്നങ്ങള്‍ക്ക് പുറമേ കമ്പനിയുടെ മറ്റ് എഫ്.എം.സി.ജി ഉത്പ്പന്നങ്ങളും ലാഭത്തിലാണ്. എങ്കിലും എഫ്.എം.സി.ജി. യില്‍ ഐ.റ്റി.സി. യ്ക്ക് വലിയ രീതിയിലുള്ള ലാഭം നേടിയെടുക്കാന്‍ സാധിക്കാത്തത് വിപണിയെ ആശങ്കയിലാഴ്ത്തുന്നു. എന്നാലും അധികം കാലതാമസം ഇല്ലാതെ സിഗററ്റില്‍ നിന്നുള്ള ലാഭം വര്‍ദ്ധിക്കും എന്ന് പ്രതീക്ഷിക്കുകയും ഒപ്പം മറ്റ് എഫ്.എം.സി.ജി കമ്പനികള്‍ ലാഭം നല്കി തുടങ്ങും എന്ന് പ്രതിക്ഷയുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ഫാര്‍മ കമ്പനിയാണ് സണ്‍ ഫാര്‍മ. ലോകം മുഴുവനും പലതരം വരുമാനശ്രോതസ് ഉള്ള കമ്പനിയാണ് സണ്‍ഫാര്‍മ. കമ്പനിയുടെ ആഭ്യന്തര വിപണി ഏകദേശം 31% വരുമാനം നല്‍കുമ്പോള്‍ കമ്പനിയുടെ വിപണി കഴിഞ്ഞ 18 വര്‍ഷമായി നല്ല നേട്ടം നേടിയെടുക്കാന്‍ കഴിഞ്ഞു. ഈ മേഖലയില്‍ കമ്പനിയുടെ മാര്‍ക്കറ്റ് ഷെയര്‍ 2001-ല്‍ 2.4% ആയിരുന്നത് ഇപ്പോള്‍ 2018 ആയപ്പോള്‍ 8.5% ആയി ഉയര്‍ന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ചുരുക്കം ചില കമ്പനികളാണ് അമേരിക്കയില്‍ വലിയ രീതിയിലുള്ള മുതല്‍ മുടക്ക് നടത്തിയിട്ടുള്ളത്. സണ്‍ ഫാര്‍മ അതില്‍ ഒന്നാണ്. എഫ്.വൈ-20 കാലയളവ് മുതലാണ് ഈ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം കമ്പനിക്ക് ലഭിച്ചു തുടങ്ങുന്നത്. മൊത്തം വില്പനയുടെ 8-9% വരെ ആര്‍&ഡി ക്കായി ചിലവാക്കുന്നതിനാല്‍ ഉടന്‍ തന്നെ പുതിയ ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തി തുടങ്ങും എന്ന് വിശ്വസിക്കുന്നു.

Accelya Kale Solutions Ltd (Kale Consultants) എന്നത് എയര്‍ ലൈന്‍ ബിസിനസ്‌സ് സൊല്യൂഷന്‍സ് ദാദാക്കള്‍ ആണ്. ഇപ്പോള്‍ ഇവരുടെ സേവനം ലോകം മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞു. 2011-ല്‍ ഇതിന്റെ ഇന്ത്യന്‍ പ്രൊമോട്ടറുമാരുടെ കൈയ്യില്‍ നിന്നും  Accelya   ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമാണ് വലിയ മുന്നേറ്റം ആരംഭിക്കാന്‍ സാധിച്ചത്. 2011 ന് ശേഷം കമ്പനിയുടെ കസ്റ്റമര്‍ ബേസ് വലിയ രീതിയില്‍ വിപുലമായതോടെ ലാഭം വലിയ രീതിയില്‍ 2012-15 സാമ്പത്തിക വര്‍ഷങ്ങളില്‍ ഉയരുകയുണ്ടായി. ഈ കമ്പനി അതിന്റെ ലാഭവിഹിതത്തില്‍ നല്ലൊരു ശതമാനം ഡിവിഡന്റായി ഷെയര്‍ ഹോള്‍ഡേഴ്‌സിന് നല്കുക വഴി ഏറ്റവും ചെറിയ ഷെയര്‍ഹോള്‍ഡറിനു വരെ ഇത് ഉപകാരപ്രദമായി.

സ്റ്റീല്‍ ബിസിനസ്‌സിലെ രാജകുമാരന്‍മാരാണ് മഹാരത്‌നാ കമ്പനിയായ SAIL. വലിയ രീതിയിലുള്ള വളര്‍ച്ച ലക്ഷ്യമിട്ട് കമ്പനി അവരുടെ കപ്പാസിറ്റി 12 മില്യണ്‍ ടണ്‍ എന്നത് 21.5 മില്യണ്‍ ടണ്‍ ആയി ഉയര്‍ത്തുകയുണ്ടായി. ആധുനികവല്ക്കരണത്തിനുശേഷം പുതിയ ഉത്പ്പന്നങ്ങള്‍ ഇറക്കുക വഴി വന്‍ കുതിപ്പാണ് sail  ലക്ഷ്യമിടുന്നത്.  ഉത്പാദന് വര്‍ദ്ധിപ്പിക്കാനും ആധുനികവല്‍ക്കരിക്കാനുമായി കമ്പനി കഴിഞ്ഞ 9 വര്‍ഷം ചിലവാക്കിയ തുക 75000 കോടി രൂപയാണ്. കമ്പനിയുടെ ഏറ്റവും വലിയ ബാധ്യത എന്നത് കമ്പനിയിലെ വന്‍ ജീവനക്കാരുടെ എണ്ണമാണ്. ഉത്പാദനം കൂടിയാല്‍ മാത്രമേ ഈ ഉയര്‍ന്ന തോതിലുള്ള ജീവനക്കാരുടെ എണ്ണം ന്യായീകരിക്കാന്‍ സാധിക്കുകയുള്ളൂ. FY 18 ല്‍ നല്ല വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ വലിയ രീതിയിലുള്ള വളര്‍ച്ച കമ്പനിക്ക് നേടിയെടുക്കാന്‍ സാധിക്കും എന്നതില്‍ തര്‍ക്കം ഇല്ല.

ഐ.ടി മേഖലയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായ വലിയ മാറ്റങ്ങള്‍ വരുത്തുന്ന ഐ.ടി. മേഖലയിലെ നാലാമത്തെ വലിയ കമ്പനിയാണ്  HCL. പരമ്പരാഗത രീതിയില്‍ നിന്നും മാറി HCL ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുതുതായി ഉയര്‍ന്നുവരുന്ന ടെക്‌നോളജികളായ ഡിജിറ്റല്‍ & അനലിറ്റിക്‌സ്, ക്‌ളൗഡ്, ഐ.ഒ.റ്റി ആട്ടോമേഷന്‍ തുടങ്ങിയവയാണ്. ഈ പുതിയ മാറ്റങ്ങള്‍ക്ക് ആവശ്യമായ പല ലയനങ്ങളും ഏറ്റെടുക്കലുകളും കമ്പനി ഇപ്പോള്‍ നടത്തുന്നുണ്ട്. 2018-ല്‍ ഏകദേശം 63 കരാറുകളില്‍ കമ്പനി ഉടമ്പടി ഒപ്പുവച്ചു കഴിഞ്ഞു. HCL Tec ആവിഷ്‌ക്കരിച്ച  Model 23 പദ്ധതി പ്രകാരം Model-1 ല്‍ പ്രധാന സര്‍വ്വീസുകള്‍ നല്കുന്ന മേഖലകള്‍ ഇവയാണ്-ആപ്‌ളിക്കേഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍,  നല്കുന്ന സേവനങ്ങള്‍ ഇവയാണ്- BPO,  R&D Mode-2  Â HCL Digital & Analitics, IOT Works, CLOUD, Native Services, Cyber Security GRC Services, Mode-3 Â IBM  കമ്പനിയുമായി ചേര്‍ന്നുകൊണ്ട് പാര്‍ട്ണര്‍ഷിപ്പ് വഴി ആറു പുതിയ പ്രോഡക്ടുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. 

Post your comments