Global block

bissplus@gmail.com

Global Menu

വെളിച്ചെണ്ണ വില കുറഞ്ഞു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരഫെഡിന്‍റെ കേര ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞു. ലിറ്ററിന് 260 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോഴത്തെ നിരക്ക് ലിറ്ററിന് 205 രൂപയാണ്. ഇതോടെ കേര വെളിച്ചെണ്ണയുടെ വില്‍പ്പന കൂടിയതായാണ് കേരഫെ‍ഡ് പറയുന്നത്. വില കുറഞ്ഞതോടെ മാസം ആയിരം ടണ്ണിലേറെയായി വില്‍പ്പന.

സംസ്ഥാനത്ത് വില്‍ക്കുന്ന ബ്രാന്‍ഡഡ് അല്ലാത്ത വെളിച്ചെണ്ണയ്ക്കും വില ഇടിവ് നേരിടുകയാണ്. ലിറ്ററിന് ഇപ്പോള്‍ 170 രൂപ മുതല്‍ 190 രൂപ വരെയാണ് നിലവിലെ നിരക്ക്.അന്താരാഷ്ട്ര വിപണിയില്‍ വിലകുറഞ്ഞതും, കയറ്റുമതിയില്‍ അടുത്തകാലത്തായി ഇടിവ് നേരിട്ടതും വിലക്കുറവിന് ഇടയാക്കി. ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ ബ്രാന്‍ഡുകളെ കര്‍ശന പരിശോധനയിലൂടെ നിയന്ത്രിക്കാനായതും കേരളത്തില്‍ വെളിച്ചെണ്ണയുടെ വില കുറയാനിടയാക്കി.

Post your comments