Global block

bissplus@gmail.com

Global Menu

സംസം -രുചി വിസ്മയങ്ങളുടെ വറ്റാത്ത കലവറ

കഴിക്കുന്നവരുടെ വയര്‍ നിറച്ചാല്‍ മാത്രം പോരാ അവരുടെ മനസ്‌സും നിറയണം. ഉസ്താദ് ഹോട്ടല്‍ എന്ന പ്രശസ്തമായ മലയാള ചിത്രത്തില്‍ ഉപ്പൂപ്പാ ഫൈസിയോട് പറയുന്ന വാചകങ്ങളാണിവ. ഈ വാചകങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുന്ന ചുരുക്കം ചില റെസ്റ്റോറന്റുകളാണുള്ളത്. അതില്‍ വിഭവങ്ങളുടെയും രുചികളുടെയും വൈവിധ്യത്തില്‍ വിരാജിക്കുന്ന തലസ്ഥാനനഗരിയിലെ  ഏറെ പ്രശസ്തമായ റെസ്റ്റോറന്റാണ് സം സം. വിശ്വാസ കഥയിലെ വറ്റാത്ത നീരുറവ പോലെ രുചി വിസ്മയങ്ങളുടെ വറ്റാത്ത കലവറയായി സം സം നിലനില്‍ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് ആരംഭിച്ച ഒരു ചെറിയ റെസ്റ്റോറന്റാണ് ഇപ്പോള്‍ രുചി വൈവിധ്യങ്ങളിലെ വിസ്മയമായ സം സം റെസ്റ്റോറന്റ് ശ്രിംഖലയായി വളര്‍ന്നത്. 

എഴുപതുകളില്‍  മണ്ണംകുഴി അബ്ദുല്ലാഹിന്റെ മനസ്‌സില്‍ ഉദിച്ച ആശയമാണ് രുചി വിസ്മയങ്ങളുടെ കലവറയായ സം സം റെസ്റ്റോറന്റ്.  
ദൈവത്തിന്റെ സ്വന്തം നാടിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന സം സം റസ്റ്റോറന്റ് വിവിധ വിഭവങ്ങളുടെ രുചിപ്പെരുമയില്‍ തനതായ ഒരു ശൈലിയോടെ പ്രശസ്തിയാര്‍ജ്ജിച്ചിട്ടുണ്ട്. സുഹൃത്തുക്കളുമായും കുടുംബങ്ങളുമായും ചേര്‍ന്ന് വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ആസ്വദിക്കുവാന്‍ നിരവധി പേരാണ് സം സമിലെത്തുന്നത്. രുചിയും ഗുണനിലവാരവും ശുചിത്വവും ആരോഗ്യവും ഒത്തുചേര്‍ന്നുള്ള ചേരുവകളുടെ ഒരു കലവറയാണ് ഇവിടെയുള്ളത്.
രുചി വിസ്മയങ്ങളുടെ കലവറ
പുതിയ വിഭവങ്ങള്‍ അവതരിപ്പിക്കുന്നതിലും അവ വലിയ വിജയമാക്കുന്നതിലും സം സമിന് ഒരു പ്രത്യേക നൈപുണ്യമുണ്ട് . വിവിധ ശൈലിയിലുള്ള വിഭവങ്ങളിലൂടെയും  ഭക്ഷണ രീതികളിലൂടെയും റെസ്റ്റോറന്റ് മേഖലയില്‍ സം സം ഒരു തരംഗം സൃഷ്ടിച്ചു. 2002 ല്‍ സം സം ഐസ് ഫ്രൂട്ട്‌സ് ആരംഭിക്കുകയുണ്ടായി. അത് വളരെ വിജയകരമായിരുന്നു. തുടര്‍ന്ന് 2005 ല്‍ കോഴിക്കോട് ഒരു പുതിയ ഔട്ട്‌ലെറ്റ് ആരംഭിക്കുകയും ചെയ്തു.  2013 ല്‍ ലോ ബഡ്ജറ്റ് റെസ്റ്റോറന്റുകള്‍ എന്ന രീതിയില്‍ സം സമിന്റെ ദോശ ഹട്ട് ഭക്ഷണശാലകള്‍ ആരംഭിച്ചു. സാധാരണക്കാരായിട്ടുള്ള ആളുകള്‍ക്ക് രുചികരവും മേന്മയേറിയതുമായ ഭക്ഷണം എന്ന രീതിയിലാണ് ഇത് ആരംഭിച്ചത്. 
രുചികരവും വൈവിധ്യമുള്ളതുമായ പുതിയ വിഭവങ്ങളെക്കുറിച്ച് റിസര്‍ച്ച് ചെയ്യാറുണ്ട്. ഏറ്റവും പ്രാധാന്യം നല്‍കുന്ന ഒരു മേഖലയാണത്. രുചിക്കൂട്ടുകളില്‍ റിസര്‍ച്ച് നടത്തി പുതിയ വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. അവയില്‍ പലതും വളരെ വിജയകരമാണ്. ഓരോ നാടിനും അതിന്റേതായ പ്രത്യേകതകളുള്ള തനതു വിഭവങ്ങളുണ്ട്. ആ വിഭവങ്ങളും അവയുടെ രുചി വൈവിധ്യങ്ങളുമാണ് ഈ റിസേര്‍ച്ചിലൂടെ  സായത്തമാക്കുവാന്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ഇഷ്ടവും അതില്‍ പ്രധാനമാണ്. ചില വിഭവങ്ങള്‍ മറ്റിടങ്ങളില്‍ വളരെ വിജയകരമായിരിക്കും. എന്നാല്‍ ഇവിടെ അത്തരം രുചികള്‍ ജനങ്ങള്‍ അത്ര സ്വീകരിക്കില്ല. അതിനാല്‍ ഇവിടെ ആളുകള്‍ക്ക് ഇഷ്ടമാകുന്ന രുചികളാണ് അവര്‍ക്ക് നല്‍കേണ്ടത്. 
ഭക്ഷണത്തിന്റെ രുചിയ്ക്കായി അജിനാമോട്ടോയൊ മറ്റു കൃത്രിമ രാസവസ്തുക്കളോ ഒന്നും തന്നെ ചേര്‍ക്കുന്നില്ല. ഇത്തരം കൃത്രിമ വസ്തുക്കളുടെ ചേരുവകളില്ലാതെയാണ് സം സമിലെ രുചികരമായ ഭക്ഷണം തയ്യാറാക്കുന്നത്. പരമ്പരാഗതവിഭവങ്ങളോടൊപ്പം സമകാലികവിഭവങ്ങളും ഇവിടെ ലഭിക്കുന്നു. ഒരു ഭക്ഷണശാല മികച്ചതാകുന്നത് അവിടെയുള്ള രുചി വൈഭവത്തെക്കുറിച്ചുള്ള വാക്കുകള്‍ ഭക്ഷണം കഴിക്കുന്നവരിലൂടെ പറഞ്ഞറിയുമ്പോഴാണ്. ഇത്തരത്തില്‍ ഇവിടെ ഭക്ഷണത്തിന്റെ വിശേഷങ്ങള്‍ പലപ്പോഴും പറഞ്ഞറിഞ്ഞാണ്  കൂടുതല്‍ പേരും കഴിക്കുവാനെത്തുന്നത്. 
വ്യത്യസ്ത വിഭവങ്ങള്‍ തനതു ശൈലിയില്‍ 
ആദ്യകാലഘട്ടത്തില്‍ തിരുവനന്തപുരത്ത് മറ്റു റെസ്റ്റോറന്റുകളില്‍ തന്തൂരി ഉണ്ടായിരുന്നെങ്കിലും അതിന് ആദ്യമായി റെസ്റ്റോറന്റിന് മുന്‍പില്‍ ഒരു കൗണ്ടര്‍ എന്ന രീതിയില്‍ തുടങ്ങുന്നത് സംസമാണ്. അത് വളരെ ഹൈലൈറ്റായിരുന്നു. പ്രധാനമായും തന്തൂര്‍  കൗണ്ടറുകളും ഷവര്‍മ കൗണ്ടറുകളും പരിചയപ്പെടുത്തുന്നതിലൂടെ ഭക്ഷണരീതികളുടെ പുതിയ ഒരു സംസ്‌കാരമാണ് ഉടലെടുത്തത്. ഷവായ് സംസമിലെ ഏറ്റവും മികച്ച ഒരു ഭക്ഷണവിഭവമാണ്. മലബാര്‍ ചിക്കന്‍ വളരെ പ്രധാനമാണ്. ഐസ്‌ക്രീമിനു ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ദോശ ഹട്ടില്‍ ദോശയില്‍ കോമ്പോകളുണ്ട്. ബണ്‍ കഫേയിലെ വിഭവങ്ങളും വളരെ മികച്ചതാണ്. ബട്ടര്‍ കുക്കീസ്, റെഡ് വെല്‍വെറ്റ് കേക്ക് ഇവയൊക്കെ പ്രധാന വിഭവങ്ങളാണ്. റെഡ് വെല്‍വെറ്റ് കേക്ക് കളറുകള്‍ ഉപയോഗിക്കാത്ത ഒരു കേക്കാണ് .വിസ്മയകരമായ വിഭവമാണ്. എങ്ങനെയാണ് കളര്‍ ഇല്ലാതെ കേക്ക് ഉണ്ടാക്കാന്‍ കഴിയുന്നതെന്ന ഒരു വിസ്മയവും ഇതിലുണ്ട്. ഇത്തരത്തില്‍ വ്യത്യസ്തമായ വിഭവങ്ങള്‍ സം സം അവതരിപ്പിക്കുന്നുണ്ട്. വിലകൂടിയതും കോമ്പ്‌ളിക്കേറ്റഡ് ആയിട്ടുള്ള വിഭവങ്ങള്‍ ചെയ്യാറില്ല. 
ആളുകള്‍ക്ക് അഫോര്‍ഡബിള്‍ ആയിട്ടുള്ള വിഭവങ്ങളാണ് കൂടുതലും ഉണ്ടാക്കുന്നത്. സംസം മന്തി ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു ഐറ്റമാണ്. പല റെസ്റ്റോറന്റുകളിലും അജിനോമോട്ടോയും മാഗി ക്യൂബ്‌സും ഉപയോഗിച്ചുകൊണ്ടാണ് മന്തി ഉണ്ടാക്കുന്നത്. എന്നാല്‍ ഈ കൃത്രിമമായ രസങ്ങള്‍ ഇല്ലാതെ സം സമില്‍ മന്തി രുചികരമായി ഉണ്ടാക്കുന്നു. ഇതിനായി ഏതാണ്ട് ഒരു വര്‍ഷത്തോളം റിസര്‍ച്ച് ചെയ്തു. അങ്ങനെയാണ് കൃത്രിമമായ ചേരുവകള്‍ ഇല്ലാതെ മന്തി രുചികരമായി ഉണ്ടാക്കാനായത്.  ഷവായ്, പൊറോട്ട ഇവയാണ് സം സമില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നവയില്‍ പ്രധാനമായുള്ളത്. 
കസ്റ്റമറുടെ സജഷന്‍സ് സ്വീകരിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്നവരില്‍ ചിലരൊക്കെ പ്രൈവസി ആഗ്രഹിക്കുന്നവരാണ്. അവരുടെ ഒരു പ്രൈവസി കരുതിയാണ് മജ്ലിസിന് രൂപം നല്‍കുന്നത്. മജ്ലിസ് വളരെ വിശേഷപ്പെട്ട ഒരു ആശയമാണ്. ഗള്‍ഫിലൊക്കെ വളരെ പ്രചാരത്തിലുള്ള നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു രീതിയാണിത്. തിരുവനന്തപുരത്ത് ആദ്യം ഇത് അവതരിപ്പിക്കുമ്പോള്‍ നിലത്തിരുന്ന് കഴിക്കുകയെന്നത് എത്രത്തോളം അവര്‍ക്ക് സൗകര്യമാകും എന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടായിരുന്നു. അതിനാല്‍ ചില വ്യത്യസ്തതകളോടെയാണ് മജ്ലിസ് അവതരിപ്പിച്ചിരിക്കുന്നത്. ഫാമിലി ഗെറ്റുഗദറിന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഓപ്ഷന്‍ ചെയ്യുന്നത് മജ്ലിസാണ്.
ഭക്ഷണം തയ്യാറാക്കുന്നതും വിളമ്പുന്നതുമെല്ലാം ഒരു കലയാണ്. ഓരോ കാര്യങ്ങള്‍ക്കും വളരെയധികം പ്രാധാന്യമുണ്ട്. പലപ്പോഴും സംസാമിന്റെ മെനുവിനെയും ഭക്ഷണങ്ങളെയും പല റസ്റ്റോറന്റ്കളും കോപ്പിയടിക്കാറുണ്ട്.  സംസമിന്റെ രീതികള്‍ പോലെ അവരും പലതും ചെയ്യാറുണ്ട്. എന്നാല്‍ ജനങ്ങളുടെ മനസ്‌സില്‍ സംസമിനും ഈ രുചിക്കൂട്ടുകള്‍ക്കും വിഭവങ്ങള്‍ക്കും ഒരു സ്ഥാനമുണ്ട്.  ഇതാണ് സംസമിന്റെ വിജയവും. 
സംസമിന്റെ മറ്റൊരു പ്രത്യേകത ഫുഡ് കോമ്പോകളാണ്. വ്യത്യസ്തമായ നിരവധി കോമ്പോകള്‍ ഇതിലുണ്ട്.  ഈ കോംബോ വിഭങ്ങള്‍ രുചിയിലും മേന്മയിലും പ്രശസ്തമാണ്.  വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ വിഭങ്ങള്‍ ഇഷ്ടപ്പെടുന്ന നിരവധി പേരാണ് ഇവിടെ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കുവാനെത്തുന്നത്. ഒരിക്കല്‍ സം സമിന്റെ ഭക്ഷണത്തിന്റെ രുചി ആസ്വദിച്ചവര്‍ വീണ്ടും ഇവിടെ കഴിക്കാനെത്തുന്നതിലൂടെ റെസ്റ്റോറന്റിന്റെ രുചി വൈഭവം പ്രശസ്തമാകുന്നു. സ്റ്റുഡന്റസ് വലിയൊരു ശതമാനം ഇവിടെ ഭക്ഷണം കഴിക്കുന്നുണ്ട്. അഫോര്‍ഡബിള്‍ ആയിട്ടുള്ള രുചികരമായ ഭക്ഷണം ആസ്വദിക്കുവാന്‍ സാധിക്കുന്ന പ്രത്യേകതയാണ് സ്റ്റുഡന്റ്‌സിനെ ആകര്‍ഷിക്കുന്നത്.  

സംസം -ദി ബ്രാന്‍ഡ്  

സംസമിന്റെ തനതായ രുചികൂട്ടുകള്‍ പോലെ തനതായ ശൈലിയിലുള്ള ചില ചിന്തകളുമുണ്ട്. അതിലൊന്നാണ് ഡു നോട്ട് വേസ്റ്റ് ഫുഡ് എന്നത്. നിങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം മാത്രം ഓര്‍ഡര്‍ ചെയ്യുക. ഭക്ഷണം പാഴാക്കരുത്. സം സമിന്റെ ചുവരുകളില്‍ ഈ സ്റ്റിക്കറുകള്‍ കാണുവാന്‍ സാധിക്കും. ഭക്ഷണം അമൂല്യമാണ്. ഈ ഒരു ആശയമാണ് ഇതിലുള്ളത്. ജനങ്ങളുടെ സംതൃപ്തിയാണ് പ്രധാനം. അവരുടെ പോസിറ്റിവ് ആയിട്ടുള്ള സമീപനമാണ് റെസ്റ്റോറന്റിന്റെ വിജയത്തിന് കരുത്ത് പകര്‍ന്നത്. അവരുടെ പ്രോത്സാഹനവും കൂടുതല്‍ മികച്ചതാക്കുവാന്‍ പ്രചോദനം നല്‍കുന്നു. രുചികരമായ ഭക്ഷണം, നല്ല സര്‍വീസ് ഇവയൊക്കെ ഈ റെസ്റ്റോറന്റിന്റെ  സവിശേഷതകളാണ്. ഭക്ഷണം ആസ്വദിക്കുവാനെത്തുന്നവര്‍ക്ക് ഏറ്റവും മികച്ച രുചികരമായ ഭക്ഷണം നല്‍കുന്നിടത്താണ് സം സം ജനമസ്‌സുകള്‍ കീഴടക്കുന്നത്. അതിനായി സം സാമിന്റെയും സ്റ്റാഫുകളുടെയും ഭാഗത്ത് നിന്നുള്ള പ്രയത്‌നങ്ങളുണ്ട്. സാം സമില്‍ ഭക്ഷണം കഴിഞ്ഞു ഒരു ചെറു പുഞ്ചിരിയോടെയാണ് ജനങ്ങള്‍ ഇറങ്ങുന്നത്. ഈ സംതൃപ്തിയും അതില്‍ വിരിയുന്ന പുഞ്ചിരിയുമാണ് സംസമിന്റെ രുചിവിസ്മയങ്ങളുടെ വിജയവും.

Post your comments