Global block

bissplus@gmail.com

Global Menu

ഫാഷനില്‍ വിസ്മയമായി സറീന

വര്‍ണങ്ങള്‍ക്കും വസ്ത്രവൈവിധ്യങ്ങള്‍ക്കും മലയാള മനസ്‌സുകളില്‍ മഹനീയമായ ഒരു സ്ഥാനമുണ്ട്. വസ്ത്രത്തില്‍ വ്യത്യസ്തത ആഗ്രഹിക്കുന്ന ഒരു ജനതയുടെ നാടാണിത്. മലയാളികളുടെ ഈ വേറിട്ട ഫാഷന്‍ തരംഗങ്ങള്‍ക്ക് സവിശേഷമായ രൂപ ഭാവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് സറീന. മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യവുമായാണു ഫാഷന്‍ തരംഗങ്ങളുടെ സവിശേഷ ഭാവവുമായി തലസ്ഥാന നഗരിയില്‍  സറീന നിലനില്‍ക്കുന്നത്. ഡിസൈന്‍ രംഗത്ത് കേരളത്തിലെ പ്രമുഖ സ്ത്രീ സാന്നിധ്യമാണ് ഷീല ജെയിംസ്. ഒരു ഹോബിയായിട്ടായിരുന്നു ആദ്യമൊക്കെ ഷീല വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരുന്നത്. കാലങ്ങള്‍ക്കിപ്പുറം ജനങ്ങളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് നിറം പകരുന്ന സറീന എന്ന ആശയമായി ഉടലെടുക്കുമ്പോള്‍ അതില്‍ ക്രിയേയിറ്റിവിറ്റിയും ആത്മാര്‍ത്ഥയും അര്‍പ്പണബോധവും വലിയ പിന്‍ബലമായിരുന്നു. മുന്‍മന്ത്രി ബേബി ജോണിന്റെ പുത്രി കൂടിയാണ് ഷീല. പാട്ടുകളോടും പെയിന്റിംഗിനോടും മനസ്‌സില്‍ ഏറെ ഇഷ്ടം സൂക്ഷിക്കുന്ന ഷീല ജെയിംസ് സറീനയെക്കുറിച്ചും ഫാഷന്‍ സങ്കല്‍പ്പങ്ങളെക്കുറിച്ചും മനസ്‌സു തുറക്കുന്നു... 

സുവര്‍ണ സ്വപ്നങ്ങള്‍ക്ക് ഊടും പാവും നെയ്യുമ്പോള്‍ 
കോളേജില്‍ പഠിക്കുന്ന കാലഘട്ടത്തിലേ വസ്ത്രങ്ങളോടും ഡിസൈനിംഗിനോടും അതീവ താത്പര്യമുണ്ടായിരുന്നു. അക്കാലഘട്ടത്തില്‍ സ്വന്തമായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരുന്നു. വിവാഹശേഷം എണ്‍പതുകളുടെ കാലഘട്ടത്തില്‍ ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. കുട്ടികള്‍ ഒക്കെ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ വീട്ടിലെ ജോലികള്‍ക്ക് ശേഷം പിന്നെ ഫ്രീയാണ്. അപ്പോള്‍ ഒരു ഹോബിയായിട്ടാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്. മനസ്‌സിലെ ഡിസൈനുകള്‍ വസ്ത്രങ്ങളിലൂടെ ആവിഷ്‌കരിക്കുകയുണ്ടായി. പുതിയ തരത്തിലെ ഡിസൈനുകള്‍ ആയിരുന്നു അവ. ഒരു സുഹൃത്തിന്റെ ബ്യുട്ടീക്കിനു വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു. ആദ്യം സല്‍വാര്‍ കമ്മീസ് ആണ് ഡിസൈന്‍ ചെയ്തത്. പിന്നെയാണ് സാരി ചെയ്യുന്നത്. വരച്ചു വയ്ച്ചിരുന്ന ഡിസൈന്‍സ് തയ്പ്പിച്ചു ബ്യുട്ടീക്കില്‍ കൊടുത്തു. സുഹ്യത്തിന് ഈ ഡിസൈനുകള്‍ക്ക് വളരെ ഇഷ്ടമാവുകയും ചെന്നെയില്‍ അവര്‍ നടത്തിയിരുന്ന ബൂട്ടിക്കില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും ചെ യ്തു. അവിടെ നിന്ന് വളരെ മികച്ച ഒരു റെസ്‌പോണ്‍സ് ആണ് ലഭിച്ചത്. അങ്ങനെയാണ് ഈ ഒരു ആശയം ഉടലെടുക്കുന്നത്. ചെന്നെയിലെ വിവിധ ബുട്ടീക്കുകളില്‍ ഡിസൈനുകള്‍ പ്രദര്‍ശിപ്പിച്ചു.
ആ കാലഘട്ടത്തില്‍ അധികമായി റിസര്‍ച്ച് ചെയ്യുവാനുള്ള സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകളോ,  ഇന്റര്‍നെറ്റോ, റോള്‍ മോഡലോ ഒന്നും തന്നെ ഇല്ല. ഇപ്പോഴൊക്കെ ഗൂഗിള്‍ ഉള്ളതിനാല്‍ എല്ലാം തന്നെ അതിലൂടെ ലഭ്യമാണ്. എന്നാല്‍ അന്നൊക്കെ മാഗസിനുകളും ബുക്കുകളും ഒക്കെയാണ് ഉണ്ടായിരുന്നത്. അതൊക്കെ വായിക്കുമായിരുന്നു. അതൊക്കെയാണ് റിസര്‍ച്ചിനു സഹായിച്ചത്.              ആ കാലഘട്ടത്തെക്കുറിച്ചു പറഞ്ഞാല്‍ വളരെ ചെറിയ ഒരു വിഭാഗം ആളുകള്‍ക്ക് മാത്രമേ ഇതില്‍ താത്പര്യം ഉണ്ടായിരുന്നുള്ളൂ. വ്യത്യസ്തമായ ഡിസൈനുകള്‍ സ്വന്തമാക്കുവാനും അതിനായി ചെലവഴിക്കാനൊക്കെ അന്ന് ആളുകള്‍ക്ക് അതീവ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം നല്ല ഡ്രസ്‌സിങ്ങിന്റെ പ്രാധാന്യം ആളുകള്‍ മനസ്‌സിലാക്കി.  ചെന്നൈയില്‍ ആയിരുന്നത് കൊണ്ട് കുറച്ചു കൂടി എക്‌സ്‌പോഷര്‍ ഒക്കെ ഉണ്ടായിരുന്നു. ഒത്തിരി വെറൈറ്റി ഓഫ് ഫാബ്രിക്‌സ് അവിടെ ലഭ്യമാണ്. തമിഴ് നാടിന്റെ ഫാബ്രിക്‌സ് മാത്രമല്ല  ഇന്ത്യയിലെ വിവിധ ഫാബ്രിക്കുകള്‍ ഉണ്ട്. അതിനാല്‍ തന്നെ വായനയില്‍ നിന്നും ലഭിക്കുന്ന അറിവുകളെക്കാള്‍ കൂടുതല്‍ ഒരു ഹാന്‍ഡ്സ് ഓണ്‍ എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്നു. 88 ലാണ് കേരളത്തില്‍ ബോഡി ട്യൂണ്‍സ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചത്. അത് വളരെ വലിയ വിജയമായിരുന്നു. ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തതോടെയാണ് ബിസിനസ് വളര്‍ന്നത്. 2000 ത്തിലാണ് തിരുവനന്തപുരത്ത്  'സറീന' ആരംഭിക്കുന്നത്.  
വസ്ത്രവൈവിധ്യങ്ങളുടെ വിസ്മയം 
വൈവിധ്യമാര്‍ന്ന ഡിസൈനുകളിലും വ്യത്യസ്ഥങ്ങളായ തുണിത്തരങ്ങളിലുമുള്ള അതിമനോഹരവും പകിട്ടേറിയതുമായ വസ്ത്രങ്ങളുടെ ശേഖരമാണ് സറീനയിലുള്ളത്. വസ്ത്രം എന്നത്  ഒരു ആഡംബരം മാത്രമല്ല. നമ്മുടെ ജീവിതത്തിനെയും പേഴ്സണാലിറ്റിയെയും അത് വളരെയധികം സഹായിക്കുന്നുണ്ട്. മറ്റുള്ളവരുമായുള്ള ഇടപെടലിലും, നമ്മുടെ കോണ്‍ഫിഡന്‍സ് ബില്‍ഡിങ് ഇതിലെല്ലാം തന്നെ വസ്ത്രങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. എല്ലാവരും വ്യത്യസ്തതയാണ് ആഗ്രഹിക്കുന്നത്. എങ്ങനെ ഫാബ്രിക്‌സില്‍ വ്യത്യസ്തത ഉണ്ടാക്കുവാന്‍ സാധിക്കുമെന്നാണ് ആലോചിക്കേണ്ടത്. സമാനമായ ഐഡിയ ഉള്ളവരുമായുള്ള ചര്‍ച്ചകള്‍. വീവേഴ്മായുള്ള ഡിസ്‌കഷന്‍ ഇതൊക്കെ വളരെ വലിയ രീതിയില്‍ നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നുണ്ട്.
ചെന്നൈ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, കാഞ്ചിപുരം ഇത്തരത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തുന്നല്‍ക്കാര്‍ ഷീല ജെയിംസിന്റെ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ സറീനയ്ക്കായി ഒരുക്കുന്നു. ഒരേ ഡിസൈനിലുള്ള ഒന്നിലധികം പീസുകള്‍ ഉണ്ടാകില്ല. മറ്റ് ഫാഷന്‍ ഹൗസുകളിലേക്ക് അതേ ഡിസൈന്‍ നല്‍കില്ലെന്നുള്ള ഒരു ധാരണ ടെക്‌സ്‌റ്റൈല്‍ യൂണിറ്റുകളുമായി ഉണ്ട്. 
ഫാഷന്‍ ട്രെന്‍ഡുകള്‍ ഒരു ചക്രം പോലെയാണ്. ഒരു കാലഘട്ടത്തില്‍ ചില ട്രെന്‍ഡുകള്‍ ഒരു തരംഗമായിരിക്കും. കുറെക്കഴിയുമ്പോള്‍ അത് പെട്ടെന്ന് അപ്രത്യക്ഷമാകുകയും കുറച്ചു കാലം കഴിഞ്ഞ് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇത് എല്ലാത്തരം വസ്ത്രങ്ങളിലുമുണ്ട്. ഇന്നൊവേഷന്‍ എന്നത് ഇതില്‍ വളരെ പ്രാധാന്യമുണ്ട്. ഒരാളുടെ മനസില്‍ ചിന്തിക്കുന്ന ഒരു കളര്‍ കോമ്പിനേഷന്‍, അല്ലങ്കില്‍ ഒരു എംബ്രോയ്ഡറി, വേറൊരു ആള്‍ക്ക് അത് വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ അത് എക്സ്‌ക്‌ള്യൂസീവ് ആയിരിക്കും. അതിഷ്ടപ്പെടുന്ന സിമിലര്‍ ടേസ്റ്റ് ഉള്ളവര്‍ ഇത്തരം വസ്ത്രങ്ങള്‍ വാങ്ങിക്കും.ഒരു ഇന്‍ഡിവിജ്വലിന്റെ ഐഡിയകള്‍ ആണ് ഇതില്‍ കൂടുതലും കാണുവാന്‍ സാധിക്കുക. അതിനാല്‍ തന്നെ മറ്റുള്ളവരില്‍ നിന്നും ഒരു ഡയറക്റ്റ് കോമ്പറ്റിഷന്‍ ഫീല്‍ ചെയ്തിട്ടില്ല. എത്രത്തോളം എഫര്‍ട്ട് ഉണ്ടോ അതിനുള്ള റിസള്‍ട്ട് ഉണ്ട്. നിരവധി ബ്യുട്ടീക്കുകള്‍ ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു മത്സരം ഇല്ല. കോമ്പറ്റിഷന്‍ എന്നതും എപ്പോഴും നമ്മളോട് തന്നെയാണ്. നമ്മുടെ ഐഡിയാസിനോട് തന്നെയാണ്. അതിനാല്‍  സ്വയം ഇമ്പ്രൂവ് ചെയ്യുക എന്നത് തന്നെയാണ് എപ്പോഴും ചെയ്തിരിക്കുന്നത്. ഹാന്‍ഡ് എംബ്രൊയഡറിയും ബേ്‌ളാക്ക് പ്രിന്റിങ്ങുമൊക്കെ പ്രധാന സവിശേഷതകളാണ്. 

രാജ്യത്താകമാനമുള്ള നെയ്ത്തുകാരില്‍ നിന്നും കൈത്തറി തുണിത്തരങ്ങള്‍ സെറീനയില്‍ ശേഖരിക്കുന്നു. ഓണത്തിനാണ് പ്രധാനമായും കേരളത്തില്‍ നിന്ന് കൈത്തറി ഉത്പന്നങ്ങള്‍ വാങ്ങുന്നത്. ബേ്‌ളാക്ക് പ്രിന്റിംഗിനായി കൊല്‍ക്കത്തയിലേക്കോ ഡെല്‍ഹിയിലേക്കോ ഈ ഫാബ്രിക്ക് അയയ്ക്കും. ഇത്തരത്തില്‍  ഉത്സവസീസണില്‍ ഡിസൈനര്‍ കേരള സാരികള്‍ പ്രദര്‍ശിപ്പിക്കാനാകും. 
എല്ലാ വര്‍ഷവും ഏതാണ്ട് പത്തോളം ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍ നടത്തുന്നുണ്ട്. ഡിസംബറിലും ജനുവരിയിലും ക്രിസ്തുമസ്‌സ്, ന്യൂ ഇയര്‍ കളക്ഷനുകള്‍ അവതരിപ്പിക്കുന്നു. ഫെബ്രുവരിയില്‍ വാലന്റൈന്‍സ് ഫെസ്റ്റിവല്‍ ഉണ്ടാകും. മാര്‍ച്ചില്‍ കോട്ട ഉത്സവ്  മെഗാ ഫെസ്റ്റിവല്‍ ഉണ്ടാകും. ഈസ്റ്ററിനായി വൈറ്റ് കളക്ഷന്‍സ് ഉണ്ടാകും. ഓണത്തിന് മുന്‍പായി രണ്ടുമാസം നീണ്ട എന്‍ആര്‍ഐ ഫെസ്റ്റിവല്‍ ഉണ്ടാകും. ഓണത്തിന് ശേഷം യങ്സ്റ്റേഴ്‌സിനായി മിക്‌സ്  'എന്‍' മാച്ചും നവംബറില്‍ ടസ്‌സര്‍ ട്രോവും ഉണ്ടാകും.  വെഡിംഗ് സാരികളുടെ ഒരു നല്ല ശേഖരവും സെറീനയിലുണ്ട്.
സ്ത്രീകള്‍ മികച്ച വസ്ത്രധാരണത്തിന് പ്രാധാന്യം നല്‍കുന്നുണ്ട്. ഓരോ ഫംഗ്ഷനും യോജിച്ച വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത് അവര്‍ ഉപയോഗിക്കുന്നുണ്ട്. മുന്‍പ് ഒരു സിനിമാ താരം ഉപയോഗിച്ച വേഷങ്ങളാണ് കൂടുതല്‍ ഹിറ്റാകുന്നത്. അതിനെ ഇമിറ്റേറ്റ് ചെയ്യുവാനാണ് കൂടുതല്‍ പേരും ശ്രമിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍  എല്ലാവരും വസ്ത്രത്തില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നു. ഒരു എക്‌സ്‌ക്‌ളൂസിവിറ്റി വളരെയധികം ആഗ്രഹിക്കുന്നു. അങ്ങനെ ആഗ്രഹിക്കുന്നവരാണ് ഇവിടെ നിന്നും വസ്ത്രങ്ങള്‍ വാങ്ങുന്നത്. പ്രത്യേകിച്ചും യങ്‌സ്റ്റേഴ്‌സ് ഇതിനോട് വളരെ വലിയ ആഭിമുഖ്യം ഉള്ളവരാണ്. 
വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുക എന്നത് വളരെ ക്രിയേറ്റിവ് ആയ പ്രോസസ്‌സ് ആണ്. അതോടൊപ്പം മറ്റനവധി കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. കേരളത്തില്‍ ഇതിനുള്ള ഫെസിലിറ്റിസ് കുറവാണ്. ഇത്തരത്തില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട ചെറിയ ചലഞ്ചുകളുണ്ട്.  എന്നാല്‍ ഇത്രയും വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളത് കൊണ്ട് അതൊന്നും വലിയ ചലഞ്ചായി തോന്നുന്നില്ല. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ നിരവധി ഫാക്റ്ററുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്നില്ലാത്ത ഒത്തിരി സൗകര്യങ്ങള്‍ ഇന്നുണ്ട്. ഉദാഹരണത്തിന് ഇപ്പോള്‍ ഗൂഗിള്‍ പോലുള്ള സൗകര്യങ്ങള്‍ ഉണ്ട്. ഇതിലൂടെ നിരവധി കാര്യങ്ങള്‍ ലഭ്യമാണ്.  ഇവയൊക്കെ തന്നെ ഡിസൈനിംഗ് ആശയങ്ങളെ കൂടുതല്‍ സമ്പന്നമാക്കുന്നുണ്ട്.
വെഡിങ് വസ്ത്രങ്ങളില്‍ ഫാഷനുള്ള പ്രാധാന്യം തീരെ ചെറുതല്ല. വിവാഹ ചടങ്ങുകള്‍ക്ക് മിഴിവേകാനായുള്ള സെറീനയുടെ കളക്ഷനുകള്‍ മനോഹരമാണ്. ഇന്ത്യയിലെ പ്രസിദ്ധമായ കോട്ടാ സാരികളുണ്ട്. കാഞ്ചീപുരം സാരികളുടെ വ്യത്യസ്തങ്ങളായ ഡിസൈനുകള്‍ ബൊട്ടിക്കിന്റെ പ്രത്യേകതയാണ്. ലൈറ്റ് വെയിറ്റ് കാഞ്ചീപുരം സാരികളാണ് മറ്റൊരു പ്രത്യേകത. ഡിസൈനര്‍ കേരളാ സാരികളുടെ വൈവിദ്ധ്യങ്ങളുമുണ്ട്.     വെസ്റ്റേണ്‍ അധികം കോണ്‍സന്‍ട്രേറ്റ് ചെയ്യുന്നില്ല. ഇന്ത്യന്‍ സാരി, സല്‍വാര്‍ കമ്മീസ്, കുര്‍ത്തീസ്, ഡിസൈനര്‍ സാരീസ്, ലെഗ്ഗിന്‍സ്, ദുപ്പട്ടാസ് ഇവയ്‌ക്കൊക്കെയാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.  
ഡിസൈനിലെ എക്‌സ്‌ക്‌ളൂസിവിറ്റിക്ക്  സെറീന വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. കസ്റ്റമര്‍ ഫീഡ് ബാക്ക് വളരെ പ്രധാനമാണ്. അതിനെ ബേസ് ചെയ്ത് പുതിയ നിരവധി ഡിസൈനുകള്‍ ആവിഷ്‌കരിക്കാറുണ്ട്. സെറീനയുടെ ഒരു ഫേസ്ബുക്ക് പേജ് ഉണ്ട്. മികച്ച പ്രതികരണമാണ് അതില്‍ നിന്നും ലഭിക്കുന്നത്. പലപ്പോഴും അതില്‍ അപ് ലോഡ്  ചെയ്യുന്ന ഡിസൈനുകള്‍ ആളുകള്‍ക്ക് വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ അത് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ചുള്ള ഒരു നല്ല  ഫീഡ് ബാക്ക് ഉണ്ട്. ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിക്കുന്ന ഡിസൈന്‍ പലരും വാങ്ങുവാന്‍ ആഗ്രഹിക്കുന്നുണ്ട്. 
ബിസ്‌സിനസിലും ജീവിതത്തിലും മാര്‍ഗദര്‍ശിയായത് പിതാവായ ബേബി ജോണാണ്. അദ്ദേഹത്തില്‍ നിന്നും പകര്‍ന്നു കിട്ടിയതാണ് ബിസ്‌സിനസ് പാരമ്പര്യം. 1960 കളില്‍ അദ്ദേഹം സീ ഫുഡ് ബിസ്‌സിനസ് നടത്തിയിരുന്നു.  ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍, അത് നടത്തുക. അതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. നെഗറ്റീവായിട്ടുള്ള ചിന്തകള്‍ക്ക് അദ്ദേഹത്തിന്റെ മനസ്‌സില്‍ സ്ഥാനമുണ്ടായിരുന്നില്ല. ഈ ശുഭാപ്തി വിശ്വാസം പല പ്രതിസന്ധികളെയും തരണം ചെയ്യുവാനുള്ള കരുത്ത് നല്‍കിയിട്ടുണ്ട്. സത്യസന്ധതയ്ക്കും കഠിനാധ്വാനത്തിനും അദ്ദേഹം വളരെ പ്രാധാന്യം നല്‍കിയിരുന്നു. അദ്ദേഹം പകര്‍ന്നു നല്‍കിയ ഈ ജീവിതപാഠങ്ങള്‍ ബിസിനസ്‌സില്‍ വിജയം നേടുന്നതില്‍ വലിയ പിന്‍ബലമായിട്ടുണ്ട്. 
വര്‍ണങ്ങളോടും വസ്ത്രവൈവിധ്യങ്ങളോടും ഡിസൈനിംഗിനോടുമുള്ള  താത്പര്യമാണ് സെറീനയുടെ വിജയത്തിന് കരുത്തേകിയത്.  ക്രിയേറ്റിവിറ്റി നന്നായി ഉപയോഗിക്കേണ്ട ഒരു മേഖലയാണ് വസ്ത്രങ്ങളുടെ ഡിസൈനിംഗ്. ഈ മേഖലയോടുള്ള താത്പര്യമാണ് വളരെ പ്രധാനം. ഈ താത്പര്യമാണ് ബിസിനസ്‌സ് രംഗത്തെ പ്രതിസന്ധികളെ അതിജീവിക്കുവാന്‍ സഹായകമായത്. വസ്ത്രവ്യാപാരത്തിനു ആവശ്യമുള്ള സാമഗ്രികള്‍, ഡിസൈനിങ്,  വസ്ത്രങ്ങളുടെ ക്വളിറ്റി, ആളുകളുമായുള്ള ഡീലിങ്‌സ്, എഫര്‍ട്ട്, ഹാര്‍ഡ് വര്‍ക്ക്  ഇതൊക്കെ പ്രധാനമാണ്. ഉപയോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടതുണ്ട്.  വ്യത്യസ്തമായ ഡിസൈനുകള്‍, ലേറ്റസ്റ്റ് എംബ്രോയഡറി ഇതൊക്കെ മറ്റു പ്രധാന പ്രത്യേകതകളാണ്.  കൂടുതല്‍ ശാഖകളെ കുറിച്ച് നിലവില്‍ ആലോചിക്കുന്നില്ല. നോക്കി നടത്താനുള്ള ബുദ്ധിമുട്ടാണ് പ്രധാന കാരണം. കൂടുതല്‍  ഡിസൈനുകളും ഫെസ്റ്റിവലുകളുമായി സെറീനയെ കൂടുതല്‍ വിപുലമാക്കുന്നുണ്ട്. ഡിസൈനിലെ എക്‌സ്‌ക്‌ളൂസിവിറ്റി തന്നെയാണ് പ്രധാന സവിശേഷത. വസ്ത്രഡിസൈനിങ്ങിന്റെയും വര്‍ണ്ണങ്ങളുടെയും രാജകീയ ഭാവങ്ങളാണ് സെറീനയിലുള്ളത്. ഡിസൈന്‍ തരംഗങ്ങള്‍ക്ക് നവീന ഭാവങ്ങള്‍ സമ്മാനിച്ച് സറീന വിജയം നേടുന്നു. കാലങ്ങള്‍ക്കിപ്പുറവും വിവിധ തലമുറകളുടെ വൈവിധ്യമാര്‍ന്ന വസ്ത്രസങ്കല്‍പ്പങ്ങള്‍ക്ക് വര്‍ണങ്ങള്‍ ചാലിക്കുകയാണ് വസ്ത്രവൈവിധ്യങ്ങളുടെ കലവറയായ സറീനയിലൂടെ ലക്ഷ്യമാക്കുന്നത്. 

തലമുറകളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് നിറങ്ങള്‍ ചാലിക്കുമ്പോള്‍

പരമ്പരാഗതമായ ഡിസൈനുകള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. ഇന്ത്യയിലെ പ്രസിദ്ധമായ ഡിസൈനുകളുടെ ഒരു വന്‍ ശേഖരം സെറീനയില്‍ ഉണ്ട്. പരമ്പരാഗത ബനാറസ്, കാഞ്ചീപുരം ഡിസൈനുകള്‍ നൂതനമായ ശൈലിയില്‍ സെറീന ആവിഷ്‌കരിക്കുന്നുണ്ട്. ഇവ പഴമയുടെ പ്രൗഡി നഷ്ടപെടാതെയാണ് സെറീന അവതരിപ്പിക്കുന്നത്. വസ്ത്രസങ്കല്‍പ്പങ്ങളീല്‍ സാരിയ്ക്ക് ഒരു പ്രമുഖ സ്ഥാനമുണ്ട്. വിവിധ ഇനം സാരികളിലെ വ്യത്യസ്ഥമായ ടെന്‍ഡുകള്‍,  തുണിത്തരങ്ങള്‍, എംബ്രോയിഡറികള്‍ ഇവയൊക്കെ പ്രധാനമാണ്. കാഞ്ചീപുരം സാരികളുടെ രാജകീയ പെരുമ പ്രതിഫലിപ്പിക്കുന്നതായിരുന്നു സെറീനയുടെ റിച്ച് ആന്‍ഡ് റൊയാല്‍ കളക്ഷനുകള്‍. ട്രന്‍ഡി കാഞ്ചീപുരം സില്‍ക്ക് സാരികളും ബ്രഡല്‍ സില്‍ക്ക് സാരികളുടെയും മനോഹരമായ ശേഖരമാണിത്. കാലങ്ങള്‍ക്കതീതമായ ഒരു സ്ഥാനം ഈ സാരികള്‍ക്കുണ്ട്. പരമ്പരാഗത ക്രാഫ്റ്റ് ടെക്‌നിക്കുകള്‍ പുനരുജ്ജീവിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിനായുള്ള സെറീനയുടെ ശ്രമങ്ങള്‍ പ്രശംസനീയമാണ്.

Post your comments