Global block

bissplus@gmail.com

Global Menu

ശരിയായ തീരുമാനം വിജയത്തിന്റെ അളവുകോല്‍

കിഷോര്‍  തമ്പി

കോളമിസ്റ്റ്

ഏതെങ്കിലും ഒരു ഘട്ടത്തില്‍ നമ്മളെല്ലാം കണ്ടുമുട്ടുന്ന ഒന്നാണ് സങ്കോചം. ഏതെങ്കിലുമൊരു നിര്‍ണ്ണായക ഘട്ടത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പില്‍ പതറിപ്പോകുന്നവരാണ് നാം എല്ലാവരും. ശരിയായ തീരുമാനങ്ങളോ എടുത്തത്? ഏതാണ് ശരി ഇക്കാര്യങ്ങള്‍ നമ്മെ പലപ്പോഴും കുഴപ്പിക്കാറുള്ള ചോദ്യമാണ്. ഇത്തരത്തില്‍ വ്യക്തമായ തീരുമാനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തതും ഒരുതരത്തില്‍ മനസ്‌സിനെ ബാധിക്കുന്ന ഒരു അസുഖമാണ്.
അടിപതറുന്ന ഒരു മനസ്‌സ് നല്ല വ്യക്തിത്വത്തിന് ചേര്‍ന്നതല്ല. നമ്മുടെ ജീവിതത്തില്‍ നാം ഉയര്‍ത്തിപ്പിടിക്കുന്ന തത്വചിന്തകള്‍ക്കനുസരിച്ച് തീരുമാനങ്ങളിലെത്തിച്ചേരാന്‍ നമുക്ക് കഴിയണം. നമ്മുടെ ചിന്തകള്‍ക്കനുസരിച്ചുമാത്രമെ തീരുമാനങ്ങളെ നമ്മുടെ പ്രവര്‍ത്തിയിലേയ്ക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളുവെന്ന് സാരം. 
മനുഷ്യ ബുദ്ധി വളരെ സങ്കീര്‍ണ്ണമായ ഒന്നാണ്.തെറ്റുകള്‍ക്കും ശരികള്‍ക്കുമിടയില്‍ ഇത് പലപ്പോഴുംസ്ഥിതിചെയ്യുകയുംചെയ്യുന്നു. മനുഷ്യമനസ്‌സിന്റെ ഈ സങ്കീര്‍ണ്ണമായ അവസ്ഥയെ പതിനാലാം നൂറ്റാണ്ടിലെ ഫ്രഞ്ച് തത്ത്വചിന്തകനായ ജീന്‍ ബുരിദാന്‍ മനോഹരമായിചിത്രീകരിച്ചിട്ടുണ്ട്. വിശപ്പുംദാഹവുംമൂലം അവശനായ കഴുതയുടെ ഇരുവശങ്ങളിലുമായിവെള്ളവുംവൈക്കോലുംവെച്ച് കൊടുക്കുന്നു. ദാഹംകൊണ്ട് അവശനാണെങ്കിലും വിശപ്പും അലട്ടുന്നുണ്ട്, ഈ സമയത്ത് വെള്ളംവെച്ചിരിക്കുന്ന ഭാഗത്തേയ്ക്ക് പോകണമോഅതോവൈക്കോല്‍വെച്ചിരിക്കുന്ന ഭാഗത്തേയ്ക്ക് പോകണമോ എന്നുള്ള ചിന്താകുഴപ്പത്തില്‍കഴുത നില്‍ക്കുന്നു. ഒരു തീരുമാനത്തില്‍ എത്തിച്ചേരാനാകാതെ ഒടുവില്‍ അത് മരിച്ചുവീഴുന്നുവെന്നാണ് അദ്ദേഹം തീരുമാനങ്ങളിലെത്തിച്ചേരാനാകാത്ത സാഹചര്യത്തെ സാങ്കല്‍പ്പികമായിചിത്രീകരിച്ചത്. 
ഇഷ്ടങ്ങളെ സ്വതന്ത്ര്യമാക്കി തീരുമാനമെടുക്കാന്‍ നാം അനുവദിക്കുക എന്ന ഒരു പൊതുഭാവനയില്‍ എത്തിച്ചേരാന്‍ അദ്ദേഹം കഥയിലൂടെ നമ്മോട് പറഞ്ഞുവെയ്ക്കുന്നു. ഇത്തരം സങ്കീര്‍ണ്ണമായ അവസ്ഥകളില്‍ നമ്മുടെ ശരിതെറ്റുകളില്‍ പൂര്‍ണ്ണ അവബോധം ഉള്ളവരായിരിക്കണം നാം. സ്വതന്ത്ര്യ ഇച്ഛാശക്തിയുള്ള ഒരാള്‍ക്ക് സ്വന്തം ശരികള്‍ക്ക് അനുസരിച്ച് തീരുമാനങ്ങളെടുക്കാന്‍ എളുപ്പം സാധിക്കും .ഈ ഗുണം ഉള്ളതിനാല്‍ പരീക്ഷണ ഘട്ടങ്ങളില്‍ ഇഷ്ടത്തിനനുസരിച്ചുള്ള ശരിയായ തീരുമാനമെടുക്കാന്‍ നമുക്ക് കഴിയും. ഒന്നിലധികംഓപ്ഷനുകളുണ്ടെങ്കില്‍ സ്വതന്ത്ര്യ ഇച്ഛാശക്തിയ്ക്ക് അനുസരിച്ചുള്ള ഏറ്റവും നല്ല തീരുമാനത്തില്‍ നാം എത്തിച്ചേരുകയുംചെയ്യും. 
സ്വതന്ത്ര്യ ഇച്ഛാശക്തിയെ അന്തര്‍ജ്ഞാനം എന്നും പറയാം. ചില സമയങ്ങളില്‍ നാം എന്താണ്‌ചെയ്യുന്നത് എന്നറിയാമെങ്കിലും അതിന്റെ കാരണം നമുക്ക് അറിയില്ല, അതാണ് അവബോധം. ഈ സമയങ്ങളില്‍ ശരിയായ തീരുമാനത്തിലെത്തിച്ചേരാന്‍ നമുക്ക് കഴിയണം. തീരുമാനങ്ങള്‍ വിജയത്തിന്റെഹൃദയങ്ങളിലാണ്കുടികൊള്ളുന്നത്. 
ഡെസിഡോ' എന്ന ലാറ്റിന്‍ വാക്കിന് രണ്ട് അര്‍ത്ഥങ്ങളുണ്ട്. തീരുമാനിക്കുക, താഴെവീഴുക എന്നീ രണ്ട് രീതിയിലാണ്അതുള്ളത്. ഒരുതെറ്റായതീരുമാനമെടുക്കുന്നത്‌വീഴുമെന്ന ഭയം ഉണ്ടാക്കുകയുംചെയ്യുന്നു.
ഓരോവ്യാപാര ദിനവും നാം പല തീരുമാനങ്ങളെടുക്കുകയും പരിശോധിക്കാനുള്ളകഴിവിനെ ഉപയോഗിക്കുകയും വേണം. എല്ലാസമയത്തും തീരുമാനങ്ങള്‍ വസ്തുതകള്‍ക്ക് അനുസരിച്ച് ആകണമെന്നില്ല. ഉദാഹരണത്തിന്, ഡാര്‍വിന്റെ ഉള്‍ക്കാഴ്ചയ്ക്ക് പ്രായോഗിക പദവിയുണ്ടായിരുന്നില്ല, എന്നാല്‍ അദ്ദേഹം ആദരണീയനായ ഒരുവ്യക്തിയായിരുന്നു. തീരുമാനമെടുക്കാന്‍ വൈകിയേക്കാം. തീരുമാനങ്ങളെക്കുറിച്ച് നാം കൂടുതല്‍ ശ്രദ്ധാലുക്കളാണെങ്കില്‍ അത് തെറ്റിയേക്കുമോ എന്നുള്ള ആശങ്ക നമ്മെ അലട്ടാന്‍ സാധ്യതയുണ്ട്. തീരുമാനങ്ങള്‍ തടസ്‌സപ്പെടുത്തുകയും ഞങ്ങളുടെ തീരുമാനം കാലതാമസം നേരിട്ടുകൊണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയുംചെയ്യും. അസ്ഥിരതദുര്‍ബലപ്പെടുത്തുന്നതാണ്; അത്‌സ്വയം പോഷിപ്പിക്കുകയും ചെയ്യുന്നു. അത് നിങ്ങളില്‍ ശീലവുമായേക്കാം. അതുമാത്രമല്ല, ഒരുതരത്തില്‍ അത് പകര്‍ച്ചവ്യാധി ആണ്. അതു നിങ്ങളെ ആശ്രയിക്കുന്ന മറ്റുള്ളവര്‍ക്കു നിങ്ങള്‍ തന്നെത്താന്‍ കൈമാറുന്നു. തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതില്‍ വലിയ വ്യത്യാസമുണ്ട്. വിജയത്തിന്റെ അളവുകോല്‍ നിങ്ങളുടെ തീരുമാനമല്ല, അതില്‍ നിങ്ങള്‍ ഉറച്ചു നില്‍ക്കുന്നുവോ എന്നുള്ളതാണ്. 
പ്രവര്‍ത്തിക്കുന്നവനെപ്പോലെ തീരുമാനിക്കുക, ചിന്താശീലനായ ഒരാളെപ്പോലെ തീരുമാനം നടപ്പിലാക്കുക. എന്തു തീരുമാനിക്കണമെന്നതിലല്ല, അത് നടപ്പിലാക്കുന്നതിലാണ് ഏറ്റവും അധികം ശക്തിയും ഉണ്ടാവേണ്ടത്.

Post your comments