Global block

bissplus@gmail.com

Global Menu

വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ എഐസിടിഇ പ്രതിജ്ഞാബദ്ധം

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ പാര്‍ലമെന്റ് ആക്ട് പ്രകാരമുള്ള ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയാണ്. ടെക്‌നിക്കല്‍ എജുക്കേഷന്‍ റെഗുലേറ്റ് ചെയ്യുക, കണ്‍ട്രോള്‍ ചെയ്യുക, ടെക്‌നിക്കല്‍ എഡ്യൂക്കേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ എ ഐ സി ടി ഇ യുടെ  മാനദണ്ഡങ്ങള്‍ക്ക് ജോജിച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ. ഈ മാനദണ്ഡങ്ങളില്‍ എന്തെങ്കിലും ലംഘിക്കുന്നുണ്ടോ. ഒരു കോളേജിന് എത്ര സീറ്റ് വരെ നല്‍കാം, ജോലി ചെയ്യുന്ന അധ്യാപകരുടെ യോഗ്യത എന്തായിരിക്കണം, എത്ര അധ്യാപകര്‍ വേണം, എത്ര ക്‌ളാസ് റൂമുകള്‍ വേണം ഈ വക കാര്യങ്ങളുടെ ഇന്ത്യയൊട്ടാകെയുള്ള മേല്‍നോട്ടമാണ് എ ഐ സി ടി ഇയുടെ പ്രധാന പ്രവര്‍ത്തനങ്ങളിലുള്ളത്. എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, അപൈ്‌ളഡ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി, ട്രാവല്‍ ആന്‍ഡ് ടൂറിസം, എം ബി എ, എംസിഎ കോഴ്‌സുകളുടെ ഡിപേ്‌ളാമ, യു ജി, പി ജി ഇവയാണ് ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ എന്ന രീതിയില്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്റെ കീഴില്‍ പ്രധാനമായുള്ളത്.  എ ഐ സി ടി ഇ യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ മേഖലയെക്കുറിച്ചും എ ഐ സി ടി ഇ റീജിയണല്‍ ഡയറക്ടര്‍ ഡോ രമേശ് ഉണ്ണികൃഷ്ണന്‍ ബിസിനസ്‌സ് പ്‌ളസിനോട്

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ 
ഇന്ത്യയിലൊട്ടാകെ എ ഐ സി ടി ഇയുടെ കീഴില്‍ 10820 സ്ഥാപനങ്ങളുണ്ട്. സംസ്ഥാനങ്ങളെ 7 റീജിയണുകളായിട്ടാണ് തിരിച്ചിരിക്കുന്നത്.  സൗത്ത് വെസ്റ്റേണ്‍ റീജിയണിന്റെ കീഴിലാണ് കേരളം ഉള്ളത്. കര്‍ണാടക, കേരള, ലക്ഷദ്വീപ് ഇവയാണ് ഈ റീജിയണിലുള്ളത്. 2013 വരെ ഈ ഓഫീസ് കര്‍ണാടകയുടെ കീഴിലായിരുന്നു. ബാംഗ്‌ളൂരിലായിരുന്നു ഓഫീസ് ഉണ്ടായിരുന്നത്. 2012 –13 കാലഘട്ടത്തില്‍ എ ഐ സി ടി ഇയുടെ  മെമ്പര്‍ സെക്രട്ടറിയായിരുന്ന കുഞ്ചെറിയ പി ഐസക്കും ഡോ അബ്ദുള്‍റഹ്മാനും ഞാനും ചേര്‍ന്ന്  ഞങ്ങളുടെ ഒരു കളക്റ്റീവ് എഫര്‍ട്ട് ആയിട്ടാണ് കേരളത്തില്‍ ഒരു ഓഫീസിനു വേണ്ടിയുള്ള  പ്രൊപ്പോസല്‍ കൊടുത്തത്. അതായത് കേരളത്തിലെ ഒരു കോളേജുടമയും ഒരു ചെറിയ കാര്യത്തിനായി ബുദ്ധിമുട്ടി ബാംഗ്‌ളൂര്‍ വരെ പോകേണ്ട ആവശ്യമില്ല. സംസ്ഥാന ഗവണ്‍മെന്റ് ഇതിന് വളരെ വലിയ സപ്പോര്‍ട്ടീവായിരുന്നു. 2012 ല്‍ തന്നെ ഒരു ഓഫീസ് തിരുവനന്തപുരത്ത് കിട്ടിയിരുന്നു. 2013 അവസാനമാണ് ഒരു പെര്‍മനെന്റ് കെട്ടിടത്തിലേക്ക് മാറുന്നത്. ഈ ഓഫീസിന്റെ കീഴില്‍ കേരളവും ലക്ഷദ്വീപുമാണുള്ളത് .രണ്ടു സ്റ്റേറ്റിലായി 452 കോളേജുകള്‍ ഉണ്ട്. കേരളത്തില്‍ 451 സ്ഥാപനങ്ങളുണ്ട്. ലക്ഷദ്വീപില്‍ ഒരു കോളേജുമാണുള്ളത്.
ഇന്ത്യയൊട്ടാകെ എ ഐ സി ടി ഇക്ക് ഒരേ മാനദണ്ഡങ്ങളാണുള്ളത്. ഓരോ വര്‍ഷവും അപ്രൂവല്‍ പ്രോസസ് ഹാന്‍ഡ്ബുക്ക് എന്ന പേരില്‍ ഒരു ബുക്ക് റിലീസ് ചെയ്യും. ഈ  ബുക്കില്‍ ഈ വര്‍ഷം പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഒരു നിയമാവലി ഉണ്ടാകും.15 കുട്ടികള്‍ക്ക് ഒരു ഫാക്കല്‍റ്റി എന്നതായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 20 കുട്ടികള്‍ക്ക് ഒരു ഫാക്കല്‍റ്റി എന്നതാണ് ഉള്ളത്. 2006 വരെ എല്ലാ വര്‍ഷവും എല്ലാ കോളേജുകളും ഇന്‍സ്‌പെക്ട് ചെയ്യുമായിരുന്നു. ആ കാലഘട്ടത്തില്‍ ഇത്രയധികം കോളേജുകള്‍ ഉണ്ടായിരുന്നില്ല. അയ്യായിരമോ ആറായിരമോ ഒക്കെയാണ് ഉണ്ടായിരുന്നത്. 2006 മുതല്‍ 2013 വരെയാണ് കോളേജുകളുടെ അഭൂതപൂര്‍വമായ ഒരു വളര്‍ച്ചയുണ്ടാകുന്നത്. ഓരോ വര്‍ഷവും ഓരോ സ്റ്റേറ്റില്‍ എത്ര കോളേജുകളുണ്ടോ അതില്‍  5% കോളേജുകളെ കമ്പ്യൂട്ടര്‍ തിരഞ്ഞെടുക്കും. കമ്പ്യൂട്ടര്‍ സെലക്ട് ചെയ്യുന്ന കോളജുകള്‍ മാത്രമാണ് ഇന്‍സ്‌പെക്റ്റ് ചെയ്യുന്നത്. ബാക്കി കോളേജുകള്‍ ഒക്കെ അവര്‍ ഒരു ഫസ്റ്റ്ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ കൊണ്ട് സൈന്‍ ചെയ്യിച്ച് ഒരു അഫിഡവിറ്റ് തരും. അതായത് എ ഐ സി റ്റി ഇയുടെ എല്ലാ മാനദണ്ഡങ്ങളും ഞങ്ങള്‍ പാലിക്കുന്നുണ്ട് എന്ന അടിസ്ഥാനത്തിലാണിത്. 5% തെരഞ്ഞെടുക്കുന്ന കോളേജുകളെയാണ് ഇന്‍സ്‌പെക്റ്റ് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു ടീം ഇന്‍സ്‌പെക്ഷന് പോകുമ്പോഴേക്കും അവിടെയുള്ള എല്ലാ കാര്യങ്ങളും വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യും. അവര്‍ തന്നിരിക്കുന്ന റിപ്പോര്‍ട്ടും വീഡിയോയും കണ്ടതിനുശേഷമാണ് എഐസി ടി ഇ ഡിസൈഡ് ചെയ്യുന്നത്.
എ ഐ സി ടി ഇ ഒരുപാട് സീറ്റുകള്‍ കോളജുകള്‍ക്ക് വാരിക്കോരി നല്‍കിയതുകൊണ്ടാണ് ഇപ്പോള്‍ അഡ്മിഷന് ഇത്രയധികം സീറ്റുകള്‍ കാലിയായി കിടക്കുന്നത് എന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. 2015 ജനുവരി 29 ആം തീയതി ഒരു ഗസറ്റ് പാസാക്കി.  നാഷണല്‍ ബോര്‍ഡ് ഓഫ് അക്രിഡിറ്റേഷന്‍ അഥവാ എന്‍ ബിഎ എന്ന ഒരു ബോഡിയുണ്ട്. എന്‍ ബിഎ ആണ് ടെക്‌നിക്കല്‍ എജ്യൂക്കേഷന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ ക്വാളിറ്റി അസസ്‌മെന്റ് നടത്തുന്നത്. ഇന്ത്യയൊട്ടാകെ രണ്ട് രീതിയിലുള്ള അക്രിഡിറ്റിങ്  ബോര്‍ഡുകളാണ് ഉള്ളത്.  ഒന്ന് നാക് (ഷദദന) പിന്നൊന്ന് എന്‍ ബി എ (ഷധദ). എഐസിടി  ഇ യുടെ കീഴില്‍ ഒരു സൊസൈറ്റി ആയിട്ടാണ് എന്‍ബിഎ ആരംഭിച്ചത്. പിന്നെ അതൊരു ഫുള്‍ ഫ്‌ളഡ്ജ്ഡ് ബോഡിയായി മാറുകയാണുണ്ടായത്. 2015 നുശേഷം ഒരു കോളേജ് തുടങ്ങിക്കഴിഞ്ഞാല്‍ രണ്ടു ബാച്ച് പഠിച്ചിറങ്ങുമ്പോഴാണ് ഒരു കോളേജിന് എന്‍ ബി എ അക്രിഡിറ്റേഷനുള്ള ഒരു മിനിമം കോളിഫിക്കേഷന്‍ ഉണ്ടാകുക. കോളേജ് ആരംഭിച്ചശേഷം ഒന്നുകില്‍ രണ്ടു ബാച്ച് പഠിച്ചിറങ്ങുക അല്ലെങ്കില്‍ ഏഴുവര്‍ഷം ആകുക. അതുകഴിഞ്ഞാല്‍ കോളേജ്  എന്‍ ബി എ അക്രിഡിറ്റേഷന്‍ നേടിയിരിക്കണം. ഇങ്ങനെ എന്‍ബിഎ അക്രിഡിറ്റേഷന്‍ ഉള്ള കോളേജുകള്‍ക്ക് മാത്രമേ എഐസിടിഇ പിന്നീട് വളര്‍ച്ച ഗ്രാന്റ് ചെയ്യുകയുളൂ. അതല്ലെങ്കില്‍ നിങ്ങള്‍ ഏത് ലെവല്‍ ആണോ അവിടെ നില്‍ക്കുക. കേരളത്തില്‍ 14 കോളജുകള്‍ക്ക് മാത്രമേ എന്‍ ബി എ അക്രിഡിറ്റേഷന്‍ ഉള്ളൂ. രണ്ട് രീതിയിലാണ് ഇത്  നല്‍കുന്നത്. എക്‌സ്ട്രീമിലി ഗുഡ് ആണെങ്കില്‍ ആറ് വര്‍ഷത്തേക്ക് നല്‍കും ഗുഡ് ആണെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് നല്‍കും. മൂന്നു വര്‍ഷം കഴിയുമ്പോള്‍ അവര്‍ വീണ്ടും അപൈ്‌ള ചെയ്യണം. കൂടുതല്‍ കോളേജുകളെ അക്രഡിറ്റേഷന്‍ നേടുവാന്‍ പ്രോത്സാഹിപ്പിക്കുന്ന വിധമുള്ള സെമിനാറുകളും മറ്റും നടത്തുന്നുണ്ട്.   
അക്കാദമിക് ക്വാളിറ്റി ഇമ്പ്രൂവ്‌മെന്റ് സ്‌കീമുകള്‍
അപ്രൂവല്‍ നല്‍കുക എന്നതിലുപരി മറ്റൊരു ആക്ടിവിറ്റി കുട്ടികള്‍ക്കും ഫാക്കല്‍റ്റികളും കോളേജുകള്‍ക്കും സ്വയം ഡെവലപ്പ് ചെയ്യാനുള്ള ഒരുപാട് ഫണ്ടിങ് സ്‌കീമുകള്‍ നല്‍കുകയാണ്.  അക്കാദമിക് കോളിറ്റി ഇമ്പ്രൂവ്‌മെന്റ് സ്‌കീമുകള്‍ കോളേജുകള്‍ക്ക് ഉണ്ട്. അതില്‍ ഗവണ്‍മെന്റ് കോളേജുകള്‍, പ്രൈവറ്റ് കോളേജുകള്‍ എന്നുള്ള യാതൊരു വ്യത്യാസങ്ങളൊന്നുമില്ല. നല്ല പ്രൊപോസല്‍ കിട്ടിക്കഴിഞ്ഞാല്‍ ആ കോളജുകള്‍ക്ക് ആ സ്‌കീം ലഭിക്കും. പല കോളേജുകളും പഴയകാലത്തുള്ള  ലാബുകള്‍ തന്നെയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ പ്രധാനമായ ഒരു സ്‌കീം ആണ് മോഡ്റോബ്‌സ്. അതായത് ഒരു കോളേജ് തുടങ്ങി പത്ത് വര്‍ഷമായ ഒരു ലാബ് ഉണ്ടെങ്കില്‍ അവര്‍ ഒരു പ്രൊപ്പോസല്‍ തന്നാല്‍ ഞങ്ങള്‍ കോളേജിന് ഇത് അപ്‌ഗ്രേഡ് ചെയ്യാന്‍ 20 ലക്ഷം രൂപ വരെ നല്‍കും. റിസര്‍ച്ച് പ്രമോഷന്‍ സ്‌കീം ഉണ്ട്. പിജി കോഴ്‌സുകള്‍ ഉള്ള കോളേജുകളില്‍ അധ്യാപകരും കുട്ടികളും ഒക്കെ ചേര്‍ന്ന് പുതിയ രീതിയിലുള്ള റിസര്‍ച്ച് ഉണ്ടെങ്കില്‍ ഇതിന് 30 ലക്ഷം രൂപ വരെ നല്‍കും. ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം നടത്തുന്നതിനായി 7 ലക്ഷം രൂപ വരെ നല്‍കും.  സെമിനാറുകള്‍ നടത്താനായി 3 ലക്ഷം രൂപ നല്‍കും. പിന്നെ കുട്ടികള്‍ക്ക് എന്തെങ്കിലും എക്‌സിബിഷനുകള്‍ നടത്തുവാനായി അഞ്ചുലക്ഷം രൂപ നല്‍കുന്നുണ്ട്. 
പ്രൈം മിനിസ്റ്റേഴ്‌സ് സ്‌പെഷ്യല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീം ഉണ്ട്. ജമ്മു കാശ്മീര്‍ നിവാസികളായ 3000 വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് ഇന്ത്യയില്‍ ഇഷ്ടമുള്ള കോളജില്‍ ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാന്‍ മുഴുവന്‍ ചിലവുകളും എം എച്ച് ആര്‍ ഡി മുഖേന എ ഐ സി ടി ഇ  നല്‍കുന്നുണ്ട്. ഡിഗ്രി കോഴ്‌സുകള്‍ക്ക് മാത്രമാണിത്. എന്‍ജിനീയറിങ് മുതല്‍ താഴോട്ടുള്ള കോഴ്‌സുകള്‍ക്കുണ്ട്. വാര്‍ഷിക ഫീസ് മാക്‌സിമം 1,25, 000 രൂപ ആയിരിക്കണം. ഇത് കോളേജുകള്‍ക്ക് നല്‍കുന്നു. കുട്ടികള്‍ക്ക് ഒരുവര്‍ഷത്തെ ചെലവിനായി ഒരുലക്ഷം രൂപയും നല്‍കുന്നു. 2012 ലാണ് ഈ സ്‌കീം തുടങ്ങിയത്. വളരെ വിജയകരമായ ഒരു സ്‌കീമാണിത്. ഒരു വര്‍ഷം 3000 പേര്‍ക്ക് നല്‍കുന്നുണ്ട്. മെഡിക്കല്‍ ആണെകില്‍ മൂന്നു ലക്ഷം രൂപ നല്‍കുന്നുണ്ട്. ഇതിനായി നീറ്റ്  യോഗ്യതയുണ്ടായിരിക്കണം. മറ്റൊരു പ്രധാന സ്‌കീമാണ് പ്രധാനമന്ത്രിയുടെ സംസദ് ആദര്‍ശ് ഗ്രാം യോജന. ഓരോ എം പിമാരും ഓരോ ഗ്രാമങ്ങള്‍ ഏറ്റെടുക്കണം. 2015 ലാണ് പ്രധാനമന്ത്രി അത് അനൗണ്‍സ് ചെയ്തത്. ആദ്യഘട്ടത്തില്‍ വളരെ സേ്‌ളാ പേസിലായിരുന്നു പദ്ധതി. 2017 ല്‍ എ ഐ സി ടി ഇ യും അതില്‍ ഇന്‍വോള്‍വായി. 33 എംപിമാര്‍ ഫെയ്‌സ് വണ്ണില്‍ ഗ്രാമങ്ങള്‍ ഏറ്റെടുത്തിരുന്നു. നമ്മുടെ സ്റ്റേറ്റ് ആണ് ഇന്ത്യയില്‍ ആദ്യമായി ഫസ്റ്റ് ഫേസ്  ഇമ്പ്‌ളിമെന്റ് ചെയ്ത് റിപ്പോര്‍ട്ട് സബ്മിറ്റ് ചെയ്ത ഏക സംസ്ഥാനം. ആളുകള്‍ക്ക്  ജോലി നല്‍കുക, വനിതകളുടെ എംപവര്‍മെന്റ്, മാലിന്യനിര്‍മ്മാര്‍ജ്ജനം ഇത്തരത്തില്‍ നിരവധി നിബന്ധനകള്‍ ഇതിലുണ്ടായിരുന്നു. ഇവിടെയുള്ള കോളേജുകള്‍ വളരെ മികച്ച രീതിയില്‍ നിര്‍വഹിക്കുകയും അഞ്ചര ആറുമാസം കൊണ്ട് ആദ്യ ഫേസ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സബ്മിറ്റ് ചെയ്തു. എഐസിടിഇ കേരളത്തില്‍ ചെയ്ത മോഡലാണ് ഇപ്പോള്‍ പഞ്ചാബ് അഡോപ്റ്റ് ചെയ്തത്. യുപിയിലും അതേ രീതിയില്‍ ഇതിന് സപ്പോര്‍ട്ട് ആയിരുന്നു. എം ബി എയുടെ ഓള്‍ ഇന്ത്യ എന്‍ട്രന്‍സില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സീമാറ്റ് പരീക്ഷ. സീമാറ്റ് പരീക്ഷ നടത്തുന്നത് എ ഐ സി ടി ഇയാണ്.  
എന്‍ജിനീയറിങ്ങിനോടുള്ള പ്രിയം കുറഞ്ഞിട്ടില്ല
ഫെബ്രുവരി മുതല്‍ മാര്‍ച്ച് ഏപ്രില്‍ മെയ് എന്നീ നാല് മാസങ്ങളിലാണ് പ്രധാനമായും നമ്മുടെ അഡ്മിഷന്‍ കാലഘട്ടം. രക്ഷിതാവും കുട്ടികളും ഏതു കോഴ്‌സ് ചെയ്യണമെന്ന് തിരഞ്ഞെടുക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഈ ഒരു കാലഘട്ടത്തില്‍ പലപ്പോഴും എന്‍ജിനീയറിങ് മേഖല മോശമാണ്, എന്‍ജിനീയറിങ് മേഖല തകര്‍ന്നു എന്നുള്ള രീതിയിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിന്നുണ്ടാകാറുണ്ട്. ഏത് സ്റ്റഡിയുടെ ആധാരത്തിലാണ് ഈ വാര്‍ത്തകളെന്നതറിയില്ല. ഇത്തരത്തില്‍ എന്‍ജിനീയറിങ്ങിനോടുള്ള ജനങ്ങള്‍ക്കുള്ള പ്രിയം കുറഞ്ഞിട്ടില്ല. എല്ലാവര്‍ഷത്തേയും സ്റ്റാറ്റിറ്റിക്സ് ഞങ്ങളുടെ കയ്യിലുണ്ട്. ചെറിയ വ്യതിയാനങ്ങള്‍ ഉള്ളതല്ലാതെ ഈ വാര്‍ത്തകളില്‍ ഉള്ള പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ല. എന്‍ജിനിയറിങ് കോഴ്‌സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും ജോലി ലഭിക്കാരുണ്ട്. രക്ഷിതാക്കളെ സംബന്ധിച്ച് ഏതു  കോഴ്‌സ് പഠിക്കുനുവെന്നതിലുപരി ഏത് സ്ഥാപനത്തില്‍ പഠിക്കുന്നു എന്നുള്ളതാണവര്‍ ചിന്തിക്കുന്നത്. ഇപ്പോഴത്തെ കാലഘട്ടത്തില്‍ ഒരു രക്ഷിതാവ് ചിന്തിക്കുന്നത് ഏത് കോളേജില്‍ പഠിച്ചാല്‍ ആണ് ജോലി ലഭിക്കുക എന്നത് മാത്രമാണ്. എന്തു കൊണ്ടോ ഈ ഒരു കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ സ്റ്റേറ്റ് വളരെ വളരെ പിന്നിലാണ്. ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റൂട്ട് ഈയൊരു  ഫാക്ടര്‍ സ്‌ട്രെങ്‌തെണ്‍  ചെയ്യുകയെന്നതാണ് കേരളത്തിലെ കോളേജുകള്‍ക്കുള്ള നിര്‍ദേശമായുള്ളത്. പഴയ സിലബസാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത് ഇപ്പോള്‍ ടെക്‌നോളജി പുതിയതാണെന്നതാണ് കമ്പനികളുടെ ഭാഗത്ത് നിന്നുള്ള വിമര്‍ശനം.എ ഐ സി റ്റി ഇ പുതിയ മോഡല്‍ സിലബസ് അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഈ സിലബസ് റിവൈസ് ചെയ്യുന്നതായിരിക്കും. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ സിലബസ് മൊത്തത്തില്‍ മാറ്റുന്നു. എഞ്ചിനീയറിങ് പോപ്പുലറൈസ് ചെയ്യുവാന്‍ നിരവധി കാര്യങ്ങള്‍ എ ഐ സി ടി ഇ ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ 2020 ഓടെ സ്ഥിതി വിശേഷങ്ങള്‍ മെച്ചമാകുമെന്ന ശുഭാപ്തി വിശ്വാസമാണുള്ളത്.   

ഡോ.രമേശ് ഉണ്ണികൃഷ്ണന്‍ 

അടൂര്‍ ഗവണ്മെന്റ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ലക്ച്ചറര്‍ ആയിട്ടാണ് കരിയര്‍ ആരംഭിച്ചത്. അതിനുശേഷം ഗവണ്മെന്റ് എഞ്ചിനീയറിങ്  കോളേജ് മൂന്നാറില്‍ 2012 വരെ പ്രവര്‍ത്തിച്ചു. 2012 ഡിസംബറില്‍ എ ഐ സി ടി ഇ യില്‍ ഡയറക്ടറായി ജോയിന്‍ ചെയ്തു. 2013 ല്‍ മഹാരാഷ്ര്ട, ഗോവ, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ഡിയു സംസ്ഥാനങ്ങളുടെ ചാര്‍ജ് ആയിരുന്നു. 2014 ആയപ്പോഴേക്കും കര്‍ണാടക, കേരളം ലക്ഷദ്വീപ് ഇവയുടെയും ചാര്‍ജായി. നിലവില്‍ കേരള ആന്ധ്ര തെലുങ്കാന സംസ്ഥാങ്ങളുടെ ചാര്‍ജ് വഹിക്കുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറാണ്. പോസ്റ്റ് ഗ്രാജുവേഷന്‍ എഞ്ചിനീയറിങ് മാനേജ്മെന്റിലും, പി എച്ച് ഡി മാനേജ്മെന്റിലുമാണ് ചെയ്തിരിക്കുന്നത്. 30 റിസര്‍ച്ച് പബ്‌ളിക്കേഷനുകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. രണ്ടു പുസ്തകങ്ങളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഏഴു പുസ്തകങ്ങളില്‍ ചാപ്റ്ററുകളും എഴുതിയിട്ടുണ്ട്.  എ ഐ സി ടി ഇ യുടെ പ്രൈംമിനിസ്റ്റര്‍ സ്‌പെഷ്യല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീമില്‍ ജമ്മുകാശ്മീര്‍ സെന്റര്‍ ഹെഡായിരുന്നു. സംസദ് ആദര്‍ശ് ഗ്രാമ യോജനയുടെ നാഷണല്‍ അഡൈ്വസറാണ്. 2017 ല്‍ സെന്റര്‍ ഫോര്‍ എജുക്കേഷന്‍ ആന്‍ഡ് ഗ്രോത്ത് റിസര്‍ച്ച് ഡല്‍ഹിയില്‍ നടത്തിയ ഹയര്‍ എജുക്കേഷന്‍ സമ്മിറ്റില്‍ യങ് വിഷനറി ലീഡര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് താപേ, തായ് വാന്റെ  കണ്ടംപററി മാനേജ്മെന്റ് റിസര്‍ച്ച് ബോര്‍ഡ് മെമ്പറാണ്.

Post your comments