Global block

bissplus@gmail.com

Global Menu

റെനോ ക്വിഡ് 2018

പുതിയ റെനോ ക്വിഡ്  2018 വിപണിയില്‍ .ആകര്‍ഷകമായ സവിശേഷതകളോടെയാണ് റെനോ ക്വിഡ്  2018 എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ചെറുഹാച്ച്ബാക്ക് ക്വിഡിന്റെ പുതിയ പതിപ്പാണിത്. വാഹനത്തിന്റെ  ഇന്റീരിയറിലും ഒട്ടനവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹെഡ്ലാമ്പുകളിലെ  സി ആകൃതിയിലെ ലൈറ്റിംഗ്, ഡ്യൂവല്‍ നിറത്തിലുള്ള ബംപര്‍, ഫോഗ്ലാമ്പുകള്‍, വീല്‍ കവറുകള്‍ ഇവ 2018 ക്വിഡിന്റെ സവിശേഷതകളാണ്.   

800സിസി , 1000സിസി എന്‍ജിന്‍ വകഭേദങ്ങളാണ് ഉള്ളത്. 1.0 ലിറ്റര്‍  പെട്രോള്‍ 800 സി സി  എഞ്ചിന്‍  52 bhp കരുത്തും 72 NM torque ഉം പ്രദാനം ചെയ്യും. 999 സിസി എഞ്ചിന്‍ വേര്‍ഷനില്‍ 67 bhp കരുത്തും 91 nm  torque ഉം പ്രദാനം ചെയ്യും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ രണ്ടു ഓപ്ഷനുകളുണ്ട്.  അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സും ക്രമീകരിച്ചിട്ടുണ്ട്. ഇന്റീരിയറിലും സവിശേഷമായ ഫീച്ചറുകളുണ്ട്.  റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ പ്രധാന ഫീച്ചറാണ്. ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പവര്‍ സ്റ്റീയറിംഗ്, എഞ്ചിന്‍ ഇമൊബിലൈസര്‍, ട്രാഫിക് അസിസ്റ്റ്, എമര്‍ജന്‍സി ലോക്കിംഗ് റിട്രാക്ടര്‍ ഇവ വാഹനത്തിലുണ്ട്. എട്ട് വകഭേദങ്ങളില്‍ പുതിയ ക്വിഡ് ലഭ്യമാകും. 
2.66 ലക്ഷം രൂപ മുതലാണ് പുതിയ റെനോ ക്വിഡിന്റെ വില.

Post your comments