Global block

bissplus@gmail.com

Global Menu

ഖജയര്‍

നിബിഡ വനങ്ങളും പുല്‍ത്തകിടികളും മഞ്ഞുപാളികള്‍ നിറഞ്ഞ മലനിരകളുമുള്ള മനോഹരമായ ഭൂപ്രകൃതിയാണ് ഖജ്ജയറിലുള്ളത്. 

ഹിമാചല്‍ പ്രദേശിലാണ് ഖജ്ജയര്‍ സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിലെ ധൗലാന്ദര്‍ നിരകളുടെ താഴ്വാരത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരത്തിലാണ് ഖജയര്‍ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. പ്രകൃതി സ്‌നേഹികളുടെയും സാഹസികരുടെയും പ്രധാന കേന്ദ്രമാണിത്. ഖജയര്‍ ലേക്ക്, കലാടോപ്പ് വന്യജീവി സങ്കേതം, മലനിരകള്‍ക്ക് താഴെയുള്ള മനോഹര ഗ്രാമങ്ങള്‍ ഇവയാണ് ഖജ്ജയറിലെ പ്രധാന ആകര്‍ഷണങ്ങള്‍.
സസ്യലതാദികളുടെയും ഇടതൂര്‍ന്ന ദേവദാരു വനങ്ങളുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ് ഖജയര്‍ ലേക്ക്.  ഫോട്ടോഗ്രാഫിക്ക് യോജിച്ച  സ്ഥലമാണിത്.  ഈ വറ്റാത്ത തടാകത്തില്‍ നിന്നും ചെറിയ അരുവികള്‍ ഒഴുകുന്നുണ്ട്. തടാകം ഒരു ഫ്‌ലോട്ടിംഗ് ദ്വീപ് പോലെയാനുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് 1950 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം പിക്‌നിക് മേഖലയാണ്. തടാകതീരത്ത് സ്ഥിതി ചെയ്യുന്ന പുല്‍മേടാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. ഈ തടാക തീരത്തായി പാരാഗൈ്‌ളഡിംഗിനും കുതിരസവാരിയിക്കുമുള്ള സൗകര്യമുണ്ട്. ചമീര ലേക്കും മനോഹരമായ പ്രദേശമാണ്. ഖജയറിലെ സഞ്ചാരികളുടെ പ്രധാന വിശ്രമ കേന്ദ്രമാണ് ഈ തടാക തീരങ്ങള്‍.   
വൈല്‍ഡ് ലൈഫ് ആസ്വദിക്കുവാന്‍  കലാടോപ്പ് വന്യജീവി സങ്കേതമുണ്ട്. വൈവിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ ,ഹിമാലയന്‍ കുറുനരി, പുള്ളിപ്പുലി,  മാന്‍, കരടി, ലങ്കൂര്‍ എന്നിവ ഈ വന്യജീവി സങ്കേതത്തിലുണ്ട്. ഇടതൂര്‍ന്ന വനങ്ങളാലും, ചെറിയ അരുവികളാലും മനോഹരമാണ് ഈ വന്യജീവിസങ്കേതം. ട്രക്കിംഗിനു യോജ്യമായ സ്ഥലമാണിത്. ബക്രോട ഹില്‍സിലൂടെയുള്ള പാതകള്‍ മനോഹരമാണ്.  ദേവദാരു വനങ്ങളിലൂടെയാണ്  ഈ പാതകളുള്ളത്. വനങ്ങളാലും വെള്ളച്ചാട്ടങ്ങളാലും മനോഹരമായ പ്രകൃതിയാണ് ഖജയറിന്റെ പ്രത്യേകത
ഖജയറിലെ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് പഞ്ച് പുല വെള്ളച്ചാട്ടം. മനോഹരമായ ഒരു പിക്‌നിക് സ്ഥലമാണ് ഇവിടം. വെള്ളച്ചാട്ടങ്ങളും അരുവികളും പഞ്ച് പുലയില്‍ ആസ്വദിക്കാം. ഇവിടെ നിന്ന് ഉത്ഭവിക്കുന്ന ട്രെക്കിങ് പാതകളുണ്ട്. മലനിരകളും പച്ച നിറത്തിലുള്ള താഴ്വാരങ്ങളും ഈ പ്രദേശത്തിന്റെ പ്രധാന പ്രത്യേകതകളാണ്. ഖജയര്‍  പ്രദേശത്തായി ഡൈന്‍കുണ്ട് കൊടുമുടികളുണ്ട്.  മഞ്ഞുമൂടിയ കൊടുമുടികളാണിത്.  ഡല്‍ഹൌസിയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഡൈന്‍കുണ്ട്.  ദേവദാരു വൃക്ഷങ്ങള്‍, നിബിഡ  വനങ്ങള്‍, വര്‍ണാഭമായ പുഷ്പങ്ങള്‍ ഇവയൊക്കെ ഡൈന്‍കുണ്ടിലുണ്ട്. ഈ കൊടുമുടിയില്‍ നിന്ന് ഖജജാര്‍ തടാകത്തിന്റെ കാഴ്ച മനോഹരമാണ്. ദെയ്‌നില്‍കുലായി ഏതാനും ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഗ്രാമത്തിലെ മണ്ണ് വീടുകളുടെ മനോഹാരിതയും മനോഹര കാഴ്ചകളും ഇവിടെ ആസ്വദിക്കാം. സമുദ്രനിരപ്പില്‍ നിന്നും 2755 മീറ്റര്‍ ഉയരത്തില്‍ ഈ കൊടുമുടി സ്ഥിതിചെയ്യുന്നു.ട്രക്കിങ്ങാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത.  
നിബിഡ മലനിരകള്‍ക്ക്  താഴെയായി മനോഹരമായ ഗ്രാമപ്രദേശങ്ങളുണ്ട്. ആപ്പിള്‍ തോട്ടങ്ങളാണ് ഈ ഗ്രാമങ്ങളിലെ പ്രധാന പ്രത്യേകത. മലകയറ്റങ്ങള്‍ക്കുള്ള ട്രെക്കിങ്ങ് പാതകള്‍ ഈ ഗ്രാമങ്ങളിലുണ്ട്. ഖജയറിന്റെ മലനിരകള്‍ക്ക് താഴെയുള്ള  ചരിവുകളിലാണ് ഈ ഗ്രാമങ്ങളുള്ളത്. ധൗല്‍ധര്‍, പിര്‍ മലനിരകളുടെ മനോഹരമായ കാഴ്ചകള്‍ ഈ ഗ്രാമങ്ങളില്‍ നിന്നും ആസ്വദിക്കാം.  ട്രക്കിങ്, കുതിര സവാരി ഇത്തരത്തില്‍ സാഹസിക വിനോദങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുതിര സവാരി വളരെ ആസ്വാദ്യകരമാണ്. ഷോപ്പിംഗിനായുള്ള ഇടങ്ങള്‍  ഖജയറിലുണ്ട്. ഹിമാചല്‍ പ്രദേശ്  സ്റ്റേറ്റ് ഹാന്‍ഡിക്രാഫ്റ്റ് സെന്ററും പരമ്പരാഗത വസ്തുക്കള്‍ ലഭിക്കുന്ന ഷോപ്പുകളും ഈ പ്രദേശത്തുണ്ട്. ഇവിടെ നിന്നും ഖജയറിന്റെ മാത്രം പ്രത്യേകതയായ കരകൗശല വസ്തുക്കള്‍ വാങ്ങുവാന്‍ സാധിക്കും.   
മലനിരകളും പുല്‍മേടുകളും താഴ്വരകളുമായി ഇന്ത്യയിലെ മറ്റേതൊരു വിനോദസഞ്ചാര കേന്ദ്രത്തേക്കാളും മനോഹരായ ഭൂപ്രകൃതിയാണ് ഖജയറിലുള്ളത്. ഇടതൂര്‍ന്ന ഹരിത വനങ്ങളും മനോഹരമായ മലനിരകളും താഴ്വരകളുമായി ഹിമാലയന്‍ നിരകളുടെ സ്വാഭാവിക സൗന്ദര്യമാണ് ഖജയര്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

 

Post your comments