Global block

bissplus@gmail.com

Global Menu

പ്രളയം 1500 കോടിയുടെ ക്‌ളെയിമിന് ഇന്‍ഷുറന്‍സ് അപേക്ഷകള്‍

പ്രളയബാധിത പ്രദേശത്തുള്ള നാശനഷ്ടങ്ങള്‍ക്ക് 1500 കോടി രൂപയുടെ  കെ്‌ളയിമിനായി അപേക്ഷകള്‍ ലഭിച്ചെന്നു യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ വിജയ് ശ്രീവാസ്. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് എന്നീ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ഇത്രയും അപേക്ഷകള്‍ ലഭിച്ചത്. സ്വകാര്യ കമ്പനികള്‍ക്കു ലഭിച്ച കെ്‌ളയിം അപേക്ഷകളെക്കുറിച്ചു വിവരം ലഭ്യമല്ല.

വെള്ളപ്പൊക്കത്തെ തുടര്‍ന്നു ക്യാമ്പുകളില്‍ കഴിയുന്നതിനാല്‍ ഒട്ടേറെപ്പേര്‍ക്ക് അപേക്ഷിക്കാനായില്ല. അപേക്ഷിക്കാനുള്ള സമയപരിധി വ്യക്തികള്‍ക്കു സെപ്റ്റംബര്‍ 30 വരെയും മറ്റുള്ളവയ്ക്കു 15 വരെയും ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

 

ഇളവുകള്‍: 

വളര്‍ത്തുമൃഗങ്ങളുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ടാഗ് ഹാജരാക്കേണ്ടതില്ല. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നോ വില്ലേജ് ഓഫീസില്‍ നിന്നോ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് മതിയാകും.

വ്യക്തിഗത ഇന്‍ഷുറന്‍സ് ക്‌ളെയിമിനു പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യമില്ല

ഇരുചക്രവാഹനങ്ങള്‍ വൃത്തിയാക്കുക, ബാറ്ററി മാറ്റുക, ഓയില്‍ സ്പാര്‍ക്ക് പ്‌ളഗ് മാറ്റുക, ബ്രേക്കും ക്‌ളച്ചും വൃത്തിയാക്കുക എന്നിവയ്ക്ക് 3500 രൂപ വരെ ഉടന്‍ നല്‍കും

വീടുകള്‍ക്കും കടകള്‍ക്കും ഉണ്ടായ നഷ്ടത്തെക്കുറിച്ചു വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍വ്വേയര്‍മാര്‍ക്ക് നിര്‍ദ്ദേശം

വീടുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയും കടകള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയുമുള്ള കെ്‌ളയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കും

 

 

നെടുമ്പാശേരി വിമാനത്താവളം നഷ്ടം 300 കോടി

പ്രളയം ഉണ്ടായ വില്ലേജുകള്‍ 981

പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 483

പ്രളയത്തില്‍ കാണാതായവര്‍ 14

പ്രളയത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ 140

മണ്ണിടിച്ചില്‍ പ്രദേശം 391494

ക്യാമ്പുകളില്‍ എത്തിയവരുടെ എണ്ണം 1450707

ദുരിതാശ്വാസ ക്യാമ്പുകള്‍ 3879

വൈദ്യുതി നഷ്ടം 2.4 ലക്ഷം

ഡാമില്ലാത്ത മലമ്പ്രദേശം 47

കൃഷിനാശം 56439 ഹെക്ടര്‍

കൃഷിനഷ്ടം 1345 കോടി

ടെലികോം നഷ്ടം 350 കോടി

നഷ്ടപ്പെട്ട ബോട്ടുകളുടെ നഷ്ടം 669 എണ്ണം

ഏര്‍പ്പെട്ട മത്‌സ്യത്തൊഴിലാളി 2800

മത്‌സ്യത്തൊഴിലാളി രക്ഷിച്ചവര്‍ 65000

പ്രളയം ബാധിച്ച വാര്‍ഡുകളുടെ എണ്ണം 5360

പ്രളയം ബാധിച്ച് മരിച്ച മൃഗങ്ങള്‍ 10 ലക്ഷം

ജലവിതരണം 460 കോടി

കര്‍ഷകര്‍ 3.09 ലക്ഷം

റൈസ്മില്‍ മേഖലയ്ക്കുണ്ടായത് ഭീമമായ നഷ്ടം

പെട്ടെന്നുണ്ടായ മഹാപ്രളയത്തില്‍കേരളത്തിലെ റൈസ്മില്‍ മേഖലയ്ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 160 കോടിരൂപയുടെ നഷ്ടമാണ് പെരിയാറിന്റെസമീപ പ്രദേശമായ കാലടി, പെരുമ്പാവൂര്‍, കാഞ്ഞൂര്‍, മറ്റൂര്‍ പ്രദേശങ്ങളിലെ മുപ്പതോളം റൈസ്മില്ലുകളിലുണ്ടായിരിക്കുന്നത്. 

സംസ്‌കരിച്ച അരിയും, നെല്ലും, മെഷിനറികളും ഏകദേശം 4 ദിവസത്തോളം വെള്ളംകെട്ടിനിന്ന് നാശം സംഭവിച്ചിരിക്കുകയാണ്. സംസ്‌കരിച്ച അരി കേടായി പൂപ്പലും അണുബാധയുംമൂലം ഭീകരമായ ഗന്ധമാണ്മില്ലുകള്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശങ്ങളിലുള്ളത്. ഇത് എത്രയും പെട്ടെന്ന് എടുത്ത് മാറ്റി സംസ്‌കരിച്ചില്ലെങ്കില്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്. 

നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്ന മില്ലുകള്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുന്നതിന് കോടിക്കണക്കിന് രൂപ വീണ്ടും മുടക്കേണ്ട അവസ്ഥയാണു ള്ളത്. ഇതിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അത്യാവശ്യമാണ്. 2500 ഓളം റൈസ്മില്ലുകള്‍ പ്രവര്‍ത്തിച്ചിരുന്ന കേരളത്തില്‍ ഇപ്പോള്‍ 150 ഓളംറൈസ്മില്ലുകള്‍ മാത്രമാണുള്ളത്.

 

വര്‍ക്കി പീറ്റര്‍ 

റൈസ്മില്‍ ഓണേഴ്‌സ്

ജനറല്‍ സെക്രട്ടറി

വ്യാപാര മേഖലയ്ക്ക് നഷ്ടം രണ്ടു തരത്തില്‍: വീടും വരുമാന മാര്‍ഗ്ഗവും

കേരളത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടതുപോലെ വ്യാപാര മേഖലയിലും നഷ്ടം സംഭവിച്ചിച്ചുണ്ട്. കാലവര്‍ഷകെടുതിയില്‍ സംസ്ഥാനത്ത് വ്യാപാരമേഖലയില്‍ ഉണ്ടായത് 2000  കോടിരൂപയുടെ നഷ്ടമാണ്. മഴയുടെശക്തികുറഞ്ഞ് ദിവസങ്ങളായിട്ടും ഭൂരിഭാഗംവ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ്.പല മേഖലകളിലും വ്യാപാരസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും ഒലിച്ചു പോവുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.

കടകളുടെ നഷ്ടത്തിനു പുറമെ കോടികണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങളുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്.രണ്ടുദിവസം വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറിയാല്‍ പിന്നെ അത്തരം കടകളില്‍ നിന്നും ഒരു ഉല്‍പ്പന്നങ്ങളും ഉപയോഗിക്കാന്‍ പററാത്ത അവസ്ഥയാണ് ഉണ്ടാവുക. ഇത്തരത്തില്‍പെട്ട ആയിരക്കണക്കിന് കടകളിലെ അരി,ഗോതമ്പ്,മുളക്, മല്ലി, പച്ചക്കറികള്‍, ഇലക് ട്രോണിക്സ് ഉപകരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.വീടുകളില്‍ വെള്ളം കയറിയതിനാല്‍ പല വീട്ടുകാരും വില പിടിപ്പുള്ള പല സാധനങ്ങളുംവീടിന്റെ മുകളിലത്തെ നിലയിലേക്കു മാറ്റിയിരുന്നു. എന്നാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളംകയറിയാല്‍ പൂര്‍ണമായും നാശോന്‍മുഖമാകുന്ന അവസ്ഥയാണ് ഉണ്ടാവുക. ഈ കാലവര്‍ഷകെടുതിയില്‍ വ്യാപാരികള്‍ക്കുണ്ടായ നഷ്ടം രണ്ടുതരത്തിലാണ്. വ്യാപാരസാധനങ്ങളും കെട്ടിടങ്ങളും നഷ്ടപെട്ടതിനു പുറമെ വീട്ടിലെത്തിയാല്‍ അവിടെയും നഷ്ടങ്ങളുടെ കണക്കാണ് വ്യാപാരിസമൂഹം ഓരോന്നായി നീരത്തുന്നത്.

കടകള്‍ നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് പത്ത് ലക്ഷംരൂപ വീതം പലിശരഹിതവായ്പ നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഏറെആശ്വാസം നല്‍കുന്നുണ്ടെങ്കിലും അടിയന്തിരസഹായമായി ഓരോ ലക്ഷം രൂപ വീതം അനുവദിക്കണമെന്നാണ് വ്യാപാരിക്ഷേമ നിധി ബോര്‍ഡിന്റെ ആവശ്യം. കടകളിലെ ഉല്‍പ്പന്നങ്ങള്‍ നഷ്ടപ്പെട്ടതിന്റെ കണക്കെടുപ്പ് നടത്തി പകരം സാധനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതിന് അനുകൂലമായ നിലപാട് സര്‍ക്കാര്‍ ഭാഗത്തു നിന്നും സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരിസമൂഹം ഉള്ളത്.

കാലവര്‍ഷകെടുതിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടംസംഭവിച്ചത്  പത്തനം തിട്ട,ആലപ്പുഴ, വയനാട്, എറണാകുളം ജില്ലകളിലും മൂവാററുപുഴ,അങ്കമാലി, ചാലക്കുടി തുടങ്ങിയ മേഖലകളിലുമാണ്.മററു ജില്ലകളിലും നഷ്ടങ്ങളുടെ കണക്കുകളാണ് വ്യാപാരിസമൂഹത്തിനു പറയാനുള്ളത്.പല വ്യാപാര സ്ഥാപനങ്ങളുടെ പേരിലും ലക്ഷക്കണക്കിനു രൂപയുടെ ലോണുകള്‍ ബാങ്കുകളില്‍ നിലവിലുണ്ട്. 

ഇതിന്‍ മേലില്‍ തിരിച്ചടവിനായി രണ്ടുവര്‍ഷത്തേക്കായി വായ്പകള്‍ക്ക്‌മൊറട്ടോറിയം പ്രഖ്യാപിച്ചത് വ്യാപാരികള്‍ക്ക് ആശ്വാസകരമാണ്. വീടുകളുടെ നഷ്ടങ്ങളുടെകണക്കുകള്‍സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്നതോടൊപ്പം പൂര്‍ണ്ണമായും, ഭാഗികമായുംതകര്‍ന്നതുമായവ്യാപാര സ്താപനങ്ങളുടെയുംകണക്കുകള്‍ ശേഖരിക്കാന്‍ തയ്ാറായകണമെന്നാണ് വ്യാപാരിസമൂഹം ചൂണ്ടി കാണിക്കുന്നത്. വീടുകള്‍ക്കു നല്‍കുന്ന നഷ്ടപരിഹാരം കടകള്‍ തകര്‍ന്നവര്‍ക്കും നല്‍കണമെന്നാണ് വ്യാപാരിവ്യവസായിസമിതിയും വ്യാപാരിവ്യവസായി ഏകോപന സമിതിയും അടക്കമുള്ള വ്യാപാരിസംഘടനകള്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗംകടകളും പ്രവര്‍ത്തിക്കുന്നത് വാടകകെട്ടിടത്തിലാണ്.

നഷ്ടപരിഹാരം നിജപ്പെടുത്തുമ്പോള്‍ കെട്ടിടഉടമകളോടൊപ്പം കെട്ടിടങ്ങളില്‍ കച്ചവടം നടത്തിവരുന്ന കച്ചവടക്കാര്‍ക്കും നഷ്ട പരിഹാരം നല്‍കണം.

ഇഎസ് ബിജു 

വ്യാപാരിവ്യവസായി സമിതി സംസ്ഥാന സെക്രട്ടറി

ദുന്തത്തെ അതിജീവിച്ചത് ഒറ്റക്കെട്ടായ പ്രവര്‍ത്തനം ഒന്നുകൊണ്ടുമാത്രം

പ്രളയംകേരളത്തിലെ വ്യാപാര മേഖലയെഒന്നാക തകര്‍ത്തെറിഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് ഡാമുകള്‍ നിറഞ്ഞുകവിഞ്ഞുണ്ടായ നാശനഷ്ടത്തില്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ തേടുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു മനുഷ്യര്‍. എല്ലാവരുടെയുംകൂട്ടായ പ്രവര്‍ത്തനം ഒന്നുകൊണ്ടുമാത്രമാണ് ഇത്രയും വലിയ ദുരന്തത്തെ അതിജീവിക്കാന്‍ കഴിഞ്ഞത്. ഇനിയുംഇതുപോലെ ഉണ്ടാകില്ല എന്നുറപ്പുപറയാന്‍ നമുക്ക് കഴിയില്ല, അതുകൊണ്ടുതന്നെ ഇത്തരംവിപത്തുകളുണ്ടാകാനുള്ള അവസ്ഥ ഒഴിവാക്കുകയാണ്‌വേണ്ടത്. പരിസ്ഥിതിയെ സംരക്ഷിക്കാനും നിര്‍മ്മാണമേഖലയില്‍ പരിസ്ഥിതിയെക്കൂടി പരിഗണിക്കാനും നമുക്ക് കഴിയണം. വ്യാപാരമേഖലയില്‍ കനത്ത നഷ്ടമാണുണ്ടായത്. വെള്ളത്താല്‍ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനും ആളുകളുണ്ടായില്ല, അതുപോലെ സാധനങ്ങള്‍ ആവശ്യമുള്ളയിടത്തേയ്ക്ക് എത്തിക്കാനും കഴിഞ്ഞില്ല. ഇത് തിരിച്ചടിയായി. ഒരുപാട് വസ്തുക്കള്‍ വെള്ളംകയറികേടായി. ചിലത് മഴയില്‍ഒലിച്ചുപോയി. വ്യാപാര മേഖലും പൊതുജനങ്ങളും പൂര്‍ണ്ണമായികേരളത്തോടൊപ്പമുണ്ടായിരുന്നു. ഇതാണ്ദുരന്തത്തില്‍ നിന്ന് ഇത്രവേഗം മുക്തി നേടാന്‍ നമുക്ക് കഴിഞ്ഞത്. 

അയ്യപ്പന്‍ നായര്‍

സംസ്ഥാന പ്രസിഡന്റ്

എകെഡിഎ

Post your comments