Global block

bissplus@gmail.com

Global Menu

ഇനിയെന്ത്?

വാണിജ്യ വ്യാപാര വ്യാവസായിക മേഖലയ്ക്ക് ഉണ്ടായ നഷ്ടം അവര്‍ണ്ണനീയം. പ്രളയനാളുകളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി പോയപ്പോള്‍ വിവിധ സ്ഥലങ്ങളിലെ പൊതുജനങ്ങളും വ്യാപാരി സുഹൃത്തുക്കളുടെയും ജീവിതദുരിതങ്ങള്‍ കാണാന്‍ കഴിഞ്ഞു. പണ്ഡിതന്റെയും പാമരന്റെയും രോദനം കാണുകയും കേള്‍ക്കുകയും ചെയ്തു. ഭക്ഷണത്തിനും ജീവനുവേണ്ടി കേഴുന്നവരുടെ ദയനീയത കണ്ടു. കോടാനു കോടി നഷ്ടം ഉണ്ടായ ഗോഡൗണുകള്‍ കണ്ടു. വെള്ളം കയറി നശിച്ച് ഉപയോഗശൂന്യമായ മൊബൈല്‍, ഹോം അപ്‌ളയന്‍സ് ഡീലര്‍, ഡിസ്ട്രിബ്യൂട്ടര്‍ സുഹൃത്തുമാരുടെ സങ്കടം നേരില്‍ കാണാന്‍ കഴിഞ്ഞു. പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിപ്പോയ ഫാക്ടറി നേരില്‍ കണ്ടു. വാഹനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ വാഹനഡീലര്‍മാര്‍ കൊച്ചിയില്‍ ഒരുവശത്ത്, മറുവശത്ത് കാലടിയില്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ റൈസ് മില്ലുകള്‍ പ്രളയത്തില്‍ മുങ്ങിയ സ്വര്‍ണ്ണശാലകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, പമ്പുകള്‍, പ്രൊവിഷന്‍ സ്‌റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ദയനീയ കാഴ്ചകളായിരുന്നു. വെള്ളത്തില്‍ മുങ്ങിയ മെഡിക്കല്‍ സ്‌റ്റോറും, മെഡിക്കല്‍ കോളേജും ഇതുവരെ കാണാത്ത കാഴ്ചകളാണ്. എയര്‍പോര്‍ട്ടും ബസ്‌സ്റ്റാന്‍ഡും ഒരുപോലെ ജലാശയങ്ങളായി. കൊച്ചി എയര്‍പോര്‍ട്ട് സര്‍വ്വീസ് നിറുത്തി വച്ചത് കാരണം എയര്‍ലൈന്‍ കമ്പനികള്‍ക്കും, ടൂറിസ്റ്റ് ഓപ്പറേറ്റുകള്‍ക്കും അത്  ഭീകര നഷ്ടം ഉണ്ടായി. ഡാമുകള്‍ തുറന്ന് വിട്ടപ്പോള്‍ ബാറുകള്‍ അടയ്‌ക്കേണ്ടി വന്നു. സിനിമാ തിയേറ്ററുകളും, സിനിമാവ്യവസായവും ഓഗസ്റ്റില്‍ റിലീസായ ചിത്രങ്ങളും നഷ്ടകഥ രചിച്ചു. തട്ട്കടയും, ഫൈവ്‌സ്റ്റാര്‍ ഹോട്ടലും പ്രളയത്തില്‍പ്പെട്ടു. പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ സിമന്റ് ഗോഡൗണുകള്‍ ഒരിക്കലും തിരിച്ച് പിടിക്കാന്‍ ആകാത്ത നഷ്ടങ്ങളുടെ നേര്‍ചിത്രകഥകളാണ്., ഇലക്ട്രിക്കല്‍, സാനിട്ടറി, ടെക്‌സ്‌റ്റെല്‍സ്, കണ്‍സ്ട്രക്ഷന്‍ മേഖല പാടെ സ്തംഭിച്ചു. ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിനും, കൊറിയര്‍ കമ്പനികള്‍ക്കും ഉണ്ടായ നഷ്ടം വേറൊരു വശത്ത്. വ്യക്തികള്‍ക്ക് ഉണ്ടായ നഷ്ടം ഒരു പരിധിവരെ സര്‍ക്കാര്‍ പരിഹരിച്ചേക്കാം. എന്നാല്‍ വ്യാപാര വാണിജ്യ വ്യാവസായിക മേഖലയിലെ നഷ്ടങ്ങള്‍ സര്‍ക്കാരോ, സന്നദ്ധസംഘടനകളോ, ഇന്‍ഷുറന്‍സ് കമ്പനികളോ, ബാങ്കുകളോ പൂര്‍ണ്ണമായി നികത്തികൊടുക്കുമെന്ന് വിശ്വസിക്കുകയും വയ്യ.

ബിസിനസുകാര്‍ക്ക് വേണ്ടത്

എത്രയുംവേഗം ഇന്‍ഷ്വറന്‍സ്, ക്‌ളെയിമുകള്‍ തീര്‍പ്പ്കല്പ്പിച്ച് കൊടുക്കുക
ഇന്‍ഷ്വറന്‍സ് ക്‌ളെയിമുകള്‍ തീര്‍പ്പാ ക്കുമ്പോള്‍ ഉദാര സമീപനം സ്വീകരിക്കുക
നിസ്‌സാര തടസ്‌സങ്ങളും, ടെക്‌നിക്കല്‍ കാര്യങ്ങളും പറഞ്ഞ് ഇന്‍ഷ്വറന്‍സ് തുക കൊടുക്കാതിരിക്കാനുള്ള പ്രവണത സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണുക
ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത ചെറുകിട വ്യാപാരികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുക
ചെറിയ വായ്പകള്‍ (5 ലക്ഷം വരെയുള്ള) എഴുതി തളളുക.
വലിയ പായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് തിരിച്ചടവ് ക്രമീകരിക്കുക
CIBIL നടപടികള്‍ ഉണ്ടാവാതെ ശ്രദ്ധിക്കുക
സര്‍ക്കാരിന്റെ നഷ്ട പരിഹാര തുക വിതരണം ചെയ്യാന്‍ ഓരോ ജില്ലയിലും  KSIDC, KINFRA, K-BIP  തുടങ്ങിയവരെ ഏല്പ്പിക്കുക. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ സേവനം വേണ്ടപോലെ വിനിയോഗിക്കണം
ചെറുകിട വ്യാപാരികളുടെ നഷ്ടപ്പെട്ട ജീവന ഉപാധികള്‍ക്ക് ഉള്ള നഷ്ടപരിഹാരം സെപ്റ്റംബര്‍ 30-ന് അകം വിതരണം ചെയ്ത് മാതൃക കാണിക്കുക
സംസ്ഥാന GST  വകുപ്പ് നടത്തിവരുന്ന വ്യാപാരിവിരുദ്ധ നടപടികള്‍ അവസാനിപ്പിച്ച് വ്യാപാര സമൂഹത്തെക്കൂടി ഉള്‍പ്പെടുത്തി നവകേരളം കെട്ടിപ്പടുക്കണം.
നിരവധി വ്യാപാരികളുടെ ലൈസന്‍സും, സര്‍ട്ടിഫിക്കറ്റുകളും കംപ്യൂട്ടര്‍ അക്കൗണ്ടസ് ബുക്കുകളും നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാല്‍ സെയില്‍സ് ടാക്‌സ്, തൊഴില്‍ വകുപ്പ് തുടങ്ങിയവര്‍ എടുത്തിട്ടുള്ള സിവില്‍ കേസുകള്‍ അദാലത്ത് നടത്തി പരിഹരിക്കുക.
കോടതികളില്‍ കുമിഞ്ഞ് കൂടിക്കിടക്കുന്ന സെയില്‍സ് ടാക്‌സ് കേസുകള്‍ ഒത്ത് തീര്‍പ്പാക്കി തുക Flood relief Fundലേക്ക് മാറ്റുക
GSTയ്ക്ക് പുറത്ത് സെസ്‌സ് ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക

എല്ലാവരും കേരളത്തോടൊപ്പം

ഈ മഹാപ്രളയം മലബാര്‍ മേഖലയില്‍ കനത്ത നഷ്ടമുണ്ടാക്കിയിട്ടുണ്ട്. കോടിക്കണക്കിന് നഷ്ടമാണ് ഇവിടെവിലയിരുത്തിയിട്ടുള്ളത്. ചെറുകിട വന്‍കിട വ്യാപാരികളുടെ നഷ്ടം പറഞ്ഞറിയക്കാനാകാത്തതാണ്. വയനാട്ടില്‍ടൂറിസം മേഖല അപ്പാടെതകര്‍ന്നു. കണ്ണൂരില്‍ഉരുള്‍പ്പൊട്ടല്‍ വ്യാപാരികളെകൂടുതല്‍ ദുരിതത്തിലാഴ്ത്തി. കോഴിക്കോട് ബേക്കറികളിലും വന്‍ നഷ്മാണ് നിജപ്പെടുത്തിയത്. കാലിക്കറ്റ്‌ചേംബര്‍ഓഫ് കോമേഴ്‌സും യങ്‌ചേംബര്‍ കാലിക്കട്ടുംഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. പ്രളയകാലത്ത് എല്ലാവരും കേരളത്തോടൊപ്പമുണ്ടായിരുന്നു. ഒരുപാട് വീടുകള്‍ മലബാര്‍ മേഖലയ്ക്ക് നഷ്ടമായിട്ടുണ്ട്. വിവിധ സംഘടനകളെ ഏകോപിപ്പിച്ചിട്ടാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചേംബര്‍, യങ്‌ചേംബര്‍ എന്നിവയെ ഒന്നിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ലേബേഴ്‌സിനെ ഇറക്കി വീടുകള്‍ വ്യത്തിയാക്കുന്ന തിനുള്ള പരിപാടികളും സംഘടനകള്‍ ചെയ്തു. വീടുകളിലെ കിണറുകളില്‍ മോട്ടോറുകളും ഘടിപ്പിച്ചു നല്‍കുകയുണ്ടായി. കിടക്കകള്‍ ഉള്‍പ്പെടെയുള്ള സംവിധാനം എന്നിവ നല്‍കാനും നിലവില്‍ തീരുമാനമായിട്ടുണ്ട്. ഇപ്പോഴും ആളുകളെ പുനരധിവസിപ്പിക്കുന്നതിനുള്ള തിരക്കിലാണ് സംഘനടകള്‍. 
പ്രളയം കനത്തതായിരുന്നു. അതോടൊപ്പം ഡാമുകള്‍ തുറന്നുവിട്ടത് ആപത്തിന്റെ ആക്കം കൂട്ടി. ഈ സമയത്ത് പ്രതികരിക്കാതിരിക്കാനാവില്ല.സഹജീവികളെ സഹായിക്കാതിരിക്കാന്‍ നമുക്കാവില്ല.  പ്രളയബാധിതരായ ജനങ്ങളുടേയുംഒപ്പംവ്യാപാരികളുടെയും പ്രശ്‌നങ്ങള്‍ അധികൃതരുടെമുന്നിലെത്തിക്കാന്‍ യങ്‌ചേംബര്‍ പ്രതിജ്ഞാ ബദ്ധരാണ്.  

സുബൈര്‍കൊളക്കാടന്‍
കാലിക്കട്ട് യങ് ചേംബര്‍ ചെയര്‍മാന്‍

Post your comments