Global block

bissplus@gmail.com

Global Menu

പേടിക്കേണ്ട; ബാങ്കുകള്‍ കൂടെയുണ്ട്

ജി.കെ. മായ 

ജനറല്‍ മാനേജര്‍ കാനറാ ബാങ്ക്

കണ്‍വീനര്‍ എസ്.എല്‍.ബി.സി. കേരള

പ്രളയത്തില്‍ നഷ്ടം സംഭവിച്ചവരോടു അനുഭാവപൂര്‍വ്വമായുള്ള സമീപനം ബാങ്കുള്‍ സ്വീകരിക്കുമെന്ന് കാനറാ ബാങ്ക് ജനറല്‍ മാനേജര്‍ ജി.കെ. മായ പറഞ്ഞു.  പുതിയ വായ്പകള്‍ക്കും നിലവിലുള്ള വായ്പകള്‍ക്കും, നിലവിലുള്ള വായ്പകള്‍ പുന:ക്രമീകരിക്കുന്നതിനും സ്റ്റേറ്റ് വെലല്‍ ബാങ്കേഴ്‌സ് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ടെന്ന് എസ്.എല്‍.ബി.സി. കണ്‍വീനര്‍ കൂടിയായ ജി.കെ. മായ അറിയിച്ചു.
വായ്പ എടുത്തവര്‍ ഇതിനായി പ്രതേ്യക അപേക്ഷ ഉടന്‍ സമര്‍പ്പിക്കേണ്ടതാണ്.  അര്‍ഹമായ കൂടുതല്‍/പുതിയ വായ്പകള്‍ക്കായി 2018 ഡിസംബര്‍ 31–നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
കാര്‍ഷികവിള വായ്പകളുടെ കാര്യത്തില്‍ പുതിയ വായ്പകള്‍ക്കുള്ള അപേക്ഷകള്‍ അടുത്ത കൊയ്ത്തുകാലത്തിനുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്.  വായ്പകളുടെ പുന:ക്രമീകരണം 2018 ഒക്‌ടോബര്‍ 31–നുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്ന് കാനറാ ബാങ്ക് ജനറല്‍ മാനേജര്‍ ജി.കെ. മായ അറിയിച്ചു.  പുതിയ ദുരിതാശ്വാസ നിര്‍ദ്ദേശങ്ങള്‍ ചുവടെ:

പ്രഖ്യാപനത്തിന്റെ തീയതിക്ക് അക്കൗണ്ടില്‍ കുടിശ്ശിക ഇല്ലെങ്കില്‍ ദീര്‍ഘകാല വായ്പയായി മാറ്റാവുന്നതാണ്.
മേല്പറഞ്ഞ തീയതി മുതലോ 31 ജൂലായ് 2018 മുതലോ, ഏതാണോ ആദ്യം, ഒരു വര്‍ഷക്കാലം മൊറട്ടോറിയം.
വായ്പ തിരിച്ചടക്കാനുള്ള പുതുക്കിയ കാലാവധി – നേരത്തെ പറഞ്ഞ തീയതിയില്‍ നിന്ന് 5 വര്‍ഷം (മൊറട്ടോറിയം കാലാവധി ഉള്‍പ്പെടെ 5 വര്‍ഷം)
ഇത്തരത്തില്‍ മാറ്റുമ്പോള്‍ കൂടുതല്‍ ഈട് ആവശ്യപ്പെടാവുന്നതല്ല.
പുതിയ കാര്‍ഷിക വിള വായ്പകള്‍ നിലവിലുള്ള മാര്‍ഗ്ഗരേഖകള്‍ പ്രകാരം വായാപാ സഹായത്തിന്റെ തോത്, കൃഷിസ്ഥലത്തിന്റെ വിസ്തീര്‍ണ്ണം എന്നിവ അനുസരിച്ചായിരിക്കും.
വിളനാശം സംഭവിച്ചിട്ടുെണ്ടങ്കിലും ഉല്പാദനക്ഷമമായ ആസ്തികള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ടെങ്കില്‍ :
18 മാസം വരെ നീട്ടാവുന്ന കുറഞ്ഞത് ഒരുവര്‍ഷക്കാലത്തെ മൊറട്ടോറിയം.
വായ്പ തിരിച്ചടക്കേണ്ട കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടുകയും അതനുസരിച്ച് തവണകള്‍/ഇപ്പോഴത്തെ കുടിശ്ശിക പുന:ക്രമീകരിക്കുകയും ചെയ്യുക.
വിളകള്‍ക്കും ഉല്പാദനക്ഷമമായ ആസ്തികള്‍ക്കും നാശം സംഭവിച്ചിട്ടുണ്ടെങ്കില്‍:
അതാത് വായ്പയുടെ കാര്യത്തില്‍18 മാസം വരെ നീട്ടാവുന്ന കുറഞ്ഞത് ഒരു വര്‍ഷക്കാലത്തെ മൊറട്ടോറിയം.
ദീര്‍ഘകാലത്തെ മൊറട്ടോറിയം.
പുതിയ കാര്‍ഷിക വിള വായ്പകതള്‍ മേല്പറഞ്ഞ (എ) പ്രകാരം
നശിച്ചു പോയ ഉല്പാദന ആസ്തികള്‍ നന്നാക്കാന്‍/അവയ്ക്ക് പകരം വാങ്ങാന്‍ ആവശ്യാധിഷ്ഠിതമായ വായ്പകള്‍.
വായ്പയെടുത്തയാളിന്റെ മൊത്തം ബാദ്ധ്യതയുമായി തട്ടിച്ചു നോക്കുമ്പോള്‍ തിരിച്ചടയ്ക്കാനുള്ള കഴിവിനെ അടിസ്ഥാനമാക്കി കാലാവധിയുടെ പുന:ക്രമീകരണം (പുതിയ വായ്പകളടക്കം) (ഏറ്റവും കൂടിയത് 5 വര്‍ഷം വരെ നീട്ടാം)
കൃഷിയുമായി ബന്ധപ്പെട്ട പശുവളര്‍ത്തല്‍/മത്സ്യവ്യവസായം/കോഴിവളര്‍ത്തല്‍/മറ്റ് മൃഗപരിപാലനം (ദീര്‍ഘകാല വായ്പകളും പ്രവൃത്തി മൂലധന ഹ്രസ്വകാല വായ്പകളും)
മൃഗങ്ങള്‍ക്കോ മറ്റ് ഉല്പാദനക്ഷമമായ ആസ്തികള്‍ക്കോ നാശം സംഭവിച്ചിട്ടില്ലെങ്കില്‍
18 മാസം വരെ നീട്ടാവുന്ന കുറഞ്ഞത് ഒരുവര്‍ഷക്കാലത്തെ മൊറട്ടോറിയം.
വായ്പ തിരിച്ചടക്കേ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടുകയും അതനുസരിച്ച് തവണകള്‍/ഇപ്പോഴത്തെ കുടിശ്ശിക പുന:ക്രമീകരിക്കുകയും ചെയ്യുക.
മുന്‍ വര്‍ഷങ്ങളില്‍ അറിഞ്ഞുകൊണ്ട് വീഴ്ച വരുത്തിയ തവണകള്‍ പുന:ക്രമീകരണത്തിന് അര്‍ഹമല്ല.
ബാങ്കുകളുടെ നിര്‍ണ്ണയം അനുസരിച്ച് ആവശ്യാധിഷ്ഠിതമായ പ്രവൃത്തി മൂലധന വായ്പ അനുവദിക്കാവുന്നതാണ്.
മൃഗങ്ങള്‍ക്കോ മറ്റ് ഉല്പാദനക്ഷമമായ ആസ്തികള്‍ക്കോ നാശം സംഭവിച്ചിട്ടില്ലെങ്കില്‍
അതാത് വായ്പയുടെ കാര്യത്തില്‍ 18 മാസം വരെ നീട്ടാവുന്ന കുറഞ്ഞത് ഒരുവര്‍ഷക്കാലത്തെ മൊറട്ടോറിയം.
വായ്പ പുന:ക്രമീകരിക്കുക.
വായ്പ എടുത്തയാളിന്റെ മൊത്തം ബാദ്ധ്യതയുമായി തട്ടിച്ചു നോക്കുമ്പോള്‍ തിരിച്ചടക്കാന ുള്ള കഴിവിനെ അടിസ്ഥാനമാക്കി കാലാവധിയുടെ പുന:ക്രമീകരണം (പുതിയ വായ്പകളടക്കം) (ഏറ്റവും കൂടിയത് 5 വര്‍ഷം വരെ നീട്ടാം)
നശിച്ചു പോയ ഉല്പാദന ആസ്തികള്‍ നന്നാക്കാനും/പകരം വാങ്ങാനും അവ പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവിനുമായി  ബാങ്കിന്റെ നിര്‍ണ്ണയം അനുസരിച്ച് ഫാമിന്റെ നിലനില്പിന്റെ സാദ്ധ്യതകളുടെ  അടിസ്ഥാനത്തില്‍ ആവശ്യാധിഷ്ഠിതമായ വായ്പകള്‍ നല്‍കാവുന്നതാണ്.
കാര്‍ഷിക വായ്പകള്‍ക്കായുള്ള സൗജന്യങ്ങളും പൊതു നിബന്ധനകളും
കൂടുതല്‍ ഈടോ ഗ്യാരന്റിയോ ആവശ്യപ്പെടേണ്ടതില്ല.
മാര്‍ജിന്‍ വേണ്ടെന്ന് വയ്ക്കുക
പലിശനിരയ്ക്ക് ഓരോ ബാങ്കിന്റെയും നയം അനുസരിച്ചായിരിക്കും.
നിലവിലുള്ള കുടിശ്ശികയിന്മേല്‍ പിഴപ്പലിശയില്ല.  പുന:ക്രമീകരിച്ച വായ്പയിന്മേല്‍ പിഴപ്പലിശ ഉപേക്ഷിക്കുന്നതായിരിക്കും.
മൊറട്ടോറിയം കാലാവധിയില്‍ കൂട്ടുപലിശ ഉണ്ടായിരിക്കുന്നതല്ല.
തിരിച്ചടക്കേണ്ട തീയതിവരേയ്ക്കും പുതിയ വായ്പകളിന്മേല്‍ കൂട്ടുപലിശ ഉണ്ടായിരിക്കുന്നതല്ല.
എം.എസ്.എം.ഇ. (വ്യാപാരം ഉള്‍പ്പെടെ)
നിലവിലുള്ള വായ്പകള്‍ പുന:ക്രമീകരിക്കുക.
തീരെ ചെറിയ, ചെറുകിട ഉദ്യമങ്ങള്‍ക്കുള്ള വായ്പകളിന്മേല്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം (അതത് വായ്പകളുടെ കാര്യത്തില്‍) 18 മാസം വരെ നീട്ടാവുന്നതാണ്.
തീരെ ചെറിയ, ചെറുകിട ഉദ്യമങ്ങളുടെ ദീര്‍ഘകാല വായ്പകളിന്മേല്‍ തിരിച്ചടവ് കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടാവുന്നതും തവണകളും കുടിശ്ശികകളും പുന:ക്രമീകരിക്കാവുന്നതുമാണ്.  
വായ്പയെടുത്തയാളിന്റെ മൊത്തം ബാദ്ധ്യതയുമായി തട്ടിച്ചു നോക്കുമ്പോള്‍ തിരിച്ചടക്കാനുള്ള കഴിവിനെ അടിസ്ഥാനമാക്കി ഇടത്തരം ഉദ്യമങ്ങള്‍ക്ക് ആവശ്യാധിഷ്ഠിതമായ മൊറട്ടോറിയവും (ഒരു വര്‍ഷം വരെ) ആ കാലാവധിയില്‍ പുന:ക്രമീകരണവും.

Post your comments