Global block

bissplus@gmail.com

Global Menu

കേരളം 5 വര്‍ഷം പിന്നിലേക്ക്; നഷ്ടം 50,000 കോടി: ഒറ്റമൂലി ഒരുമാസ ശമ്പളം

നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം പ്രളയത്തിന്റെ രൂപത്തില്‍ കര്‍ക്കിടകത്തില്‍ സംഹാരതാണ്ഡവമാടി. ഓഖി ചുഴലിക്കാറ്റ്, നിപ്പപനി എന്നിവയില്‍ നിന്ന് കരകയറാന്‍ കേരളം തയ്യാറെടുക്കുമ്പോള്‍ സമാനതകളില്ലാത്ത പ്രളയം കേരളത്തെ സങ്കടത്തിലാക്കി. വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയാത്ത ശാസ്ത്രത്തിന് പ്രവചിക്കാന്‍ കഴിയാത്ത വെള്ളപ്പൊക്കം. അക്ഷരാര്‍ത്ഥത്തില്‍ 10 ജില്ലകള്‍ രണ്ടാഴ്ചക്കാലയളവില്‍ സ്തംഭിച്ചു. 500-ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഈ  വിയോഗങ്ങള്‍ ആണ് കേരളത്തിന്റെ ഏറ്റവും വലിയ നഷ്ടം. സംസ്ഥാനത്ത് 50 ലക്ഷത്തോളം പേര്‍ മഴക്കെടുതികളുടെ ദുരിതം നേരിട്ട് അനുഭവിച്ചു. 15 ലക്ഷം പേര്‍ വീട് ഉപേക്ഷിച്ച് ക്യാമ്പുകളില്‍ എത്തേണ്ട സ്ഥിതി വന്നു. നെടുമ്പാശേരി എയര്‍പോര്‍ട്ട് 15 ദിവസത്തോളം അടച്ചിടേണ്ടി വന്നു. ലക്ഷക്കണക്കിന് വീടുകള്‍ നശിച്ചു. അമ്പതിനായിരത്തിലധികം ഹെക്ടര്‍ കൃഷി നശിച്ചു. കേരളത്തിലെ പകുതിയോളം വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ വെള്ളത്തിനടിയിലായി. സര്‍ക്കാര്‍ ആദ്യം വിലയിരുത്തിയ നഷ്ടം 8000 കോടി പിന്നീട് 20000 കോടിയായി. പക്ഷേ ഈ ദുരന്തത്തിന്റെ വ്യാപ്തി അളക്കാവുന്നതിലും അധികമാണ്.

സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്തിന്റെ പദ്ധതി ചിലവിനെക്കാള്‍ നഷ്ടം വരാന്‍ സാധ്യതയുണ്ടന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചുകഴിഞ്ഞു. പക്ഷേ ഞങ്ങള്‍ ധൈര്യമായി പറയുന്നു കേരളത്തിന്റെ നഷ്ടം അമ്പതിനായിരം കോടിയില്‍ അധികമാണ്.

ഞങ്ങള്‍ ഇവിടെ ഒരു ചെറിയ കണക്ക് അവതരിപ്പിക്കട്ടെ

സംസ്ഥാനത്തെ ജനസംഖ്യ= > 3.5 കോടി

നേരിട്ടും അല്ലാതെയും ദുരിതം അനുഭവിച്ചവര്‍ => 50 ലക്ഷം പേര്‍ (ജനസംഖ്യയുടെ 15 ശതമാനം)

ഒരാള്‍ക്ക് 1 ലക്ഷം നഷ്ടം വന്നു എന്ന് അനുമാനിക്കാം => Rs 100000 

മൊത്തം നഷ്ടം => 50,000 കോടി 

Note: 5 കോടി നഷ്ടം സംഭവിച്ചവര്‍ ഉണ്ട്, വീട് തകര്‍ന്ന് 10 ലക്ഷം നഷ്ടം വന്നവര്‍ ഉണ്ട്, ഗൃഹോപകരണങ്ങള്‍ നശിച്ച് 2 ലക്ഷം നഷ്ടം വന്നവര്‍ ഉണ്ട്, Stock നശിച്ച് 2 കോടി നഷ്ടം വന്നവര്‍ ഉണ്ട്. Rs  10,000, 5000ഉം നഷ്ടം വന്നവര്‍ ഉണ്ട്. ശരാശരി ഒരാള്‍ക്ക് ഒരു ലക്ഷം നഷ്ടം കണക്കാക്കിയാല്‍ സര്‍ക്കാര്‍ പറയുന്നതിനെക്കാള്‍ എത്രയോ ഭീമമാണ് നഷ്ടം. ദുരിതങ്ങളുടെ കണക്ക് എടുത്താല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉണ്ടായ നഷ്ടം Calculator-നോ Computer-  നോ കണക്കാക്കാന്‍ സാധ്യമല്ല.

അതിനാല്‍ പ്രാഥമിക വിലയിരുത്തലില്‍ തന്നെ നമുക്ക് നിസംശയം പറയാം, നഷ്ടം അമ്പതിനായിരം കോടിയില്‍ ഏറെ വരും. ഇത് കേരളത്തെ സാമൂഹികമായും, സാമ്പത്തികമായും പിന്നോട്ട് അടിക്കും. ഏറ്റവും കുറഞ്ഞത് കേരളത്തിന്റെ പകുതി പ്രദേശങ്ങളെ എങ്കിലും ഈ ദുരന്തം അഞ്ച് വര്‍ഷം പിന്നോട്ട് അടിക്കും. ഈ ദുരന്തത്തിന്റെ ആഴം അഗാധത്തില്‍ ഉള്ളതാണ്. കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ കൂടി ആയ ഒരു വ്യാപാരിയുടെ ഈ വാക്കുകള്‍ നമുക്ക് ചില സൂചനകള്‍ നല്‍കുന്നു. 'ഞാന്‍ ഒരു റബ്ബര്‍ കര്‍ഷകനും, റബ്ബര്‍ വ്യാപാരിയുമാണ് .എന്റെ 3 ഏക്കറില്‍ ഉള്ള റബ്ബര്‍ മരങ്ങള്‍ പൂര്‍ണ്ണമായും പ്രളയത്തില്‍ ഒലിച്ചുപോയി. 5 വര്‍ഷം ഞാന്‍ കഷ്ടപ്പെട്ട് കൃഷിചെയ്ത് വളര്‍ത്തിയ 5 വര്‍ഷം പ്രായമുള്ള റബ്ബര്‍ മരങ്ങള്‍ ഒന്നും കാണാനില്ല. അടുത്ത വര്‍ഷം തയ്യാറായി ടാപ്പിംഗ് ചെയ്യേണ്ട മരങ്ങള്‍ എല്ലാം നഷ്ടപ്പെട്ടു. സര്‍ക്കാര്‍ കൃഷി നഷ്ടം കണക്കാക്കുമ്പോള്‍ എന്റെ 5 വര്‍ഷത്തെ നഷ്ടം കണക്കിലെടുക്കുമോ?

അളക്കാന്‍ പറ്റാത്ത നഷ്ടം അല്ലെങ്കില്‍  Intangible loss എന്ന് മാത്രമേ ഈ പ്രളയക്കെടുതികളെ മൊത്തത്തില്‍ വിശേഷിപ്പിക്കാന്‍ പറ്റും. അതായത് ഇങ്ങനെ ചുരുക്കി പറയാം. സംസ്ഥാനത്തിന്റെ നഷ്ടം 50 000 കോടി. മൊത്ത ജനസംഖ്യ 3.5 കോടി. അതായത് ആള്‍ ഒന്നിന് Rs  142.85 കോടി നഷ്ടം. നമ്മുടെ ആളോഹരിക്കടം Rs  10000-15000ത്തോളം കൂടും എന്നര്‍ത്ഥം. നാം ഒറ്റക്കെട്ടായി നിന്നാല്‍ ഈ തകര്‍ച്ചയില്‍ നിന്ന് വേഗം കരകയറാം .

പ്രളയംവ്യാപാര മേഖലയ്ക്ക് വന്‍ തിരിച്ചടി

പ്രളയം കേരളത്തിലെ വ്യാപാരമേഖലയെ ഒരുപാട് ബാധിച്ചിട്ടുണ്ട്. മൂന്നുനാലു ദിവസം കടകള്‍ അടഞ്ഞുകിടന്നു. വ്യാപാര മേഖലയില്‍ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും വലിയ തിരിച്ചടികളാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവുംകൂടുതല്‍വ്യാപാരം നടക്കേണ്ട സമയത്താണ് പ്രളയം ഉണ്ടായത്. എറണാകുളം, കോട്ടയം, തൃശ്ശൂര്‍ മേഖലകളില്‍ ഒരുപാട് ബാധിച്ചു. പിട്ടാപ്പള്ളിക്ക് നാല് ശതമാനത്തില്‍താഴെ നഷ്ടം വന്നിട്ടുണ്ട്. അതേ സമയം കമ്പനി മുഴുവനായിഒഴുകിപ്പോയവ്യാപാര സ്ഥാപനങ്ങളുണ്ട്. പിട്ടാപ്പള്ളിയുടെ എല്ലാ ജീവനക്കാരുംദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. വ്യാപാര നഷ്ടത്തെക്കാള്‍ ജീവനക്കാര്‍ക്കുണ്ടായ നഷ്ടമാണ് വിഷമിപ്പിച്ചത്. ആളുകള്‍ ഷോപ്പിങ്ങിന് വലുതായിട്ട് ഇറങ്ങി തുടങ്ങിയിട്ടില്ല. ഒന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ കിട്ടുമായിരുന്ന കച്ചവടം ഇതുവരെ നടന്നിട്ടില്ല. സര്‍വീസിങ്ങിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇതിനായി കുറച്ചുപേരെ കമ്പനി നല്‍കി വരുന്നു. കമ്പനികളുമായി ചേര്‍ന്ന് എല്ലാവര്‍ക്കും സൗജന്യ സര്‍വീസ് നടത്തുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. ഭാവിയില്‍ വ്യാപാരംകൂടിയേക്കാമെങ്കിലും നിലവില്‍മങ്ങിയ അവസ്ഥയാണുള്ളത്. 

പീറ്റര്‍ പോള്‍
മാനേജിങ് ഡയറക്ടര്‍
പിട്ടാപ്പള്ളി ഏജന്‍സീസ്

Post your comments