Global block

bissplus@gmail.com

Global Menu

അനെര്‍ട്ട് അക്ഷയ ഊര്‍ജ്ജ പ്രോത്സാഹനത്തിന് നൂതന സമീപനം

അക്ഷയ ഊര്‍ജ്ജ സ്രോതസ്‌സുകളുടെ പരമാവധി ഉപയോഗം പരിസ്ഥിതിക്കും, അതുവഴി മാനവരാശിയുടെ പുരോഗതിക്കും വളരെ നിര്‍ണ്ണായകമാണ് എന്ന കാര്യം ഇന്ന് എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്. വികേന്ദ്രീകൃതമായ ഉല്‍പ്പാദനവും, ഉപയോഗവും സാധ്യമാണ് എന്നുള്ളത് ഈ ഊര്‍ജ്ജ സ്രോതസ്‌സുകളുടെ വലിയ മേന്മയാണ്. ജനങ്ങളുടെ ദൈനംദിനാവശ്യങ്ങള്‍ക്ക് അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് സബ്‌സിഡി നല്‍കി അവ സ്ഥാപിക്കുന്ന പദ്ധതികളാണ് അനെര്‍ട്ട് കഴിഞ്ഞകാലങ്ങളില്‍ നടപ്പിലാക്കിവരുന്നത്. അതുകൊണ്ട് പരിമിതമായ എണ്ണം മാത്രമേ ഓരോ വര്‍ഷവും പദ്ധതികളില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞിരുന്നുള്ളു. അതിനാല്‍ സംസ്ഥാനത്തിന്റെ ആവശ്യത്തിനും, സാധ്യതക്കനുസരിച്ചുമുള്ള മുന്നേറ്റം ഈ രംഗത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. നൂതനമായ ചില പദ്ധതികളിലൂടെ അക്ഷയഊര്‍ജ്ജ ഉപകരണങ്ങളുടെ വ്യാപനം വളരെയധികം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ വര്‍ഷവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സൗരോര്‍ജ്ജ വൈദ്യുതി പ്‌ളാന്റുകള്‍ക്ക് ചെലവ് നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതുകൊണ്ട് ആളുകള്‍ സ്വമേധയ ഇവ സ്ഥാപിക്കുവാന്‍ താല്പര്യം കാണിക്കുന്നുണ്ട്. അവയ്ക്കാവശ്യമായ സാങ്കേതിക സഹായം വര്‍ദ്ധിച്ച തോതില്‍ നല്കാന്‍ വിവിധ പരിപാടികള്‍ നര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

ഊര്‍ജ്ജമിത സേവന കേന്ദ്രം
പൊതുജനങ്ങള്‍ക്കും, വിവിധ സ്ഥാപനങ്ങള്‍ക്കും യോജ്യമായ അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും, അവ സ്ഥാപിക്കുന്നതിനും, അവയുടെ പരിപാലനത്തിനും ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളുടെ പരിമിതി ഈ മേഖലയുടെ ഒരു പ്രധാന പോരായ്മയാണ്. ഈ പോരായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംസ്ഥാനത്ത് ഒരു അസംബ്‌ളി നിയോജക മണ്ഡലത്തില്‍ ഒന്ന് എന്ന കണക്കിന് 140 അക്ഷയ ഊര്‍ജ്ജ സേവന കേന്ദ്രം ആരംഭിക്കുക എന്ന പദ്ധതി ഈ വര്‍ഷം അനെര്‍ട്ട് നടപ്പിലാക്കുന്നത്. ഇവര്‍ക്കാവശ്യമായ പരിശീലനം ജൂണ്‍മാസത്തില്‍ കളമശേ്ശരി കേരള ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എന്റര്‍പ്രൈസില്‍ (KIED) വച്ച് നടത്തി, കേരളത്തില്‍ അങ്ങോളമിങ്ങോളം അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍ പരിപാലിക്കാനും റിപ്പയര്‍ ചെയ്യുന്നതിനും ഈ കേന്ദ്രങ്ങള്‍ സഹായകരമാകുമെന്നത് തീര്‍ച്ചയാണ്. 
നിലവിലുള്ള അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങളുടെ രജിസ്‌ട്രേഷന്‍
അനെര്‍ട്ട് മുഖേനയും അല്ലാതെയും ധാരാളം അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍ സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഒരു വിവരശേഖരണം നടത്തുന്നത് ഇവയുടെ കൃത്യമായ പരിപാലനം ഉറപ്പാക്കുന്നതിന് വളരെയധികം സഹായിക്കും സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളുടെ വിവരങ്ങള്‍ അനെര്‍ട്ടിന്റെ 'സൗരവീഥി'' എന്ന മൊബൈല്‍ ആപ്‌ളിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള ഊര്‍ജ്ജമിത്ര സേവനകേന്ദ്രത്തെപ്പറ്റിയുള്ള വിവരങ്ങള്‍ അപ്പോള്‍ത്തന്നെ മൊബൈല്‍ വഴി ലഭിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്ന ഗുണഭോക്താക്കള്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങള്‍ ഊര്‍ജ്ജമിത്ര സേവന കേന്ദ്രം സാങ്കേതിക വിദഗ്ധര്‍ ഒരു പ്രാവശ്യം സൗജന്യമായി പരിശോധിച്ച് ആവശ്യമായ സാങ്കേതിക നിര്‍ദ്ദേശം നല്‍കുന്നതാണ്.
അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ്
അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങളില്‍ ചിലത് താരതമ്യേന ചിലവേറിയതാണ്. അത് ഉപയോഗിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ പ്രകൃതി സംരക്ഷണവും, മനുഷ്യസമൂഹത്തിന്റെ പൊതുവായ നന്മയുമാണ് ലക്ഷ്യമാക്കുന്നത്. ഇത്തരം ആളുകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും പ്രോത്സാഹനവും നല്‍ക്കുന്നതിനായി അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ അനെര്‍ട്ട് നല്‍കുന്നുണ്ട്. കൂടാതെ റിന്യൂവബിള്‍ എനര്‍ജി ടെക്‌നീഷ്യന്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന പ്രത്യേക പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. 
സോളാര്‍ കണക്ട് പദ്ധതി മേല്‍ക്കൂരയില്‍ സ്ഥാപിക്കുന്നു
വൈദ്യുതി വിതരണഗ്രിഡുമായി ബന്ധപ്പെടുത്താതെ സ്വന്തം ഉപയോഗത്തിന് ബാറ്ററി സംഭരണത്തോടുകൂടി സൗരോര്‍ജ്ജ വൈദ്യുതി ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണ് സോളാര്‍ സ്മാര്‍ട്ട് പദ്ധതി. സൗരോര്‍ജ്ജ പവര്‍ പ്‌ളാന്റില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെ എസ് ഇ ബി വിതരണ ഗ്രിഡിലേയ്ക്ക് നല്‍കുന്ന സോളാര്‍ കണക്ട് പദ്ധതി അനെര്‍ട്ട് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. 2 കിലോ വാട്ട് മുതല്‍ 500 കിലോവാട്ട് വരെയും സ്ഥാപിതശേഷിയുള്ള സൗരോജ്ജ പവര്‍ പ്‌ളാന്റുകള്‍ ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാവുന്നതാണ്.
അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലൂടെ സബ്‌സിഡി
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ അക്ഷയ ഊര്‍ജ്ജാത്പാദനപ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ തദ്ദേശസ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ബയോഗ്യാസ് പ്‌ളാന്റ്, മെച്ചപ്പെട്ട വിറകടുപ്പ്, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, സൗര മേല്‍ക്കൂര വൈദ്യുതനിലയം, സൗരറാന്തല്‍, സൗര ഗാര്‍ഹിക വിളക്ക് മുതലായ അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍ക്ക് നല്‍കുന്ന പ്രോജക്ടുകള്‍ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ പദ്ധതി വിഹിതം വിനിയോഗിച്ച് നടപ്പിലാക്കാവുന്നതാണ്. അനെര്‍ട്ട് സംസ്ഥാനതലത്തില്‍ നിര്‍ദ്ദിഷ്ട സ്‌പെസിഫിക്കേഷനുള്ള അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍ സ്ഥാപിച്ചു നല്‍കുന്നതുവരെ എംപാനല്‍ ചെയ്തത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കുന്നതാണ്. ഈ ലിസ്റ്റില്‍ നിന്നും നിയന്ത്രിത ടെണ്ടറുകള്‍ ക്ഷണിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങാവുന്നതാണ്. ഉപകരണങ്ങളുടെ സാങ്കേതിക വിശദാംശങ്ങള്‍ ലഭ്യമാക്കുന്നതിന് അനെര്‍ട്ടിന്റെ സഹായം ലഭ്യമാക്കുന്നതാണ്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗരോര്‍ജ്ജ നിലയങ്ങള്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അനെര്‍ട്ട് നടപ്പിലാക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 6 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കും. കോര്‍പ്പറേഷനെ പ്രതിനിധീകരിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍, സ്മാര്‍ട്ട് സിറ്റിയെ പ്രതിനിധീകരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍, തീരദേശ മേഖലയെ പ്രതിനിധീകരിച്ച് പീലിക്കോട് ഗ്രാമപഞ്ചായത്ത്, ഉത്തരമേഖലയെ പ്രതിനിധീകരിച്ച് പിണറായി ഗ്രാമപഞ്ചായത്ത്, തെക്കന്‍ മേഖലയെ പ്രതിനിധീകരിച്ച് ആര്യാട് ഗ്രാമപഞ്ചായത്ത്, മലയോര മേഖലയെ പ്രതിനിധീകരിച്ച് നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവ. സ്ഥാപനങ്ങളുടെ വൈദ്യുതി ഉപയോഗം കണക്കിലെടുത്തു ശൃംഖല ബന്ധിത മേല്‍ക്കൂര സൗരോര്‍ജ്ജ നിലയങ്ങളും ശൃംഖലയുമായി ബന്ധമില്ലാത്ത സൗരോര്‍ജ്ജ നിലയങ്ങളും ഈ പദ്ധതി മുഖേന സ്ഥാപിക്കുന്നുണ്ട്. 
സഞ്ചരിക്കുന്ന പ്രദര്‍ശന വാഹനം
അക്ഷയ ഊര്‍ജ്ജ സാങ്കേതിക വിദ്യകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സജ്ജീകരിച്ച ബാറ്ററിയില്‍ ഓടുന്ന പ്രദര്‍ശന വാഹനം അനെര്‍ട്ട് ഈ വര്‍ഷം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.
രാമക്കല്‍മേട് അക്ഷയ ഊര്‍ജ്ജ പാര്‍ക്ക്
കാറ്റ്, സൗരോര്‍ജ്ജം എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്ടില്‍
ഹൈബ്രിഡ് പവര്‍ പ്‌ളാന്റ് സ്ഥാപിക്കുന്ന പദ്ധതി അനെര്‍ട്ട് ആരംഭിച്ചു കഴിഞ്ഞു. ഇടകലര്‍ത്തിയുള്ള സൗരോര്‍ജ്ജ പാനലുകളും, കാറ്റാടി ജനറേറ്ററുകളും, ഊര്‍ജ്ജ സംഭരണ സംവിധാനങ്ങളും ഉള്‍പ്പെടുന്ന രാമക്കല്‍മേട്ടിലെ പദ്ധതി പൂര്‍ത്തിയായാല്‍ രാജ്യത്തിനുതന്നെ ഇത് ഒരു മാതൃകയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ  C-DAC (Centre for Development of Advanced Computing)  ന്റെ സാങ്കേതിക സഹായത്തോടുകൂടി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ടമായി 3 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പ്‌ളാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. രാമക്കല്‍മേട് അക്ഷയ ഊര്‍ജ്ജ പാര്‍ക്കിന്റെ രണ്ടാംഘട്ടത്തില്‍ കാറ്റില്‍ നിന്നും 500 ലള്‍ മുതല്‍ 600kw വരെ
വൈദ്യുതി ഉത്പാദനം ലക്ഷ്യമിടുന്നു. ഒന്നാം ഘട്ടത്തില്‍ തദ്ദേശസൈമായി സോളാര്‍ ഇന്‍വെര്‍ട്ടര്‍ C-DAC –ന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിക്കുന്നതിന് തുടക്കമിട്ടിട്ടുണ്ട്.
സൗരോര്‍ജ്ജം ഉപയോഗിച്ചുള്ള ശിതീകരണ സംവിധാനം
കര്‍ഷക സ്വയം സഹായ സഹകരണ സംഘങ്ങള്‍ സര്‍ക്കാര്‍–അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ശിതീകരണസംഭരണ സംവിധാനങ്ങള്‍ അനെര്‍ട്ട് നടപ്പിലാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുക. ഇത് കാര്‍ഷിക മേഖലയുടെ ഉന്നമനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. പച്ചക്കറികള്‍ ശിതീകരിച്ച് സൂക്ഷിക്കുവാന്‍ ഇത്തരം സൗരസംവിധാനങ്ങളില്‍ സൗകര്യമാണ്.
സോളാര്‍ പവര്‍ കയര്‍ റാട്ട്
കോട്ടയം ജില്ലയിലെ വൈക്കം മേഖലയിലെ അക്കരപ്പാടം, റ്റി വി പുരം എന്നീ ഗ്രാമങ്ങളിലെ കയര്‍ വ്യവസായ സഹകരണ സംഘങ്ങളില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് കയര്‍ റാട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ അനെര്‍ട്ട് നടപ്പിലാക്കി. വൈദ്യുതി തടസ്‌സം മൂലം പലപ്പോഴും തദ്ദേശവാസികള്‍ക്ക് തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിട്ട സാഹചര്യത്തിലാണ് അനെര്‍ട്ട് പരിഹാരമായി സൗരോര്‍ജ്ജ പ്‌ളാന്റുകള്‍ സ്ഥാപിച്ചത്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ തൊഴില്‍ മെച്ചപ്പെടുത്തുന്ന ഈ പദ്ധതി സംസ്ഥാനത്തുടനീളം അനെര്‍ട്ട് ആവിഷ്‌കരിക്കുന്നതാണ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരം  പ്രചരണപരിപാടികളും ടെക്‌നീഷ്യന്മാരുടെ സേവനവും
ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത 6 കോര്‍പ്പറേഷനുകളിലും, 30 മുനിസിപ്പാലിറ്റികളിലും, 50 ഗ്രാമ പഞ്ചായത്തുകളിലും പ്രചാരണ പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കും. ടെക്‌നീഷ്യന്‍മാര്‍ക്ക് വര്‍ക്ക്‌ഷോപ്പുകളും സേവനവും ലഭ്യമാകും. 
പൊന്‍മുടിയില്‍ മൈക്രോഗ്രിഡ് (കുഞ്ഞന്‍ വൈദ്യുതി ശൃംഖല) 
വിവിധങ്ങളായ പ്രാദേശിക ഊര്‍ജ്ജ സ്രോതസ്‌സുകളെ സമര്‍ത്ഥമായി സംയോജിപ്പിച്ച് വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുകയും അത് വേണ്ട വിധത്തില്‍ നിയന്ത്രിച്ചു ഗുണകരമായി വൈദ്യുതി നല്‍കുകയും ചെയ്യുന്നവയാണ്
മൈക്രോഗ്രിഡുകള്‍. തിരുവനന്തപുരം ജില്ലയിലെ ടൂറിസം ഹില്‍സ്റ്റേഷനായ പൊന്‍മുടിയില്‍ മുടങ്ങാതെ വൈദ്യുതി എത്തിക്കുകയാണ് ഈ അക്ഷയ ഊര്‍ജ്ജ മൈക്രോഗ്രിഡ് പദ്ധതിയുടെ ലക്ഷ്യം. ഇതിനുള്ള പ്രാഥമിക പഠനങ്ങള്‍ അനെര്‍ട്ട് നടത്തിവരുന്നു. സോളാര്‍, കാറ്റ് എന്നീ വിവിധ അക്ഷയ ഊര്‍ജ്ജ സ്രോതസ്‌സുകള്‍ സംയോജിപ്പിച്ചാണ് ഈ പദ്ധതി പൊന്‍മുടിയില്‍ സ്ഥാപിക്കുന്നത്. ആകെ രണ്ടു കോടിയോളം രൂപയാണ് പ്രസ്തുത പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് വിന്‍ഡ് എനര്‍ജി (എന്‍.ഐ.ഡബ്‌ളു.ഇ) അനെര്‍ട്ടുമായി ചേര്‍ന്നു നടത്തിയ പഠനത്തില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന പ്രധാന സ്ഥലമായി പൊന്‍മുടിയേയും കണ്ടെത്തിയിരുന്നു. ഊര്‍ജ്ജാല്‍പാദന മേഖലയില്‍ പരിസ്ഥിതി സൗഹൃദവും വികേന്ദ്രീകൃത രീതിയിലുള്ള ഉല്‍പ്പാദനവുമായി ഈ പദ്ധതിയുടെ പ്രത്യേകത. പൊന്‍മുടിയില്‍ സ്ഥാപിക്കുന്ന അക്ഷയ ഊര്‍ജ്ജ മൈക്രോഗ്രിഡ് പദ്ധതി നിലവിലുള്ള കെ എസ് ഇ ബി വൈദ്യുതിയുമായി സംയോജിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. തുടര്‍ച്ചയായ വൈദ്യുതി ലഭ്യതയ്ക്ക് ബാറ്ററി സംവിധാനങ്ങളും ഉപയോഗിക്കും. 
ഇ–മാര്‍ക്കറ്റ് പേ്‌ളസ്‌സ്
അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍ ഇനി മുതല്‍ ഓണ്‍ ലൈന്‍ ആയി എവിടെയിരുന്നു വാങ്ങുന്നതിന് www.buymysun.com വെബ് പോര്‍ട്ടര്‍ സജ്ജമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് മറ്റേതൊരു ഇ–മാര്‍ക്കറ്റ് പേ്‌ളസിലെയും പോലെ അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങളുടെ വിവരങ്ങള്‍ ഈ വെബ്‌സൈറ്റില്‍ തെരഞ്ഞ്, വിശദാംശങ്ങള്‍ കണ്ട്, അത് വാങ്ങാനുള്ള ഓര്‍ഡര്‍ നല്‍കുവാനും അനെര്‍ട്ട് തെരഞ്ഞെടുത്ത സേവന ദാതാക്കളെ ഇലക്രേ്ടാണിക് മാര്‍ക്കറ്റ് പേ്‌ളസ്‌സില്‍ ഉള്‍പ്പെടുത്തുക ഇലക്രേ്ടാണിക് മാര്‍ക്കറ്റ് പേ്‌ളയില്‍ ഉള്‍പ്പെടുത്തുന്ന ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തും . പല സേവന ഉപകരണങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുവാന്‍ സാധിക്കും.
ജില്ലാതല സംയോജിത അക്ഷയ ഊര്‍ജ്ജ കേന്ദ്രങ്ങള്‍
വിവിധ അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍, ഊര്‍ജ്ജ സംരക്ഷണ ഉപാധികള്‍, വൈദ്യുതി സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചും, ഈ രംഗത്ത് സംസ്ഥാന വൈദ്യുതി ബോര്‍ഡ്, ഇലക്ര്ടിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, അനെര്‍ട്ട് എന്നീ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെപ്പറ്റിയും പൊതുജനങ്ങള്‍ക്ക് അറിവ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി എല്ലാ ജില്ലാ ആസ്ഥാനത്തും സ്ഥിരം പ്രദര്‍ശന സംവിധാനത്തോടുകൂടിയ സംയോജിത അക്ഷയ ഊര്‍ജ്ജ് കേന്ദ്രങ്ങള്‍  (Integrated Renewable Energy Complex) ആരംഭിക്കുന്നതാണ്. 
സൗരോര്‍ജ്ജ ബോട്ടുകള്‍ 
സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 5 ഹൗസ് ബോട്ടുകള്‍ നിര്‍മ്മിക്കുന്നതിന് സഹായം നല്‍കുന്നതാണ്. 
മണ്ണണ്ണ രഹിത തെരുവ്
വെളിച്ചത്തിനൊപ്പം മണ്ണെണ്ണ വിളക്കില്‍ നിന്നുയരുന്ന പുകയുടെ അകമ്പടി കൂടെയുണ്ട്. പല രാത്രികാല തട്ടുകടകള്‍ക്കും, തെരുവോര കച്ചവടക്കാര്‍ക്കും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും ഇതു സഹിക്കണം. പച്ചക്കറി, മത്സ്യം, പഴങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന തട്ടുകടകളുടെയെല്ലാം അവസ്ഥയിതാണ്. ഇതിനൊരു പരിഹാരമാണ് അനെര്‍ട്ടിന്റെ 'മണ്ണണ്ണ രഹിത തെരുവ് പരിപാടി. സംസ്ഥാനത്തെ
ലൈസന്‍സുള്ള മുഴുവന്‍ തട്ടുകടക്കാര്‍ക്കും പ്രത്യേകമായി രൂപകല്പന ചെയ്ത സൗരോര്‍ജ്ജ റാന്തല്‍ എത്തിക്കുകയാണ് അനെര്‍ട്ടിന്റെ ലക്ഷ്യം . 
അക്ഷയ ഊര്‍ജ്ജ അവാര്‍ഡ്
അക്ഷയ –ഊര്‍ജ്ജ രംഗത്ത് സംസ്ഥാനത്ത് വിവിധമേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ വര്‍ഷവും അവാര്‍ഡ് നല്‍കുന്നതാണ്. വ്യവസായ യൂണിറ്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കുന്നതാണ്. 18. ഇ ഓഫീസുകള്‍
കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്ക്  (KSWAN) കണക്ടിവിറ്റി മുഖേന അനെര്‍ട്ടിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും ഇ–ഓഫീസ് സംവിധാനം നിലവില്‍ വരുത്തും. ഇതിലൂടെ സുതാര്യതയും വേഗതയിലുള്ള നടപടിക്രമങ്ങളും ഉറപ്പ് വരുത്തുന്നതിനൊപ്പം പ്രകൃതി സംരക്ഷണത്തിലും ഭാഗമാകാന്‍ സാധിക്കും.
അക്ഷയ ഊര്‍ജ്ജ പഠനങ്ങള്‍ക്ക് സാങ്കേതിക സഹായവും ധനസഹായവും
നവനവീകരണ ഊര്‍ജ്ജ രംഗത്ത് സാങ്കേതിക പഠനം നടത്തുന്നതിനും, ടെക്‌നോളജി വികസിപ്പിക്കുന്നതിനും അനെര്‍ട്ട് സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നല്‍കും. ഇതിനായുള്ള ഒരു വിദഗ്ദ്ധ സമിതിയ്ക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെടുന്ന പ്രൊപ്പോസലുകള്‍ വിശകലനം ചെയ്യും. സമിതിയുടെ നിര്‍ദ്ദേശ പ്രകാരം 5 ലക്ഷം വരെ ഒരു പ്രോജക്ടിന് സാമ്പത്തിക സഹായം ലഭിക്കും.
സെന്റര്‍ ഓഫ് എക്‌സലന്റ്‌സ്
പാലക്കാട് ജില്ലയില്‍ കുഴല്‍മന്ദത്ത് അനെര്‍ട്ടിന് സ്വന്തമായി മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്‌ളാന്റ് ഉണ്ട്. ഇവിടെ നിന്നും പ്രതിവര്‍ഷം ശരാശരി 25 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് KSEB  യുടെ വൈദ്യുതി ശൃംഖലയിലേയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്നു. ഈ പ്‌ളാന്റിനോടനുബന്ധിച്ച് ഒരു എനര്‍ജി പാര്‍ക്ക്, പരിശീലനകേന്ദ്രം, സന്ദര്‍ശക കേന്ദ്രം, ശാസ്താവിഷ്‌ക്കാര കേന്ദ്രം (Innovation hub) എന്നിവ ഉള്‍ക്കൊള്ളുന്ന ഉന്നത ഗവേഷണ കേന്ദ്രവും (Centre of Excellence)  ആരംഭിക്കുന്നു. കൂടാതെ ടെസ്റ്റ് ലാബ്, ഗവേഷണ കേന്ദ്രം എന്നിവ കുസാറ്റിലെ പിരശോധന കേന്ദ്രമായ Sophisticated Test and Instrumentation Centre (STIC)  മായി കൈകോര്‍ത്ത് ആരംഭിക്കും. കില (KILA) യുമായി സഹകരിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങളും അംഗങ്ങളും പ്രതിനിധികള്‍ക്കും പുതിയ ഊര്‍ജ്ജ സാതസ്‌സുകളെക്കുറിച്ചുള്ള
പരിശീലന കേന്ദ്രത്തിനെപ്പറ്റിയുള്ള പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കും.
പൊതുവെ നോക്കിയാല്‍ അടുത്ത 3 വര്‍ഷം കേരളത്തിന്റെ പാരമ്പര്യേതര ഊര്‍ജ്ജ മേഖലയില്‍ കാതലായ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍, 1000 മെഗാവാട്ട് സോളാര്‍ പദ്ധതി എന്ന ലക്ഷ്യം കേരളത്ത സംബന്ധിച്ച് വളരെ വലിയ ലക്ഷ്യമാണ്. നമ്മുടെ പ്രധാന പരിമിതി കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങള്‍ നമുക്കില്ല എന്നതാണ്. അതുകൊണ്ട് മണ്ണില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ്ജ നിലയങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. പിന്നീട് സാധ്യതയുള്ളത് കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍, തോടുകളുടെയും ജലാശയങ്ങളുടെയും മുകള്‍പ്പരപ്പ്, പാലങ്ങള്‍ എന്നിവയാണ്. ആ സാധ്യതയൊക്കെ ഉപയോഗപ്പെടുത്തി, വ്യാപകമായ ബോധവല്ക്കരണം നടത്തിക്കൊണ്ടു മാത്രമേ ഈ വലിയ ലക്ഷ്യം സാക്ഷാത്ക്കരിക്കുവാന്‍ സാധ്യമാകുകയുള്ളു. ആ ശ്രമത്തിന് ജനങ്ങളെയും തദ്ദേശ ഭരണ സ്ഥാപനങ്ങളെയും സര്‍ക്കാരിനോടൊപ്പം കൈകോര്‍ക്കുവാന്‍ ആഹ്വാനം ചെയ്യന്നു.
3 വര്‍ഷത്തിനുള്ളില്‍ 1000 മെഗാവാട്ട് സോളാര്‍ പദ്ധതി
സൗരോര്‍ജം, പവനോര്‍ജം, ബയോഗ്യാസ് തുടങ്ങിയ അക്ഷയ ഊര്‍ജ്ജ സ്രോതസ്‌സുകളെ വികസിപ്പിച്ചെടുക്കുന്നതില്‍ സംസ്ഥാനത്ത് ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണ് അനെര്‍ട്ട്. ഇതില്‍ സൗരോര്‍ജ വൈദ്യുതിയും പവനോര്‍ജ വൈദ്യുതിയും ഇന്ന് പരമ്പരാഗത വൈദ്യുതി ഉല്പാദനവുമായി മത്സരിക്കാനുള്ള ശക്തി കൈവരിച്ചുകൊണ്ടിരിക്കുന്നു. അതായത് ഇവയുടെ വൈദ്യുതി ഉല്പാദന ചെലവ് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു.
ഹരിത ഊര്‍ജ്ജം എന്ന വാക്ക് ആഗോളതലത്തില്‍ പ്രകൃതിയെ സംരക്ഷിക്കുക എന്ന അര്‍ത്ഥത്തില്‍ അലയടിച്ചു വരുന്നുണ്ട്. ഐക്യരാഷ്ര്ട സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന പല പരിപാടികളിലും നാമും പങ്കാളികളാണ്. കേരളം വരുന്ന രണ്ടവ വര്‍ഷത്തിനുള്ളില്‍ ലക്ഷ്യമിടുന്നത് 1000 മെഗാവാട്ട് സൗര പദ്ധതികളാണ് ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഈ പരിപാടി 2018 ജൂണ്‍ 14–ന് അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ 500 മെഗാവാട്ടും മേല്‍ക്കുര പദ്ധതികളായാണ് വിഭാവന ചെയ്തിട്ടുള്ളത്. കെ.എസ്.ഇ.ബി. യുടെയും അനെര്‍ട്ടിന്റെയും നേതൃത്വത്തിലാണിത് നടപ്പാക്കുന്നത്. അടുത്ത ഒന്നു രണ്ട് മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് വ്യാപകമായ പ്രചാരണം നടത്തുവാന്‍ ഊര്‍ജ്ജ വകുപ്പ് പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്.
അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ സെമിനാറുകള്‍, പരിശീലനങ്ങള്‍, പ്രദര്‍ശന വാഹനങ്ങള്‍, റേഡിയോ–പത്രംടെലിവിഷന്‍ വഴിയുള്ള പ്രചാരണം, അക്ഷയ ഊര്‍ജ്ജ ക്‌ളാസ്‌സുകള്‍, വിവിധ ബിസിനസ് മോഡലുകളെ പരിചയപ്പെടുത്തല്‍, ബാങ്കുകള്‍ വഴിയുള്ള ലോണ്‍ എന്നിവയൊക്കെയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതൊക്കെ മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷത്തെ അനെര്‍ട്ട് പരിപാടികള്‍ വിഭാവന ചെയ്തിട്ടുള്ളത്. 

Post your comments