Global block

bissplus@gmail.com

Global Menu

സെറ സ്റ്റൈല്‍ സ്റ്റുഡിയോ തലസ്ഥാനത്ത്

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഹോം സൊലൂഷന്‍സ് ബ്രാന്‍ഡും കേരളത്തിലെ ഒന്നാംനിര വില്‍പ്പനക്കാരുമായ സെറ തങ്ങളുടെ വിതരണ കേന്ദ്രം സെറ സ്റ്റൈല്‍ സ്റ്റുഡിയോ തിരുവനന്തപുരത്ത് ആരംഭിച്ചു. സെറയുടെ ഇന്ത്യയിലെ പത്താമത്തേയും കേരളത്തിലെ രണ്ടാമത്തേയും കേന്ദ്രമാണ് തലസ്ഥാനത്തെ വെണ്‍പാലവട്ടത്ത് തുറന്നത്. സെറാ സാനിട്ടറിവെയര്‍ ലിമിറ്റഡ് ഡയറക്ടര്‍ ദീപ്ശിഖ ഖൈതാന്‍ സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വ്വിച്ചു. ഉദ്ഘാടന ചടങ്ങില്‍ കേരളത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ആനയറ വെണ്‍പാലവട്ടത്ത് 3,500 സ്ക്വയര്‍ ഫീറ്റില്‍ തീര്‍ത്ത വിശാലമായ കെട്ടിടത്തിലാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കിടെക്റ്റുകള്‍, ഡിസൈനേഴ്സ്, കണ്‍സള്‍ട്ടന്‍റ്സ്, ഡവലപ്പേഴ്സ്, ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് സെറയുടെ ഉത്പ്പന്നങ്ങള്‍ അടുത്തറിയുന്നതിനുള്ള അവസരം പുതിയ സ്റ്റൈല്‍ സെന്‍റര്‍ നല്‍കുന്നു. സാനിട്ടറിവെയര്‍, ഫോസെറ്റ്, ടൈല്‍സ്, വെല്‍നെസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലുള്ള ഉത്പ്പന്നങ്ങള്‍ക്കാണ് സെറ തങ്ങളുടെ സ്റ്റൈല്‍ സ്റ്റുഡിയോയില്‍ പ്രാമുഖ്യം നല്‍കുന്നത്.

ഉപഭോക്താക്കള്‍ക്ക് യഥാര്‍ത്ഥ ഉത്പ്പന്ന അനുഭവം ലഭ്യമാക്കുന്നതിനായി കമ്പനി ഡിസ്പ്ലെ സെന്‍റര്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയ സെറയ്ക്ക് നിലവില്‍ കൊച്ചി, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, മൂംബൈ, അഹമ്മദാബാദ്, ഡല്‍ഹി. ഛണ്ടിഗഢ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ കേന്ദ്രങ്ങളുണ്ട്.

"ഇന്ത്യയിലാകെ സെറ ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതിന്‍റെ ഭാഗമായാണ് കേരളത്തിലും പുതിയ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്," സെറാ സ്റ്റൈല്‍ സ്റ്റുഡിയോയുടെ ഉദ്ഘാടനത്തിന് മുന്‍പ് സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ഡയറക്ടര്‍ ദീപ്ശിഖ ഖൈതാന്‍ അഭിപ്രായപ്പെട്ടു.

സാനിട്ടറിവെയര്‍, ഫോസറ്റ് പ്ലാന്‍റുകളുടെ തുടര്‍ച്ചയായ വിപുലീകരണവും ഉപഭോക്താക്കള്‍ക്ക് സെറ ഉത്പ്പന്നങ്ങളോട് വര്‍ദ്ധിച്ച് വരുന്ന താത്പര്യവും കാരണം വിപണിയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചയാണ് റിയല്‍ എസ്റ്റേറ്റ് മേഖല നിശ്ചലമായിരിക്കുന്ന സാഹചര്യത്തിലും സെറ കൈവരിച്ചിരിക്കുന്നത്. സെറയുടെ ക്വാളിറ്റി, ബ്രാന്‍ഡ് ഇക്വിറ്റി, മികച്ച വിതരണം, വിവിധ മേഖലകളില്‍ നിന്നുള്ള ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ എന്നിവയാണ് ഈ നേട്ടത്തിന് കാരണം, സെറ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അതുല്‍ സാങ്വി അഭിപ്രായപ്പെട്ടു.

വടക്കന്‍ ഗുജറാത്തിലെ കാഡിയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിവര്‍ഷം മൂന്ന് മില്യണ്‍ സാനിട്ടറിവെയര്‍ ഉത്പ്പന്ന നിര്‍മാണ ശേഷിയുള്ള സെറയുടെ പ്ലാന്‍റ് ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിള്‍ ലൊക്കേഷന്‍ പ്ലാന്‍റാണ്. കൂടാതെ പ്രതിദിനം 7,200 ഫോസെറ്റ് പൈപ്പുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്‍റ് നൂതനമായ ലോ പ്രഷര്‍ ഡൈകാസ്റ്റിങ് മെഷീനുകള്‍, ആട്ടോമാറ്റിക് ക്രോം പ്ലാന്‍റിങ് യൂണിറ്റ്, സിഎന്‍സി മെഷീനുകള്‍, ആട്ടോമാറ്റിക് പോളിഷിങ് മെഷീനുകള്‍ എന്നിവയാല്‍ സമ്പന്നമാണ്.

ആന്ധ്രാ പ്രദേശില്‍ വിട്രിഫൈഡ് ടൈല്‍ നിര്‍മാണ രംഗത്തേക്ക് കടന്നു കഴിഞ്ഞ സെറ വളരെ താമസിയാതെ തന്നെ കൊമേഷ്യല്‍ നിര്‍മാണങ്ങളും ആരംഭിക്കും.

2015 ലെ ട്രസ്റ്റ് ബ്രാന്‍ഡ് അവാര്‍ഡ് സെറയെ തേടിയെത്തിയിരുന്നു. റീഡേഴ്സ് ഡൈജസ്റ്റ് മാഗസില്‍ രാജ്യാന്തര തലത്തില്‍ നടത്തിയ സര്‍വ്വെയിലൂടെയാണ് സെറയെ ഈ അവാര്‍ഡിന് തിരഞ്ഞെടുത്തത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്സ് അസോസിയേഷനായ ക്രെഡായിയുടെ (CREDAI) പ്രിഫേഡ് പാര്‍ട്ടണറാണ് സെറ.

ഇറ്റാലിയന്‍ ലക്ഷ്വറി ഡിസൈനര്‍ സാനിട്ടറിവെയര്‍ ബ്രാന്‍ഡായ ഐഎസ് വിഇഎ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സെറ.

Post your comments