Global block

bissplus@gmail.com

Global Menu

ഈ ഓണക്കാലത്ത് കേരളത്തില്‍ പാനസോണിക്കിന്റെ ലക്ഷ്യം 250 കോടി

GST  നികുതി ഇളവ് വിപണിയെ ഉത്‌സവലഹരിയിലാക്കി

കേരളത്തില്‍ തങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ ഓണം ഓഫറുകളുമായി പാനാസോണിക്. നിരവധി പുതിയ മോഡല്‍ ഉത്പ്പന്നങ്ങളുടെ ശ്രേണിയിമായി വിപണി കീഴടക്കാന്‍ പാനാസോണിക് ലക്ഷ്യമിടുന്നത് 250 കോടി രൂപയുടെ വില്പനയാണ്. 190 കോടി രൂപ ആയിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ വിറ്റുവരവ്. കേരളം പാനാസോണിക്കിന്റെ പ്രമുഖ സംസ്ഥാനങ്ങളില്‍ ഒന്നാണ്. ദേശീയ വിറ്റുവരവിന്റെ 8% സംഭാവന ചെയ്യുന്നത് കേരളം എന്ന കൊച്ചു സംസ്ഥാനമാണ് എന്നത് ഏറെ സന്തോഷകരമായാണ് കൊച്ചിയില്‍ നടന്ന ഓണം ഓഫര്‍ പ്രഖ്യാപന വേളയില്‍ പാനാസോണിക് ഇന്ത്യ ബിസിനസ് ഹെഡ് അജയ് സേത്ത് അഭിമാനപൂര്‍വ്വം പറഞ്ഞത്. കേരളത്തില്‍ ശരാശരി 400 കോടി രൂപയാണ് കമ്പനിയുടെ വാര്‍ഷിക വില്പന. ഇതില്‍ 40% വില്പന കേരളത്തില്‍ നടക്കുന്നത് കേരളീയരുടെ ദേശീയ ഉത്‌സവമായ ഓണക്കാലത്താണ്. മറ്റൊരു പ്രത്യോകത പാനാസോണിക്കിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് ഓരോ ഉത്പന്നത്തിന് ഒപ്പവും ഉറപ്പായ ഓണം ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ടെന്ന്  കേരള ബ്രാഞ്ച് ഹെഡ് റോബി ജോസഫ് പറയുകയുണ്ടായി. ഏഞട  നിരക്കുകള്‍ 28% നിന്ന് 18% ആയി കുറച്ചതോടെ ഉത്പ്പന്നങ്ങള്‍ക്ക് 8%-10% വരെ വിലക്കുറവ് ആനുകൂല്യവും ഉണ്ടായിരിക്കുമെന്ന് റോബി ജോസഫ് പറഞ്ഞു. ആകര്‍ഷകമായ ഫിനാന്‍സ് സൗകര്യങ്ങളും ഈ ഓണക്കാലത്ത് ലഭ്യമായിരിക്കും. 4ല  ടെലിവിഷന് നാല് വര്‍ഷം വാറന്റിയും എയര്‍ക്കണ്ടിഷണറിനും റെഫ്രീജറേറ്ററുകള്‍ക്കും അധിക വാറന്റിയും ഈ ഓണക്കാലത്ത് ലഭ്യമാണ്. വാഷിംഗ് മെഷീനോടൊപ്പം സ്റ്റിം അയണും, മൈക്രോവേവിനൊപ്പം സ്റ്റാര്‍ട്ടര്‍ കിറ്റും സൗജന്യമായി ലഭിക്കും. വാട്ടര്‍ ഫ്യൂരിഫയര്‍, വാക്വം ക്‌ളീനര്‍, അയണ്‍ ബോക്‌സ്, ബ്യൂട്ടി കെയര്‍ പ്രോക്ടസ്, സൗണ്ട് സിസ്റ്റം എന്നിവയുടെ ന്യൂനതശ്രേണിയുമായി ഈ ഓണക്കാലം ആഘോഷമാക്കാനാണ് പാനാസോണിക്കിന്റെ പദ്ധതി. ആഗസ്റ്റ് 31 വരെയാണ് ഓണ ഓഫര്‍ കാലാവധി. 

 

Post your comments