Global block

bissplus@gmail.com

Global Menu

കേരളത്തില്‍ പാനസോണിക്കിന് ശക്തമായസാന്നിധ്യം

ഇന്ത്യന്‍ വിപണി കഴിഞ്ഞ ഏതാനും വര്‍ഷം താഴേക്ക് കൂപ്പുകുത്തിയപ്പോള്‍ പാനാസോണിക്കിനെ സംബന്ധിച്ചിടത്തോളം നാലുവര്‍ഷവും  25% വര്‍ഷാവര്‍ഷം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി എന്നത് ഏവരെയും അത്ഭുതപ്പെടുത്തി. ഇതിന് കേരളത്തില്‍ നേതൃത്വം നല്‍കിയത് കേരള ബ്രാഞ്ച് ഹെഡ് റോബി ജോസഫ് ആണ് വിപണിയുടെ പ്രതികൂല സാഹചര്യങ്ങള്‍ എല്ലാം അതിജീവിച്ച് ഡീലര്‍മാരുടെ ഇടയില്‍ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം കമ്പനി സഹപ്രവര്‍ത്തകരുടെ ടീം വര്‍ക്ക് വഴി വലിയ ഒരു മുന്നേറ്റമാണ് പാനാസോണിക്കിന് നേടിയെടുക്കാന്‍ റോജിക്ക് സാധിച്ചത്. കേരളം എന്ന വിസ്തൃതിയില്‍ ചെറിയ സംസ്ഥാനം പക്ഷെ പാനസോണിക്കിന് വില്പ്പനയില്‍ വലിയ സംസ്ഥാനമായി മാറിയതിന് പിന്നില്‍ ബ്രാഞ്ച് ഹെഡ് റോബി ജോസഫിന്റെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. ഈ ഓണക്കാലത്തെ തിരക്കിനിടയില്‍ ബിസിനസ് പ:ഹസ് മാഗസിനായി അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കമ്പനിയുടെ കേരളത്തിലെ വളര്‍ച്ചയും അതിന്റെ രഹസ്യങ്ങളും റോബിന്‍ ജോസഫ് പങ്കുവയ്ക്കുന്നു.

കേരളത്തില്‍ പാനാസോണിക് ഉത്പ്പന്നങ്ങളുടെ സ്വീകാര്യതയെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു
പാനാസോണിക് കമ്പനിയെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ഡീലര്‍മാരും, കസ്റ്റമേഴ്‌സും ഒരുപോലെ പ്രാധാന്യമുള്ളവരാണ്. അതിന് കാരണം ഈ രണ്ട് വിഭാഗങ്ങളും ഞങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസ്യതയും മികച്ച പിന്തുണയുമാണ്. ഒരു പാനാസോണിക്ക് ഉത്പ്പന്നം വാങ്ങി ഉപയോഗിച്ചുതുടങ്ങുന്നതോടുകൂടി അതിന്റെ ഗുണമേന്മ കസ്റ്റമറിനു മനസിലാകും അതുവഴി അത് വാങ്ങാന്‍ പ്രേരിപ്പിച്ച ഡീലറിന്റെയും വിശ്വാസ്യത വര്‍ദ്ധിക്കുകയാണ്. ഈ വിശ്വാസ്യത ആ ഡീലറുടെ കച്ചവടം വര്‍ദ്ധിക്കുവാന്‍ സഹായിക്കുന്നുണ്ട്. 
പാനാസോണിക് ഉത്പ്പന്നങ്ങളുടെ ഗുണമേന്മ പണ്ടേ തെളിയിക്കപ്പെട്ടതാണ്. പക്ഷെ വില്പനാനന്തര സേവനങ്ങള്‍ എങ്ങനെയാണ്?
വില്പ്പനപോലെ തന്നെ പ്രാധാന്യമുള്ളതാണ് വില്പനാനന്തര സേവനം. എത്രയും വേഗം വില്പനാനന്തര സേവനം നല്കാന്‍ പാനാസോണിക് കമ്പനിയുടെ സര്‍വ്വീസ് ഡിവിഷന്‍ പ്രതിജ്ഞാബദ്ധമാണ്. ഏറ്റവും വേഗം വില്പനാനന്തര സേവനം നല്കുക വഴി ഡീലറും കസ്റ്റമറും പാനാസോണിക് ഉത്പ്പന്നങ്ങള്‍ കൂടുതലായി അവരുടെ പരിചയക്കാര്‍ക്ക് നിര്‍ദ്ദേശിക്കാറുണ്ട്.
ഈ പറഞ്ഞ കാര്യങ്ങള്‍ വാക്കുകളിലൂടെയല്ല എന്നാല്‍ കണക്കുകളിലൂടെയാണ് തെളിയിക്കേണ്ടത് എന്ന് പറഞ്ഞാല്‍ എന്താണ് താങ്കളുടെ ഉത്തരം?
ശരിയാണ് കണക്കുകളിലൂടെ തെളിയിക്കുന്നതാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം. ഇന്ത്യയില്‍ കച്ചവടക്കാരും കമ്പനികളും പല പ്രതിസന്ധികളിലുടെയും കടന്നുപോയ  ഈ കഴിഞ്ഞ നാല് വര്‍ഷവും പാനാസോണിക്ക് കമ്പനിയെ സംബന്ധിച്ച് ഓരോ വര്‍ഷവും 25% വര്‍ദ്ധനവാണ് നേടിയിരിക്കുന്നത്. തുടര്‍ച്ചയായി കഴിഞ്ഞ നാല് വര്‍ഷവും ഇത് സാധ്യമായി എന്നത് മാത്രം മതി ഇന്ത്യ എന്ന ഈ വലിയ രാജ്യത്ത് പാനാസോണിക് കമ്പനിയുടെ വളര്‍ച്ച അളക്കാന്‍. കൂടുതല്‍ വാക്കുകള്‍ ഇനി ആവശ്യം ഇല്ലല്ലോ.
*അങ്ങനെയെങ്കില്‍ ഈ വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം എന്തൊക്കെയാണ്?
ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ നിരവധി ഘടകങ്ങള്‍ ഉണ്ട്. അതെല്ലാംകൂടി ചുരുങ്ങിയ സമയത്തിനുള്ളില്‍ പറയാന്‍ ബുദ്ധിമുട്ടാണെങ്കിലും ചുരുക്കം ചില കാര്യങ്ങള്‍ പറയാം.
ഇന്ത്യയില്‍ സ്വന്തമായി കമ്പനി ഉത്പാദനം തുടങ്ങി എന്നതാണ് ഏറ്റവും പ്രധാനം. 2012-ല്‍ എയര്‍കണ്ടിഷണറുകള്‍ക്ക് ഫാക്ടറി സ്ഥാപിക്കുകയും ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുകയും ചെയ്തു. വിലയില്‍ സ്ഥിരത നേടുവാനും ആവശ്യത്തിന് ലഭ്യത ഉറപ്പാക്കാനും ഇത് വഴി കഴിഞ്ഞു.
2018-ല്‍ റെഫ്രിജറേറ്ററുകള്‍ക്ക് ഉത്പാദനം ഇന്ത്യയിലെ ഫാക്ടറിയില്‍ ആരംഭിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യാനുസരണം വെജിറ്റവിള്‍സ് കൂടുതലായി സൂക്ഷിക്കാന്‍ പാകത്തിനുള്ള വലിയ അറകല്‍ നിര്‍മ്മിക്കുക വഴി ഇന്ത്യന്‍ വിപണി കീഴടക്കാന്‍ പാനസോണിക്കിന് സാധിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളെ മനസ:ഹിലാക്കി ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ഫീച്ചറുകള്‍ നല്കുകവഴി പാനസോണിക് ഉത്പ്പന്നങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ പ്രിയങ്കരമായി
ജ: കേരളത്തില്‍ പാനസോണിക്കിന്റെ  വില്പ്പന ഏതു രീതിയിലാണ് മുന്നേറുന്നത്?
കേരളത്തില്‍ മാത്രം പാനസോണിക് ഉത്പ്പന്നങ്ങള്‍ വില്പ്പന നടത്തുന്ന 600-ല്‍പ്പരം വിശ്വസ്ത ഡീലര്‍മാരാണ് ഞങ്ങള്‍ക്ക് ഉള്ളത്. ഇവരെല്ലാം പാനാസോണിക് ഉത്പ്പന്നങ്ങളില്‍ തൃപ്തരും അതിനാല്‍ മികച്ച പിന്തുണയുമാണ് നല്കുന്നത്. ഇതോടൊപ്പം പാനസോണിക് ഉല്പ്പന്നങ്ങളുടെ പൂര്‍ണ്ണശ്രേണി മുഴുവനായി പ്രദര്‍ശിപ്പിക്കാനും വില്പ്പന നടത്താനുമായി കേരളത്തിലെ മൂന്ന് വന്‍ നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടെ പാനാസോണിക് ബ്രാന്റ് ഷോപ്പ് പ്രവര്‍ത്തന സജ്ജമാണ്. കമ്പനിയുടെ ഭാഗത്ത് നിന്നും ഈ ഉത്പ്പന്നങ്ങളുടെ ലഭ്യത കേരളം മുഴുവന്‍ ഉറപ്പാക്കാന്‍ ഡീലര്‍ നെറ്റ്‌വര്‍ക്ക് വഴി ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അതോടൊപ്പം മികച്ച വില്പനാനന്തര സേവനവും നല്കാന്‍ സാധിക്കുന്നുണ്ട്. 
*ഓണക്കാലം ആകുമ്പോള്‍ ഓഫറുകള്‍ക്ക് പിന്നാലെ ഉപഭോക്താക്കള്‍ പായുമ്പോള്‍, പാനാസോണിക് എന്താണ് ഈ ഓണക്കാലത്ത് കരുതിവച്ചിരിക്കുന്നത്?
ഓണം സീസണ്‍ ഏതൊരു കമ്പനിക്കും എന്നപോലെ പാനാസോണിക്കിനും ഏറ്റവും പ്രാധാന്യം ഉള്ളതാണ്. മികച്ച പുതിയ മോഡലുകള്‍ ഓണക്കാലത്ത് മാര്‍ക്കറ്റില്‍ ലഭ്യമാകും. ഓണം പ്രമാണിച്ച് ഉറപ്പായ ഒരു സമ്മാനം അല്ലെങ്കില്‍ ഓഫര്‍ പാനാസോണിക്ക് ഉപഭോക്താവിന് ഉറപ്പായും ലഭിക്കുന്നതായിരിക്കും. 4ല ടെലിവിഷന്റെ കൂടെ 4 വര്‍ഷം വാറന്റി കമ്പനി നല്കുന്നുണ്ട്. റെഫ്രിജറേറ്ററുകള്‍ക്ക് 2 + 12 വര്‍ഷം വാറന്റി ലഭ്യമാകും. ഇതല്ലെങ്കില്‍  ഏതെങ്കിലും ഒരു ഉറപ്പായ സമ്മാനം ആകും ഓഫര്‍. പാനാസോണിക്കിന്റെ മികച്ച ഉത്പ്പന്നത്തിനൊപ്പം ഒരു മികച്ച ഓണം ഓഫര്‍ തന്നെയാകും ഈ ഓണക്കാലത്ത് കസ്റ്റമേഴ്‌സിനെ പ്രതീക്ഷിച്ച് ഇരിക്കുന്നത്. അതോടൊപ്പം ഏഞട  യില്‍ വഴി നികുതിഘടനയില്‍ ഉണ്ടയായ മാറ്റം കാരണം മിക്ക ഉത്പ്പന്നങ്ങളുടെയും വിലയില്‍ കുറവും ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ഈ ഓണം പാനാസോണിക്ക് ഉല്പ്പന്നങ്ങള്‍ക്ക്  വിലക്കുറവിന്റെയും ഓഫറുകളുടെയും പെരുമഴ തന്നെയാണ്. ബിസിനസ് പ:ഹസിന്റെ എല്ലാ വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു-ഒപ്പം സമ്പദ്‌സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരു വര്‍ഷം കൂടി.

Post your comments