Global block

bissplus@gmail.com

Global Menu

വോള്‍വോയുടെ എസ്.യു.വി WC90 S8 ഇന്‍സ്‌ക്രിപ്ഷന്‍ വിപണിയില്‍

2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിലുള്ളത്. 407  XC90 T8  കരുത്തും 400 Nm torque ഉം പ്രദാനം ചെയ്യുന്നു. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇന്‍സ്‌ക്രിപ്ഷന്‍ ഡീസല്‍ മോഡലിന് സമാനമായ ഫീച്ചറുകളാണ് ട8 ഇന്‍സ്‌ക്രിപ്ഷന്‍ ഹൈബ്രിഡിലുള്ളത്. ഹൈബ്രിഡ് പതിപ്പായതു കൊണ്ടു വൈദ്യുത മോട്ടോറിന്റെ പിന്തുണ എഞ്ചിന് ലഭിക്കും.110U അല്ലെങ്കില്‍ 240U പവര്‍ ഔട്ട്ലെറ്റില്‍ ഇന്‍സ്‌ക്രിപ്ഷന്‍ ചാര്‍ജ് ചെയ്യാം. സേവ്, പ്യുവര്‍, ഹൈബ്രിഡ്, പവര്‍, ആള്‍ വീല്‍ ഡ്രൈവ്, ഓഫ് റോഡ് എന്നീ ആറ് ഡ്രൈവിങ്  ഓപ്ഷനുകളുണ്ട്. WC90 S8 ഹൈബ്രിഡ് എക്സെലന്‍സിന് തൊട്ടുതാഴെയാണ് ഇന്‍സ്‌ക്രിപ്ഷന്റെ സ്ഥാനം.

പാനരോമിക് സണ്‍റൂഫ്, വോള്‍വോയുടെ സിഗ്‌നേച്ചര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്‌ളസ്റ്റര്‍, എയര്‍ സസ്പെന്‍ഷന്‍ ,ഏഴ് എയര്‍ബാഗ്, ആന്റി–ലോഗ്ഗ് ബ്രേക്കിങ് സിസ്റ്റം, ഇലക്രേ്ടാണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍,സുരക്ഷ യ്ക്കായി ലെയ്ന്‍ കീപ് അസിസ്റ്റ്, കൊളീഷന്‍ അവോയിഡന്‍സ് ബ്രേക്കിംഗ് സംവിധാനം,  അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍  ഇവയും വാഹനത്തിലുണ്ട്.  
96.65 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.

Post your comments