Global block

bissplus@gmail.com

Global Menu

വികസന വീഥിയില്‍ കിന്‍ഫ്ര

കേരളത്തില്‍ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും സുപ്രധാനമായ പങ്കുവഹിക്കുന്ന സ്ഥാപനമാണ് കേരള ഇന്റസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അഥവാ കിന്‍ഫ്ര. വ്യവസായ മേഖലയില്‍ വന്‍ നേട്ടങ്ങളോടെ സംസ്ഥാനത്തിന്റെ വ്യവസായ ഭൂപടത്തില്‍ മുന്‍പന്തിയിലാണ് കിന്‍ഫ്രയുടെ സ്ഥാനം. വ്യവസായ വളര്‍ച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ചെറുകിട വന്‍ കിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും കിന്‍ഫ്ര മുന്‍ നിരയിലുണ്ട്. 

വ്യവസായികള്‍ക്ക് സംതൃപ്തി നല്‍കുന്ന തരത്തില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും അടങ്ങുന്ന വ്യവസായ പാര്‍ക്കുകള്‍ അന്താരാഷ്ര്ട നിലവാരത്തോടെ സജ്ജമാക്കുന്ന സ്ഥാപനമാണിത്.  
ഭൂമി, വൈദ്യുതി, ജലം, റോഡ്, വാര്‍ത്താവിനിമയം ഇത്തരത്തില്‍ ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന കര്‍ത്തവ്യം കിന്‍ഫ്ര നിര്‍വ്വഹിക്കുന്നുണ്ട്.സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴില്‍ 1993 ല്‍ ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയായി രൂപീകൃതമായതാണ് കേരള ഇന്റസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര). സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഏകദേശം 3359 ഏക്കറില്‍ കിന്‍ഫ്ര വിവിധ മേഖലകളിലുള്ള 24 വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 
2017–18 കാലഘട്ടത്തില്‍ കിന്‍ഫ്രയുടെ തുടര്‍ പദ്ധതികള്‍
കിന്‍ഫ്ര വ്യവസായ പാര്‍ക്ക്
വ്യവസായ വകുപ്പിന്റെ കീഴിലുള്ള ട്രാവന്‍കൂര്‍ പ്‌ളെവുഡ് ഇന്‍ഡസ്ട്രീസില്‍നിന്നും കിന്‍ഫ്രയ്ക്ക് കൈമാറിയ ഏക്കര്‍ സ്ഥലത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള നടപടികളുണ്ട്. ഇവിടെ 12 ഏക്കര്‍ സ്ഥലത്ത് ഒരു സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. അലോട്ട്‌മെന്റ് നടപടികള്‍ പ്രാരംഭഘട്ടത്തിലാണ്.
സ്മാര്‍ട്ട് സിറ്റി, ഇന്‍ഫോ പാര്‍ക്ക്, കെ.ഇ.പി.ഐ.പി. എന്നിവയിലേയ്ക്കുള്ള ജലവിതരണവും റോഡ് നിര്‍മ്മാണവും
കാക്കനാട് വ്യവസായ മേഖലയില്‍ വളര്‍ന്നുവരുന്ന വ്യവസായങ്ങള്‍ക്കുവേണ്ടിയുള്ള ജലവിതരണവും അതുമായി ബന്ധപ്പെട്ട റോഡ് വികസനവും ലക്ഷ്യമാക്കിക്കൊണ്ട് ഒന്നാം ഘട്ടത്തില്‍ 45 ശവപ സംഭരണശേഷിയുള്ള ഒരു ജലവിതരണ പദ്ധതിയാണ് കിന്‍ഫ്ര ലക്ഷ്യമിടുന്നത്. 65.19 കോടി രൂപയാണ് 45 ശയവപ സംഭരണ ശേഷിയുള്ള ഒരു ജലവിതരണ പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഒന്നര കിലോമീറ്ററോളം ദൂരമുള്ള നാലുവരി പാത നിര്‍മ്മാണവും ലക്ഷ്യമിടുന്നുണ്ട്. പ്രസ്തുത റോഡ്, ഇന്‍ഫോ പാര്‍ക്ക്. സീപോര്‍ട്ട്–എക്‌സ്പ്ര സ്‌സ് ഹൈവേ റോഡുമായി ബന്ധിപ്പിക്കുന്നതാണ്. 48.32 കോടി രൂപയാണ് ഒന്നര കിലോമീറ്ററോളം ദൂരമുള്ള നാലുവരി പാത നിര്‍മ്മാണത്തിന്റെ ചിലവ് പ്രതീക്ഷിക്കുന്നത്. 2017–18 സാമ്പത്തിക വര്‍ഷം ബഡ്ജറ്റ് വിഹിതമായി 10 കോടി രൂപ ലഭിച്ചിട്ടുണ്ട്. 
കിന്‍ഫ്ര വ്യവസായ പാര്‍ക്ക്
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ 150 ഏക്കറിലായി ഒരു വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനാണ് കിന്‍ഫ്ര പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വ്യവസായം ആരംഭിക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം വ്യവസായ പാര്‍ക്കില്‍ ലഭ്യമാകും. അതിന്റെ സ്ഥലമെടുപ്പിന് വേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയായി. 2017–18 സാമ്പത്തിക വര്‍ഷം ബഡ്ജറ്റ് വിഹിതമായി 2.5 കോടി രൂപ ലഭിച്ചിട്ടുണ്ട്. 
ജെം ആന്റ് ജൂവല്ലറി പാര്‍ക്ക്
തൃശ്ശൂര്‍ ജില്ലയിലെ പുഴക്കല്‍ പാടത്ത് കിന്‍ഫ്രയുടെ അധീനതയിലുള്ള 30 ഏക്കര്‍ സ്ഥലത്തില്‍നിന്നും 10 ഏക്കറില്‍ ഒരു ജെം ആന്റ് ജൂവല്ലറി പാര്‍ക്ക് സ്ഥാപിക്കുന്നതിനായുള്ള നടപടികകളുണ്ട്. 9.45 കോടി രൂപയാണ് ഇതിന്റെ മൊത്തം പദ്ധതി ചിലവ് പ്രതീക്ഷിക്കുന്നത്. ആഭരണ നിര്‍മ്മാണ വ്യവസായത്തിനാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സ്‌പൈസസ് പാര്‍ക്ക്
സുഗന്ധദ്രവ്യ സംസ്‌കരണവും വിപണനവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ ഒരു സുഗന്ധവ്യഞ്ജന പാര്‍ക്ക് സ്ഥാപിക്കുവാന്‍ കിന്‍ഫ്ര പദ്ധതിയിട്ടിട്ടുണ്ട്. ഒരു പ്രീ–പ്രോസ്‌സസ്‌സിംഗ് സോണ്‍, ക്വാളിറ്റി കണ്‍ട്രോള്‍ സോണ്‍, വാല്യൂ അഡീഷന്‍ സോണ്‍ എന്നിവ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നു.
സ്‌പെഷ്യല്‍ ഇകൊണോമിക്ക് സോണ്‍ ഫോര്‍ ആനിമേഷന്‍, ഐ.ടി. ആന്റ് ഐ.ടി. അധിഷ്ഠിത മേഖലകള്‍, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, കഴക്കൂട്ടം 
കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ആനിമേഷന്‍, ഐ.ടി., ഐ.ടി. അധിഷ്ഠിത സാമ്പത്തിക മേഖലയിലെ വികനത്തിന്റെ ഭാഗമായി 2.4 ലക്ഷം ചതു. അടി വിസ്തീര്‍ണ്ണത്തില്‍ ഒരു ബഹുനില കെട്ടിടം സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ട്. ഇതിന്റെ അടങ്കല്‍ തുക 75 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും, കിന്‍ഫ്രയുടെ സ്വന്തം ഫണ്ടും വിനിയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. 
എസ്.ഡി.എഫ്. കൊരട്ടി
കിന്‍ഫ്ര ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്കില്‍ സ്ഥാപിച്ച സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ വിജയത്തെ തുടര്‍ന്ന് കിന്‍ഫ്രയുടെ വിവിധ വ്യവസായ പാര്‍ക്കുകളില്‍ കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി (എസ്.ഡി.എഫ്.) കെട്ടിട സമുച്ചയങ്ങള്‍ സ്ഥാപിക്കുവാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നു. കിന്‍ഫ്രയുടെ കുന്നന്താനം, തലശേ്ശരി, പിറവന്തൂര്‍, മഴുവന്നൂര്‍ എന്നീ വ്യവസായ പാര്‍ക്കുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ബില്‍ഡിംഗ് വ്യവസായികള്‍ക്ക് നല്‍കി കഴിഞ്ഞു. തൃശ്ശൂരുള്ള
കൊരട്ടിലിലെ വ്യവസായ പാര്‍ക്കില്‍ കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളതിനാല്‍ രണ്ടാമതായി ഒരു എസ്.ഡി.എഫ് കൂടി കൊരട്ടിയില്‍ സ്ഥാപിക്കുവാന്‍ കിന്‍ഫ്രയ്ക്ക് പദ്ധതിയുണ്ട്. 
കിന്‍ഫ്ര ഇന്റസ്ട്രിയല്‍ പാര്‍ക്ക് 
കുണ്ടറയിലുള്ള കേരള സിറാമിക്‌സ് എന്ന പൊതുമേഖലാ സ്ഥാപനത്തില്‍നിന്നും ലഭ്യമാക്കിയ 6.04 ഏക്കര്‍ സ്ഥലത്ത് ഒരു വ്യവസായ പാര്‍ക്ക് നിര്‍മ്മിക്കുവാന്‍ കിന്‍ഫ്ര പദ്ധതിയിട്ടിട്ടുണ്ട്. ചെറുകിട ഇടത്തരം വ്യവസായങ്ങളെ (കശുവണ്ടി ഉള്‍പ്പെടെയുള്ള
പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള യൂണിറ്റുകളാണ് ഇവിടെ വിഭാവന ചെയ്യുന്നത്. റബ്ബര്‍, പ്‌ളസ്റ്റിക്, സിറാമിക്, ജനറല്‍ എന്‍ജിനീറിംഗ് എന്നീ വ്യവസായങ്ങള്‍ക്കാണ് മുന്‍ഗണനയുള്ളത്.
ഇലക്രേ്ടാണിക് മാനുഫാക്ചറിംഗ് ക്‌ളസ്റ്റര്‍ (ഗ്രീന്‍ ഫീല്‍ഡ് ഇലക്രേ്ടാണിക് പാര്‍ക്ക്)
കേന്ദ്ര സര്‍ക്കാരിന്റെ കമ്യൂണിക്കേഷന്‍ & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇലക്രേ്ടാണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സഹായത്തോടുകൂടി നടപ്പാക്കുന്ന ഒരു പദ്ധതിയാണിത്. കിന്‍ഫ്രയുടെ കാക്കനാടുള്ള വ്യവസായ പാര്‍ക്കിനോട് ചേര്‍ന്നുള്ള 67 ഏക്കര്‍ സ്ഥലത്താണ് ഇത് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിവരസാങ്കേതിക വകുപ്പിന്റെ കീഴില്‍ ഇലക്രേ്ടാണിക് സിസ്റ്റം ഡിസൈനിംഗിനും അതിന്റെ ഉല്‍പ്പാദനത്തിനും വേണ്ടി ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ഇതുമായി ബന്ധപ്പെട്ട വ്യവസായ സംരംഭകരെ ആകര്‍ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അടിസ്ഥാനസൗകര്യ വികസനത്തിനുമാത്രം 155.76 കോടി രൂപ കണക്കാക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍നിന്നും 50 കോടി രൂപ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായമായി ആകെ പദ്ധതി നടപ്പിലാക്കുവാന്‍ ആവശ്യമുള്ള തുകയുടെ 50% ലഭ്യമാക്കുന്നതാണ് (50 കോടി രൂപയായി നിജപ്പെടുത്തിയിരിക്കുന്നു). ഈ കേന്ദ്രാവിഷ്‌കൃത പദ്ധതി പൊതു–സ്വകാര്യ പങ്കാളിത്തത്തോടുകൂടിയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രസ്തുത പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ കമ്യൂണിക്കേഷന്‍ & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇലക്രേ്ടാണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സ്റ്റിയറിംഗ് കമ്മറ്റിയുടെ അന്തിമ അനുമതി ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും 11 കോടി രൂപ – ധനസഹായം ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കമ്യൂണിക്കേഷന്‍ & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇലക്രേ്ടാണിക്‌സ് & ഇന്‍ഫര്‍മേഷന്റെ അന്തിമ അനുമതി പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. 
ഡിഫന്‍സ് പാര്‍ക്ക് 
പ്രതിരോധ മേഖലക്കാവശ്യമായ വിവിധ ഉല്‍പ്പന്നങ്ങള്‍ ഡിഫന്‍സ് പാര്‍ക്കില്‍ തന്നെ നിര്‍മ്മിക്കുക എന്നതാണ് കിന്‍ഫ്ര വിഭാവന ചെയ്യുന്നത്. ഈ മേഖലയിലുള്ള അനന്തമായ വികസന സാദ്ധ്യത കണക്കിലെടുത്താണ് കിന്‍ഫ്ര ഒറ്റപ്പാലത്ത് 60 ഏക്കറില്‍ ഡിഫന്‍സ് പാര്‍ക്ക് എന്ന ആശയം നടപ്പിലാക്കുന്നത്. പ്രതിരോധ മേഖലയിലുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചുകൊണ്ട് ഒരു സമ്പൂര്‍ണ്ണ വ്യവസായ പാര്‍ക്കാണ് വിഭാവന ചെയ്തിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ മോഡിഫൈഡ് ഇന്റസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അപ്ഗ്രഡേഷന്‍ സ്‌കീം (MIUS) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസ്തുത പാര്‍ക്ക് വികസിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി പ്രസ്തുത പദ്ധതിയ്ക്ക് ലഭിച്ചു കഴിഞ്ഞു. 50 കോടി രൂപയാണ് പ്രസ്തുത പദ്ധതിക്കായി കേന്ദ്ര സഹായം ലഭിക്കുന്നത്. 130.94 കോടി രൂപയാണ് പ്രസ്തുത പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 15 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ആദ്യഗഡുവയി ലഭിച്ചിട്ടുണ്ട്.

ഗ്‌ളോബല്‍ ആയുര്‍വേദ വില്ലേജ്

ആയുര്‍വേദ മേഖലയുടെ വികസനം ലക്ഷ്യമാക്കി കിന്‍ഫ്ര നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് ഗ്‌ളോബല്‍ ആയുര്‍വേദ വില്ലേജ്. സംസ്ഥാന സര്‍ക്കാരിന്റെ 2012–13 ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പദ്ധതിക്ക് 152.5 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നു. ഈ പദ്ധതി  jV/PPP  മാതൃകയിലാണ് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലയിലെ തോന്നക്കല്‍ എന്ന സ്ഥലത്ത് കിന്‍ഫ്ര 7.5 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചുവരുന്നു. ഒന്നാം ഘട്ടത്തിന് 32.5 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ക്കല അയിരൂര്‍ വില്ലേജില്‍ 63.27 ഏക്കര്‍ സ്ഥലം കണ്ടെത്തുകയും അതിന്റെ സ്ഥലമെടുപ്പ് നടപടികള്‍ കളക്ടര്‍ തലത്തില്‍ പുരോഗമിക്കുന്നു. രണ്ടാം ഘട്ടത്തിന് 120 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി 3 കോടി രൂപ ബഡ്ജറ്റ് വിഹിതമായി ലഭിച്ചിട്ടുണ്ട്.

മെഗാ ഫുഡ് പാര്‍ക്ക് 
കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെ മെഗാ ഫുഡ് പാര്‍ക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിന്‍ഫ്ര നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് മെഗാ ഫുഡ് പാര്‍ക്ക്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് 79 ഏക്കര്‍ സ്ഥലത്താണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്. പ്രസ്തുത പദ്ധതിക്ക് 50 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി പ്രസ്തുത പദ്ധതിക്ക് ലഭിച്ചു കഴിഞ്ഞു. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകള്‍ പാര്‍ക്കിന്റെ അസംസ്‌കൃത വസ്തുക്കളുടെ ക്‌ളസ്റ്ററുകളായി പ്രവര്‍ത്തിക്കും. 119.02 കോടി രൂപയാണ് പ്രസ്തുത പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 2018–18 ല്‍ ബഡ്ജറ്റ് വിഹിതമായി 4 കോടി രൂപ ലഭിച്ചത് പദ്ധതിക്കുവേണ്ടി ചിലവഴിച്ചിട്ടുള്ളതാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും 28.81 കോടി രൂപ പദ്ധതിക്ക് ധനസഹായമായി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളായ ചുറ്റുമതില്‍, ഡ്രയിനേജ്, വെയര്‍ ഹൗസ് എന്നിവയുടെ പണി പൂര്‍ത്തിയായി കഴിഞ്ഞു. റോഡ്, വൈദ്യുതി, ജലവിതരണം, സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി, അഡ്മിനിസ്‌ട്രേറ്റീവ് കോംപ്‌ളക്‌സ് എന്നിവയുടെ അന്തിമഘട്ടത്തിലാണ്.

അന്താരാഷ്ര്ട എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍  
കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യാ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍  (ITPO)  യും, കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ ട്രേഡ് പ്രാമോഷന്‍ ഓര്‍ഗനൈസേഷന്‍ (ITPO)  യുമായി ചേര്‍ന്ന് കാക്കനാട് കൊച്ചിയില്‍ 15 ഏക്കറില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന പദ്ധതിയാണ് അന്താരാഷ്ര്ട ട്രേഡ് ആന്റ് കണ്‍വെന്‍ഷന്‍ സെന്റര്‍. സംസ്ഥാനത്ത് അന്താരാഷ്ര്ട നിലവാരത്തിലുള്ള ട്രേഡ് ഫെയറുകള്‍, എക്‌സിബിഷന്‍, അന്താരാഷ്ര്ട കണ്‍വെണ്‍ഷനുകള്‍ എന്നിവ നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് പ്രസ്തുത പദ്ധതി വഴി കിന്‍ഫ്ര ലക്ഷ്യമിടുന്നത്. 60 കോടി രൂപയാണ് പ്രസ്തുത പദ്ധതിയുടെ ഒന്നാം ഘട്ടത്തിനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്.
ഫാര്‍മ പാര്‍ക്ക് 
കേന്ദ്ര സര്‍ക്കാരിന്റെ കെമിക്കല്‍സ് ആന്റ് പെട്രോ കെമിക്കല്‍സ് വകുപ്പിന്റെ ധനസഹായത്തോടുകൂടി എറണാകുളം ജില്ലയില്‍ ഒരു ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കുവാന്‍ കിന്‍ഫ്രയ്ക്ക് പദ്ധതിയുണ്ട്. സംസ്ഥാനത്ത് മരുന്നു നിര്‍മ്മാണ മേഖലയ്ക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കി പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഒരു പദ്ധതിയായിട്ടാണ് കിന്‍ഫ്ര ഇതിനെ വിഭാവന ചെയ്യുന്നത്. 148.00 കോടി രൂപയാണ് പ്രസ്തുത പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
2017–18 കാലഘട്ടത്തിലെ കിന്‍ഫ്രയുടെ പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍
കിന്‍ഫ്ര ടെക്‌നോ ഇന്റസ്ട്രിയല്‍ പാര്‍ക്ക്, കാക്കഞ്ചേരിയില്‍ നിയോ സ്‌പേസ് (ഫേസ്–II) സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ നിര്‍മ്മാണം
മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയില്‍ കിന്‍ഫ്ര സ്ഥാപിച്ചിട്ടുള്ള ടെക്‌നോ ഇന്റസ്ട്രിയല്‍ പാര്‍ക്കിലെ നിയോ പേസിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി 92 സെന്റ് സ്ഥലത്ത് ഒരു സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി സ്ഥാപിക്കുവാന്‍ കിന്‍ഫ്രയ്ക്ക് പദ്ധതിയുണ്ട്. പ്രസ്തുത ഭൂമി കോഴിക്കോട്–തൃശ്ശൂര്‍ നാഷണല്‍ ഹൈവേയുടെ സമീപമായി സ്ഥിതി ചെയ്യുന്നതാകയാല്‍ വാണിജ്യപ്രാധാന്യമേറുന്നതാണ്. പ്രസ്ത പദ്ധതി നടപ്പിലാക്കുന്നത് വഴി ഐ.ടി./ഐ.ടി.ഇ.എസ്. അധിഷ്ഠിത മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രതുത എസ്.ഡി.എഫ്. ബില്‍ഡിങ്ങിന്റെ മൊത്തം വിസ്തീര്‍ണ്ണം TTI 021 sq.ft.  ആണ്. ഏകദേശം 23.87 കോടി രൂപയാണ് ഇതിന്റെ പദ്ധതിചിലവ് പ്രതീക്ഷിക്കുന്നത്. 2017–18 സാമ്പത്തിക വര്‍ഷം ബഡ്ജറ്റ് വിഹിതമായി 7.44 കോടി രൂപ ലഭിച്ചിട്ടുണ്ട്.
പെട്രോകെമിക്കല്‍ പാര്‍ക്ക്
പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള തത്വത്തിലുള്ള അംഗീകാരം കിന്‍ഫ്രയ്ക്ക് നല്‍കി ഉത്തരവായിട്ടുണ്ട്. എറണാകുളം ജില്ലയിലെ അമ്പലമുഗളിലുള്ള എ.അ.ഇ.ട യുടെ 48 ഏക്കര്‍ ഭൂമി പ്രസ്തുത പദ്ധതിക്കായി ലഭിക്കുമെന്നാണ് കരുതുന്നത്. പദ്ധതിക്കുവേണ്ടിയുള്ള ധനസഹായം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് വഴിയാണ് ലഭ്യമാക്കുന്നത്. അതില്‍ 431 ഏക്കര്‍ പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ക്കും ബാക്കി 50 ഏക്കര്‍ ഫാര്‍മസ്യൂട്ടിക്കല്‍ പാര്‍ക്കിനുമായി വിനിയോഗിക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. പ്രസ്തുത പാര്‍ക്കിന്റെ പദ്ധതി ചിലവ് 1864 കോടി രൂപയാണ്.
അഡ്വാന്‍സ്ഡ് ടെക്‌നോളജി & ഇന്റസ്ട്രിയല്‍ പാര്‍ക്ക്
കിന്‍ഫ്ര തൃശ്ശൂര്‍ ജില്ലയിലെ പുഴക്കലില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ 10 ഏക്കര്‍ ഭൂമിയില്‍ ഒരു അഡ്വാന്‍സ്ഡ് ടെക്‌നോളജി & ഇന്റസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കുവാന്‍ പദ്ധതിയുണ്ട്. ഐ.ടി. I ഐ.ടി.ഇ.എസ്. മേഖലകള്‍ക്കും സാധാരണ വ്യവസായങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നരീതിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുവാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി പ്രസ്തുത മേഖലകളില്‍നിന്ന് കൂടുതല്‍ നിക്ഷേപങ്ങളും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ഠിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 3900 ലക്ഷം രൂപയാണ് ഇതിന്റെ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. 2017–18 സാമ്പത്തിക വര്‍ഷം ബഡ്ജറ്റ് വിഹിതമായി 1 കോടി. രൂപ ലഭിച്ചിട്ടുണ്ട്.
അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്ക് 
കിന്‍ഫ്ര കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയില്‍ 10 ഏക്കര്‍ ഭൂമിയില്‍ ഒരു അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്ക് സ്ഥാപിക്കുവാന്‍ പദ്ധതിയിട്ടിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യാ വ്യവസായങ്ങള്‍ക്കും / വിവര സാങ്കേതിക വിദ്യാധിഷ്ഠിത വ്യവസായങ്ങള്‍ക്കും വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഏകദേശം 4500 ലക്ഷം രൂപയാണ് പ്രത പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. പ്രസ്തുത പദ്ധതി വഴി കൂടുതല്‍ നിക്ഷേപങ്ങളും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ഠിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017–18 സാമ്പത്തിക വര്‍ഷം ബഡ്ജറ്റ് വിഹിതമായി 6 കോടി രൂപ ലഭിച്ചിട്ടുണ്ട്.
വ്യവസായ വികസനം
സംസ്ഥാനത്ത് നിലവിലുള്ള വിമാനത്താവളങ്ങളെയും, തുറമുഖങ്ങളെയും കേന്ദ്രീകരിച്ച് പുതിയ വ്യവസായ വികസന മേഖലകള്‍ സ്ഥാപിക്കുവാന്‍ കിന്‍ഫ്രയ്ക്ക് പദ്ധതിയുണ്ട്. പ്രസ്തുത മേഖലകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ച് വ്യവസായ വികസന മേഖലകള്‍ സ്ഥാപിച്ച് കയറ്റുമതി അധിഷ്ഠിത മേഖലകള്‍ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ഠിക്കുന്നതിനും വിഭാവന ചെയ്തിട്ടുള്ളതാണ് പ്രസ്തുത പദ്ധതി. ഇതു പ്രകാരം സംസ്ഥാനത്ത് വിവിധ ജില്ലകളിലായി അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിനും ഭൂമി ഏറ്റെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ കിന്‍ഫ്ര ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്  വഴിയാണ് പ്രസ്തുത പദ്ധതിക്കാവശ്യമായ ധനസമാഹരണം കണ്ടെത്തുന്നത്.
ഇതുപ്രകാരം കിന്‍ഫ്ര സംസ്ഥാനത്ത് പ്രസ്തുത പദ്ധതി വികസിപ്പിക്കുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വിവിധ സ്ഥലങ്ങളിലായി 4686 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം പ്രസ്തുത പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് ഏകദേശം 3000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇപ്രകാരം കണ്ടെത്തിയിട്ടുള്ള ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭഘട്ടത്തിലാണ്.
ഇതു കൂടാതെ ഏകദേശം 1030 ഏക്കര്‍ ഭൂമി വിവിധ ഭാഗങ്ങളിലായി ഏറ്റെടുക്കുന്നതിനുള്ള ഭരണാനുമതിക്കുവേണ്ടി കിന്‍ഫ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇതിനുപരിയായി വ്യവസായ സംരംഭത്തിന് അനുയോജ്യമായ ഏകദേശം 1500 ഏക്കര്‍ ഭൂമി ഏറ്റെടുക്കുനിതിനുവേണ്ടി പല സ്ഥലങ്ങളിലായി കിന്‍ഫ്ര കണ്ടെത്തിയിട്ടുമുണ്ട്. ഈ ആവശ്യത്തിലേക്കയി ഏകദേശം 2000 കോടി രൂപയാകും.

Post your comments