Global block

bissplus@gmail.com

Global Menu

സദ്യയുടെ രുചിപ്പെരുമയുമായി മദേഴ്സ് വെജ് പ്‌ളാസ

രുചി വൈവിധ്യങ്ങളുടെ നാടാണ് കേരളം. എരിവും പുളിയും മധുരവുമൊക്കെയായി വിവിധ രുചി രസങ്ങളിലൂടെ നാവില്‍ കൊതിയൂറുന്ന ഒട്ടനവധി തനതു വിഭവങ്ങള്‍ കേരളത്തിനു സ്വന്തമായുണ്ട്. ഇത്തരത്തില്‍ വിഭവങ്ങളുടെ വൈവിധ്യത്തിലും വൈശിഷ്ട്യത്തിലും പെരുമയോടെ നിലനില്‍ക്കുന്ന കേരളത്തിന്റെ സമാനതകളില്ലാത്ത രുചിക്കൂട്ടാണ് സദ്യ. ഇതേ രുചി പെരുമയാണ് മദേഴ്സ് വെജ് പ്‌ളാസയിലുള്ളത്.നല്ല നാടന്‍ ശൈലിയില്‍ അതേ രുചിയോടെ കൂട്ടുകാരോടും വീട്ടുകാരോടുമൊപ്പം ഇവിടെ മദേഴ്സ് വെജ് പ്‌ളാസയില്‍ സദ്യ ആസ്വദിക്കാം.വെജിറ്റേറിയന്‍ സദ്യയാണ് മദേഴ്സിലെ പ്രത്യേകത. പരമ്പരാഗത രീതിയിലുള്ള വിഭിന്ന സസ്യാഹാര വിഭവങ്ങള്‍ ഓരോന്നും ഉള്‍പ്പെടുത്തി കൊണ്ടുള്ള സദ്യയാണ് തയ്യാറാക്കുന്നത്.  വര്‍ഷത്തില്‍ 365 ദിവസവും മദേഴ്സ് വെജ് പ്‌ളാസയില്‍ സദ്യ ഒരുക്കുന്നുണ്ട്. തിരുവനന്തപുരത്ത്  ബേക്കറി ജങ്ഷന് സമീപമായാണ് മദേഴ്സ് വെജ് പ്‌ളാസ സ്ഥിതി ചെയ്യുന്നത്.

പാരമ്പര്യത്തനിമയില്‍ സദ്യ 
വൈവിധ്യമുള്ളതും തനിമയാര്‍ന്നതുമായ കേരളത്തിന്റെ പരമ്പരാഗത ഭക്ഷണങ്ങളില്‍ ഒന്നാണ് സദ്യ. കേരളീയ പാചകരീതിയുടെയും  നാട്ടറിവുകളുടേയും ആയുര്‍വേദത്തിന്റെയും ഒക്കെ ചേരുവകള്‍ ഇതിലുണ്ട്.  സദ്യ കഴിക്കേണ്ടതിനു ഒരു രീതിയുണ്ട്. തനതായ ശൈലിയില്‍ വാഴയിലയില്‍ ഓരോ വിഭവങ്ങളായി വിളമ്പുന്നു. സദ്യ കഴിക്കുവാന്‍ അറിയാത്ത വിദേശികള്‍ക്കും നോര്‍ത്ത് ഇന്ത്യക്കാരായിട്ടുള്ള ആളുകള്‍ക്കുമൊക്കെ അതിന്റെതായ രീതി മദേഴ്സില്‍ വിശദീകരിച്ചു നല്‍കാറുണ്ട്. പച്ചടി,കിച്ചടി, തോരന്‍,സാമ്പാര്‍ എന്നിങ്ങനെ വിവിധ ഇനം വിഭവങ്ങള്‍ സദ്യയില്‍ ഉണ്ട്. ഓരോ വിഭവങ്ങള്‍ വിളമ്പുന്നതിനും കഴിക്കുന്നതിനും ഓരോ ക്രമങ്ങളുണ്ട്. സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. 
കേരളത്തിലെ പല ജില്ലകളിലും വ്യത്യസ്തമായ രീതിയിലാണ് സദ്യ തയ്യാറാക്കുന്നത്. ആചാരങ്ങളുടെയും സംസ്‌കാരങ്ങളുടെയും വ്യത്യസ്തതകള്‍ ഇതില്‍ ഉണ്ടാകാം. വ്യത്യസ്തയിടങ്ങളിലെ സദ്യകളുടെ ചേരുവകളുടെ നല്ല അംശങ്ങള്‍ ഇവിടെ ഉപയോഗിക്കാറുണ്ട്. സദ്യയുടെ നൂറു ശതമാനം പൂര്‍ണ്ണതയിലെത്താന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ അതില്‍ ഏറ്റവും മികച്ച ഒരു സ്ഥാനം നേടുകയെന്ന ലക്ഷ്യമാണുള്ളത്. സദ്യ തയ്യാറാക്കുന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. അതിനാലാകാം മറ്റ് ഹോട്ടലുകള്‍ക്ക് ഇത്രയും മികച്ച രീതിയിലുള്ള സദ്യ തയ്യാറാക്കാന്‍ സാധിക്കാത്തത്. മറ്റു ഹോട്ടലുകളില്‍ സദ്യ എന്ന പേരില്‍  നല്‍കുന്നത് പലപ്പോഴും ഒരു താലി മീല്‍സ് ഇലയില്‍ വിളമ്പിയാണ്. പരമ്പരാഗതമായ രീതിയില്‍ അതേ രുചിയോടെ വിഭവങ്ങളോടെ അതേ ശൈലിയിലാണ് മദേഴ്സിലെ സദ്യ.
മലയാളികള്‍ മാത്രമല്ല വിദേശികളും മറ്റു ഭാഷക്കാരും സദ്യ കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്ക് അതിവിശിഷ്ടമാണ് സദ്യ.  സദ്യയുടെ വിഭവങ്ങള്‍ വളരെ മികച്ച രീതിയിലാണ് തയ്യാറാക്കുന്നത്. സദ്യയുടെ രുചി വിശേഷങ്ങള്‍ പലപ്പോഴും പറഞ്ഞറിഞ്ഞാണ് മദേഴ്സില്‍ കൂടുതല്‍ പേരും കഴിക്കുവാനെത്തുന്നത്. പരമ്പരാഗത ശൈലിയില്‍ അതേ രുചിയോടെ സദ്യ ആസ്വദിക്കുവാന്‍ ലഭിക്കുന്ന ഒരു അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവയൊക്കെ മദേഴ്സിന്റെ വിജയത്തിനു കാരണമാകുന്നുണ്ട്. നല്ല നാടന്‍ സദ്യ കഴിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയാണ് വളരെ പ്രധാനമായുള്ളത്. 
സദ്യ ഒരു സമീകൃത ആഹാരമാണ്
സദ്യ ഒരു സമീകൃത ആഹാരമാണ്. എരിവ്, പുളിപ്പ്, ഉപ്പ്, മധുരം ഇത്തരത്തില്‍ വിവിധ രസങ്ങള്‍ സദ്യയിലുണ്ട്. വിഭവങ്ങളില്‍ ശാസ്ത്രീയ വശങ്ങള്‍ ഉണ്ട്.  വാഴയിലയില്‍ സദ്യ വിളമ്പുന്നതിലും ശാസ്ത്രീയതയുണ്ട്. ചൂട് ചോറും കറികളും ഇലയില്‍ വിളമ്പുമ്പോള്‍ ഒരു പ്രത്യേക സ്വാദ് ഉണ്ടാകുന്നു. പരിപ്പ് കറിക്ക് മസാല കൂട്ടുകറി. സാമ്പാറിന് അവിയല്‍. പായസം കഴിച്ചതിനു ശേഷം തൊട്ടു നാവില്‍ വയ്ക്കുവാനാണ് അച്ചാര്‍. പപ്പടമാണെങ്കില്‍ അത് അടപ്രഥമന്റെ കൂടെയാണ്. പഴമാണെങ്കില്‍ കടലയുടെ കൂടെയാണ്. ഇവ ഇത്തരത്തില്‍ കഴിക്കുമ്പോഴേ സദ്യയുടെ രുചി ആസ്വദിക്കുവാന്‍ സാധിക്കൂ. പാരമ്പര്യമായ അറിവുകളുടെ ഭാഗമായാണ് സദ്യ ഉണ്ടാക്കുന്നത്. ഓരോ വിഭവങ്ങള്‍ക്കും ആരോഗ്യപരമായിട്ടുള്ള സവിശേഷതകളുണ്ട്. അതിനാല്‍ സദ്യ കഴിച്ചിട്ട് ആര്‍ക്കും ഒരു തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഒന്നുംതന്നെ ഇക്കാലമത്രയും ഉണ്ടായിട്ടില്ല.
സദ്യ തയ്യാറാക്കുന്നതില്‍ ഒരു സദ്യാമാസ്റ്ററുടെ പ്രാഗത്ഭ്യമുണ്ട്. വിരലിലെണ്ണാവുന്ന സദ്യ മാസ്റ്റര്‍മാര്‍  മാത്രമാണ് ഇപ്പോഴുള്ളത്.  സദ്യ മാസ്റ്റര്‍മാരുടെ പരമ്പരാഗതമായുള്ള അറിവുകള്‍ സദ്യ മികച്ചതാക്കാന്‍ സഹായകരമാണ്. വ്യത്യസ്തമായ രുചിക്കൂട്ടുകളിലൂടെയുള്ള  വിഭവങ്ങള്‍ അവ തയ്യാറാക്കുന്ന രീതി ഇവ പ്രധാനമാണ്.  സ്വാദിഷ്ടമായ പായസങ്ങള്‍ തയ്യാറാക്കുവാന്‍ പായസം മാസ്റ്റര്‍ ഉണ്ട്. സദ്യ തയ്യാറാക്കുമ്പോള്‍ ഇതിലെ ചേരുവകള്‍ എല്ലാം നന്നാകണം. അതില്‍ ചേര്‍ക്കുന്ന ഇന്‍ഗ്രെഡിയന്റ്‌സില്‍ ഒരു കുറവും ചെയ്യില്ല. സദ്യ കഴിക്കുന്ന ഒരാളുടെ മുഖം കാണുമ്പോള്‍ അറിയാം അവരുടെ സംതൃപ്തി. നോര്‍ത്ത് ഇന്ത്യക്കാര്‍ വലിയൊരു ശതമാനം ഇവിടെ സദ്യ കഴിക്കുന്നുണ്ട്. വിദേശികളും ഇവിടുത്തെ സദ്യവിശേഷങ്ങള്‍ കേട്ടറിഞ്ഞു സദ്യ കഴിക്കുന്നുണ്ട്. നമ്മുടെ രുചികളും പാരമ്പര്യവുമാണ് മദേഴ്സിലൂടെ നിലനില്‍ക്കുന്നത്.  
വെജിറ്റേറിയന്‍ വിഭവങ്ങളിലെ വൈവിധ്യം 
മറ്റു വെജിറ്റേറിയന്‍ ഭക്ഷണങ്ങളും മദേഴ്സിലുണ്ട്.  അതില്‍ പ്രധാനമായത് ദോശയാണ്. നൂറില്‍പ്പരം വ്യത്യസ്തമായ ദോശകള്‍ ഇവിടെയുണ്ട്. വ്യത്യസ്തയിടങ്ങളിലെ വേറിട്ട രുചികളിലുള്ള ദോശകള്‍ കഴിക്കാം. മദേഴ്സിന്റെ  പരീക്ഷണത്തില്‍ നിന്നും പുതുതായി  ക്രിയേറ്റ് ചെയ്ത ദോശകളുണ്ട്. വിവിധ മസാല ദോശകള്‍, മദേഴ്സ് സ്‌പെഷ്യല്‍ ദോശ ഇവയൊക്കെ ഇതിലുണ്ട്. അപ്പം, പുട്ട്,  ചപ്പാത്തി വിഭവങ്ങളും ഇവിടെയുണ്ട്. വ്യത്യസ്ത തരം പൂട്ടുകള്‍ തയ്യാറാക്കാനുള്ള പദ്ധതിയുണ്ട്. വെജിറ്റേറിയന്‍ എന്തൊക്കെ മികച്ച വിഭവങ്ങളുണ്ടോ അവയെല്ലാം നല്‍കുവാനാണ് മദേഴ്സിലൂടെ ശ്രമിക്കുന്നത്. വെജിറ്റേറിയന്‍ ഭക്ഷണ രീതികള്‍ക്ക് വളരെയധികം പ്രാധാന്യമുള്ള കാലഘട്ടമാണിത്. വെജിറ്റേറിയന്‍ ഭക്ഷണത്തിനു ആരോഗ്യകരമായ രീതിയിലും പ്രാധാന്യമുണ്ട്. പച്ചക്കറികളില്‍ നിന്നു ലഭിക്കുന്ന പോഷകങ്ങള്‍ സുലഭമായി ശരീരത്തിനു കിട്ടുന്നു. 
വെജിറ്റേറിയന്‍ വിഭങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള രുചികളുടെ വൈവിധ്യമാണ് മദേഴ്സ് വേജ് പ്‌ളാസയില്‍ ഒരുക്കിയിട്ടുള്ളത്..ഒരിക്കല്‍ ഭക്ഷണം ആസ്വദിച്ചവര്‍ വീണ്ടും ഇവിടെ കഴിക്കാനെത്തുന്നതിലൂടെ മദേഴ്സിലെ രുചി വൈഭവം പ്രശസ്തമാകുന്നു. മല്ലിയും മുളകും ഇവിടെയാണ് പൊടിച്ചു ഉണ്ടാക്കുന്നത്. ഒരു ഫുഡിലും ഒരു തരത്തിലുള്ള കെമിക്കല്‍സ് ഒന്നുംതന്നെ ചേര്‍ക്കാറില്ല. ഇവയൊക്കെ വിഭവങ്ങളുടെ രുചിയിലും മേന്മയിലും പ്രധാനമാണ്. സിനിമാക്കാര്‍,രാഷ്ര്ടീയക്കാര്‍ മറ്റു പ്രശസ്തരായ വ്യക്തികള്‍ ഇത്തരത്തില്‍ നിരവധി പേര്‍ സദ്യയുടെ രുചി ആസ്വദിക്കുവാന്‍ മദേഴ്സിലെത്തുന്നുണ്ട്.  രുചിയിലും ശൈലിയും മികച്ചു നില്‍ക്കുന്ന സ്വാദിഷ്ടമായ വെജിറ്റേറിയന്‍ വിഭവങ്ങളാണ് മദേഴ്സ് വെജ് പ്‌ളാസയിലുള്ളത്. 

Post your comments