Global block

bissplus@gmail.com

Global Menu

Panasonic ശതാബ്ദി നിറവില്‍

1918-ല്‍ ജപ്പാനില്‍ പിറവിയെടുത്ത PANASONIC    ഈ വര്‍ഷം 100ാം പിറന്നാള്‍ ആഘോഷിക്കുന്നു. ലോകവിപണിയും ഇന്ത്യന്‍ വിപണിയും ഒപ്പം ലക്ഷക്കണക്കിന് കസ്റ്റമേഴ്‌സിന്റെ ഹൃദയങ്ങളും കീഴടക്കി പാനാസോണിക്കിന്റെ പടയോട്ടം തുടരുന്നു. ജാപ്പനീസ് ബ്രാന്റുകളെ  മലയാളികള്‍ എന്നും ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. വില കുറഞ്ഞ ചൈനീസ് ഉത്പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ കേരളീയര്‍ ഗുണമേന്മയില്‍ മുന്‍പന്തിയിലുള്ള ജാപ്പനീസ് ബ്രാന്റായ പാനസോണിക്കിന്റെ ഉത്പ്പന്നങ്ങള്‍ കേരളത്തില്‍ ഉപയോഗിച്ച് സന്തുഷ്ടി രേഖപ്പെടുത്തിയിരുന്നു. പാനസോണിക്ക് എന്ന ബ്രാന്റിന്റെ വിജയരഹസ്യം എന്നതു തന്നെ ക്വാളിറ്റി ടെക്‌നോളജി, ഇന്നോവേഷന്‍ എന്നതാണ്. ഈ നൂറാം വര്‍ഷം ജാപ്പനീസ് ബ്രാന്റായ പാനസോണിക്കിന്റെ വിജയകഥ  പരിശോധിക്കുകയാണ് ബിസിനസ് പ്‌ളസിന്റെ ഈ ലക്കം.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലായ കോവളം ഉദയസമുദ്രയില്‍ പാനസോണിക്കിന്റെ ഡീലര്‍-കസ്റ്റമര്‍ മീറ്റ് നടക്കുന്നു. പാനാസോണിക്കിന്റെ ജപ്പാനിലെയും ഇന്ത്യയിലെയും ഉന്നതമേധാവികള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഈ യോഗത്തില്‍ ഒരു  ഡീലര്‍ സുഹൃത്ത് ഒരു ചോദ്യം ചോദിക്കുകയുണ്ടായി. മൂവായിരം രൂപ വിലയുള്ള മിക്‌സിക്ക് പകരം എന്ത് കൊണ്ട് നിങ്ങള്‍ക്ക് ആയിരത്തി അഞ്ഞൂറ് രൂപയുടെ മിക്‌സി നിര്‍മ്മിച്ച് കൂടാ?
അതിന് ഉത്തരമായി പാനാസോണിക്ക് മേധാവി പറഞ്ഞത് ഇങ്ങനെ 'ഞങ്ങളുടെ ചെറുതും വലുതുമായ ഏതു ഉത്പ്പന്നവും റിസര്‍ച്ച് & ഡെവലപ്‌മെന്റ് കഴിഞ്ഞാണ് നിര്‍മ്മിച്ച് വിപണിയില്‍ എത്തുന്നത്. പ്‌ളാസ്റ്റിക്ക്, മോട്ടോര്‍, സ്റ്റീല്‍ തുടങ്ങി എല്ലാം തന്നെ നമ്പര്‍-1 ഗുണമേന്മയിലുള്ള വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. എന്തെന്നാല്‍ കസ്റ്റമറുടെ സുരക്ഷയും സംതൃപ്തിയുമാണ് ഞങ്ങള്‍ ഉറപ്പാക്കുന്നത്.
ഈ വാക്കുകള്‍ മാത്രം മതി ഗുണമേന്മയുടെ കാര്യത്തില്‍ പാനാസോണിക്ക് എത്ര ശ്രദ്ധാലുക്കള്‍ ആണ് എന്നതിന് ഉദാഹരണം. പാനാസോണിക്കിന്റെ രക്തത്തിലും DNA -യിലും അലിഞ്ഞുചേര്‍ന്നിരിക്കുന്നതാണ് ഗുണമേന്മ.
കൊണൊസുകെ മാസുഷിതാ എന്ന ജാപ്പനീസ് വ്യവസായി തന്റെ 24-ആം വയസ്‌സില്‍ ആരംഭിച്ച കമ്പനിയാണ് പാനസോണിക്ക്
ഉയര്‍ച്ചയുടെയും താഴ്ചയുടെയും കാലഘട്ടത്തിലൂടെയാണ് മാസുഷിതയുടെ ബാല്യവും കൗമാരവും കടന്നുപോയത്. നവംബര്‍ 27, 1894-ല്‍ വാസുമുറാ എന്ന അക്കാലത്തെ പ്രശസ്തമായ ഗ്രമത്തിലാണ് മാസുഷിതായുടെ ജനനം. ഇന്ന് ഈ ഗ്രാമം വാകായാമാ സിറ്റിയുടെ ഭാഗമാണ്. കൊണൊസുകെ മാസുഷിയുടെ പിതാവ് വാസാമുറാ ഗ്രാമത്തിലെ ഒരു പ്രമുഖ വ്യക്തിയും ഭൂ ഉടമയും ആയിരുന്നു. സുഖകരമായ ബാല്യം ആസ്വദിച്ചു തുടങ്ങിയപ്പോഴേക്കും ഒരു ഊഹക്കച്ചവടത്തിന്റെ തകര്‍ച്ചമൂലം അദ്ദേഹത്തിന്റെ പിതാവിന്റെസ്വത്തുക്കള്‍  എല്ലാം നഷ്ടമായി. ഇതോടെ സ്വന്തം വീട് നഷ്ടമായി വാടകവീട്ടിലേക്ക് കുടുംബം താമസണ മാറി. വെറും ഒമ്പത് വയസ് പ്രായമുള്ളപ്പോള്‍ അമ്മയോട് ഗുഡ്‌ബൈ പറഞ്ഞ് ഗ്രാമത്തില്‍ നിന്നും ഒറ്റയ്ക്ക് വലിയ ഒരു നഗരത്തിലേക്കുള്ള യാത്ര ആരംഭിച്ചു. 
പാനാസോണിക്ക് നാള്‍ വഴി
1918-ലാണ് കൊണൊസുകെ മാസുഷിതെ ആദ്യമായി കമ്പനി ആരംഭിക്കുന്നത്. ആദ്യകാലങ്ങളില്‍ NATIONAL എന്ന പേരില്‍ ആയിരുന്നു ഉത്പ്പന്നങ്ങള്‍ വിഫമിയില്‍ എത്തിച്ചിരുന്നത്. MATSUSHITA Electornic Corporation   എന്ന കമ്പനിയാണ് 2008-ല്‍ ഇന്ന് കാണുന്ന  Panasonic Corporation  ആയി രൂപാന്തരപ്പെടുന്നത്. ഈ കാലഘട്ടത്തിനിടയില്‍ നിരവധി ഏറ്റെടുക്കലുകളും ലയനങ്ങളും ഉണ്ടായി
1920-ല്‍  'HOKHI-KAI' ' എന്ന double cluster socket     വിപണിയില്‍ ഇറക്കി.
1922-ല്‍ കമ്പനിയുടെ ആദ്യത്തെ ഹെഡ് ഓഫീസ് അതോടൊപ്പം ഫാക്ടറിയും സ്ഥാപിതമായി
1951-ല്‍ മാസുഷിതാ തന്റെ ആദ്യത്തെ അമേരിക്കന്‍ പര്യടനം നടത്തുകയും അജിറ്റേറ്റര്‍ വിഭാഗത്തിലുള്ള വാഷിംഗ് മെഷീന്‍ ആരംഭിക്കുകയും ചെയ്തു.
1952-ല്‍ ഫിലിപ്‌സ് കമ്പനിയുമായി ടെക്‌നിക്കല്‍ സഹകരണക്കരാര്‍ ഉറപ്പിക്കുകയും 17 ഇഞ്ച് മോണോക്രോം ടെലിവിഷന്‍ ഇറങ്ങുകയും ചെയ്തു. 1953-ല്‍ സെന്‍ട്രല്‍ റിസര്‍ച്ച് സെന്റര്‍ ആരംഭിക്കുകയും ചെയ്തു.
1955- പാനാസോണിക് എന്ന ബ്രാന്റ് നെയിം ആരംഭിക്കുകയും, ഓഡിയോ സ്പീക്കര്‍ വിപണിയില്‍ ഇറക്കുകയും ചെയ്തു.

പാനാസോണിക്ക് ഇന്ത്യയുടെ സാരഥി 46-കാരനായ മനീഷ് ശര്‍മ്മയാണ് പാനാസോണിക്ക് കോര്‍പ്പറേഷന്റെ ബോര്‍ഡില്‍ അംഗമായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും  ഇന്ത്യാക്കാരനുമാണ് മനീഷ് ശര്‍മ്മ. 2008-ല്‍ പാനാസോണിക്കില്‍ എത്തിയ ശര്‍മ്മ, പാനാസോണിക്കിനെ ഇന്ത്യയുടെ പ്രിയബ്രാന്റായി വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന്.
ഇന്ത്യന്‍ അപ്‌ളയന്‍സസ് വിപണി ലോകത്തിലെ മറ്റേതൊരു വിപണിയില്‍ നിന്നും വ്യത്യസ്തമാണ്. ഇന്ത്യന്‍ വിപണി ഈ ഉല്പ്പന്നങ്ങള്‍ക്ക് അനവധി മാറ്റങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. ഉപഭോക്താക്കളുടെ ആവശ്യാനുസരണമുള്ള മാറ്റങ്ങള്‍ വരുത്തിയാലെ ഇന്ത്യന്‍ വിപണി ഏതൊരു ഉത്പ്പന്നത്തെയും സ്വീകരിക്കുകയുള്ളൂ. ആയതിനാല്‍ ഈ മാറ്റങ്ങള്‍ വരുത്തിയ ഉപഭോക്താക്കളുടെ പൂര്‍ണ്ണ തൃപ്തി നേടാന്‍ പ്രാപ്തമായ ഉത്പന്നങ്ങളാണ് ഞങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ഇറക്കുന്നത്. ഇന്ത്യാ മഹാരാജ്യം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം വിദ്യുച്ഛക്തി കുറവുമൂലമുള്ള വോള്‍ട്ടേജ് വ്യതിയാനമാണ്. ഇന്ത്യയില്‍ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വോള്‍ട്ടേജ് വ്യതിയാനങ്ങളും കൂടി അതിജീവിക്കാന്‍ പ്രാപ്തമായ മോഡലുകള്‍ വേണം നിര്‍മ്മിക്കാന്‍. ഇത് എല്ലാം കണക്കിലെടുത്താണ് ഇന്ത്യയില്‍ പാനാസോണിക് എല്ലാ അപ്‌ളയന്‍സസ്, ഇലക്‌ട്രോണിക് ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്.
കയറ്റവും ഇറക്കവും നിറഞ്ഞതാണ് ഞങ്ങളുടെ ഇന്ത്യയിലെ യാത്ര. ഒരു ഹോം അപ്‌ളയന്‍സസ് ബ്രാന്റായിട്ടാണ് ഞങ്ങളെ എല്ലാവരും കാണുന്നത്. എന്നാല്‍ പാനാസോണിക്കിന്റെ 70% ബിസിനസ്‌സും ആ2ആ മേഖലയില്‍ നിന്നാണ്. 2002 മുതല്‍ 2008 വരെ ഇന്ത്യന്‍ വിപണി കൈകാര്യം ചെയ്യുന്നതില്‍ ചില പാളിച്ചകള്‍ സംഭവിച്ചു. വിപണി മൂല്യം, ചാനലുകള്‍, ഇക്വിറ്റി, തുടങ്ങി എല്ലാ മേഖലകളിലും ഞങ്ങള്‍ക്ക് നഷ്ടം ഉണ്ടായി. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷം വളര്‍ച്ചയുടേതായിരുന്നു. ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചത് കൊണ്ട് ഇന്ത്യയ്ക്ക് ആവശ്യമായ ഉത്പ്പന്നങ്ങള്‍ എത്തിക്കാന്‍ സാധിച്ചു. ഇന്ത്യയിലെ പ്രമുഖ കമ്പനികളായ TCS, Tata Elxi, എന്നിവയുമായി ചേര്‍ന്ന്  Internet of things(IOT) Artificial intellegence  തുടങ്ങിയ മേഖലകളിലേക്ക് ഞങ്ങള്‍ കടക്കുകയാണ്. 

മനീഷ് ശര്‍മ്മ

President & CEO 
Panasonic India & South Asia

Post your comments