Global block

bissplus@gmail.com

Global Menu

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഡോളറിന് 13 പൈസ കുറഞ്ഞ് 70.24 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇറക്കുമതിയിലും ബാങ്കുകളിലും അമേരിക്കന്‍ കറന്‍സിയുടെ ആവശ്യകത വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് സാമ്ബത്തിക വിദഗ്ദ്ധര്‍ വ്യക്തമാക്കി.വരും ദിവസങ്ങളിലും വിലയിടിവ് തുടരുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ അഭിപ്രായം.

വ്യാഴാഴ്ച രൂപയുടെ മൂല്യം ഡോളറിന് 30 പൈസ കുറഞ്ഞ് 70.11 എന്ന നിരക്കിലെത്തിയിരുന്നു. യുഎസ് പലിശ നിരക്കുകള്‍ ഉയരുമെന്ന ഭയവും രൂപയുടെ മുല്യമിടിയാന്‍ കാരണമായി. മറ്റ് രാജ്യങ്ങളിലെയും കറന്‍സിയുടെ മൂല്യം ഇടിയുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല എന്നാണ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഒരു ഡോളര്‍ ലഭിക്കാന്‍ 80 രൂപ നല്‍കേണ്ടി വന്നാലും സാമ്ബത്തിക അടിത്തറയ്ക്ക് ഇളക്കം ഉണ്ടാവില്ലെന്നായിരുന്നു മന്ത്രാലയം സൂചിപ്പിച്ചത്.

Post your comments