Global block

bissplus@gmail.com

Global Menu

വിശ്വസ്തം സുരക്ഷിതം കെ എസ് എഫ് ഇ- വിജയവഴിയുടെ 50 വര്‍ഷങ്ങള്‍

കേരളത്തിന്റെ ചിട്ടി സംസ്‌കാരത്തെ ഔദ്യോഗിക തലത്തിലേയ്ക്ക് ഉയര്‍ത്തിയ സ്ഥാപനമാണ് കെഎസ്എഫ്ഇ. സാമ്പത്തിക വ്യവഹാരം എന്ന നിലയില്‍ യാതൊരു വ്യവസ്ഥകളും വിധേയമില്ലാതിരുന്ന ചിട്ടിയെ ഒരു ആധുനിക സാമ്പത്തിക ഉല്‍പ്പന്നമാക്കാന്‍ കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തില്‍ നിര്‍ണായകമായ പങ്കാണ് കെഎസ്എഫ്ഇ വഹിച്ചിട്ടുള്ളത്. 50 വര്‍ഷം പിന്നിടുന്ന ഈ സ്ഥാപനത്തിന്റെ വിജയവഴികളെക്കുറിച്ചും മറ്റ് പദ്ധതികളെക്കുറിച്ചും ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് സംസാരിക്കുന്നു.

കെഎസ് എഫ്ഇ പ്രവാസി ചിട്ടിയ്ക്ക് ലഭിച്ച പ്രതികരണം എങ്ങനെ?
ഇന്ന് വരെ ഒന്നേകാല്‍ ലക്ഷം ആളുകള്‍ റസ്‌പോണ്‍ഡ് ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷനും. പ്രോസസും കഴിഞ്ഞ് ആറായിരത്തോളം പേര്‍ പ്രവാസി ചിട്ടിയില്‍ ചേരാന്‍ താത്പ്യപ്പെട്ടിരിക്കുന്നു. 
മറ്റ് രാജ്യങ്ങളില്‍ എങ്ങനെ
ലോകം മുഴുവന്‍ ഒറ്റയടിക്ക് തുടങ്ങുന്നതിന് പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. ഒന്ന് നമ്മള്‍ ഈ സോഫ്റ്റ് വെയര്‍ ഇതിന് വേണ്ടി മാത്രം തുടങ്ങിയതാണ്. 
ഏഴെട്ട് കമ്പനികള്‍ ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും എന്‍ഐസിയുടെ ലീഡര്‍ഷിപ്പിലാണ്. ഡോക്യുമെന്റ് സെക്യൂരിറ്റി പാര്‍്ട്ട്, ടാലി എന്നിങ്ങനെ പല ഘടകങ്ങള്‍ ഇതില്‍ ചേര്‍ത്തിരിക്കുന്നു.
യുഎഇ തെരഞ്ഞെടുക്കാന്‍ കാരണം. പുറത്തുള്ള മലയാളികളില്‍ 22 ലക്ഷത്തോളം ആളുകളുള്ളത് യുഎഇയിലാണ്. യുഎഇയില്‍ തുടങ്ങിയാല്‍ ഒന്നോ രണ്ടോ മാസം കൊണ്ട് ഖത്തര്‍ ഉള്‍പ്പെടെയുള്ള മറ്റ് ഡിസിസി രാജ്യങ്ങളില്‍ തുടങ്ങും. പിന്നെ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍. പിന്നെ ഇതിന്റെ ഒരു ബുദ്ധിമുട്ട് എന്നു പറഞ്ഞാല്‍ അതാത് രാജ്യങ്ങളിലെ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഉണ്ട്. യുഎഇയിലെ ലൈസന്‍സുള്ള എക്‌സ്‌ചേഞ്ച് കമ്പനികള്‍ റപ്രസന്റീറ്റീവ് ഹൗസുള്ള ബാങ്കുകള്‍ ഇവര്‍ താത്പര്യം കാണിച്ചു.തുടങ്ങിയാല്‍ പിന്നെ അടുത്ത സ്റ്റേജിലേയ്ക്ക് പോയാല്‍ മതി. ഈ 18ല്‍ തന്നെ മിക്കവാറും രാജ്യങ്ങളില്‍ ഇത് നടപ്പാക്കാമെന്ന് ഞങ്ങള്‍ ധരിക്കുന്നു. പിന്നെ ആകെ കുറച്ച് കാലതാമസം വരാവുന്നത് യൂറോപ്പ് പോലെയുള്ള സ്ഥലങ്ങളിലാണ്. അവിടെയൊരു പ്രോബ്‌ളം നമ്മളെക്കാള്‍ അഡ്വാന്‍സായിട്ടുള്ള ഫൈനാന്‍ഷ്യല്‍ പ്രൊഡക്ട്‌സ് അവര്‍ക്കുണ്ട്. 
കേരളത്തിന്റെ പ്രത്യേക താല്‍പര്യം കണക്കിലെടുത്താണല്ലോ ഇന്‍വെസ്റ്റ് ചെയ്തത്. 
അതെ പിന്നെ അവിടുള്ളതില്‍ ഭൂരിപക്ഷം സ്ഥിരതാമസക്കാരാണ്. യുഎഇയിലോ മറ്റ് അറബ് രാജ്യങ്ങളിലെയോ ഉള്ള പ്രത്യേകത എന്തെന്നാല്‍ അവിടെയുള്ളവര്‍ ഒരു കാലം കഴിഞ്ഞാല്‍ തിരിച്ച് പോകും. അമേരിക്കയില്‍ പോയവരില്‍ ഒരു 20 ശതമാനം പോലും തിരിച്ചുവരാറില്ല. അതുകൊണ്ട് ഗള്‍ഫ് തന്നെയായിരിക്കും ഏറ്റവും നല്ല മാര്‍ക്കറ്റ്. പിന്നെ സാധാരണക്കാരായ ആളുകള്‍ കൂടുതലുള്ളതും ഗള്‍ഫിലാണ്. മറ്റുള്ള സ്ഥലങ്ങളില്‍ നല്ല ഉയര്‍ന്ന വിദ്യാഭ്യാസ തലത്തിലുള്ള ആളുകളാണ് ഉള്ളത്. എന്നിരുന്നാലും ഇവിടെ നിന്നും കുറച്ചാളുകള്‍ ഇതില്‍ താല്ഡപര്യം പ്രകടിപ്പിച്ച് വന്നിരുന്നു. ഇംഗ്‌ളണ്ടിലെ കുറച്ചാളുകള്‍ ഇതേ ആവശ്യമുന്നയിച്ചിരുന്നു. അതാവശ്യപ്പെടുന്നത് അവിടെയുള്ള നഴ്‌സിങ് കമ്മ്യൂണിറ്റി ആണ്.അവര്‍ക്കായുള്ള ചി്ട്ടികള്‍ കുറച്ചു നാളുകള്‍ക്ക് ശേഷം ആരംഭിക്കും. അതേസമയം അവരുടെ ബന്ധുക്കള്‍ക്ക് നാട്ടില്‍ ചിട്ടിയില്‍ ചേരാന്‍ കഴിയും എന്നത് ആശ്വാസകരമാണ്.
പ്രവാസി ചിട്ടി എന്നാല്‍ എന്താണെന്ന് എല്ലാവരിലേയ്ക്കും എത്തുന്നുണ്ടോ
ഇതില്‍ നിലനില്‍ക്കുന്നത് പ്രധാനമായും രണ്ട് പ്രശ്‌നങ്ങളാണ്. ഒരു പുതിയ ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന ചില ബാലാരിഷ്ടതകളാണ് അതൊക്കെ. ഞങ്ങളുടെ പല ബ്രാഞ്ചുകളിലായി ഡോമസ്റ്റിക് ചിട്ടി നടത്തുന്നവരാണ് ഇവരില്‍ പലരും. പുതിയതിലേയ്ക്ക് എത്തിപ്പെടാന്‍ ഉള്ള പ്രയാസംകൊണ്ട് ഡൊമസ്റ്റിക് ചിട്ടിയില്‍ ആളുകളെ ചേര്‍ക്കാനാണ് പലരും ഇഷ്ടപ്പെടുന്നതും. അതില്‍ സംശയങ്ങളുള്ളവര്‍ക്ക് സൈറ്റ് നോക്കാവുന്നതാണ്.
ഗള്‍ഫില്‍ നിന്ന് തിരികെ വരുന്നവര്‍ക്ക് നാട്ടിലും ചേരാവുന്നതാണ്. പ്രവാസി ചിട്ടിയില്‍ ചേരുന്നതിന് വിസ ഉണ്ടായിരിക്കണം. പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. അപ്പോള്‍ തുടക്കത്തില്‍ ഇന്‍ഷുറന്‍സ് കവര്‍ വരില്ല. ഈ ഇന്‍ഷുറന്‍സ് കവര്‍ എന്നു പറയുന്നത്, ആകര്‍ഷണീയത കൂട്ടാനായി ചെയ്തതാണ്. ഇത് നല്‍കുന്നത് എല്‍ഐസി ആണ്. പിന്നെ സംസ്ഥാന ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. സ്റ്റേറ്റ് ഇന്‍ഷുറന്‍സിന് സ്വന്തമായി പോളിസി ഇല്ലാത്തതിനാല്‍ മറ്റുള്ള അംഗീകാരമുള്ള കമ്പനികളുമായി ചേര്‍ന്ന് കരാര്‍ ഉണ്ടാക്കും. ഞങ്ങള്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത് അവരുമായി്ട്ടാണ്. പിന്നെ എല്‍ഐസിയുമായിട്ട് നേരിട്ട്. ഇപ്പോഴത്തെ നിലയില്‍ ഒരു 2019 ആകുമ്പോഴേയ്ക്കും ഡോമസ്റ്റിക് ചിട്ടികള്‍ക്കും ഈ ഇന്‍ഷുറന്‍സ് വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. 
പ്രവാസി ചിട്ടിയും എല്‍ഐസിയുമായിട്ടുള്ള കരാര്‍ എന്നു പറയുന്നത് ആ ചിട്ടി കാലയളവില്‍ അവരുടെ ലൈഫിന് ഒരു കവര്‍ കൊടുക്കുക. ആ ലൈഫ് കവര്‍ തുക എന്ന് പറയുന്നത് ചിട്ടി തുക തന്നെയാണ്. തുടക്കമായതുകൊണ്ട് ഇപ്പോള്‍ 10 ലക്ഷം വരെയുള്ള ലൈഫ് കവര്‍ തുകയാണ് എല്‍ഐസി അനുവദിച്ചിരിക്കുന്നത്. പത്ത് ലക്ഷത്തിനകത്ത് വരുന്ന തുക അവര്‍ നമുക്ക് തരും. അതുകൊണ്ട് ഞങ്ങള്‍ ആദ്യവര്‍ഷം ഈ എല്‍ഐസി കവറേജ് ഉള്ള തുകയ്‌ക്കെ ചിട്ടി തുടങ്ങുന്നുള്ളൂ. പക്ഷെ പ്രവാസിയില്‍ തന്നെ കുറച്ചുകൂടി കഴിയുമ്പോള്‍ ഞങ്ങള്‍ക്ക് തുക വര്‍ധിപ്പിക്കേണ്ടതായി വരും. അതേസമയം എല്‍ഐസി കവറേജ് ഇല്ലാതെ തന്നെ ചിട്ടിയില്‍ ചേരാമെന്നു പറയുന്ന ആളുകളുമുണ്ട്.  പദ്ധതി ലോഞ്ച് ചെയ്യാന്‍ വേണ്ടി മാത്രം പത്ത് ലക്ഷത്തിന്റെ ലിമിറ്റ് വെയ്ക്കുന്നുവെന്നേയുള്ളു. 
വ്യാപാരികളാണ് ചിട്ടിയിലെ 25 ശതമാനവും ഉള്ളത്. നമ്മുടെ നാട്ടില്‍ ഈ 25 ശതമാനം പേരും ഡൊമസ്റ്റിക് ചിട്ടിയില്‍ ചേര്‍ന്നിരിക്കുന്നു. ആദ്യകാലത്തൊക്കെ 3 ലക്ഷം വരെയ ഒരു കൊളാറ്റലും ഇല്ലാതെ തന്നെ ചിട്ടി നല്‍കിയിരുന്നു. ഇപ്പോള്‍ അതൊന്നും നിലവില്‍ ഇല്ല. ചെറുകിട വ്യാപാരികള്‍ക്ക് അനുവദിക്കുന്നുമില്ല. 
പ്രൊഫിറ്റ് 
ഇപ്പോള്‍ 16–17 ഓഡിറ്റ്– 154 കോടി രൂപയാണ് ബിഫോര്‍ ടാക്‌സ്. ആഫ്റ്റര്‍ ടാക്‌സ് 85 കോടി രൂപ. ജിഎസ്ടി വലുതായിട്ട് ബാധിച്ചുവെന്ന് പറയാനാകില്ല. എന്നാല്‍ ഡീമൊണറ്റൈസേഷന്‍ ഭയങ്കരമായി ബാധിച്ചു. ജിഎസ്ടി സര്‍വീസ് ടാക്‌സിന് പകരമാണല്ലോ . നേരത്തെ തന്നെ സര്‍വീസ് ടാക്‌സ് ഉണ്ട്. ജിഎസ്ടി 12 ശതമാനമല്ലെ വന്നുള്ളൂ. അത് വലുതായിട്ട് ബാധിച്ചിട്ടില്ല. ഇതിന് യാതൊരു ടാക്‌സുമില്ല. അതാണ് ചിട്ടിയുടെ മെച്ചം. 
കെഎസ് എഫ് ഇ ഇപ്പോള്‍ 50ാം വര്‍ഷത്തിലേയ്ക്ക് കടക്കുകയാണ്, ഈ നവംബര്‍ മാസം 6ന് 49  വര്‍ഷം പൂര്‍ത്തിയാക്കുന്നു. പുതിയ ലോഗോയ്‌ക്കൊപ്പം കെഎസ്എഫ്ഇ ഇന്ന് ഒരു ടെക്‌നോളജി റെവല്യൂഷനിലേയ്ക്കാണ് കടക്കുന്നത്.  
അടിസ്ഥാനപരമായി, പ്രവാസി ചിട്ടി എന്നാല്‍ എന്താണ്?
അടിസ്ഥാനപരമായി പ്രവാസി ചിട്ടി ഒരു ഡിജിറ്റല്‍ രൂപത്തിലാണ്. അതുമാത്രമല്ല, തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത ചിട്ടിയാണ് നമ്മള്‍ ലോകം മുഴുവന്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. എല്ലായിടത്തുനിന്നും ചിട്ടി സബ്‌സ്‌ക്രിപ്ഷന്‍ ബാങ്കിങ് അ്പ്ുൂവ്ഡ് ആപ്പിലൂടെയോ മറ്റ് തരത്തിലോ അടയ്ക്കുന്നത് മുഴുവന്‍ ഇവിടെയുള്ള അക്കൗണ്ടിലേയ്ക്കാണ് വരുന്നത്. ഈ ഒരു മോഡല്‍ ഇന്നുവരെ ഒരാളും ചിട്ടിയില്‍ പരീക്ഷിച്ച് നോക്കാത്തതാണ്. ചെക്കോ ഡ്രാഫ്‌റ്റോ സാധാരണമാണ്. പക്ഷെ ഇത് അതില്‍ നിന്നും വളരെ വ്യത്യസ്തതയുള്ളതാണ്. ഇത് കൃത്യമായി കാര്‍ഡ് സൈ്വപ്പ് ചെയ്‌തോ അല്ലെങ്കില്‍ ഇതുപോലെയുള്ള മെതേഡിലാണ് ഇവിടെ പറഞ്ഞുവരുന്നത്. ഇതൊരു പുതിയ അനുഭവമായിരിക്കും. പക്ഷെ ഇത് കേരളത്തില്‍ കെഎസ്എഫ്ഇയുടെ വര്‍ക്കിങ്ങില്‍ , മൊത്തം സെക്യൂരറ്റിയും ഡിജിറ്റലൈസ് ചെയ്തിരിക്കുന്ന രീതിയാണ്. ചിട്ടി കിട്ടുന്ന ഒരു ഗള്‍ഫ് കാരന്, അവന്റെ വസ്തു ഒരു എത്തിപ്പെടാനാവത്ത സ്ഥലത്തിലാണെങ്കില്‍ അവന്റെ ബന്ധുക്കളായിട്ടുള്ളവര്‍ ഭാര്യയോ മക്കളോ ആരെങ്കിലും ഈ ഡോക്യുമെന്റ് കൊണ്ടുവന്ന അടുത്തുള്ള ബ്രാഞ്ചില്‍ നല്‍കണം. ഈ രേഖകള്‍ ബാങ്ക് അധികൃതര്‍ സ്‌കാന്‍ ചെയ്യും. ഞങ്ങള്‍ തന്നെ ഞങ്ങളുടെ വക്കീലിന് നല്‍കുന്ന. അയാള്‍ തന്നെ ഇത് നിയമപരമായ പ്രകിയകള്‍ കമ്പ്യൂട്ടര്‍ വഴി നിര്‍വഹിക്കും. വെറും ഒരാഴ്ചകൊണ്ട് അതിന്റെ പ്രക്രിയകള്‍ പൂര്‍ത്തിയാകും. എന്നിട്ട് അയാളുടെ അംഗീകാരത്തിന് ശേഷം വെര്‍ച്വല്‍ ഓഫീസിലേയ്ക്ക് എത്തുന്നു. തുക ഉപഭോക്താവ് തെരഞ്ഞെടുക്കുന്ന ബ്രാഞ്ചുകളിലേയ്ക്ക് കൈമാറുന്നു. 
കെഎസ്എഫ്ഇയുടെ ചരിത്രത്തില്‍ തന്നെ നിര്‍ണായകമായ വഴിത്തിരിവാണ് ഇത്. ഇതേ രീതി നാട്ടിലെ ചിട്ടിയ്ക്കും നടപ്പിലാക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്. അങ്ങനെയാകുമ്പോള്‍ കടലാകുകളുമായി ബാങ്കില്‍ പോകേണ്ട ആവശ്യം വരുന്നില്ല. 2000 ത്തില്‍ അധികം ആളുകള്‍ക്ക് ഇതിന് പരിശീലനം നല്‍കിയിട്ടുണ്ട്. 
പിന്നെ എല്‍ഐസിയുമായിട്ടുള്ള കരാറില്‍ ഒരു പെന്‍ഷന്‍ വ്യവസ്ഥയുമുണ്ട്. 
ചിട്ടിത്തുക പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് പോകുകയും അതില്‍ നിന്നൊരു പെന്‍ഷന്‍ കൊടുക്കാനും വ്യവസ്ഥയിടുന്നുണ്ട്. ഇതിന് എല്‍ഐസ അംഗീകരമുള്ളതാണ്. എല്‍ഐസിയുടെ പെന്‍ഷന്‍ പദ്ധതികള്‍ക്കുള്ളില്‍ കെഎസ്എഫ്ഇ വരുന്നുവെന്നെയുള്ളൂ. ആരംഭകാലത്തുതന്നെ ഒരുലക്ഷം പേരെ ചേര്‍ക്കാമെന്നുള്ളതാണ് ഞങ്ങളുടെ പ്രതീക്ഷ. ഒരു കൊല്ലം കൊണ്ട് തന്നെ രണ്ട് ലക്ഷം ഉഭഭോക്താക്കള്‍. 
കിഫ്ബിലേയ്ക്ക്
പ്രവാസി ചിട്ടിയില്‍ എന്ത് ലാഭമുണ്ടെങ്കിലും അത് കിഫ്ബിയിലേയ്ക്കാണ്. ആവശ്യമുള്ളപ്പോള്‍ കിഫ്ബിയില്‍ നിന്ന് തിരിച്ചെടുക്കാം. 
കിഫ്ബിയിക്ക് എന്തെങ്കിലും നിക്ഷേപം നല്‍കിയിട്ടുണ്ടോ?
ഇല്ല. നല്‍കിയിട്ടില്ല.
കിഫ്ബിയ്ക്ക് 10000 കോടി രൂപയാണ് നല്‍കേണ്ടത്. ഇത് വലിയ തുകയല്ല. നിലവില്‍ 6000 കോടി രൂപ സര്‍ക്കാരിന്റെ ട്രഷറിയിലുണ്ട്. പുതിയൊരു പദ്ധതിയും മനസ്‌സിലുണ്ട്. ലോക്കറില്‍ വെയ്ക്കുന്ന സ്വര്‍ണ്ണത്തിനുമേല്‍ വായ്പ അനുവദിക്കുന്നതാണ് അത്. 
കെഎസ് എഫ് ഇ ഇക്കാലത്തെ സാധ്യതകളെ മുഴുവന്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഡിജിറ്റലിനെ പരമാവധി പ്രയോജനപ്പെടുത്തുന്നു. ഈ പ്രവാസി ചിട്ടി ട്രാക്കിലേയ്ക്ക് വന്നാല്‍, നിലവില്‍ 17 ലക്ഷം കസ്റ്റമേഴ്‌സും 35000 കോടി ടേണ്‍ ഓവറും മാത്രമാണ് കെഎസ്എഫ് ഇയ്ക്ക് ഉള്ളത്. ഇത് ഒന്നോ രണ്ടോ കൊല്ലം കൊണ്ട് 20–25 ലക്ഷം ഉപഭോക്താക്കളായി മാറും. പ്രവാസി ചിട്ടി ശരിയായ നിലയില്‍ മുന്നോട്ട് പോകുന്ന പക്ഷം അഞ്ച് വര്‍ഷംകൊണ്ട് തന്നെ ഇരട്ടിയാക്കാന്‍ സാധിക്കും. അതായത് 35000 കോടി എന്നുള്ളത് 70000 കോടി ടേണ്‍ ഓവര്‍ എന്ന നിലയിലേയ്ക്ക് മാറും. 
കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സ് ആക്ടിവിറ്റീസ് (സിഎസ്ആര്‍) എന്തെല്ലാമാണ്? 
കെഎസ്എഫ്ഇ സിഎസ് ആറില്‍ ചെറിയ കാര്യങ്ങളൊന്നും ചെയ്യുന്നില്ല. കുറേക്കൂടി പ്രധാനമായുംപാലിയേറ്റീവ് കെയര്‍ പോലുള്ള കാര്യങ്ങളിലാണ് ഊന്നല്‍നല്‍കുന്നത്. അതില്‍ നന്നായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ ജില്ലാ അടിസ്ഥാനത്തില്‍ കണ്ടെത്തി, അവര്‍ക്ക് ആമ്പുലന്‍സ്, ഡയാലിലിസ് സൗകര്യങ്ങള്‍, അവരുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ ജില്ലയിലെ പ്രധാനപ്പെട്ട സംഘങ്ങളെ കണ്ടെത്തി അവര്‍ക്ക് സഹായം നല്‍കുന്നു. കോ്ന്നിയില്‍ ഇത്തരം സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍, വിശപ്പില്ലാ ആലപ്പി എന്ന പ്രോഗ്രാമില്‍ കെഎസ്എഫ്ഇ വലിയ തോതില്‍ അസോസിയേറ്റഡാണ്. കേരളം മുഴുവന്‍ ഇത്തരത്തില്‍ കൂറേക്കൂടി മനുഷ്യത്വപരമായ പരിപാടികളില്‍ പങ്കെടുക്കാനും പദ്ധതിയുണ്ട്. 
സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കൂറേക്കൂടി നല്ല കാര്യങ്ങള്‍ ചെയ്യാനാണ് കെഎസ്എഫ്ഇ തീരുമാനിച്ചിട്ടുള്ളത്. കിടപ്പുരോഗികള്‍ക്ക് സഹായം ഇത്തരത്തിലുള്ള സഹായങ്ങളാണ് ലക്ഷ്യമിടുന്നത്. സഹകരണത്തില്‍ എനിക്കുള്ള അനുഭവപരിജ്ഞാനം കെഎസ്എഫ്ഇ പ്രയോജനപ്പെടുത്തുന്നു. കെഎസ്എഫ്ഇയുടെചുതല എന്നില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള ഒരു കാരണം എന്റെ ബാങ്കിങ് പരിഞ്ജാനമാണ്. അത് വളരെ നന്നായി സഹായിച്ചു. 
കേരളാ ബാങ്കുമായി കെഎസ്എഫ്ഇ സഹകരിക്കുന്നുണ്ടോ? 
കേരളാ ബാങ്കിന് അക്കൗണ്ട് നല്‍കും. കേരളാ ബാങ്ക് വികസനം കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇപ്പോള്‍തന്നെ കെഎസ്എഫ്ഇ എന്തുകൊണ്ട് കിഫ്ബിയുമായി സഹകരിക്കുന്നു. ഈ ഫണ്ടുകള്‍ മുഴുവന്‍ കേരളത്തിന്റെ വികസനത്തിനായാണ് ഉപയോഗിക്കുന്നത്. കേരളാ ബാങ്ക് വന്നാല്‍ അതില്‍ കൂറെ കൂടി കൂടുതല്‍ പങ്കാളിത്തം വരും. കേരളത്തിന്റെ വികസനത്തിന് കെഎസ്എഫഇ എന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തും. ഹോം ഗ്രൗണ്ട് പ്രൊഡക്ട് എന്ന നിലയിലാണ് ചിട്ടിയെ മലയാളികള്‍ കണക്കാക്കുന്നത്. അത് മലയാളിയ്ക്ക് ചിട്ടിയോടുള്ള ആത്മബന്ധമാണ്. 
തിരുവനന്തപുരത്ത് മാത്രമായി 83 ബ്രാഞ്ചുകളുണ്ട് 
ലാഭവിഹിതം ബിവറേജസിനെക്കാള്‍ കൂടുതല്‍ കെ എസ് എഫ് ഇയ്ക്കുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറ്റവും ലാഭം ലഭിക്കുന്നതും കെഎസ് എഫ് ഇയ്ക്കാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കെഎസ്എഫ്ഇ തന്നെയാണ് ഒ്ന്നാം സ്ഥാനത്ത്. 
ചിട്ടിയ്ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നതില്‍ ഗുണങ്ങളുള്ളത് എന്തെന്നാല്‍ മരണം വന്നുകഴിഞ്ഞാല്‍ സാമ്പത്തിക സ്ഥിതി തകരാറിലാകുന്നു. എന്നാല്‍ ചിട്ടിയ്‌ക്കൊപ്പം ഇന്‍ഷുറന്‍സുള്ളതിനാല്‍ അത്രയധികം പ്രശ്‌നമുണ്ടാകുന്നില്ല. ആദ്യമായി കെഎസ്എഫ്ഇയാണ് ഇന്‍ഷുറന്‍സ് പ്രദാനം ചെയ്യുന്നതും. 
കേന്ദ്ര ചിട്ടി ഫണ്ട് ആക്ടിന് ഭേദഗതി വരുന്നുണ്ട്. തലയാള്‍ കമ്മിഷന്‍ 5 ശതമാനം എന്നുള്ളത് ഏഴ് ശതമാനമായി വര്‍ധിക്കാന്‍ പോകുകയാണ്. അങ്ങനെ വര്‍ധിക്കുകയാണെങ്കില്‍ അധികമായി കിട്ടുന്ന രണ്ട് ശതമാനത്തില്‍ ഒരു ശതമാനം ഉപഭോക്താക്കള്‍ക്ക് വേണ്ടി, ഇന്‍ഷുറന്‍സ് തുകയ്ക്കായി ചെലവഴിക്കാനാണ് കെഎസ്എഫ്ഇ തീരുമാനം. അതിന്റെ ചെലവ് കെഎസ്എഫ്ഇ വഹിക്കുകയും ചെയ്യുന്നു. ഇത് എല്‍ഐസി മാത്രമല്ല, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും നോക്കാന്‍ ശ്രമിക്കുന്നുണ്ട്. കമ്പനി തന്നെ ടാക്‌സ് വഹിക്കാന്‍ പറ്റുമോ എന്നും നോക്കുന്നുണ്ട്. 
മറ്റ് പദ്ധതികള്‍
പ്രവാസി വന്നപ്പോള്‍ ശ്രദ്ധിക്കാതെ പോയ ഒന്നാണിത്, കുടുംബശ്രീയുടെ 20ാം വര്‍ഷമാണിത്. സര്‍ക്കാര്‍ ബജറ്റില്‍ പ്രോഗ്രാം അവര്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിലൊന്ന് കെഎസ്എഫ്ഇയുമായി യോജിച്ച് ചിട്ടി നടത്തുന്ന, കെഎസ്എഫഇ– കുടുംബശ്രീ ചിട്ടിയാണ്. ആ ചിട്ടിയ്ക്ക് റീപെയ്‌മെന്റ് ഗ്യാരന്റിയ്ക്ക് ഒരു പ്രഡോക്ട് തരാമോ എന്ന് ഞങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് ചോദിച്ചിട്ടുണ്ട്. കുടുംബശ്രീയ്ക്ക് മറ്റൊന്നും ജാമ്യം നല്‍കാനില്ല. അവര്‍ കൂട്ടായി നടത്തുന്നതാണ്. ചിട്ടിയില്‍ അവരിലൊരാള്‍ മുടക്കം വരുത്തിയാല്‍ അവര്‍ക്ക് പ്രിമിയം കൊടുത്താല്‍ ഒരു പോളിസിയിലൂടെ ആ മുടക്കം വരുത്തിയ ആള്‍ക്ക് പകരമായി ഈ പ്രീമിയം തുക എടുക്കാവുന്നതാണ്. ഇതും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൂടി നടക്കുകയാണെങ്കില്‍ ഇത് ഒറു പുതിയ വിപ്‌ളവമായിരിക്കും. നിലവിലെ അനൗദ്യോഗിക ചിട്ടികള്‍ക്ക് പകരം കുടുംബശ്രീയുടെ ഔദ്യോഗിക ചിട്ടിയായി ഇത് മാറും.  
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കുള്ള ഒരു ഉല്‍പ്പന്നമാണ് ചിട്ടി. കുറിക്കല്യാണവും കെട്ടുതെങ്ങും പോലെയുള്ള ചിട്ടികള്‍ കേരളത്തിന്റെ പാരമ്പര്യത്തിന് പറയാനുണ്ട്. മന്ത്രി തോമസ് ഐസക് കെഎസ്എഫ്ഇയ്ക്ക് വളരെ നല്ല പിന്തുണയാണ് നല്‍കിവരുന്നത്. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പിന്തുണയാണ് ഒരു പൊതമേഖലാ സ്ഥാപനത്തിന് ഗുണപരമായിട്ടുള്ളത്. പിന്നെ പ്രവാസി കാര്യങ്ങളിലെ എല്‍ഡിഎഫ് നയം ഇതിന് ഉപകരിച്ചിട്ടുണ്ട്. 
അടുത്തതായി ഉള്ള പദ്ധതിയെന്തെന്താല്‍ നോര്‍ക്ക–ചിട്ടി ബന്ധമാണ്. ഇത് ബന്ധിപ്പിക്കുമ്പോള്‍ നോര്‍ക്കയ്ക്ക് പുതുതായി ഒരുപാട് രജിസ്‌ട്രേഷനും ലഭിക്കും. 
കേന്ദ്ര ചിട്ടി നിയമത്തിലെ എല്ലാ നിബന്ധനങ്ങളും അനുസരിച്ചാണ് പ്രവാസിച്ചിട്ടി നടപ്പിലാക്കുന്നത്. കെ എസ് എഫ് ഇ ആരംഭിക്കുന്ന പ്രവാസിച്ചിട്ടിയിലൂടെ പതിനായിരം കോടി രൂപ കിഫിബി യില്‍ എത്തും. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക മുതല്‍ കൂട്ടാകും.

Post your comments