Global block

bissplus@gmail.com

Global Menu

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

കൊച്ചി: രൂപയുടെ മൂല്യം ചരിത്രത്തില്‍ ആദ്യമായി വന്‍ താഴ്ച്ചയില്‍. ഡോളറിന് 70.08 രൂപ എന്ന നിലയിലാണ് മൂല്യം ഇടിഞ്ഞത്. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ 69.93ആയിരുന്നു രൂപയുടെ മൂല്യം.

തുര്‍ക്കിയിലെ കറന്‍സിയായ ലിറയുടെ ഇടിവിനെ തുടര്‍ന്നാണ് രൂപയുടെ മൂല്യം ഇടിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. രൂപയുടെ മൂല്യം 71 ലേക്ക് എത്തുമെന്നാണ് സാമ്പ ത്തിക വിദഗ്ദര്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കും. റിസര്‍വ് ബാങ്ക് ഇടപെട്ടേക്കുംമെന്നാണ് വിവരങ്ങള്‍.

 

 

Post your comments