Global block

bissplus@gmail.com

Global Menu

ബാങ്ക് കുടിശ്ശിക അടയ്ക്കാതെ മുങ്ങാമെന്ന് കരുതല്ലെ...

ന്യൂഡല്‍ഹി ബാങ്ക് വായ്പ കൈപ്പറ്റി രാജ്യം വിടാന്‍ ഒരുങ്ങുന്നവര്‍ക്കെതിരെ നടപടിയുമായി കേന്ദ്രം. വന്‍ തുക ബാങ്കില്‍ നിന്ന് വായ്പയായി കൈപ്പറ്റിയതിനുശേഷം തിരിച്ചടയ്ക്കാതെ ആളുകള്‍ രാജ്യം വിടുന്ന സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്ക് വിലങ്ങിടാന്‍ കേന്ദ്രം നടപടിയെടുക്കുന്നത്.

50 കോടി രൂപയ്ക്കു മുകളില്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ക്ക് ഇനി വിദേശ യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. ഇത്തരത്തില്‍ വായ്പയെടുക്കുന്നവര്‍ക്ക് മുന്‍കൂര്‍ അനുവാദം കൂടാതെ രാജ്യത്ത് നിന്ന് പുറത്ത് പോകാന്‍ കഴിയാത്ത നടപടികള്‍ക്കാണ് സര്‍ക്കാര്‍ തയ്യാറാകുന്നത്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ് കുമാര്‍ അദ്ധ്യക്ഷനായ സമിതിയുടെതാണ് ഈ ശുപാര്‍ശ.

Post your comments