Global block

bissplus@gmail.com

Global Menu

ഗോ എയറില്‍ പോകാം വെറും 1,099രൂപയ്ക്ക്

ടിക്കറ്റ് നിരക്കുകളില്‍ വമ്പന്‍ ഓഫ‍‍റുമായി ഇന്ത്യയിലെ പ്രമുഖ എയര്‍ലൈനായ ഗോ എയര്‍. 1,099രൂപയുടെ വിമാന ടിക്കറ്റാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ​ഗോ ജിആ‍ര്‍8 ഫെസ്റ്റിവല്‍ സെയിലിന്റെ ഭാ​ഗമായാണ് ഓഫ‍ര്‍ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കുന്നത്.

പത്തുലക്ഷത്തോളം സീറ്റുകളാണ് ഓഫ‍ര്‍ നിരക്കില്‍ വില്‍ക്കുന്നത്. ഓഗസ്റ്റ് നാലിന് ആരംഭിച്ച ടിക്കറ്റ് വില്‍പ്പന ഒന്‍പതിന് അവസാനിക്കും. ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കാണ് ഈ നിരക്ക് ബാധകമാകുന്നത്.

പേടിഎം വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് ശതമാനം എക്‌സ്ട്രാ ക്യാഷ് ബാക്കും ലഭിക്കും. 250 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കാനുള്ള അവസരമാണ് ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ജെറ്റ് എയര്‍വെയ്സില്‍ ടിക്കറ്റുകള്‍ക്ക് 30 ശതമാനം ഡിസ്കൗണ്ട് നല്‍കുന്നുണ്ട്. യുറോപ്പ് ഓണ്‍ സെയില്‍ സ്കീമിന് കീഴിലാണ് കമ്ബനി ടിക്കറ്റുകള്‍ക്ക് 30 ശതമാനം കിഴിവ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2018 ഓഗസ്റ്റ് 17 വരെ ഡിസ്കൗണ്ട് നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

ഗോ എയര്‍ വെബ്‌സൈറ്റിലൂടെയോ, മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 3000രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. മിന്ത്ര ആപ്പിലൂടെയുള്ള ബുക്കിംഗുകളില്‍ 750 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

ഡല്‍ഹി, ഗോവ, ബംഗളൂരു, ശ്രീനഗര്‍, ലക്‌നൗ, മുംബൈ അടക്കം 23 ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന ഗോ എയര്‍ നിലവില്‍ ആഴ്ചയില്‍ 1,544ലധികം ഫ്‌ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

Post your comments