Global block

bissplus@gmail.com

Global Menu

കേരള ഗ്രാമീണ്‍ ബാങ്ക് ഈ സാമ്പത്തിക വര്‍ഷം 17400 കോടി രൂപ വായ്പ നല്‍കും

കേരള ഗ്രാമീണ്‍ ബാങ്ക് ഈ സാമ്ബത്തിക വര്‍ഷം 17400 കോടി രൂപ വായ്പ നല്‍കും. ഇതില്‍ 12400 കോടി കാര്‍ഷിക മേഖലയ്ക്കായിരിക്കുമെന്ന് ചെയര്‍മാന്‍ നാഗേഷ് ജി വൈദ്യ അറിയിച്ചു. ഈ വര്‍ഷം ബാങ്കിന്റെ മൊത്തം പണമിടപാട് 35500 കോടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ മൊത്തം ഇടപാട് 31658 കോടി രൂപ കവിഞ്ഞിരുന്നു. ഈ വര്‍ഷം 10 പുതിയ ശാഖകള്‍ തുറക്കും. ഇതോടു കൂടി മൊത്തം 640 ശാഖകളാകും. 6500 സ്വയം സഹായ സംഘങ്ങള്‍ക്കും 4000 ജോയിന്റ് ലൈബലിറ്റി ഗ്രൂപ്പുകള്‍ക്കും ഈ വര്‍ഷം വായ്പയനുവദിക്കും.

Post your comments