Global block

bissplus@gmail.com

Global Menu

വോള്‍വോ XC40

വോള്‍വോയുടെ ചെറു എസ്യുവി വോള്‍വോ XC40 വിപണിയിലേക്ക്.  വോള്‍വോ നിരയില്‍ XC40യ്ക്ക് താഴെയാണ് XC40 യുടെ സ്ഥാനം. XC40 യുമായുള്ള സാമ്യതകള്‍  XC40 യിലുമുണ്ട്. XC40,  XC40 മോഡലുകളില്‍ നിന്നുള്ള ഫീച്ചറുകള്‍ XC40 യിലുണ്ട്. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പാനരോമിക് സണ്‍റൂഫ്, 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഇവ വോള്‍വോ ണഇ40 യുടെ സവിശേഷതകളാണ്. ആപ്പിള്‍ കാര്‍പേ്‌ള, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ വാഹനത്തിലുണ്ട്. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇഎസ്പി പോലുള്ള ഫീച്ചറുകളും ണഇ40യിലുണ്ട്. വോള്‍വോയുടെ വില കുറഞ്ഞ എസ് യു വികളിലൊന്നാണ് എക്സ് സി 40.

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 187 bhp കരുത്തും 400 ങശ  ടോര്‍ക്കും പ്രദാനം ചെയ്യുന്നു. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷയയുടെ കാര്യത്തിലും വാഹനം മുന്നിട്ടു നില്‍ക്കുന്നു. പ്രീമിയം ലെതറിലാണ് ഇന്റീരിയറിലെ ഘടകങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ത്രീസ്പോക് മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ് വീലാണ്. പൈലറ്റ് അസിസ്റ്റ് സിസ്റ്റം, റണ്‍ ഓഫ് റോഡ് പ്രൊട്ടക്ഷന്‍, ക്രോസ് ട്രാഫിക് അസിസ്റ്റ്, എബിഎസ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ നല്‍കിയിട്ടുണ്ട്. വോള്‍വോ ണഇ40 പ്രീ–ബുക്കിംഗ് കമ്പനി തുടങ്ങി. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഇവിടെ ഏകദേശം 40 ലക്ഷത്തിനുള്ളിലായിരിക്കും വില. കൃത്യമായ വില അവതരണവേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കുകയുള്ളൂ.

Post your comments