Global block

bissplus@gmail.com

Global Menu

Daily Fish; As Good As Live

1960–കളുടെ അവസാനത്തില്‍ മത്സ്യവ്യവസായം ഒരു അടുക്കും ചിട്ടയും ഇല്ലാതെ നീങ്ങിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ബേബി മറൈന്‍ മത്സ്യവ്യവസായത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. കടലില്‍ നിന്നും മത്സ്യങ്ങള്‍ ശേഖരിക്കാന്‍ വളരെ കുറച്ച് വള്ളങ്ങള്‍ മാത്രമാണ് ബേബി മറൈന് സ്വന്തമായി ഉണ്ടായിരുന്നത്. 1969ല്‍ തീര്‍ത്തും സാധാരണരീതിയില്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ തുടക്കമിട്ട വ്യവസായം ഇന്നും വളരെ സജ്ജീവമായി പ്രവര്‍ത്തനം തുടരുന്നു. 

ഇന്ത്യയുടെ ഏറ്റവും നീളമുളള തീരരേഖയ്ക്കു കുറുകെ മത്സ്യവ്യവസായം വര്‍ദ്ധിപ്പിച്ച് മുഴുവന്‍ സാധ്യതകളും ഉപയോഗിക്കുക എന്നതായിരുന്നു ബേബി മറൈയ്‌നിന്റെ ഉദ്ദേശം. 1977ല്‍ കയറ്റുമതി മേഖലയില്‍ ദീര്‍ഘദൂരം മുന്നോട്ടേക്ക് കുതിച്ച കമ്പനി കേരള കടല്‍തീരങ്ങളില്‍ നിന്ന് മുംബൈ, കര്‍ണാടക, തമിഴ്‌നാട് എന്നീ ഇടങ്ങളിലേക്ക് വ്യവസായം വീപുലികരിച്ചു.

ഇന്ന് കയറ്റുമതി മേഖലയില്‍ 40 വര്‍ഷത്തിലേറെ പൂര്‍ത്തിയായ ബേബി മറൈന്‍ വെഞ്ചേഴ്‌സിന് ആഗോള മത്സ്യമേഖലയില്‍ തന്നെ തങ്ങളുടേതായ സ്ഥാനമുണ്ട്. ആസ്േ്രടലിയ, സൗത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ, ജപ്പാന്‍, സൗത്ത് അമേരിക്ക, യു.എസ്എ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ബേബി മറൈന്‍ മത്സ്യങ്ങള്‍ കയറ്റുമതി ചെയ്യാറുള്ളത്.  BRC (ബ്രീട്ടിഷ് റീട്ടെയില്‍ കണ്‍സോഷ്യം),I.F.S (ഇന്ത്യന്‍ നാഷണല്‍ ഫുഡ് സ്റ്റാന്‍ഡേര്‍ഡ്), F.S.S.A.I (ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഔഫ് ഇന്ത്യ) എന്നിവയുടെ അംഗീകാരം ലഭിച്ച ബേബി മറൈന്‍ H.A.C.C.P യുടെ (ഹസാഡ് അനലിസ്റ്റ് ആന്റ് ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ പോയിന്റ്) ചട്ടങ്ങളും കൃത്യമായി പാലിക്കാറുണ്ട്. 2016 ല്‍ ആണ് ബേബി മറൈന്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്‌റ്റോറായ ഡെയ്‌ലി ഫിഷിന് രൂപം കൊടുത്തത്.

 

ഡെയ്‌ലി ഫിഷിനു പിന്നിലുളള ആശയം.

ഇന്ത്യയുടെ ഏറ്റവും നീളമുളള തീരരേഖയ്ക്കു കുറുകെ മത്സ്യവ്യവസായം വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ തന്നെ കേരളത്തിലെ പ്രമുഖ ഫീഷറിസ് കമ്പനികളില്‍ ഒന്നായി മാറിയ ബേബി മറൈന്‍ വെഞ്ചേഴ്‌സ് മഹാരാഷ്ര്ട, കര്‍ണാടക, തമിഴ്‌നാട്, തുടങ്ങിയ  സംസ്ഥാനങ്ങളിലേക്കും വ്യവസായം വീപുലീകരിച്ചു. സ്വന്തം രാജ്യത്തിലുളള ഭക്ഷണ പ്രേമികള്‍ക്ക് നല്ല മീന്‍ എത്തിച്ചു കൊടുക്കുക എന്ന ചിന്തയാണ് ഡെയ്‌ലി ഫിഷ് എന്ന ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റ്‌റ്റോറിന് രൂപം നല്‍കിയത്. Metro Cash & Carry of germany, Auchan of France, Carrefour പോലുള്ള ആഗോള ഡീലര്‍മാരെ പോലെ ഉന്നത നിലവാരത്തിലുളള പാചകം ചെയ്യാന്‍ സജ്ജമായ സമുദ്രോല്‍പന്നങ്ങളാണ് ഡെയ്‌ലി ഫിഷ് നല്‍കുന്നത്. എല്ലായ്‌പ്പോഴും വൈവിധ്യമാര്‍ന്ന സമുദ്രോല്‍പന്നങ്ങള്‍ നല്‍കും എന്നതാണ് ഡെയ്‌ലി ഫിഷിന്റെ മറ്റൊരു മേന്മ. 

ഏറ്റവും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന ബേബി മറൈന്‍ വെഞ്ചേഴ്‌സിന്റെ  പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ വളരെ സമര്‍ത്ഥരായ തൊഴിലാളികളുണ്ട്. തുടക്കം മുതല്‍ ഉപഭോക്താക്കളിലേക്ക് സമുദ്രോല്‍പന്നങ്ങള്‍ എത്തിച്ചുകൊടുക്കുന്നതു വരെ സുരക്ഷാമാനണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. ഇതോടൊപ്പം മികച്ച ഗതാഗത സംവിധാനങ്ങളും ധാര്‍മികമായ വിപണന പ്രവര്‍ത്തനങ്ങളും ചേര്‍ന്നപ്പോള്‍ വിശ്വസ്തരായ ഉപഭോക്താക്കളെ ഡെയ്‌ലി ഫിഷിന് നേടിയെടുക്കാനായി.

 

ഒരു സാധാരണ വ്യക്തി എങ്ങനെയാണ് ഡെയ്‌ലി ഫിഷ് ഓര്‍ഡര്‍ ചെയ്യേണ്ടത് ?

ഡെയ്‌ലി ഫിഷ് വെബ് സൈറ്റ്, മൊബൈല്‍ ആപ്പ്, കോള്‍ സെന്റര്‍ എന്നിവയിലൂടെ 'ഡെയ്‌ലി ഫിഷ്'ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. കോള്‍ഡ് ചെയ്ന്‍ പ്രോസസിലൂടെ മത്സ്യത്തിന്റെ ഗുണനിലവാരം ഒട്ടും ചോര്‍ന്നു പോകാതെയാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

 

ഒരു ഉപഭോക്താവിന് ഓര്‍ഡര്‍ നല്‍കാന്‍ 3 വ്യത്യസ്ത സംവിധാനങ്ങളാണുള്ളത്.

1. w.w.w.dailyfish.in

2. daily fish India app

3. call centre [ 8 am – 8 pm]

കാറ്ററിംഗ്, റെസ്റ്റോറന്റുകളില്‍ നിന്ന് ബള്‍ക്കായി ഓഡര്‍റുകള്‍ ഏറ്റെടുക്കാന്‍ ഡെയ്‌ലി ഫിഷിന് സാധിക്കുമോ?

കേരളം, മംഗലാപുരം, ബാംഗ്‌ളൂര്‍, കൂര്‍ഗ്ഗ്, എന്നിവിടങ്ങളിലെല്ലാം സാന്നിദ്ധ്യം ഉറപ്പാക്കി ഞങ്ങള്‍ വിവിധ സ്ഥാപനങ്ങള്‍ക്കും സമുദ്രോല്‍പന്നങ്ങള്‍ എത്തിച്ചു കൊടുക്കാറുണ്ട്. ഇതുവരെ 1140 റസ്റ്റോറന്റുകളും 251 കാറ്ററേഴ്‌സുകളും ഉപഭോക്താക്കള്‍ക്കായി നിലവിലുണ്ട്.

ഉപഭോക്താക്കളുടെ പിന്തുണ, ഡെലിവറി ടൈം, ശുദ്ധത നിലനിര്‍ത്തുന്നതിനു പിന്നിലുളള സങ്കേതികത എന്നിവയെ പറ്റി.

ഡെയ്‌ലി ഫിഷ് എന്ന ഓണ്‍ലൈന്‍ സീഫുഡ് സ്റ്റോര്‍ ഉപഭോക്താക്കള്‍ നാല് വൃത്യസ്ഥ സമയപരിധികളില്‍ സമുദ്രോല്‍പന്നങ്ങള്‍ എത്തിച്ചു കൊടുക്കും. ഉപഭോക്താക്കള്‍ക്ക് പണം നല്‍കാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്. ഡീല്‍ ഓഫ് ദി ഡെ, റഫറല്‍ പ്രോഗ്രാംസ് തുടങ്ങിയ പ്രചാരണ പരിപാടികളിലുടെ മികച്ച ഓഫറുകളും ഉപഭോക്താക്കള്‍ക്ക് നേടാവുന്നതാണ്.

പൂര്‍ണമായും തൃപ്തികരമായ അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് ഡെയ്‌ലി ഫിഷ് നല്‍കുന്നത്. ലോകോത്തര പ്രക്രിയയായ കോള്‍ഡ് ചെയ്ന്‍ പ്രോസസിലൂടെ യാണ് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നത്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന സമുദ്രോല്‍പന്നങ്ങള്‍ യാഥാര്‍ത്ഥ അളവില്‍ തന്നെയാണ്  ഡെയ്‌ലി ഫിഷ് നല്‍കുന്നത്. ഫാക്ടറികളില്‍ വച്ചു തന്നെ മത്സ്യങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഡെയ്‌ലി ഫിഷിന്റെ ഉത്പ്പന്നങ്ങളില്‍ ഉറച്ചവിശ്വാസമാണ്.

ഡെയ്‌ലി ഫിഷിന്റെ വിജയത്തിനു പിന്നിലുളളവര്‍.

ഉപഭോക്താക്കള്‍ക്ക് മികച്ച ഭക്ഷ്യ അനുഭവം നല്‍കാന്‍ നിരന്തരം പരിശ്രമിക്കുന്ന മികച്ച ടീമാണ് ഡെയ്‌ലി ഫിഷിനുള്ളത്. വിദഗ്ദരായ ഈ ടീം തന്നെയാണ് ഡെയ്‌ലി ഫിഷിന്റെ വിജയത്തിനു പിന്നില്‍.

ബിസിനസ് സ്ട്രാറ്റെജിയിലും ബ്രാന്‍ഡ് ബില്‍ഡിംഗിലും അതിയായ പ്രാഗല്‍ഭ്യമുള്ള അലക്‌സ് കെ തോമസാണ് ഡെയ്‌ലി ഫിഷിന്റെ എംഡിയും മെന്ററും. ലോകത്തിലെ ഏറ്റവും വലിയ ഞണ്ടിറച്ചി കയറ്റുമതിക്കാരായ ഫിലിപ്പ് ഫുഡിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന അദ്ദേഹം 11 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് ബേബി മറൈനില്‍ ചീഫ് സ്ട്രാറ്റെജി ഓഫീസറായി തുടക്കമിടുന്നത്. മത്സ്യ വ്യാപാര മേഖലയിലെ അദ്ദേഹത്തിന്റെ പരിജ്ഞാനം ബേബി മറൈന് ആഗോള കടല്‍മത്സ്യ മേഖലയില്‍ തന്നെ പുതിയൊരു തുടക്കമാണ് സമ്മാനിച്ചത്. കൂടാതെ,

രാജേഷ് എസ്– വൈസ് പ്രസിഡന്റ് (സെയില്‍സ്)

സുബ്രഹ്മണ്യന്‍ എസ്– കസ്റ്റമര്‍ സര്‍വീസ്

കിഷോര്‍ കുമാര്‍ ഡി– കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് & ലോയല്‍റ്റി

അനൂപ് മോഹന്‍– ബിസിനസ് ഫിനാന്‍സ്

ജോഫി ജോസ്– ക്വാളിറ്റി, ഫുഡ് സേഫ്റ്റി & പാക്കേജിംഗ്

എന്നിവരും ഡെയ്‌ലി ഫിഷിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

ഡെയ്‌ലി ഫിഷ് എങ്ങിനെ സമാന മേഖലയിലുള്ള മറ്റു കമ്പനികളില്‍ നിന്നും വ്യത്യസ്ഥമാകുന്നു?

കടലില്‍ നിന്നും പിടിച്ച് നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തുന്നതുവരെ, മീനിന്റെ താപനില +4.0 ഡിഗ്രിയില്‍ താഴെ സൂക്ഷിച്ച് ബാക്ടീരിയകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന 7 സ്റ്റെപ്പുകളുള്ള കോള്‍ഡ് ചെയ്ന്‍ പ്രോസസ് തന്നെയാണ് ഡെയ്‌ലി ഫിഷിനെ മറ്റു കമ്പനികളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. കോള്‍ഡ് ചെയ്ന്‍ പ്രോസസിന്റെ 7 സ്‌റ്റെപ്പുകള്‍ ചുവടെ ചേര്‍ക്കുന്നു.

നേരിട്ട് വാങ്ങുന്ന മത്സ്യം

49 വര്‍ഷങ്ങളായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നിന്നും നേരിട്ടാണ് ഞങ്ങള്‍ മത്സ്യം വാങ്ങുന്നത്. ഈ മത്സ്യം അത്യാധുനിക ടെംപറേച്ചര്‍ റെക്കോര്‍ഡറുകള്‍ ഉപയോഗിച്ച് പരിശോധിച്ചതിനു ശേഷം +4.4 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള ഗുണമേന്മയുള്ള മത്സ്യങ്ങള്‍ മാത്രം ഞങ്ങള്‍ തെരഞ്ഞെടുക്കുന്നു. 

ഫാക്ടറിയിലേക്ക്

ഉടന്‍ തന്നെ ഹാര്‍ബറിനടുത്തുള്ള ഞങ്ങളുടെ ശീതീകരണ ഫാക്ടറികളിലേക്ക് ഈ മത്സ്യങ്ങള്‍ എത്തിക്കുന്നു. പെട്ടെന്ന് എത്തിക്കുന്നതിലൂടെ മത്സ്യത്തില്‍ ബാക്ടീരിയ പെരുകുന്നത് തടയുവാനും മത്സ്യത്തിന്റെ ഗുണമേന്മ നിലനിര്‍ത്തുവാനും സാധിക്കുന്നു. 

താപനില നിലനിര്‍ത്തുന്നു

മുഴുവനായും ശീതീകരിച്ച പ്രോസസിംഗ് ഫാക്ടറിയാണ് ഡെയ്‌ലി ഫിഷിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിനാല്‍ മത്സ്യത്തിന്റെ ടെംപറേച്ചര്‍ +4.4 ഡിഗ്രിയായിതന്നെ നിലനിര്‍ത്തുവാന്‍ കഴിയുന്നു. 

താപനില –18 ഡിഗ്രിലേക്ക്

മത്സ്യത്തിന്റെ ടെംപറേച്ചര്‍ –18 ഡിഗ്രി തണുപ്പിലേക്ക് എത്തിക്കുക എതാണ് അടുത്ത ഘട്ടം. ഇതിനായി ഇറക്കുമതി ചെയ്ത പ്രത്യേകതരം ഫ്രീസറുകളാണ് ഉപയോഗിക്കുന്നത്. മത്സ്യത്തിന്റെ –40 ഡിഗ്രിയില്‍ തണുപ്പിക്കുന്നത് വഴി ഉള്‍ഭാഗം –18 ഡിഗ്രിയില്‍ എത്തിക്കുവാനും ഇതിലൂടെ ബാക്ടീരിയയുടെ വളര്‍ച്ചയെ തടയുവാനും ഈ ഘട്ടത്തിലൂടെ സാധിക്കുന്നു. 

ഡെയ്‌ലി ഫിഷ് ഹബ്ബുകളിലേക്ക്

വിതരണത്തിന് തയ്യാറായ ഈ മത്സ്യം ശീതീകരിച്ച ട്രക്കുകളില്‍ ഡെയ്‌ലി ഫിഷിന്റെ വിവിധ ഹബ്ബുകളിലേക്ക് കൊണ്ടുവരുന്നു. മത്സ്യത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്ന ടെസ്റ്റുകള്‍ക്ക് ശേഷം ഗുണങ്ങള്‍ നഷ്ടപ്പെടുത്താതെ ന്നെ ഈ മത്സ്യം സൂക്ഷിക്കുന്നു.

'പവര്‍' ഫുള്‍ ഹബ്ബുകള്‍

വൈദ്യുതി തകരാര്‍ സംഭവിക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ഓട്ടോ ബാക്ക് അപ് ജെനറേറ്ററുകളാണ് ഡെയ്‌ലി ഫിഷ് ഹബ്ബുകളുടെ പ്രധാന സവിശേഷത. മത്സ്യത്തിന്റെ ഉള്‍ഭാഗത്തെ തണുപ്പ് നിലനിര്‍ത്തിക്കൊണ്ട് മത്സ്യം കേടുകൂടാതെ സംരക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. 

സ്‌പെഷ്യല്‍ ഡെലിവറി ബാഗ്

വിതരണത്തിന് തയ്യാറായ ഡെയ്‌ലി ഫിഷിന്റെ മത്സ്യങ്ങള്‍ നിങ്ങളുടെ വീടുകളില്‍ എത്തുന്നത് 5 മണിക്കൂര്‍ വരെ മത്സ്യത്തിന്റെ തണുപ്പ് നിലനിര്‍ത്താന്‍ സാധിക്കുന്ന ബാഗുകളിലാണ്. പ്രത്യേക രീതിയില്‍ ഡിസൈന്‍ ചെയ്ത ഈ ബാഗുകളില്‍ ടെംപറേച്ചര്‍ റെക്കോര്‍ഡറുകളുമുണ്ട്.

ഭാവി പദ്ധതികള്‍

ദക്ഷിണേന്ത്യയിലെ 10 പ്രധാന നഗരങ്ങളിലേക്ക് ഡെയ്‌ലി ഫിഷിന്റെ പ്രവര്‍ത്തന ശൃംഖല വ്യാപിപ്പിക്കുകയാണ് ഡെയ്‌ലി ഫിഷിന്റെ പ്രധാനപദ്ധതി. ഒപ്പം, കോയമ്പത്തൂര്‍, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളില്‍ ഉടന്‍ തന്നെ സ്റ്റോറേജ് ഹബ്ബുകളും സ്ഥാപിക്കും. ഇതിലൂടെ 2019ഓടുകൂടി ഉപഭോക്താക്കളുടെ ഒരു അഭിവാജ്യഘടകമായി ഡെയ്‌ലി ഫിഷിനെ മാറ്റുകയാണ് ലക്ഷ്യമിടുന്നത്.

 

 

 

Post your comments