Global block

bissplus@gmail.com

Global Menu

സഫലമീയാത്ര

ലിസി സമ്പത്ത്

ഭഗവാന്‍ വിളിക്കുമ്പോള്‍ മാത്രമേ പോകാന്‍ കഴിയൂ എന്ന് വടക്കേ ഇന്ത്യക്കാര്‍ വിശ്വസിക്കുന്ന പുണ്യക്ഷേത്രങ്ങളിലൊന്നാണ് കേദാരനാഥ്. ഭഗവാന്‍ ശിവന്റെ ക്ഷേത്രം. യാത്ര തിരിച്ചാലും ദര്‍ശനം നടത്തിയതിനുശേഷം മാത്രമേ യാഥാര്‍ത്ഥ്യമായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നിടം. പറഞ്ഞുകേള്‍ക്കുന്നതിന്റെ ഭീകരതയല്ല അനുഭവിച്ചറിയുമ്പോള്‍. യാത്രയിലുടനീളം പേടി വിട്ടുമാറാതെ നമ്മെ പിന്തുടരും. ഓരോ വളവും തൂങ്ങി, റോഡിലേക്ക് പകുതി ടണല്‍ പോലെ നില്‍ക്കുന്ന പാറക്കൂട്ടങ്ങളും റോഡിനെ മുറിച്ച് ഒഴുകുന്ന മഞ്ഞുരുകി വരുന്ന മലവെള്ളവും ഏതുസമയവും ഇടിഞ്ഞുവീഴുന്ന മണ്ണും താഴെ കുത്തിയൊഴുകുന്ന ഗംഗ മുകളിലേക്കെത്തുമ്പോള്‍ ഭാഗീരഥി, അളകനന്ദ പിന്നെ പേരറിയാത്ത നിരവധി കുത്തൊഴുക്കുകളും വെള്ളച്ചാട്ടങ്ങളും, വീശിയടിക്കുന്ന തണുത്ത കാറ്റും, ഇരുവശങ്ങളിലും എപ്പോള്‍ വേണമെങ്കിലും ചേര്‍ത്തു വച്ചാല്‍ ചേര്‍ന്ന് ഒരു പര്‍വ്വതം ആകാന്‍ കഴിയുന്ന പോലെ രണ്ടായി കീറിയ വന്‍ പാറ  നിറഞ്ഞ പര്‍വ്വതശിഖരങ്ങള്‍. ഇടയില്‍ കിലോമീറ്റര്‍ താഴ്ചയില്‍ ഗംഗാനദി. പര്‍വ്വതങ്ങള്‍ക്ക് വെള്ളി  നിറമാര്‍ന്ന പറ്റെ വെട്ടിയ തിളങ്ങുന്ന മഞ്ഞുമുടി. പ്രകൃതി ശിവതാണ്ഡവം ആടിനില്‍ക്കുന്ന പ്രതീതി. യാത്രയുടെ ആദ്യം എന്റെ മനസ്‌സിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പഠിച്ച ജിയോളജി ഒക്കെ ഓര്‍ത്തെടുത്ത് അടുക്കി വച്ചിരിക്കുന്ന സേ്‌ളറ്റുകളായിരുന്നു ആദ്യത്തെ വിസ്മയം. സെഡിമന്റ റോക്കുകള്‍ക്ക് ഏറ്റവും വലിയ ഉദാഹരണം. അപ്പോള്‍ തോന്നി വലിയ നദി ഒഴുകിയിരുന്നോ എന്ന്. ഒപ്പം തന്നെ വളരെ ലൂസായ മണ്ണും ഉരുളന്‍ പാറകളും. ഹിമാലയം സമുദ്രത്തില്‍ നിന്നും പൊങ്ങി വന്നതാണെന്നാണ് ഒരു വാദം. അതു ശരിവയ്ക്കുന്ന പല കാഴ്ചകളും നമുക്ക് കിട്ടും. കുറച്ചു കഴിഞ്ഞപ്പോള്‍ പാറ രണ്ടായി വിണ്ടു കീറി മാറിയതുപോലുള്ള പര്‍വ്വതങ്ങള്‍ ഇടയ്ക്കു ഗംഗ. ഇസഷര്‍യഷഫഷര്‍ദവ പഴയബര്‍  ആണോ എന്നു തോന്നും. പിന്നെക്കാണുന്ന പാറകളെല്ലാം നല്ല ഉറപ്പുള്ള, യഭഷയസന്റ ഴസനലറ   അതായത് അഗ്‌നിപര്‍വ്വത ലാവ ഉറഞ്ഞുണ്ടായ പാറക്കൂട്ടങ്ങള്‍. അതിശയിപ്പിച്ച കാഴ്ച ഒരു പാറക്കീറില്‍ തന്നെ സീബ്രയുടെ പോലുള്ള ഡിസൈന്‍ കാണാന്‍ കഴിഞ്ഞു എന്നുള്ളതാണ്.

ഇത്രയുമെഴുതിയപ്പോഴാണ് എനിക്ക് തന്നെ ഈ വെക്കേഷന്‍ യാത്ര പോകാന്‍ കഴിയുമോ എന്ന് സംശയമുള്ള സമയത്താണ് ടിക്കറ്റെടുത്തതുകൊണ്ടു മാത്രം യാത്ര മാറ്റി വയ്ക്കാതെ വന്നത്. കടുത്ത സൈനസൈറ്റീസ് കാരണം യാത്ര ഒഴിവാക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് വകവയ്ക്കാതെയാണ് പുറപ്പെട്ടത്. ഭഗവാന്റെ വിളിയെന്ന് വിശ്വസിക്കേണ്ടി വരും.

പാര്‍ലമെന്ററി കമ്മിറ്റിയുടെ ഭാഗമായതിനാല്‍ സന്ദര്‍ശനം ബാക്കിയുള്ള നൂലാമാലകളെല്ലാം എളുപ്പത്തില്‍ നടക്കും. കേദാര്‍നാഥിനടുത്തേക്ക് റോഡുമാര്‍ഗ്ഗം പോകാന്‍ കഴിയില്ല. അവസാനത്തെ 20 കിലോമീറ്റര്‍ മല നടന്നു കയറണം അല്ലെങ്കില്‍ ഹെലികോപ്റ്റര്‍ പോകും. 20 മിനിറ്റ് യാത്ര. ഒരു മനുഷ്യന്‍ ചുമക്കുന്ന ഒരു തരം തേയില കൊളുന്ത് നുള്ളുന്ന മനുഷ്യരുടെതു പോലുള്ള കുട്ടയില്‍ നമുക്കു പോകാം. അതുമല്ലെങ്കില്‍ ഡോളി (4 പേര്‍ ചുമക്കുന്നത്), കുതിര, കഴുത എന്നീ മൃഗങ്ങള്‍ കയറി ഒക്കെ കേദാര്‍നാഥിലെ ശിവനെ കാണാന്‍ പോകാം. ഹെലികോപ്റ്ററില്‍ കയറിയാലും അനസാന അര കിലോമീറ്റര്‍ നടക്കണം. ജീവിതത്തില്‍ ഇനി ഒരു ഹെലികോപ്റ്റര്‍ യാത്ര ചെയ്യാനിടയാക്കരുതേ എന്നുള്ള ഒരു പ്രാര്‍ത്ഥന മാത്രം ബാക്കിവച്ചുകൊണ്ട് അത്യന്തം പേടി നിറഞ്ഞ യാത്ര ഇനിയും മനസ്‌സില്‍ നിന്നു മായാതെ നില്‍ക്കുന്നു. അങ്ങോട്ടു പോകുമ്പോള്‍ നല്ല കാലാവസ്ഥയായിരുന്നു. എന്നാലും വെറും 4 പേര്‍ക്കിരിക്കാവുന്ന ഹെലികോപ്റ്റര്‍  ഭാരം നോക്കി മോനെക്കൂടി കയറ്റി. അങ്ങനെ അഞ്ചുപേര്‍. ചേട്ടന്‍ പൈലറ്റിനരികില്‍ കൈയ്യനക്കാന്‍ പറ്റാതെ. എന്റെ മുന്നില്‍ 80 വയസ്‌സുള്ള എംപിയും ഭാര്യയും. അവര്‍ രണ്ടുപേരും കൈ കോര്‍ത്ത് ഓംനമ:ശിവായ ചൊല്ലിക്കൊണ്ടിരുന്നു. അപ്പോള്‍ മോന്‍ മാത്രം പേടിയില്ലാതെ പറഞ്ഞു വീണാല്‍ ലെപ്പേര്‍ഡിന്റെ ഇന്ന് കുല്‍ഫി കിട്ടും എന്ന്. കേട്ടിട്ട് ചിരിക്കണോ കരയണോ എന്നറിയാതെ ഞാന്‍ ആനിമേറ്റഡ് സിനിമകളിലെ ഒരു കഥാപാത്രമായി മാറിയതുപോലെ. രണ്ടു പര്‍വ്വതങ്ങളുടെ ഇടയിലൂടെ അത് കേദാര്‍നാഥില്‍ കൊണ്ടിറക്കി. ആയിരക്കണക്കിന് ആളുകള്‍ ഇടതടവില്ലാതെ ഹെലികോപ്റ്ററില്‍ യാത്രചെയ്യുകയാണ്. ഏറ്റവും രസം ഏതു സമയത്തും യാത്ര കാന്‍സല്‍ ആകാം. ഒരു മഴ മതി

കേദാര്‍നാഥ് ഇപ്പോള്‍ വെട്ടിയുണ്ടാക്കിയതുപോലെ തോന്നും. അമ്പലമൊഴിച്ച് ബാക്കി ഭാഗങ്ങള്‍ മുഴുവനും 2015 ലെ മേഘവിസ്‌ഫോടനത്തില്‍ എല്ലാം ഒലിച്ചുപോയി. പുതിയ ടെന്റുകളും ചെറിയ ടാര്‍പ്പവിരിച്ച കടകളും പുതിയ നടപ്പാതകളും ഒക്കെയുണ്ട്.. കൂട്ടത്തില്‍ നടക്കാന്‍ കഴിയാത്തവര്‍ക്ക് സൗകര്യമൊരുക്കുന്ന പലതരത്തിലുള്ള ഡോളികളും. 80 വയസ്‌സുള്ള എംപിയെ ഡോളിയില്‍ കയറ്റി ഞങ്ങളെല്ലാം പതുക്കെ നടന്നു. കാറ്റും തണുപ്പും ഒക്കെ എന്നെ കുറച്ചു തളര്‍ത്തി. സ്വറ്ററുകളും ജാക്കറ്റുകളും ആവശ്യത്തിലധികം ഇട്ടിട്ടുണ്ട്. എന്നിട്ടും തണുത്ത കാറ്റ് തൊട്ടു പുറകിലെ മഞ്ഞുമലയില്‍ നിന്നു വരുന്നതിനെ തടയുവാന്‍ ഒരു സ്വറ്ററിനും കഴിയില്ല.

അമ്പലം കുറച്ച് നിരന്ന പ്രതലത്തിലാണ്. ഹിമാലയനിരകള്‍ അമ്പലത്തിനു തൊട്ടു പിന്നില്‍ അതിഭീകരമായൊരു രൂപം 20 മീറ്റര്‍ നീളവും പത്തുമീറ്റര്‍ ഉയരവും ഏകദേശം ദീര്‍ഘചതുരാകൃതിയില്‍. അതിനു പിന്നില്‍ ഹിമാലയത്തില്‍ നിന്ന് മഞ്ഞുതടാകത്തിന്റെ ഐസുഭിത്തി  പൊട്ടി കുത്തൊഴുക്ക് ഉണ്ടായി വെള്ളം വന്ന വഴി. ഈ വലിയ പാറയില്‍ വെള്ളം വന്ന് ഇരുവശത്തേക്കും ഒഴുകിയതിനാല്‍ നടുക്കു നിന്ന അമ്പലത്തിനുമാത്രം ഒരു കേടുപാടും ഉണ്ടായില്ല. 3 നില കെട്ടിടങ്ങള്‍ നിമിഷനേരം കൊണ്ട് പത്തുകിലോമീറ്റര്‍ താഴെ വെള്ളത്തിനടിയിലായെങ്കില്‍ എന്തുമാത്രം വെള്ളം ഒഴുകിയെന്ന് ചിന്തിക്കാന്‍ കഴിയും. ഭീകരതയും നാശനഷ്ടങ്ങളും അചിന്ത്യമാണ്.

കഷ്ടപ്പാടും നടത്തയും ഒക്കെ മോനെയും തളര്‍ത്തി. തിരിച്ചവനെ 200 രൂപ കൊടുത്ത് ഒരാള്‍ മുതുകില്‍ ചുമക്കുന്ന തേയിലക്കുട്ടയില്‍ കയറ്റി ഹെലിപ്പാടിനരികിലെത്തിച്ചു. അവന്‍ ഇനി ഇത്തരം മലകളിലേക്കാണെങ്കില്‍ വെക്കേഷനു വരുന്നില്ല എന്നു പറഞ്ഞു. താമസിച്ച കുഞ്ഞു സത്രങ്ങളിലൊക്കെ ധദര്‍മ ര്‍ന്‍ധഉം റന്‍ശശയഷഭ ഹസസവഉം തിരക്കി. വെള്ളത്തില്‍ കളിക്കാന്‍ പറ്റാത്തതിന്റെ നീരസം എല്ലായിടത്തും അവന്‍ പ്രകടിപ്പിച്ചു.

യാത്രയിലുടനീളം എന്റെ പഴയ ഗഡ്‌വാള്‍ സുഹൃത്തുക്കളെയെല്ലാം ഞാനോര്‍ത്തുപോയി. ഈ പ്രദേശത്താണല്ലോ അവരൊക്കെ ജീവിച്ചത് എന്ന് ഞാനല്‍ഭുതപ്പെട്ടു. ചരിഞ്ഞ കുന്നു പ്രദേശങ്ങളില്‍ അങ്ങിങ്ങ് കുറച്ച് വീടുകള്‍ കാണാന്‍ കഴിയും. സ്ത്രീകള്‍ കൈകുന്താലികൊണ്ട് കൃഷിപ്പണി ചെയ്യുന്നു. വീടിനു ചുറ്റും ചെറിയ പച്ചപ്പ് കാണാന്‍ കഴിയും. അതല്ലെങ്കില്‍ ഒരു തരം വരണ്ട മണ്ണും കുത്തനെയുള്ള പാറക്കൂട്ടങ്ങളും കൃഷിയൊക്കെ അസാധ്യം. ഇവിടെ പ്രകൃതി 1:2 എന്ന പ്രകൃതിയുടെ ചരിവെന്നും പാലിച്ചിട്ടേയില്ല. വിടുകള്‍ ഒന്നും സുരക്ഷിതമല്ല. ഉറങ്ങി ഉണരുമ്പോള്‍ ഒക്കെ ഒലിച്ചുപോകാം. കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ കിലോമീറുകള്‍ 90 ഡിഗ്രി കുന്നിറങ്ങുകയും കയറുകയും വേണം. വെള്ളം സുലഭമായതിനാലാകണം വൃത്തിയും വെടിപ്പും വ്യക്തിത്വവുമുള്ള കുട്ടികളെ കാണാന്‍ കഴിയും. ഏറ്റവും കുറഞ്ഞത് ഒരാളെങ്കിലും ഓരോ വീട്ടില്‍ നിന്നും ആര്‍മിയില്‍ കാണും. കാരണം ചെറുപ്പത്തിലെ കിട്ടുന്ന ശാരീരിക ക്ഷമത തന്നെ. ഗഡ്‌വാളിലെ ജീവിതവും യാത്രയും കഷ്ടങ്ങള്‍ നിറഞ്ഞതു തന്നെ. ആരും കൃഷി വ്യാവസായികമായി ചെയ്യുന്നില്ല. സ്വന്തം ആവശ്യത്തിന് പച്ചക്കറികളും ഗോതമ്പുമൊക്കെ വിളയിക്കുന്നുണ്ട്. കൃഷിക്കാവശ്യമായ വെള്ളം മലമുകളില്‍ ശേഖരിച്ച് പൈപ്പ് വഴി താഴേക്ക് കൊണ്ടുവരികയാണ്. നമ്മുടെ നാട്ടില്‍ മണ്ണ് കുഴിച്ച് താഴെ നിന്നും വെള്ളം കൊണ്ടു വരുന്നു. ഇവിടെ തിരിച്ചും. എന്തൊരു വിരോധാഭാസം.

ഗംഗാനദി രുദ്ര പ്രയാഗിനു താഴെയാണ് ആ പേരു സ്വീകരിക്കുന്നത്. മുകളില്‍ രണ്ടു നദികളാണുള്ളത്. ഭഗീരഥിയും, അളകനന്ദയും. ഭഗീരഥി ഗംഗോത്രി ഭാഗത്താണ് കേദാരനാഥ്. ഭഗീരഥിയുടെ മോഹിപ്പിക്കുന്ന കോപ്പര്‍ സള്‍ഫേറ്റ് നീലനിറം ഏതൊരാളിന്റെയും മറക്കാനാവാത്ത കാഴ്ചകളിലൊന്നായി നിലനില്‍ക്കും. രുദ്രപ്രയാഗില്‍ രണ്ടു നദികളും യോചിച്ച് ഗംഗയായി ഒഴുകുന്നു. നദികളിലൊക്കെ തന്നെ ശക്തമായ ഒഴുക്കുണ്ട്. ആരും തന്നെ കുളിക്കുന്നതോ തുണി നനയ്ക്കുന്നതോ ആയ കാഴ്ചകളൊന്നും കാണാന്‍ കഴിയില്ല. നദിയിലാരും ഇറങ്ങാറില്ലെന്നര്‍ത്ഥം. നദിയുടെ ഇരുകരകളിലും മുകളില്‍ നിന്നും ഇരുവശങ്ങളില്‍ നിന്നും അടര്‍ന്നു വീണ ഉരുളന്‍ പാറകള്‍ പേടിപ്പെടുത്തുകയും ഏതു നിമിഷവും പതിയിരിക്കുന്ന അപകടം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.

റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ മറുകരയില്‍ ടെറസ് വീടുകള്‍ പുതിയ പെയിന്റടിച്ചതും ചെറുതും വലുതും ഒക്കെ കാണാന്‍ കഴിയും. നിര്‍മ്മാണ സമയത്ത് ദൂരെ റോഡില്‍ സാമഗ്രികള്‍ ഇറക്കി തലച്ചുമടായും കഴുതപ്പുറത്തുമൊക്കെയാണ് എത്തിക്കുന്നത്. പലതും കിലോമീറ്ററുകള്‍ ദൂരത്താണ് റോഡുകള്‍. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണിവിടെ റോഡുകള്‍ കൂടുതലും നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ റോഡിന്റെയും ആയുസ് അടുത്ത ലാന്റ് സ്‌ളൈഡ് വരെയാകുന്നു. ആര്‍ക്കും നിശ്ചയിക്കാന്‍ കഴിയില്ല, അടുത്ത നിമിഷം എന്താണ് പ്രകൃതി കരുതിയിരിക്കുന്നതെന്ന് മുകളിലേക്ക് കയറുംതോറും വെളിയിലേക്ക് നോക്കിയാല്‍ പേടിച്ച് മരിച്ചുപോകുമെന്ന് തോന്നും. മരണം മുഖാമുഖം കാണാതെ ആര്‍ക്കും യാത്ര പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. 

ദര്‍ശനം കഴിഞ്ഞപ്പോള്‍ 1 മണി. ഹെലിപ്പാടില്‍ ഓടിയെത്തി. ഉച്ചകഴിഞ്ഞാല്‍ ഏതു നിമിഷവും കാലാവസ്ഥ മാറാം. സര്‍വ്വീസ് നിര്‍ത്തിവയ്ക്കാം. ഓടിയെത്തിയപ്പോഴേക്കും കാലാവസ്ഥ മാറിയതിനാല്‍ ഒരു മണിക്കൂര്‍ സര്‍വ്വീസ് നിര്‍ത്തിവച്ചതായി പോലീസ്  ഓഫീസ  അറിയിച്ചു. ഒരു രാത്രി അവിടെ കഴിച്ചുകൂട്ടിയാല്‍ തണുത്ത് മരവിച്ച് പോകുമെന്ന് തോന്നി. എന്തായാലും ഭക്തര്‍ക്ക് ഭക്ഷണമൊരുക്കുന്ന ക്യാന്റ്റീനില്‍ നിന്നും ഏറ്റവും രുചികരമായ ചൂടുള്ള പൂരിയും കിച്ചടിയും കഴിച്ചു കാത്തിരുന്നു. രണ്ടരയോടെ ഹെലികോപ്റ്റര്‍ സര്‍വ്വീസാരംഭിച്ചു. ആദ്യ ബാച്ചില്‍ തന്നെ ഞങ്ങളെ കയറ്റി. 5 മിനിറ്റു കഴിഞ്ഞതും മഴ വീശിയടിച്ചു. മഴത്തുള്ളി വീഴുന്ന ഭികരശബ്ദവും കാറ്റും. ഇതിനുമുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പൈലറ്റും ഹെലികോപ്റ്ററും. മുന്‍വശം കാണാന്‍ കഴിയാത്ത മഴ! മനുഷ്യനെയും യന്ത്രത്തെയും പ്രകൃതിയേയും വിശ്വസിച്ചുകൊണ്ടുള്ള യാത്ര! എന്നല്ലാതെന്തു പറയാന്‍. ഒരു മിനിട്ടിനുള്ളില്‍ മഴ നിന്നു. വല്ലവിധേനയും തിരിച്ചിറങ്ങി

 

Post your comments