Global block

bissplus@gmail.com

Global Menu

ടി സി എസ് 1000 ബ്രിട്ടീഷ്‌ ബിരുദധാരികളെ പരിശീലിപ്പിക്കും

ലണ്ടൻ:  ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ സേവന കമ്പനിയായ ടാറ്റ കൻസൾറ്റൻസി സർവീസസ് (ടി സി എസ് ) ബ്രിട്ടീഷ്‌ കൗണ്‍സിലുമായി ചേർന്ന് യു കെയിൽ നിന്നുള്ള 1000 സർവകലാശാലാ ബിരുദധാരികൾക്ക് പരിശീലനം നൽകും. തങ്ങളുടെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് സെന്ററുകളിലും  ഇന്നൊവേഷൻ ലാബുകളിലുമായിരിക്കും  ടി സി എസ് പരിശീലനം നൽകുക.

ടി സി എസിന്റെ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ 1000 യു കെ ബിരുദധാരികൾ  2016 നും 2020 നും മദ്ധ്യേ ഒരു വർഷക്കാലം പരിശീലനം, ഉദ്യോഗം എന്നിവയിൽ വ്യാപൃതരാകും. സാങ്കേതികവും വാണിജ്യവും ആയ കഴിവുകൾ വളർത്തിയെടുക്കാനുള്ള പരിശീലനമാകും ഇവർക്ക് പകർന്നു കൊടുക്കുക.

അടുത്ത ഏതാനും മാസങ്ങളിൽ ഈ ഇന്റേണ്‍ഷിപ്പുകൾക്കുള്ള അപേക്ഷകൾ ക്ഷണി ച്ചു തുടങ്ങുമെന്ന് അറിയുന്നു. ആദ്യ ബാച്ച് 2016 വേനലോടെ ആരംഭിക്കും. 

അടുത്ത തലമുറയിലെ വിദ്യാർഥികൾക്ക് ഡിജിറ്റൽ സാങ്കേതികത്വത്തിലുള്ള പരിജ്ഞാനം മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ ടി സി എസ് - ബ്രിട്ടീഷ്‌ കൌണ്‍സിൽ സംരംഭം.

Post your comments