Global block

bissplus@gmail.com

Global Menu

പെട്രോളിയം ഉല്‍പ്പന്നങ്ങളും GSTയും

അശോക നാരായണന്‍. എസ്

സൂപ്രണ്ട് Cetnral GST

 

'പെട്രോളും ഡീസലും എന്നാണ് GST യിലേക്ക് വരിക?'

അല്ലാ...അത്  GST യിലേക്ക് കൊണ്ടുവന്നാല്‍ വില കുറയും എന്ന് കേള്‍ക്കുന്നു....അതു കൊണ്ടാ.....'

സാധാരണ നാം കേള്‍ക്കാറുള്ള ഈ സാംഭാഷണമാണ്  GST  യെയും പെട്രോളിയം ഉല്‍പ്പന്നങ്ങളെയും ബന്ധിപ്പിച്ച് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. 

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍   GST  യില്‍ വരുമോ?

ഇപ്പോഴത്തെ അവസ്ഥയില്‍ വരും എന്നു തന്നെ പറയണം. കാരണം  GST   Act ല്‍ വ്യക്തമായി എഴുതി വച്ചിട്ടുണ്ട്. ' 'from such date as may be notified by the Government on the recommendation of the council'  '  അതായത് ആദ്യം കൗണ്‍സില്‍ തീരുമാനിക്കണം-എന്നിട്ട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണം.....

'പെട്രോളും ഡീസലും മറ്റും ഏഞട യ്ക്ക് വിധേയമാണ്' എന്ന്. എന്നാല്‍ അതു സംഭവിക്കും..........

സംഭവിക്കുന്നില്ലല്ലോ-അതല്ലേ പ്രശ്‌നം!

'എന്തോന്ന് പ്രശ്‌നം? ഈ കൗണ്‍സില്‍ കൗണ്‍സില്‍ എന്നു വച്ചാല്‍ ആരാ? നമ്മളൊക്കെ തന്നെ! കേന്ദ്രവും സംസ്ഥാനവും അംഗങ്ങളായ കൗണ്‍സില്‍.........രണ്ടിടത്തെയും ധനകാര്യമന്ത്രിമാര്‍ ഒരുമിച്ച് കൂടി തീരുമാനമെടുക്കണം. അത്രയേ ഉള്ളൂ.........കേന്ദ്രത്തിന്റെ വോട്ടിന് വില 33% സംസ്ഥാനങ്ങള്‍ക്ക് എല്ലാം കൂടി 67%. തീരുമാനം പാസാവാന്‍ 75% ഭൂരിപക്ഷം വേണം! അതായത് ആര്‍ക്കും ഒറ്റയ്ക്ക് തീരുമാനിക്കാന്‍ ഒക്കില്ല. എന്ന്. ഒരുമിച്ചാണെങ്കില്‍ ചഖ നാളെ വരും.......പക്ഷേ സംഗതി വരുന്നില്ലല്ലോ.........

അതെ, അതാണ് വിഷയം! എന്തായിരിക്കും കാരണം? നമുക്ക് നോക്കാം......

1 റവന്യൂ വരുമാനം: കേന്ദ്രത്തിനും സംസ്ഥാനത്തിനും ഏറ്റവും പ്രധാനപ്പെട്ട റവന്യൂ സ്രോതസാണ് പെട്രോളിയം. കേന്ദ്രം അത് സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടിയായി പിരിക്കുന്നു. പെട്രോല്‍ ലിറ്ററിന് 19 രൂപ 48 പൈസ, ഡീസല്‍ ലിറ്ററിന് 15 രൂപ 33 പൈസ സംസ്ഥാനങ്ങള്‍ അതും കൂടി വിലയായി കണക്കാക്കി അതിന്റെ പുറത്ത് ശതമാനക്കണക്കില്‍ VAT നികുതി പിരിക്കുന്നു. ഓരോ സംസ്ഥാനത്തിനും ഓരോ നിരക്കാണ് കേട്ടോ....ആന്‍ഡമാനില്‍ രണ്ടിനും 6%. ബോംബെയില്‍ പെട്രോളിന് 39.12%. തെലുങ്കാനയില്‍ ഡിസലിന് 27%. അതായത് ശരാശരി പെട്രോളിന് 45-50% നികുതി. ഡിസലിന് അത് 35-40% വരെ.....

GST  യില്‍ കൊണ്ടു വരണം-ഏകീകരിക്കണം എന്ന് പറഞ്ഞാല്‍, ഏത് നിരക്ക് നിശ്ചയിച്ചാലും പ്രശ്‌നമാണ്. ചിലര് പിണങ്ങാം.....ചിലയിടത്ത് വില കൂടും.....ചിലയിടത്ത് കുറയും.......

നിലവില്‍ GST  നിരക്കില്‍ കൂടിയത് 28% ആണ്. നിയമപ്രകാരം അത് നാല്‍പ്പത് വരെ ആകാം.....അത്രയും പിരിച്ചാലും റവന്യൂ നഷ്ടമുണ്ടാകും....നാട്ടുകാര്‍ക്ക് പറയത്തക്ക ഗുണമുണ്ടാകുകയും ഇല്ല....അതാണ് എല്ലാ സര്‍ക്കാരുകളും അമാന്തിച്ച് നില്‍ക്കുന്നത്. ശമ്പളം കൊടുക്കാന്‍ പോലും ലോണ്‍ എടുക്കേണ്ട ഗതികേടിലാണ് പല സംസ്ഥാനങ്ങളും....അവരാണ് മുഖ്യമായും ഈ നീക്കത്തെ എതിര്‍ക്കുന്നത്.  ITC ഇനത്തില്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന് നീക്കിയിരിപ്പായി വെറുതേ ലഭിച്ച 20,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്ന് വയ്ക്കണം....അതും പ്രശ്‌നമാണ്...

GST  വന്നാല്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഈയിനത്തില്‍ ഒരേ വരുമാനമായിരിക്കും...ഇപ്പോള്‍ കേന്ദ്രത്തിന് കിട്ടുന്നത് നിശ്ചിത തുകയാണ്. ലിറ്ററിന് ഇത്ര എന്ന്. അതേ സമയം സംസ്ഥാനങ്ങള്‍ക്ക് ശതമാനക്കണക്കിലാണ് VAT നികുതിയായി ഇപ്പോള്‍ കിട്ടുന്നത്. അതായത് അടിസ്ഥാന വില കൂടിയാല്‍ മെച്ചം സംസ്ഥാനങ്ങള്‍ക്കാണ്. ഈ മുന്‍തൂക്കം  GST  വന്നാല്‍ നഷ്ടപ്പെടും. രണ്ടുകൂട്ടര്‍ക്കും 

ശതമാനക്കണക്കിലാവും വരുമാനം. അത് കേന്ദ്രത്തിന് നേട്ടമാവും.......

ലോകത്ത് ഒരിടത്തും GST മാത്രമായി ഈ സാധനങ്ങള്‍ക്ക് നികുതി ചുമത്തിയിട്ടില്ല. GSTനടപ്പിലാക്കിയ മറ്റ് രാജ്യങ്ങളില്‍ പെട്രോളിനും ഡീസലിനും VAT നികുതി നിലനില്‍ക്കുന്നുണ്ട്. കാരണം, കുറഞ്ഞ GST നികുതി ചുമത്തി പെട്രോളും ഡീസലും വിറ്റാല്‍ സര്‍ക്കാരുകള്‍ പാപ്പരാവും......ഉദാഹരണത്തിന് നമ്മുടെ കേരളം തന്നെയെടുക്കാം.............പെട്രോളിനും ഡീസലിനും കൂടി കഴിഞ്ഞ വര്‍ഷം അതായത് 2017-18 ല്‍ കിട്ടിയത് 7050 കോടി രൂപയാണ്. ഓയില്‍ കമ്പനികളില്‍ നിന്നും വേറെ ഒരു 7000 കോടി രൂപയും.......മൊത്തം നികുതി വരുമാനമായ 38,500 കോടി രൂപയുടെ സിംഹഭാഗം ഇതാണ് എന്ന് സാരം......സത്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലനില്‍ക്കുന്നത് തന്നെ രണ്ട് ദ്രവങ്ങളുടെ നികുതിപ്പുറത്താണ്. രണ്ടാമത്തേത് പറയേണ്ട കാര്യമില്ലല്ലോ.........Beverage..........

അതുതന്നെ. 8,500-9,000 കോടി രൂപ അതില്‍ നിന്നും നികുതി വരുമാനം. ഈ രണ്ടു സാധനങ്ങള്‍ക്കും നല്‍കുന്ന നികുതി ഇളവ് ഏത് സര്‍ക്കാരിനും ആത്മഹത്യ പരമായിരിക്കും....അതാണ് ഒരു സംസ്ഥാനങ്ങളും കൗണ്‍സില്‍ ഈ വിഷയം ഉന്നയിക്കാത്തത്. തീരുമാനം വേഗത്തിലെടുക്കാന്‍ പരിശ്രമിക്കാത്തത്. ഇപ്പോള്‍ മനസിലായോ.....ഇനി പറ.....GSTയ്ക്കകത്ത് പെട്രോളും ഡീസലും എന്ന് വരും?....കൗണ്‍സില്‍ തിരുമാനിച്ചാല്‍-അല്ലാതെന്താ?. എന്നാലും അങ്ങനല്ലല്ലോ. ഇതൊക്കെ GSTയില്‍ വരണ്ടേ?. വരണം, വരണം, തീര്‍ച്ചയായും വരണം! എന്നാല്‍ അതിന് ചില മുന്‍ ഒരുക്കങ്ങള്‍ ആവശ്യമാണ്. ആദ്യമായി GST നികുതി വരുമാനം ഉറപ്പുള്ളതാകണം. GST നടപ്പിലാക്കിയിട്ട്-ഒരു വര്‍ഷം തികയാറായി. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുറച്ചൊക്കെ ആത്മവിശ്വാസം വന്നു തുടങ്ങി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പോലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13% നികുതി വരുമാന വര്‍ദ്ധനയുണ്ടായിട്ടുണ്ട്. Composition Cess Act പ്രകാരം മിനിമം 14% വര്‍ദ്ധനയാണ് ഗ്യരന്റി ചെയ്തിരിക്കുന്നത്. അതായത് കേന്ദ്രത്തില്‍ നിന്നും ഇനി അധികമൊന്നും കിട്ടാനില്ല എന്നര്‍ത്ഥം.

രണ്ടാമതായി പെട്രോളിന്റെയും മറ്റും നികുതി നിരക്ക് തീരുമാനിക്കണം. VAT നിലനിര്‍ത്തണോ വേണ്ടയോ എന്നും തിരുമാനിക്കണം. 28% അധികമുള്ള GST നിരക്ക് അഭംഗിയാവും..അതിന് കൗണ്‍സില്‍ തുനിയും എന്നു തോന്നുന്നില്ല. അതായത് സംസ്ഥാ നത്തിന് 14% വരുമാനം നഷ്ടപ്പെടുന്ന ബാക്കി ശതമാനം VAT ആയി പിരിക്കാന്‍ തീരുമാനമുണ്ടായാല്‍ പ്രശ്‌നം ഒത്തു തീരും. നിലവിലെ വരുമാനത്തിന് കോട്ടം വരാത്ത രീതിയില്‍, VAT ചുമത്തണം ശേഷം ബാക്കി എത്ര ശതമാനം VAT ചുമത്തണം എന്ന് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. ഇനി വരുന്ന കൗണ്‍സില്‍ യോഗങ്ങളില്‍ ഇതു സംബന്ധിച്ച് ക്രിയാത്മകമായി ചര്‍ച്ചകള്‍ നടക്കും എന്ന് നമുക്ക് പ്രത്യാശിക്കാം......

അങ്ങനെയാണെങ്കില്‍ GST നികുതിയും VAT നികുതിയും ഒരു പോലെ ചുമത്തുന്ന സാധനങ്ങളാകും ഭാവിയില്‍ പെട്രോളും ഡിസലും.സാധാരണക്കാരെ സംബന്ധിച്ച് വിലകുറയും വിലകുറയും എന്നത് ഒരു സിനിമ ഡയലോഗ് പോലെയാകും.......'

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം!'  

Post your comments