Global block

bissplus@gmail.com

Global Menu

ഫുട്‌ബോള്‍ സാമ്പത്തികം

'ജീവിതം ഫുട്ബാള്‍ കളിപോലെ യാണ്, നിങ്ങളുടെ പ്രശ്‌നങ്ങളെ നേരിടുകയും ഭയത്തെ ബേ്‌ളാക്ക് ചെയ്യേണ്ടിവരികയും അവസരം കിട്ടുമ്പോള്‍ സ്‌കോര്‍ ചെയ്യേണ്ടിവരികയും ചെയ്യും.

ലൂയിസ് ഗ്രീസാഡ് 
ലോക സമാധാനത്തിന് എന്തെങ്കിലും ഒറ്റമൂലി ഉണ്ടോ എന്ന ചോദ്യത്തിന് 'ഫുട്ബാള്‍' എന്ന ഉത്തരം ധൈര്യമായി എഴുതാം. എന്തെന്നാല്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ലോക കപ്പ് ഫുട്‌ബോള്‍ മാമാങ്കം വികസിത രാജ്യങ്ങളെയും, പട്ടിണി രാജ്യങ്ങളെയും ശത്രു-മിത്ര രാജ്യങ്ങളെയും എല്ലാം ഒരു മാസം ഒറ്റ ചരടില്‍ കോര്‍ത്ത് നിര്‍ത്തുന്നു. ലോക കപ്പ് കളിക്കുന്ന 32 രാജ്യങ്ങളെക്കാള്‍ ആവേശം ഇന്ത്യ ഉള്‍പ്പെടെയുള്ള ഒരിക്കലും ലോക കപ്പ് കളിക്കാത്ത രാജ്യങ്ങളിലാണ്. സമാധാനത്തിന് ടൂറിസത്തിന്, ആരോഗ്യത്തിന്, സാമ്പത്തികത്തിന് എല്ലാത്തിനും (നമ്മുടെ ചക്ക) പോലെ എല്ലാ അര്‍ത്ഥത്തിലും എന്തിനും പ്രയോജനപ്പെടും. ഫുട്‌ബോള്‍ എന്ന കായികം.
യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ (ഠങച) യില്‍ ഇതുവരെ 193 രാജ്യങ്ങളെ അംഗങ്ങളായിട്ടുള്ളൂ. എന്നാല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ എയബദയില്‍ 211 രാജ്യങ്ങള്‍ അംഗങ്ങളാണ്. വത്തിക്കാന്‍ ഉള്‍പ്പെടെ വിരലില്‍ എണ്ണാവുന്ന രാജ്യങ്ങള്‍ മാത്രമേ എയബദ യില്‍  ഇനി അംഗമാവാന്‍ ഉള്ളൂ. ഫുട്‌ബോള്‍ എത്രകണ്ട് ലോകരാജ്യങ്ങളില്‍ ആഴ്ന്നിറങ്ങി എന്നതിന്റെ സാക്ഷിപത്രമാണ് ഈ കണക്ക്.
2018 ബുട്‌ബോള്‍ ലോക കപ്പിനായി റഷ്യ ചെലവാക്കുന്ന തുക 1400  കോടി യു എസ് ഡോളറാണ്. ഈ ലോക കപ്പ് വഴി ഫിഫയ്ക്ക് ഏതാണ്ട് 610 കോടി യു എസ് ഡോളര്‍ വരുമാനം പ്രതീക്ഷിക്കപ്പെടുന്നു. ടിക്കറ്റ് വില്പന പരസ്യവരുമാനം ടി.വി സംപ്രേക്ഷണ അവകാശം എന്നിവയില്‍ നിന്നാണ് ഈ വരുമാനം. ഈ ലോക കപ്പ് കൊണ്ട് ഏറ്റവും നേട്ടം ആതിഥേയരായ റഷ്യയ്ക്ക് തന്നെ. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഏതാണ്ട് 10 ലക്ഷം ആരാധകര്‍ വ്‌ളാഡിമര്‍ പുട്ടിന്റെ രാജ്യത്ത് എത്തുമെന്നാണ് കണക്ക്. 12 വേദികളിലായി നടക്കുന്ന ഈ ഫുട്‌ബോള്‍ മാമാങ്കത്തിനായി പുതിയ സ്‌റ്റേഡിയങ്ങള്‍, പുതിയ പാലങ്ങള്‍, പുതിയ റോഡുകള്‍ വമ്പന്‍ ആശുപത്രി സമുച്ചയങ്ങള്‍ ലോകോത്തര ഹോട്ടലുകള്‍ എല്ലാം റഷ്യയ്ക്ക് നേടിക്കൊടുത്തു. റഷ്യയുടെ ഏഉഛ ഏതാണ്ട് ഒരു ശതമാനം വളരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ടൂറിസം രംഗത്ത് റഷ്യയ്ക്ക് ഉണ്ടാകാന്‍ പോകുന്ന നേട്ടം കാലങ്ങളോളം നിലനില്ക്കും. ഇന്ത്യയില്‍ നിന്ന് മാത്രം ഏതാണ്ട് 5000 പേര്‍ ഫുട്‌ബോള്‍ കാണാന്‍ റഷ്യയില്‍ എത്തിയതായിട്ടാണ് കണക്കുകള്‍. പ്രി കോര്‍ട്ടറും, സെമിയും ആവുമ്പോള്‍ ലോകത്തിന്റെ നാനാനഭാഗങ്ങളില്‍ നിന്നായി ഏതാണ്ട് 17000 ഭാരതീയര്‍ റഷ്യയിലെത്തുമെന്ന് പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. മലയാളിയും ബംഗാളിയും ഉള്‍പ്പെടെ ധാരാളം പേര്‍ 2018 റഷ്യന്‍ ലോക കപ്പ് കാണാന്‍ പോയിട്ടുണ്ട്. ഇന്ത്യ കളിക്കുന്നില്ലായെങ്കിലും ഫുട്‌ബോള്‍ പ്രണയത്തിന്റെ നേര്‍ചിത്രമാണ് റഷ്യയിലെ ഇന്ത്യന്‍ സാന്നിദ്ധ്യം
ഇന്ത്യയ്ക്ക് 'ഫുഡ്‌ബോള്‍' പനി
2018  ലോക കപ്പ് ഏതാണ്ട് 10 കോടി ഇന്ത്യക്കാര്‍ ടിവിയിലൂടെ കാണുന്നു എന്നാണ് കണക്ക്. സംപ്രേക്ഷണ അവകാശം ലഭിച്ച സോണി ടിവി യ്ക്ക് ഈ രണ്ട് മാസക്കാലം ഏതാണ്ട് 250 കോടി രൂപയുടെ പരസ്യ വരുമാനം ഉണ്ടാകുമെന്നാണ് സൂചന
കേരളത്തില്‍ ഫുഡ്‌ബോള്‍ മഴ
നിപ്പ പനിയും, തകര്‍ത്ത് പെയ്യുന്ന മഴയും, ഉരുള്‍പൊട്ടലും എല്ലാം മറന്ന് മലയാളി മെസിക്കും നെയ്മറിനും പുറകെ. കേരളത്തിലെ ചില ഗ്രാമങ്ങള്‍ അര്‍ജന്റീനയാകുമ്പോള്‍ മറ്റു ചിലത് ബ്രസീലാകുന്നു. പണി എടുക്കാത്ത മലയാളിക്കും പണി എടുക്കുന്ന ബംഗാളിക്കും ഒരെ വികാരം ഫുട്‌ബോള്‍ ലോക കപ്പ് റഷ്യ 2018
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കാണപ്പെട്ടത് കേരളത്തിലാണെന്ന്  ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. മൂവായിരത്തിനും അയ്യായിരത്തിനുമിടയിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം സ്ഥാപിച്ചു കഴിഞ്ഞു. പരസ്യ രംഗത്ത് ഏതാണ്ട് പത്തുകോടി രൂപയുടെ വ്യാപാരം ഉണ്ടായി എന്നാണ് സൂചന
കേരളത്തിലും ഏറ്റവും കുടുതല്‍ പണം ഫുട്‌ബോള്‍ സീസണില്‍ ഒഴുകിയത് ടെലിവിഷന്‍ വില്പനയിലാണ്. പൊതുവെ ടിവി ക്ക്  അധികം വില്പനയില്ലാത്ത മാസങ്ങള്‍ ജൂണ്‍, ജൂലായ് മാസങ്ങളാണ്. എന്നാല്‍ ഈ വര്‍ഷം കേരളത്തില്‍ ഏതാണ്ട് മുന്നൂറ് കോടി രൂപയുടെ ടിവി വില്പനയാണ് പ്രതീക്ഷിക്കുന്നത്. ബിഗ്‌സ്‌ക്രീന്‍ എല്‍.ഇ.ഡി ടിവികള്‍ക്ക് വന്‍ ഡിമാന്റാണ് കഴിഞ്ഞ മാസം അനുഭവപ്പെട്ടത്. പാനസോണികിനും സോണിക്കും മികച്ച വില്പനയാണ് നടന്നതെന്ന് ഹോം അപ്‌ളയന്‍സ് ഡീലര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയില്‍  തന്നെ ഫുട്‌ബോള്‍ ജ്വരം ഉള്ള സംസ്ഥാനമാണ് കേരളം. ഹിന്ദി, ഇംഗ്‌ളീഷ്, ബംഗാളി എന്നീ ഭാഷകള്‍ കഴിഞ്ഞാല്‍ പിന്നെ മലയാളത്തിലും ഫുട്‌ബോള്‍ ഇസശശദഷര്‍ഴരു ഉണ്ട് എന്നത് ശ്രദ്ധേയമാണ്. പത്ത് സെക്കന്റ് പരസ്യത്തിന് സോണി നാല് ലക്ഷം രൂപ വരെയാണ് പരസ്യ വരുമാനം നേടുന്നത്. ഇന്ത്യന്‍ ടെലിവിഷന്‍ വിപണി ലോകകപ്പോടെ സജീവമായിരിക്കുകയാണ്. പ്രമുഖ ടി.വി. ബ്രാന്റുകളായ പാനസോണിക്, ഗഏ, സോണി എന്നിവയ്ക്ക് മികച്ച വില്പനയാണ് ജൂണ്‍ മാസത്തില്‍ ഉണ്ടായത്. പസ്യങ്ങള്‍ക്കായി സോണി എട്ട് കോടി, പാനസോണിക് അഞ്ച് കോടിയുമാണ് പരസ്യങ്ങള്‍ക്ക് ചിലവാക്കിയിരിക്കുന്നത്. വലിയ സ്‌ക്രീനുള്ള ടിവികള്‍ക്ക് മികച്ച ഡിമാന്റാണ് ഉണ്ടാകുന്നത്. ടിവി കച്ചവടം കൂടാതെ ടി ഷര്‍ട്ട്, ഫുഡ്‌ബോളുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ഫുഡ്‌ബോള്‍ കളി വലിയ സ്‌ക്രീനില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭക്ഷണശാലകള്‍ ഉള്‍പ്പെടെ ഏതാണ്ട് 3000 കോടി രൂപയുടെ വ്യാപാരം ഉണ്ടാകും എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രമുഖ ടീമുകളായ അര്‍ജന്റീന, ബ്രസീല്‍ പോര്‍ച്ചുഗല്‍ എന്നിവര്‍ സെമിയില്‍ എത്തിയാല്‍ ടിവി കച്ചവടം ഇനിയും വര്‍ദ്ധിക്കും. ടി ഷര്‍ട്ടുകള്‍ ലോക കപ്പ് കുടകള്‍, ഫുട്‌ബോളുകള്‍ എന്നിവയ്ക്ക് മഴക്കാലത്തും നല്ല കച്ചവടമാണ്. ഈ ലോക കപ്പ് കാലത്ത് കേരളത്തില്‍ ഏതാണ്ട് മുന്നൂറ് കോടി രൂപയുടെ അംഗീകൃത വ്യാപാരവും അത്രയും തന്നെ ചെറുകിട കച്ചവടവും ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, കൊല്ലം എന്നിവിടങ്ങളില്‍ നിന്ന് നൂറ് കണക്കിന് പേര്‍ റഷ്യയില്‍ എത്തിയിട്ടുണ്ട്. പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ക്ക് വമ്പന്‍ ബിസിനസ് അവസരം ഈ ലോകകപ്പ് നേടികൊടുത്തു കഴിഞ്ഞു.
അടുത്ത ലോകകപ്പ്, ഫുഡ്‌ബോള്‍ 2022 ല്‍ ഖത്തറില്‍ നടക്കുമ്പോള്‍ മലയാളി സാന്നിദ്ധ്യം ഈ വര്‍ഷത്തെക്കാള്‍ എത്രയോ ഇരട്ടിയാകുമെന്ന് ഇപ്പോഴെ ഉറപ്പിക്കാം.

ഷെജുദാമോദരന്‍ ആണ്  താരം... 

മെസിക്കും റൊണാള്‍ഡിനുമൊപ്പം ഒരു താരം കൂടി ഉണ്ട്; 'ഷെജു ദാമോദരന്‍ എന്ന കമന്റേറ്റര്‍'. പരമ്പരാഗത കമന്ററി ശൈലികളില്‍ നിന്നും വ്യത്യസ്തമായി തന്റെതായ ശൈലിയില്‍ ഫുട്‌ബോള്‍ പ്രേമികളെ ഇദ്ദേഹം ആവേശം കൊള്ളിക്കുന്നു. പ്രമുഖ ഫുഡ്‌ബോള്‍ സ്‌പോര്‍ട്‌സ് ലേഖകനായിരുന്ന ഷെജുവിന്റെ അറിവ് ഏവരെയും അത്ഭുതപ്പെടുത്തും. നന്നായി ഹോംവര്‍ക്ക് ചെയ്ത് കമന്ററി പറയുന്ന ഷെജുവിന് ആരാധകര്‍ ഏറെ. :ഞഗ ഫുഡ്‌ബോള്‍ മത്‌സരങ്ങളില്‍ തന്നെ താരമായ ഷെജു ഇപ്പോള്‍ സൂപ്പര്‍ സ്റ്റാറായിരിക്കുന്നു. ഇംഗ്‌ളീഷ് കമന്ററിയുടെ അകമ്പടിയില്‍ ഫുഡ്‌ബോള്‍ കണ്ട് ശീലിച്ച മലയാളി ഷെജു ദാമോദരന്റെ 'രഞ്ജിപ്പണിക്കര്‍' ശൈലിയിലുള്ള അവതരണം കേട്ട് കോള്‍മയിര്‍ കൊള്ളുന്നു. ലോകകപ്പ് ആവേശം അലയടിക്കുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളെ ശബ്ദഗംഭീരത്താല്‍ സന്തോഷിപ്പിക്കാന്‍ ഷെജു ദാമോദരനോടൊപ്പം സഹ കമന്റേറ്റര്‍മാരായ ജോസഫ് ജോര്‍ജും ബിനീഷും ഉണ്ട്.
ഒരു പഴയ ഓട്ടോഗ്രാഫി എഴുതിയ വാക്കുകള്‍ 'ഞാന്‍ നിന്നെ ഒരിക്കലും മറക്കില്ല ഇന്ത്യ ലോകകപ്പ് ഫുഡ്‌ബോള്‍ നേടും വരെ'-ഇന്ത്യ ഒരിക്കലും ലോകകപ്പ് നേടില്ലാ എന്ന ധാരണയിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്ത് ഓട്ടോഗ്രാഫിയില്‍ കുറിച്ചത്. എന്നാല്‍ ഐസ്‌ലന്‍ഡ് എന്ന ചെറിയ രാജ്യം നമുക്ക് ആവേശമാണ്. ലോകപ്പ്പ് നേടാന്‍ കഴിയില്ലെങ്കിലും ഒരു നാള്‍ ഇന്ത്യ ലോകകപ്പ് കളിക്കാന്‍ ഉള്ള യോഗ്യത നേടും എന്ന് നമുക്ക് സ്വപ്നം കാണാം.

Post your comments