Global block

bissplus@gmail.com

Global Menu

ഫോക്‌സ് വാഗണിന്റെ പുതിയ കോമ്ബാക്‌ട് എസ്യുവി ടി-ക്രോസ്

ക്രെറ്റയ്ക്ക് എതിരെ ടി-ക്രോസിനെ അണിനിരത്താനുള്ള പടയൊരുക്കത്തിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍.  യൂറോപ്പ് ഉള്‍പ്പെടുന്ന വികസിത രാജ്യങ്ങളില്‍ ഫോക്‌സ് വാഗണ്‍ ടി-ക്രോസ് വില്‍പനയ്ക്ക് ആദ്യമെത്തും. ശേഷമാണ് ഇന്ത്യയിലേക്കെത്തുന്നത്.

വിഖ്യാത MQB അടിത്തറയെ പശ്ചാത്തലമാക്കി സ്‌കോഡ നിര്‍മ്മിക്കുന്ന ചെലവു കുറഞ്ഞ പുത്തന്‍ അടിത്തറയാണിത്. കമ്ബനിയുടെ ഏറ്റവും പുത്തന്‍ ഡിസൈന്‍ ശൈലി അഞ്ചു സീറ്റര്‍ എസ്യുവി അവകാശപ്പെടും സ്‌കിഡ് പ്ലേറ്റും മേല്‍ക്കൂരയില്‍ നിന്നും ചാഞ്ഞിറങ്ങുന്ന സ്‌പോയിലറും മോഡലിന്റെ സവിശേഷതകളില്‍പ്പെടും.

ക്രോം സ്ലാറ്റ് ഗ്രില്ലിനോട് ചേര്‍ന്നണയുന്ന ഹെഡ്‌ലാമ്ബുകളാണ് ഡിസൈന്‍ സവിശേഷതയില്‍ ഉള്‍പ്പെടുന്നത്. ഫോഗ്ലാമ്ബുകള്‍ക്ക് അടിവര നല്‍കും വിധത്തിലാണ് മുന്നില്‍ സ്‌കിഡ് പ്ലേറ്റ് ഒരുങ്ങുക. കമ്ബനി പുറത്തുവിട്ട മോഡലിന്റെ രേഖാചിത്രം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. 16 ഇഞ്ച് അലോയ് വീലുകള്‍ ടി-ക്രോസില്‍ പ്രതീക്ഷിക്കാം. പിറകില്‍ എല്‍ഇഡി ടെയില്‍ലാമ്ബുകള്‍ ശ്രദ്ധയാകര്‍ഷിക്കും.

ക്രെറ്റയ്ക്ക് 4,270 mm നീളമുണ്ട്. ടി-ക്രോസിന് 4,107 mm നീളവും. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ഫോക്സ്വാഗണ്‍ ടി-ക്രോസ് ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം. 

Post your comments