Global block

bissplus@gmail.com

Global Menu

ഒസാക്ക എയര്‍ ട്രാവെല്‍സിനു ബെസ്റ്റ് ബിസിനസ് ട്രാവല്‍ ഏജന്‍സി അവാര്‍ഡ്

അങ്കമാലിയിലും കൊച്ചിയിലുമായി പ്രവര്‍ത്തിക്കുന്ന ഒസാക്ക എയര്‍ട്രാവെല്‍സ് പ്രൈവറ്റ് ലിമിറ്റഡിന് തെക്കേ ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് ട്രാവല്‍ ഏജന്‍സിയ്ക്കുള്ള ഇന്ത്യാ ട്രാവല്‍ അവാര്‍ഡ് സൗത്ത് – 2018 പുരസ്‌കാരം ലഭിച്ചു. വിനോദസഞ്ചാര മേഖലയിലും ട്രാവല്‍ ഏജന്‍സി രംഗത്തും മികച്ച സേവനങ്ങള്‍ നല്‍കുന്നവര്‍ക്കാണ് ഇന്ത്യാ ട്രാവല്‍ അവാര്‍ഡ് നല്‍കുന്നത് ഈ വര്‍ഷത്തെ പുരസ്‌കാരമാണ് ഒസാക്കക്കു ലഭിച്ചത്. കേന്ദ്രഗവണ്‍മെന്റിന്റെയും കേന്ദ്രടൂറിസ്റ്റ് വകുപ്പിന്റെയും വാണിജ്യവ്യാപാര മേഖലയിലെ നിരവധി സംഘടനകളുടെയും അംഗീകാരമുള്ളതാണ് ഈ പുരസ്‌കാരം. ഹോട്ടല്‍ രംഗത്തെ മികച്ച സേവനത്തിനുള്ള പുരസ്‌കാരം ഹോട്ടല്‍ ക്രൗണ്‍പ്‌ളാസക്കാണ് അര്‍ഹമായത്. ബാംഗ്‌ളൂരില്‍ നടന്ന ചടങ്ങില്‍വെച്ച് ഒസാക്ക എയര്‍ട്രാവെല്‍സ് സ്ഥാപകനും മാനേജിങ് ഡിറക്ടറുമായ ശ്രി പി.ബി. ബോസ് കര്‍ണാടക ടൂറിസം വികസനകോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ശ്രികുമാര്‍ പുഷ്‌കര്‍ ഐ.പി.എസില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. 

 

Post your comments