Global block

bissplus@gmail.com

Global Menu

കേരള ടൂറിസത്തിന് ലോണ്‍ലി പ്‌ളാനറ്റിന്റെ 'ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ ഫാമിലീസ് ' പുരസ്‌ക്കാരം

ലോണ്‍ലി പ്‌ളാനറ്റ് മാഗസിന്‍ നടത്തിയ ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2018 ല്‍  കുടുംബങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ദൈവത്തിന്റെ സ്വന്തം നാട് തിരഞ്ഞെടുക്കപ്പെട്ടു. മാഗസിന്‍ നടത്തിയ ഓണ്‍ലൈന്‍ പോളിലൂടെയാണ് വിഖ്യാതമായ ' ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ ഫാമിലീസ് ' എന്ന പുരസ്‌കാരം കേരളം സ്വന്തമാക്കിയത്. മുംബൈ സെന്റ് റെഗ്ഗിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വെച്ച് കേരള ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ഐ എ എസ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷം ലോണ്‍ലി പ്‌ളാനറ്റിന്റെ  'ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ റൊമാന്‍സ് ' അവാര്‍ഡ് നേടിയത് മൂന്നാര്‍ ആയിരുന്നു. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയമായ  നേട്ടങ്ങള്‍ കൈവരിക്കുന്ന ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെയാണ് ലോണ്‍ലി പ്‌ളാനറ്റ് മാഗസിന്‍ തങ്ങളുടെ ഇന്ത്യ ട്രാവല്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്‌

Post your comments