Global block

bissplus@gmail.com

Global Menu

ഉദയപൂര്‍വ്വം പുസ്തകം പ്രകാശനം ചെയ്തു

ബിസിനസ് പ്‌ളസ്‌സ് പ്രസിദ്ധീകരിച്ച ഉദയപൂര്‍വ്വം എന്ന പുസ്തകം പ്രകാശനം ചെയ്തു.  തിരുവനന്തപുരം ശ്രീമൂലം ക്‌ളബ്ബില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രശസ്ത വിദേശകാര്യവിദഗ്ധനും മുന്‍ അംബാസിഡറുമായ റ്റി.പി. ശ്രീനിവാസന്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ പത്മശ്രീ മധുവിന് ആദ്യ കോപ്പി നല്‍കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.  ഡോക്ടര്‍ ഷാജി പ്രഭാകരന്‍ പുസ്തകം പരിചയപ്പെടുത്തി.  പ്രമുഖ വ്യാപാരിയും ഡീലേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ശ്രീ.കെ. ഉദയകുമാറാണ് ഉദയപൂര്‍വ്വം രചിച്ചത്.  ഇദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെയും കാഴ്ചപ്പാടുകളുടേയും യാത്രാവിവരണത്തിന്റെയും സമാഹാരമാണ് ഉദയപൂര്‍വ്വം.  വായനക്കാര്‍ക്ക് ഈ പുസ്തകം നവ്യാനുഭവമായിരിക്കുമെന്ന് റ്റി.പി. ശ്രിനിവാസന്‍ പറഞ്ഞു.  തന്റെ സുഹൃത്തായ ഉദയകുമാര്‍ രചിച്ച ഉദയപൂര്‍വ്വം എന്ന പുസ്തകം ഏറ്റുവാങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും,  ഡിസൈനിംഗിലും ലേഔട്ടിലും പുസ്തകം വേറിട്ടു നില്‍ക്കുന്നുവെന്നും മധു അഭിപ്രായപ്പെട്ടു.  ചടങ്ങില്‍ ബിസിനസ്‌സ് പ്‌ളസ്‌സ് അസോസിയേറ്റ് എഡിറ്റര്‍ ജിജു ജോര്‍ജ്ജ് എബ്രാഹാം, ചിഫ് എഡിറ്റര്‍ അശോക് കുമാര്‍ പ്രമുഖ മാധ്യമ ഗവേഷകന്‍ ഡോ. എം.വി. തോമസ് ബിസിനസ്‌സ് പ്‌ളസ്‌സ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജിനു പാപ്പച്ചന്‍, ബിസിനസ്‌സ് പ്‌ളസ് കുടുംബാംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.  പ്രസിദ്ധീകരിച്ച ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച പ്രതികരണമാണ് വായനക്കാരില്‍ നിന്നും ഉണ്ടായത്.

 

Post your comments