Global block

bissplus@gmail.com

Global Menu

ഇന്‍ഡി​ഗോയുടെ 12-ാം വാര്‍ഷികത്തില്‍ സൂപ്പര്‍ ഓഫര്‍

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനകമ്ബനിയായ ഇന്‍ഡിഗോ യാത്രക്കാര്‍ക്കായി പുത്തന്‍ ഓഫറുകളുമായി രംഗത്ത്. ഇന്‍ഡിഗോയുടെ വാര്‍ഷികത്തോടനുബന്ധിച്ചാണ് 1,212 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇന്നലെ ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു. 13-ാം തീയതിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസാന ദിനം. ഈ മാസം 25 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച്‌ 30 വരെയുള്ള കാലയളവില്‍ ഇതേ നിരക്കില്‍ യാത്ര ചെയ്യാവുന്നതാണ്.

പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ 57 നഗരങ്ങളിലേയ്ക്ക് 12 ലക്ഷം സീറ്റുകളാണ് എയര്‍ലൈന്‍സ് ഓഫര്‍ നിരക്കില്‍ വില്‍പ്പന നടത്തുന്നത്. കമ്ബനിയുടെ തന്നെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് വില്‍പ്പനയാണ് ഇത്.

ഇന്‍ഡിഗോയുടെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ബുക്കിംഗ് സൗകര്യമുണ്ട്. എന്നാല്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം റീഫണ്ട് ചെയ്യില്ല. നിശ്ചിത നികുതി നിരക്ക് മാത്രമേ ഉപഭോക്താവിന് തിരികെ ലഭിക്കൂ.

ഇന്‍ഡിഗോ കൂടാതെ എയര്‍ ഏഷ്യയും കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജുമായി യാത്രക്കാരെ ആകര്‍ഷിക്കാനെത്തിയിട്ടുണ്ട്. വണ്‍വേ ആഭ്യന്തര യാത്രയ്ക്ക് 999 രൂപയാണ് എയര്‍ ഇന്ത്യയില്‍ ബുക്കിംഗ് ചാര്‍ജ്ജ്.

ഇതിനുപുറമേ ഉപഭോക്താക്കള്‍ക്ക് 5 ശതമാനം വരെ കാഷ്ബാക്ക് ലഭിക്കും. കുറഞ്ഞത് 500 രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുക. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴി കുറഞ്ഞത് 3,000 രൂപ വരെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ക്യാഷ്ബാക്ക് ലഭിക്കുക.

Post your comments