Global block

bissplus@gmail.com

Global Menu

വാന്‍ഗിറി തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ അപരിചിത നമ്പറുകളില്‍ നിന്ന് വരുന്ന മിസ്ഡ്‌കോളുകളെ സൂക്ഷിക്കുക

ഫോണ്‍ വഴിയുള്ള ഒരുതരം തട്ടിപ്പാണ് വാന്‍ഗിറി തട്ടിപ്പ്. ജപ്പാനിലാണ് ഇതിന്റെ ഉറവിടം. ജാപ്പനീസ് ഭാഷയില്‍' 'വാന്‍' എന്നാല്‍ ഒന്ന് (ഒറ്റ ബെല്‍) എന്നും 'ഗിറി' എന്നാല്‍ കോള്‍ കട്ട് ചെയ്യുക എന്നുമാണ് അര്‍ത്ഥം. അത് തന്നെയാണ് വാന്‍ഗിറി തട്ടിപ്പിന്റെ പ്രവര്‍ത്തന മാതൃക. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങള്‍ക്കിടെ യുഎഇ, കാനഡ, അയര്‍ലാന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളിലെ ഫോണ്‍ ഉപയോക്താക്കള്‍ വാന്‍ഗിറി തട്ടിപ്പിന് ഇരയായിട്ടുണ്ട്.

തട്ടിപ്പുകാരന്‍ ഫോണ്‍ ഉപയോക്താക്കളുടെ നമ്പറുകളിലേക്ക് മിസ്ഡ് കോള്‍ ചെയ്യുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നമ്ബറുകളില്‍ നിന്നായിരിക്കും ഈ ഫോണ്‍ വിളികള്‍ ഉപയോക്താവിന് ലഭിക്കുക. മിസ്ഡ് കോള്‍ കണ്ട് ഉപയോക്താവ് തിരികെ വിളിക്കുമ്പോളാണ് പണം നഷ്ടമാകുന്നത്.

ഉപയോക്താവ് മിസ്ഡ് കോള്‍ ലഭിച്ച നമ്പറിലേക്ക് തിരികെ വിളിക്കുന്നതോടെ തട്ടിപ്പുകാരന്‍ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ആ നമ്പറുകളെ പ്രീമിയം നമ്പറുകളായി റീ റൂട്ട് ചെയ്യും. പ്രീമിയം നമ്പറുകളിലേക്ക് സാധാരണ ഫോണ്‍ ചാര്‍ജിനേക്കാള്‍ വലിയതുകയാണ് ഉപയോക്താവില്‍ നിന്നും ഈടാക്കുക.

ഫോണ്‍ വിളിയുടെ ദൈര്‍ഘ്യം കൂട്ടാന്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്ത ശബ്ദ നിര്‍ദ്ദേശങ്ങളും മറ്റും തട്ടിപ്പുകാരന്‍ ഉപയോക്താക്കളെ കേള്‍പ്പിക്കും. കൂടുതല്‍ സമയം ഫോണ്‍ കോളില്‍ തുടര്‍ന്നാല്‍ കൂടുതല്‍ പണം ഫോണ്‍ ഉടമയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കും. കൂടുതല്‍ സമയം ലഭിക്കാന്‍ ഫോണ്‍ റിങ് ചെയ്യുന്നത് പോലും ഈ തട്ടിപ്പുകാര്‍ നിശബ്ദമാക്കാറുണ്ട്. പ്രീമിയം നമ്പറുകളിലേക്കുള്ള ഫോണ്‍ കോളുകള്‍ക്ക് ഈടാക്കുന്ന തുകയുടെ ഒരു വിഹിതം ലാഭമായി ആ പ്രീമിയം നമ്പര്‍ ഉടമയ്ക്ക് നല്‍കേണ്ടതുണ്ട്. അങ്ങനെയാണ് തട്ടിപ്പുവീന്‍മാര്‍ക്ക് ലാഭം കിട്ടുന്നത്.

Post your comments