Global block

bissplus@gmail.com

Global Menu

പെട്രോള്‍ വില വീണ്ടും കൂടി

 സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ നേരിയ വര്‍ദ്ധനവ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 17 പൈസ വര്‍ദ്ധിച്ച്‌ 78.80 രൂപയായി. ഡീസലിന് 12 പൈസ വര്‍ദ്ധിച്ച്‌ 72.26 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ പെട്രോള്‍ വില 22 തവണയും ഡീസല്‍ വില 18 തവണയും കുറച്ചിരുന്നു. ഡല്‍ഹിയില്‍ 75.71 രൂപയാണ് വില.

Post your comments