Global block

bissplus@gmail.com

Global Menu

മൈക്രോസോഫ്റ്റിന്‍റെ സേവനങ്ങള്‍ ഇനി കേരളത്തിനും ലഭ്യമാകും; തൊഴിലവസരങ്ങള്‍ ഏറെയെന്ന് മുഖ്യമന്ത്രി

ഐ ടി രംഗത്തെ ആഗോള ഭീമന്‍ കമ്ബനിയായ മൈക്രോസോഫ്റ്റ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ താല്പര്യം പ്രകടമാക്കി എത്തിയിരിക്കുന്നു. ഇതിനു പുറമെ, ടെക്ക് മഹീന്ദ്രയും തിരുവനന്തപുരത്തു ക്യാമ്ബസ് തുറക്കാന്‍ താല്പര്യം കാണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ ഐ ടി മേഖലയുടെ പ്രതിച്ഛായ മാറുന്നതിന് ഇത് വഴി തുറക്കുമെന്ന് 'ലൈവ് മിന്റിന്' അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.കൂടുതല്‍ ലോകോത്തര കമ്ബനികള്‍ കേരളം തിരഞ്ഞെടുക്കുന്നതിന് ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്‌ട്രിക്ക്, ആട്ടോമാറ്റിക് വാഹനങ്ങള്‍ സംബന്ധിച്ച നിസാന്‍ കമ്ബനിയുടെ ആഗോള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്തെ ടെക്നോസിറ്റിയിലായിരിക്കും നടക്കുക. "ആറ് മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നിസാന്‍ കേരളം തിരഞ്ഞെടുത്തത്. അഞ്ചു വര്‍ഷം കൊണ്ട് 25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്‌ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post your comments